Panchayat:Repo18/vol2-page0880
സർക്കാർ ഉത്തരവുകളിൽ നിർദ്ദേശിച്ച പ്രവൃത്തികൾ വളരെ കുറച്ചു സ്ഥാപനങ്ങൾ മാത്രമേ ഇതിനകം പൂർത്തിയാക്കിയിട്ടുള്ളൂ. ഈ സാഹചര്യം 29-06-2013-ന് ചേർന്ന സംസ്ഥാനതല മോണിറ്ററിംഗ് സമിതി വിലയിരുത്തുകയും 31-03-2013-വരെയുള്ള ആസ്തി വിവരങ്ങൾ സചിത്ര സോഫ്റ്റ് വെയർ ആപ്ലിക്കേഷനിൽ രേഖപ്പെടുത്തിയതും കുറ്റമറ്റതുമായ ഡേറ്റാബേസ് 03-08-2013-നകം ഭരണസമിതി അംഗീകാരത്തോടെ ഇൻഫർമേഷൻ കേരള മിഷന് ലഭ്യമാക്കുന്നതിനുള്ള കർമ്മപരിപാടിക്ക് രൂപം നൽകുകയും ചെയ്തു. ഇതുപ്രകാരം സംസ്ഥാനതല മോണിറ്ററിംഗ് സമിതി അംഗങ്ങളും ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥരും എഞ്ചിനീയർമാരും ഉൾപ്പെട്ട സംസ്ഥാനതല ശില്പശാല 11-07-2013-ന് കിലയിൽ ചേരുന്നതിന് തീരുമാനിച്ചിരിക്കുന്നു. തുടർന്ന് 15-07-2013-നും 18-07-2013-നും ഇടയിൽ ജില്ലാതല ശിൽപശാലകളും, 22-07-2013-ന് തദ്ദേശസ്വയംഭരണ സ്ഥാപനതല ശിൽപശാലകളും സംഘടിപ്പിക്കേണ്ടതും ഡിജിറ്റൽ ആസ്തി രജിസ്റ്റർ സംബന്ധിച്ച പ്രവർത്തനങ്ങൾ 23-07-2013-നും 27-07-2013-നും ഇടയിൽ ഊർജ്ജിതമായി നടത്തേണ്ടതുമാണ്. ഡിജിറ്റൽ ആസ്തി രജിസ്റ്റർ സംബന്ധിച്ച പ്രവർത്തനങ്ങൾ വിശദമായി പ്രതിപാദിക്കുന്ന താഴെ പറയുന്ന അനുബന്ധങ്ങൾ ഈ ഉത്തരവിനോടൊപ്പം ചേർത്തിരിക്കുന്നു. പ്രസ്തുത അനുബന്ധങ്ങളിൽ നിർദ്ദേശിച്ച രീതിയിൽ ഡിജിറ്റൽ ആസ്തി രജിസ്റ്ററുകൾ പൂർണ്ണമാക്കിയ ശേഷം സചിത്ര ഡേറ്റാബേസ് ഇ-മെയിൽ ആയി ഇൻഫർമേഷൻ കേരള മിഷന് അയച്ചു കൊടുക്കേണ്ടതും പ്രസ്തുത പ്രവൃത്തി പൂർണ്ണമായ വിവരം അനുബന്ധങ്ങളിൽ നിർദ്ദേശിച്ച രീതിയിൽ തദ്ദേശസ്വയം ഭരണ സ്ഥാപന സെക്രട്ടറിമാർ 03-08-2013-നകം ജില്ലാ മേഖലാതല ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് ചെയ്യേണ്ടതുമാണെന്ന് ഉത്തരവാകുന്നു. ജില്ലാ പഞ്ചായത്ത് സെക്രട്ടറിമാർ, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസി പ്പൽ സെക്രട്ടറിക്കാണ് റിപ്പോർട്ട് ചെയ്യേണ്ടത്. ജില്ലാ/മേഖലാതല ഉദ്യോഗസ്ഥർ വകുപ്പദ്ധ്യക്ഷൻമാർക്ക് 08-08-2013-നകവും, വകുപ്പദ്ധ്യക്ഷൻമാർ തദ്ദേശ സ്വയംഭരണ വകുപ്പിന് 14-08-2013-നകവും റിപ്പോർട്ട് ചെയ്യേണ്ടതുമാണെന്നും ഉത്തരവാകുന്നു.
അനുബന്ധം 1. കർമ്മപരിപാടി
2. സചിത്ര സോഫ്റ്റ് വെയർ ആപ്ലിക്കേഷനിൽ വിവരങ്ങൾ രേഖപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങൾ
3. മൊത്തവില സൂചിക
4. സമർപ്പിക്കേണ്ട റിപ്പോർട്ടുകളുടെ മാതൃക
അനുബന്ധം - 1
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ആസ്തി രജിസ്റ്ററുകൾ ഡിജിറ്റൽ രൂപത്തിൽ പുർണ്ണവും കുറ്റമറ്റുതും ആക്കിത്തീർക്കുന്നതിനുള്ള കർമ്മപരിപാടി
ലക്ഷ്യം:-
ഘടകസ്ഥാപനങ്ങളുടേതുൾപ്പെടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ 2013 മാർച്ച് 31 വരെയുള്ള ആസ്തികളുടെ പൂർണ്ണ വിവരം ശേഖരിക്കുക, ഇൻഫർമേഷൻ കേരള മിഷൻ വികസിപ്പിച്ച്, വിന്യസിച്ചിട്ടുള്ള സചിത്ര സോഫ്റ്റ് വെയർ ആപ്ലിക്കേഷനിൽ ഈ വിവരം രേഖപ്പെടുത്തി ഡിജിറ്റൽ ആസ്തി രജിസ്റ്റർ പൂർണ്ണരൂപത്തിൽ തയ്യാറാക്കുക, നേരത്തേ രേഖപ്പെടുത്തിയതിൽ വന്നുപോയിട്ടുള്ള തെറ്റുകൾ തിരുത്തിയും ഇപ്പോൾ രേഖപ്പെടുത്തുന്നതിൽ തെറ്റുകളില്ലെന്ന് ഉറപ്പുവരുത്തിയും ഡിജിറ്റൽ ആസ്തി രജിസ്റ്റർ കുറ്റമറ്റതാക്കിത്തീർക്കുക. സചിത്ര ഡേറ്റാ ബേസ് ഇൻഫർമേഷൻ കേരള മിഷന് അയച്ചുകൊടുക്കുക, പ്രവർത്തനം പൂർത്തിയായ വിവരം വകുപ്പദ്ധ്യക്ഷൻമാർ സർക്കാരിന് റിപ്പോർട്ട് ചെയ്യുക.
ഭാഗം എ
ശിൽപശാലകൾ
ഘട്ടം 1 : സംസ്ഥാനതല ശിൽപശാല
വേദി : കില, മുളംകുന്നത്തുകാവ്, തൃശൂർ
തീയതി : 11-07-2013
സമയം: രാവിലെ 11 മണി മുതൽ ഉച്ചയ്ക്കു ശേഷം 3.00 മണി വരെ
1. പങ്കെടുക്കേണ്ടവർ
(എ.) സംസ്ഥാനതല മോണിറ്ററിംഗ് സമിതി അംഗങ്ങൾ:
(1) സ്റ്റേറ്റ് പെർഫോർമൻസ് ഓഡിറ്റ് ഓഫീസർ
(2) തദ്ദേശസ്വയംഭരണ വകുപ്പ് ചീഫ് എഞ്ചിനീയർ (കൺവീനർ)
(3) ഗ്രാമപഞ്ചായത്ത് ഡയറക്ടർ
(4) നഗരകാര്യ ഡയറക്ടർ
(5) ഗ്രാമവികസന കമ്മീഷണർ
(6) ഡയറക്ടർ, കില
(7) എക്സിക്യൂട്ടീവ് ചെയർമാൻ & ഡയറക്ടർ ഐ.കെ.എം.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |