Panchayat:Repo18/vol2-page1371

From Panchayatwiki

അപ്രകാരമുള്ളവർക്ക് താൽക്കാലികമായി കെട്ടിട നമ്പർ അനുവദിക്കുന്നതിന് പലപ്പോഴായി നിർദ്ദേശ ങ്ങൾ നൽകിയിരുന്നുവെങ്കിലും ഇപ്പോഴും പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും താൽക്കാലിക നമ്പർ നൽകുന്നതിൽ വിമുഖത കാട്ടുന്നതായി കാണുന്നു. അപ്രകാരമുള്ളവർക്ക് എത്രയും പെട്ടെന്ന് താൽക്കാലിക വീട്ട് നമ്പർ അനുവദിച്ച് നൽകുന്നതിന് നട പടി സ്വീകരിക്കേണ്ടതാണെന്ന് നിർദ്ദേശിക്കുന്നു. ആം ആദമി ബീമാ യോജന-ഭൂരഹിത കുടുംബങ്ങൾക്കുള്ള ഇൻഷ്വറൻസ് പദ്ധതിഗുണഭോക്താക്കളെ കണ്ടെത്തൽ നിർദ്ദേശങ്ങൾ സംബന്ധിച്ച സർക്കുലർ (തദ്ദേശസ്വയംഭരണ (ഡി. ഡി.) വകുപ്പ നം. 41203/ഡി.ഡി 3/09/തസ്വഭവ; തിരു. 22-08-09) വിഷയം:- തസ്വഭവ:- ആം ആദമി ബീമാ യോജന-ഭൂരഹിത കുടുംബങ്ങൾക്കുള്ള ഇൻഷ്വറൻസ് പദ്ധതി - ഗുണഭോക്താക്കളെ കണ്ടെത്തൽ നിർദ്ദേശങ്ങൾ സംബന്ധിച്ച്. സൂചന: - സ.ഉ.(പി) നമ്പർ 149/08/എൽ.ബി.ആർ. തീയതി: 24-10-2008. ഗ്രാമ്രപ്രദേശങ്ങളിലെ ഭൂരഹിത കുടുംബങ്ങളുടെ സാമൂഹ്യ സുരക്ഷ ഉറപ്പാക്കുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ മുഖേന നടപ്പാക്കുന്ന ആം ആദമി ബീമാ യോജന (AABY) ഇൻഷ്വറൻസ് പദ്ധതിയുടെ നടത്തിപ്പിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ സൂചന ഉത്തരവ് പ്രകാരം പുറപ്പെടുവിച്ചിട്ടുണ്ട്. അഞ്ച് സെന്റുവരെ ഭൂമിയുള്ളതും സംഘടിത മേഖലയിൽ സ്ഥിരം തൊഴിലുള്ള ഒരാൾപോലും ഇല്ലാത്തതുമായ കുടുംബങ്ങളാണ് ഈ പദ്ധതിയുടെ ഗുണഭോക്താ ക്കൾ. കുടുംബശ്രീ മിഷൻ കമ്പ്യൂട്ടറൈസ് ചെയ്തിട്ടുള്ള ബി.പി.എൽ. ഡേറ്റാബേസിൽ നിന്നും നിശ്ചിത ഗുണഭോക്താക്കളുടെ പട്ടിക വേർതിരിച്ചെടുത്ത് തൊഴിൽ വകുപ്പിന് ലഭ്യമാക്കുകയും അസിസ്റ്റന്റ് ലേബർ ഓഫീസർമാർ ഗ്രാമപഞ്ചായത്തുകളുടെ സഹായത്തോടുകൂടി ലിസ്റ്റിൽ ഉൾപ്പെട്ടവരിൽ നിന്നും അപേക്ഷ കൾ സ്വീകരിച്ച് അർഹതയുള്ളവരെ തെരഞ്ഞെടുക്കുന്നതുമായ നടപടിക്രമമാണ് നിശ്ചയിച്ചിട്ടുള്ളത്. ആദ്യഘട്ടത്തിൽ 1.84 ലക്ഷം കുടുംബങ്ങളെ ആബി പദ്ധതിയിൽ ഇതുവരെ അംഗങ്ങളാക്കിയിട്ടുണ്ട്. അവശേഷിക്കുന്ന അർഹരായ കുടുംബങ്ങളെക്കുടി പദ്ധതിയിൽ അംഗങ്ങളാക്കുന്നതിനുള്ള പ്രവർത്തന ങ്ങൾ നടന്നു വരികയാണ്. കുടുംബശ്രീ മിഷന്റെയും ഗ്രാമപഞ്ചായത്തുകളുടെയും പൂർണ്ണസഹകരണ ത്തോടും പങ്കാളിത്തത്തോടും കൂടി മാത്രമേ ഈ പ്രകിയ പൂർത്തിയാക്കാൻ കഴിയുകയുള്ളൂ. ഈ സാഹ ചര്യത്തിൽ അർഹരായ ഗുണഭോക്താക്കളെ കണ്ടെത്തുവാൻ കുടുംബശ്രീ മിഷനും ഗ്രാമപഞ്ചായത്തു കളും തൊഴിൽ വകുപ്പ ഉദ്യോഗസ്ഥർക്ക് പൂർണ്ണസഹകരണം നൽകേണ്ടതാണെന്ന് സർക്കാർ നിർദ്ദേശി ക്കുന്നു. കുടുംബശ്രീയുടെ ചുമതലയുള്ള ഗ്രാമപഞ്ചായത്തിലെ ഉദ്യോഗസ്ഥന് ഇതിനുള്ള ചുമതല നൽകേ 6ΥYες (O)O6ΥY). ഗുണഭോക്ത്യ പട്ടിക അന്തിമമാക്കുന്നതിന് കാലതാമസം നേരിടുന്ന ഗ്രാമപഞ്ചായത്തുകളുടെ പട്ടിക അസിസ്റ്റന്റ് ലേബർ ഓഫീസർമാർ ജില്ലാ ആസൂത്രണ സമിതി ചെയർപേഴ്സസണും ജില്ലാ കളക്ടർമാർക്കും ലഭ്യമാക്കേണ്ടതാണ്. ജില്ലാ ആസൂത്രണ സമിതിയുടെ ചുമതലയിൽ നടത്തുന്ന പ്രതിമാസ പദ്ധതി നിർവ്വ ഹണ അവലോകന യോഗങ്ങളിൽ ഈ വിഷയം പ്രത്യേക അജണ്ടയായി ചർച്ച ചെയ്ത് പുരോഗതി വില യിരുത്തണം. UNAUTHORIZED SLAUGHTER HOUSE AND SLAUGHTERING MEAT VENDING STALLS- GUIDELINES ISSUED IN COMPLIANCE OF HIGHCOURT DIRECTION - REG. No. 1173/D.B.2/09/LSGD, Local Self Government (D.B.) Department, Tvm, 17/9/2009) Sub:- Local Self Government Department: Unauthorized slaughterhouse and slaughtering, meat vending stalls-Judgement of Hon'ble High court in WP(c) Nos. 13805/04,37093/04, 7000/2005,2991,3923,8233,9297 & 12998 of 2006, 704/09 & 6031/09-Guidelines issued in compliance of High Court direction-reg. Ref:- 1. Order dated 10. 12.08 in WP(C)Nos. 13805/2004, 37093/2004, 7000/2005,2991, 3923,8233, 9297 & 12998 of 2006 of the Hon'ble High Court of Kerala. 2. Order dated 17.12.2008 in W.IPCC) No, 7000/2005 (G) of the Hon'ble Highcourt of Kerala 3. Order dated 08.07.09 in WP(C)No. 13805/2004-R, 37093/2004-N, 7000/2005-G, 2991/2006-F, 8233/2006-E, 9297/2006-F, 12998/2006-V, 704/2009-H&6031/ 2009–Y of the Hon’ble High Court of Kerala

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ