Panchayat:Repo18/vol1-page1025

From Panchayatwiki
(a) ശരിയായ രസീത് കൈപ്പറ്റിക്കൊണ്ട്, അതതു സംഗതിപോലെ, പൊതു അധികാര സ്ഥാനത്തിനോ പൊതു അധികാര സ്ഥാനത്തിലെ കേന്ദ്ര അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കോ പണമായിട്ടോ; അല്ലെങ്കിൽ
(b) പൊതു അധികാരസ്ഥാനത്തിലെ അക്കൗണ്ട്സ് ഓഫീസർക്ക് കൊടുക്കേണ്ട ഡിമാൻഡ് ഡ്രാഫ്റ്റ് അല്ലെങ്കിൽ ബാങ്കേഴ്സ് ചെക്ക് അല്ലെങ്കിൽ ഇൻഡ്യൻ പോസ്റ്റൽ ഓർഡർ വഴിയോ,
(c) ഇലക്ട്രോണിക് മാധ്യമം മുഖേന ഫീസ് സ്വീകരിക്കാനുള്ള സൗകര്യം പൊതു അധികാരസ്ഥാനത്തിന് ലഭ്യമാണെങ്കിൽ, പൊതു അധികാരസ്ഥാനത്തിലെ അക്കൗണ്ട്സ് ഓഫീസർക്ക് ഇലക്ട്രോണിക് മാധ്യമം വഴിയോ.

7. കമ്മീഷൻ സെക്രട്ടറിയുടെ നിയമനം.- ഭാരത സർക്കാറിന്റെ അഡീഷണൽ സെക്രട്ടറിയുടെ പദവിയിൽ താഴെയല്ലാത്ത ഒരു ഉദ്യോഗസ്ഥനെ കമ്മീഷൻ സെക്രട്ടറിയായി കേന്ദ്രസർക്കാർ നിയമിക്കേണ്ടതാണ്.

8. കമ്മീഷനിലേക്കുള്ള അപ്പീൽ- ഒന്നാം അപ്പീലധികാരസ്ഥൻ പാസ്സാക്കിയ ഒരു ഉത്തരവുമൂലമോ, അയാളുടെ അപ്പീൽ ഒന്നാം അപ്പീലധികാരസ്ഥൻ തീർപ്പുകല്പിക്കാതിരുന്നതുവഴിയോ സങ്കടക്കാരനായ ഏതൊരാൾക്കും അനുബന്ധത്തിൽ നൽകിയിരിക്കുന്ന മാതൃകയിൽ കമ്മീഷന് അപ്പീൽ കൊടുക്കാവുന്നതും, അപ്പീൽവാദി മുറപ്രകാരം പ്രമാണീകരിച്ചതും സത്യബോധപ്പെടുത്തിയതുമായ താഴെപ്പറയുന്ന രേഖകൾ കൂടെവയ്ക്കേണ്ടതുമാണ്, അതായത്.-

(i) കേന്ദ്ര പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്ക് സമർപ്പിച്ച അപേക്ഷയുടെ പകർപ്പ്
(ii) കേന്ദ്ര പബ്ലിക് ഇൻഫർമേഷൻ ഓഫീസറിൽ നിന്ന് കിട്ടിയ മറുപടിയുണ്ടെങ്കിൽ, അതിന്റെ പകർപ്പ്
(iii) ഒന്നാം അപ്പീലധികാരസ്ഥന് നൽകിയ അപ്പീലിന്റെ ഒരു പകർപ്പ്
(iv) ഒന്നാം അപ്പീലധികാരസ്ഥനിൽ നിന്ന് കൈപ്പറ്റിയ ഉത്തരവുണ്ടെങ്കിൽ, അതിന്റെ പകർപ്പ്;
(v) അപ്പീൽവാദി ആശ്രയിക്കുന്നതും അയാളുടെ അപ്പീലിൽ പരാമർശിക്കുന്നതുമായ മറ്റു രേഖകളുടെ പകർപ്പുകൾ;
(vi) അപ്പീലിൽ പരാമർശിക്കുന്ന മറ്റു രേഖകളുടെ സൂചിക.

9. അപ്പീൽ മടക്കിക്കൊടുക്കുന്നത്.- 8-ാം ചട്ടത്തിൽ വിനിർദ്ദേശിച്ചിരിക്കുന്ന രേഖകൾ കൂടെ വെച്ചിട്ടില്ലെങ്കിൽ, അപര്യാപ്തതകൾ നീക്കുന്നതിനും എല്ലാവിധത്തിലും പൂർണ്ണമായ അപ്പീൽ നൽകുന്നതിനും വേണ്ടി അപ്പീൽവാദിക്ക് മടക്കിക്കൊടുക്കാവുന്നതാണ്.

10. അപ്പീലിന്റെ നടപടിരീതി.- (1) ഒരു അപ്പീൽ കൈപ്പറ്റിയതിൻമേൽ, തുടർന്ന് പ്രവർത്തിക്കുന്നതിന് ഉചിതമായൊരു കേസാണതെന്ന് കമ്മീഷന് ബോദ്ധ്യപ്പെട്ടില്ലെങ്കിൽ, അപ്പീൽവാദിക്ക് വാദം കേൾക്കാനുള്ള ഒരവസരം നൽകിയതിനുശേഷവും അതിന്റെ കാരണങ്ങൾ റിക്കോർഡ് ചെയ്തതി നുശേഷവും അപ്പീൽ റദ്ദാക്കാവുന്നതാണ്. എന്നാൽ, 8-ാം ചട്ടത്തിൽ വിനിർദ്ദേശിച്ചിരിക്കുന്ന രേഖകൾ കൂടെവച്ചിട്ടുണ്ടെങ്കിൽ, വിനിർദ്ദിഷ്ട മാതൃകയിൽ നൽകിയില്ലെന്ന കാരണത്തിൻമേൽ മാത്രം യാതൊരു അപ്പീലും റദ്ദാക്കാൻ പാടില്ല.

(2) ആക്റ്റ് പ്രകാരം തനിക്ക് ലഭ്യമായിട്ടുള്ള എല്ലാ പരിഹാരങ്ങളും അപ്പീൽവാദിക്ക് ലഭിച്ചിട്ടുണ്ടെന്ന് ബോധ്യപ്പെടാത്ത പക്ഷം കമ്മീഷൻ ഒരു അപ്പീൽ പരിഗണിക്കേണ്ടതില്ല.

(3) (2)-ാം ഉപചട്ടത്തിന്റെ ആവശ്യത്തിന്.-

(a) ഒന്നാം അപ്പീൽ അധികാരസ്ഥനു മുമ്പാകെ ഒരാൾ ഒരു അപ്പീൽ ഫയൽ ചെയ്തിട്ടുണ്ടായിരിക്കുകയും, ഒന്നാം അപ്പീൽ അധികാരസ്ഥനോ അല്ലെങ്കിൽ അങ്ങനെയുള്ള അപ്പീലിൻമേൽ ഉത്തരവ് പാസ്സാക്കുന്നതിന് ക്ഷമതയുള്ള മറ്റേതെങ്കിലും ആളോ അപ്പീലിൻമേൽ ഒരു അന്തിമ ഉത്തരവ് പാസ്സാക്കിയിട്ടുണ്ടായിരിക്കുകയും ചെയ്യുന്നെങ്കിൽ; അല്ലെങ്കിൽ
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി തിരുത്തൽ വായന നടത്തി.

വർഗ്ഗം:റെപ്പോയിൽ തിരുത്തൽ വായന നടത്തിയ ലേഖനങ്ങൾ