Panchayat:Repo18/vol1-page0176

From Panchayatwiki

(2) ഏതൊരു അംഗത്തിനും പ്രസിഡന്റിന് യഥാവിധിയുള്ള നോട്ടീസ് നൽകിയതിനുശേഷം താൻ അംഗമായിട്ടുള്ള പഞ്ചായത്തിന്റെ വിജ്ഞാപിത പ്രമാണം ഒഴികെയുള്ള റിക്കാർഡുകൾ ഓഫീസ് സമയത്ത് നോക്കാവുന്നതാണ്.

(3) ഏതൊരു അംഗത്തിനും പഞ്ചായത്ത് പ്രദേശത്തെ ജനങ്ങളുടെ ആവശ്യങ്ങളെ സംബന്ധിച്ചോ, പഞ്ചായത്ത് ഏറ്റെടുത്ത് നടത്തുന്ന പണിയിൽ വീഴ്ചവരുത്തിയതു സംബന്ധിച്ചോ പൊതു പ്രാധാന്യമുള്ള മറ്റു കാര്യങ്ങളെ സംബന്ധിച്ചോ പഞ്ചായത്തിന്റെ ശ്രദ്ധ ക്ഷണിക്കാവുന്നതും പഞ്ചായത്ത് നടത്തുന്ന ജോലികളോ പദ്ധതികളോ പരിശോധന നടത്താവുന്നതുമാണ്

159. പഞ്ചായത്തംഗങ്ങൾ സ്വത്തുവിവരം സംബന്ധിച്ച സ്റ്റേറ്റമെന്റ് നൽകണമെന്ന്.- (1) ഒരു പഞ്ചായത്തംഗം തന്റെ സ്ഥാനം ഏറ്റെടുത്ത തീയതി മുതൽ പതിനഞ്ച് മാസങ്ങൾക്കകം നിശ്ചിത ഫാറത്തിൽ അയാളുടേയും അയാളുടെ കുടുംബത്തിലെ മറ്റംഗങ്ങളുടേയും, സ്വത്തുകളുടേയും ബാദ്ധ്യതകളുടേയും സ്റ്റേറ്റമെന്റ് സർക്കാർ ഇതിലേക്കായി വിജ്ഞാപനം മുഖേന അധികാരപ്പെടുത്തുന്ന കോമ്പിറ്റന്റ് അതോറിറ്റിക്ക് സമർപ്പിക്കേണ്ടതാണ്:

എന്നാൽ, ഈ ആക്റ്റ് പ്രാബല്യത്തിൽ വരുന്ന സമയം പഞ്ചായത്തംഗമായിരിക്കുന്ന ഒരാൾ, സർക്കാർ ഇതിലേക്കായി നിശ്ചയിക്കുന്ന തീയതിക്ക് മുമ്പ്, അപ്രകാരമുള്ള ഒരു സ്റ്റേറ്റമെന്റ് കോമ്പിറ്റന്റ് അതോറിറ്റിക്ക് സമർപ്പിക്കേണ്ടതാണ്.