Panchayat:Repo18/vol1-page0999
വിവരാവകാശ ആക്റ്റ്, 2005
(2005-ലെ 22-ാം നമ്പർ ആക്റ്റ്) [2005 ജൂൺ 15)
ഓരോ പബ്ലിക് അതോറിറ്റിയുടെയും പ്രവർത്തനത്തിലെ സുതാര്യതയും ഉത്തരവാദിത്തവും വർദ്ധിപ്പിക്കുന്നതിനും പബ്ലിക് അതോറിറ്റികളുടെ നിയന്ത്രണത്തിലുള്ള വിവരങ്ങൾ ലഭിക്കുന്നത് ഉറപ്പുവരുത്താനും കേന്ദ്ര ഇൻഫർമേഷൻ കമ്മീഷനും സംസ്ഥാന ഇൻഫർമേഷൻ കമ്മീഷനുകളും രൂപീകരിക്കുന്നതിനും അതിനോടു ബന്ധപ്പെട്ടതോ ആനുഷംഗികമോ ആയ കാര്യങ്ങൾക്കുവേണ്ടിയും പൗരന്മാരുടെ അറിയാനുള്ള അവകാശത്തിൻറെ പ്രയോഗികഭരണ വ്യവസ്ഥ ക്രമീകരിക്കുന്നതിന് വ്യവസ്ഥ ചെയ്യുന്ന ആക്റ്റ്.
ഇന്ത്യൻ ഭരണഘടന സ്ഥാപിച്ചിട്ടുള്ളത് ജനാധിപത്യ റിപ്പബ്ലിക്സ് ആകയാൽ,
അഴിമതി നിയന്ത്രിക്കുന്നതിനും സർക്കാരുകളെയും അവയുടെ ഘടകങ്ങളെയും ഭരിക്കപ്പെടുന്നവരോട് ഉത്തരവാദിത്തമുള്ളതാക്കി നിർത്തുന്നതിനും ജനാധിപത്യപ്രവർത്തനത്തിൽ പ്രാധാന്യ മുള്ള പ്രബുദ്ധരായ പൗരസമൂഹവും വിവര സുതാര്യതയും ജനാധിപത്യം ആവശ്യപ്പെടുന്നതിനാൽ,
പ്രാവർത്തികതലത്തിലുള്ള വിവരങ്ങളുടെ വെളിപ്പെടുത്തൽ, സർക്കാരുകളുടെ കാര്യക്ഷമ മായ പ്രവർത്തനങ്ങൾ, പരിമിതമായ ധനവിഭവങ്ങളുടെ പരമാവധി ഉപയോഗം, ക്ഷോഭജനകമായ വിവരങ്ങൾ രഹസ്യമാക്കി വയ്ക്കുന്നത് എന്നിവ ഉൾപ്പെടെയുള്ള മറ്റു പൊതുതാൽപ്പര്യങ്ങൾക്ക് വിരുദ്ധമാകാനുള്ള സാധ്യത ഉള്ളതിനാൽ,
ജനാധിപത്യ തത്വത്തിൻറെ പരമപ്രാധാന്യം കാത്തുസൂക്ഷിച്ചുകൊണ്ട് ഏറ്റുമുട്ടുന്ന ഈ താൽപ്പര്യങ്ങൾ പൊരുത്തപ്പെടുത്തുന്നതിന് അത് ആവശ്യമായതിനാൽ, ഇപ്പോൾ, വിവരത്തിനായി ആഗ്രഹിക്കുന്ന പൗരന്മാർക്ക് ചില വിവരങ്ങൾ നൽകുന്നത് ഉചിതമാണ്.
ഇൻഡ്യൻ റിപ്പബ്ലിക്കിന്റെ അമ്പത്തിയാറാം ആണ്ടിൽ താഴെപ്പറയും പ്രകാരം പാർലമെന്റ് അധിനിയമം ചെയ്തിരിക്കുന്നു.
അദ്ധ്യായം I
പ്രാരംഭികം
1. ചുരുക്കപ്പേരും വ്യാപ്തിയും പ്രാരംഭവും.-(1) ഈ ആക്റ്റിന് വിവരാവകാശം ആക്റ്റ്, 2005 എന്നു പേർ പറയാവുന്നതാണ്.
(2) ജമ്മു-കാശ്മീർ സംസ്ഥാനമൊഴികെ ഇന്ത്യ മുഴുവൻ ഇത് വ്യാപിക്കുന്നതാണ്.
(3) 4-ാം വകുപ്പിലെ (1)-ാം ഉപവകുപ്പിലെയും, 5-ാം വകുപ്പിലെ (1) ഉം (2) ഉം ഉപവകുപ്പുകളിലെയും, 12 ഉം 13 ഉം 15 ഉം 16 ഉം 24 ഉം 27 ഉം 28 ഉം വകുപ്പുകളിലെയും വ്യവസ്ഥകൾ ഉടൻതന്നെ പ്രാബല്യത്തിൽ വരുന്നതും ഈ ആക്റ്റിലെ ശേഷിക്കുന്ന വ്യവസ്ഥകൾ നിയമം നിർമ്മിച്ചതിന്റെ നൂറ്റിയിരുപതാം ദിവസം പ്രാബല്യത്തിൽ വരുന്നതുമാണ്.
2. നിർവ്വചനങ്ങൾ- ഈ ആക്റ്റിൽ, സന്ദർഭം മറ്റുവിധത്തിൽ ആവശ്യപ്പെടാത്തപക്ഷം.-
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |