Panchayat:Repo18/vol1-page0605

From Panchayatwiki

Rule 29 K. P.R. (പൊതു കക്കൂസുകൾ................ശുചീകരണം ) ചട്ടങ്ങൾ 605

    25. പൊതുതെരുവുകൾ മുതലായവയിൽ ശല്യമുണ്ടാക്കുന്നതിനെതിരായ നിരോധനം.- യാതൊരാളും, ഏതെങ്കിലും തെരുവിലോ പൊതുസ്ഥലത്തോ പെരുവഴിയിലോ വിസർജ്ജനം ചെയ്ത് ശല്യം ഉണ്ടാക്കുകയോ തന്റെ നിയന്ത്രണത്തിലുള്ള ഏതെങ്കിലും ആളെ അതിന് അനുവദിക്കുകയോ ചെയ്യാൻ പാടില്ലാത്തതാണ്.
  26. കുറ്റക്കാരനെ, സംബന്ധിച്ച അനുമാനം.-ഏതെങ്കിലും പരിസരത്ത് അടിഞ്ഞുകൂടിയ ചവറോ അസഹ്യതയുണ്ടാക്കുന്ന വസ്തതുക്കളോ; വാണിജ്യ അവശിഷ്ടങ്ങളോ പ്രത്യേക മാലിന്യ ങ്ങളോ ആപൽക്കരമായ മാലിന്യങ്ങളോ അവസ്ക്യതമോ മലിനീകൃതമോ ആയ വസ്തുക്കളോ ഈ ചട്ടങ്ങളിലെ വ്യവസ്ഥകൾക്ക് വിപരീതമായി ഏതെങ്കിലും സ്ഥലത്ത് നിക്ഷേപിക്കുന്നതായാൽ, മറിച്ച തെളിയിക്കപ്പെടാത്തിടത്തോളം അങ്ങനെയുള്ള പരിസരത്തിന്റെ കൈവശക്കാരൻ അത്തരത്തിലുള്ള ലംഘനം നടത്തിയതായി കണക്കാക്കുന്നതാണ്.
  27. അവശിഷ്ടങ്ങളുടെയും ഖരമാലിന്യങ്ങളുടെയും മാനേജ്മെന്റ് സർവ്വീസിൽ ഏർപ്പെടു ത്തപ്പെട്ട പഞ്ചായത്ത് ജീവനക്കാർ പ്രത്യേകം പറഞ്ഞിരിക്കുന്ന സ്ഥലത്തല്ലാതെ മാലിന്യങ്ങൾ നിക്ഷേപിക്കുന്നതും മറ്റും എതിരെയുള്ള നിരോധനം.--അവശിഷ്ടങ്ങളുടെയും ഖരമാലിന്യങ്ങളു ടെയും മാനേജുമെന്റ് സർവ്വീസിൽ ഏർപ്പെടുത്തപ്പെട്ട ഏതെങ്കിലും പഞ്ചായത്ത് ജീവനക്കാരൻ ഏതെ ങ്കിലും ഗാർഹിക മാലിന്യങ്ങളോ, പൊടിയോ, ചാരമോ, വർജ്ജ്യവസ്തുക്കളോ, ചവറോ, വാണിജ്യ വർജ്ജ്യവസ്തുക്കളോ, അവസ്ക്യതമോ മലിനീകൃതമോ ആയ വസ്തുക്കളോ ഏതെങ്കിലും തെരുവിലോ ആ ആവശ്യത്തിനായി നീക്കിവച്ചതല്ലാത്ത സ്ഥലത്തോ വലിച്ചെറിയുകയോ ഇടുകയോ അഥവാ ഏതെ ങ്കിലും തെരുവിൽ, ഖരമാലിന്യങ്ങളോ അവസ്ക്യതമോ മലിനീകൃതമോ ആയ വസ്തുക്കളോ നീക്കം ചെയ്യുന്ന വാഹനമോ വണ്ടിയോ നിറുത്തിയിരിക്കുകയോ ഇട്ടേക്കുകയോ അല്ലെങ്കിൽ ന്യായമായി ആവശ്യമുള്ള സമയത്തിലധികം ഏതെങ്കിലും തെരുവിൽ അതു കിടക്കുവാൻ അനുവദിക്കുകയോ ചെയ്യാൻ പാടില്ലാത്തതാണ്.
  28. ശുചീകരണ ആവശ്യങ്ങൾക്കായി പരിസരങ്ങൾ പരിശോധിക്കാനുള്ള അധികാരം.- ഈ ചട്ടങ്ങളിലെ വ്യവസ്ഥകൾ പാലിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതിനായി സെക്രട്ട റിക്കോ, അദ്ദേഹമോ പഞ്ചായത്ത് അധികാരപ്പെടുത്തിയിട്ടുള്ള ഏതെങ്കിലും ഉദ്യോഗസ്ഥനോ ഏതു സമയത്തും ഏതു പരിസരവും പരിശോധിക്കാവുന്നതാണ്.
     29. ചട്ടങ്ങളിലെ വ്യവസ്ഥകളുടെ ലംഘനത്തിനുള്ള ശിക്ഷ.-ഏതെങ്കിലും ചവറോ ഖരമാ ലിന്യങ്ങളോ, മൃഗശവങ്ങളോ, മറ്റു മാലിന്യങ്ങളോ ഈ ചട്ടങ്ങളിലെ വ്യവസ്ഥകൾക്കു വിരുദ്ധമായി നിക്ഷേപിക്കുകയോ, വലിച്ചെറിയുകയോ ഈ ചട്ടങ്ങൾ പ്രകാരം നിരോധിച്ചിട്ടുള്ള മറ്റേതെങ്കിലും പ്രവൃത്തി ചെയ്യുകയോ, ഈ ചട്ടപ്രകാരമോ അവ അനുസരിച്ചോ ലഭിച്ച ഏതെങ്കിലും ആവശ്യപ്പെ ടലോ ഉത്തരവോ അനുസരിക്കാൻ വീഴ്ച വരുത്തുകയോ, ചെയ്യുന്ന ഏതൊരാൾക്കും, ഒരു മജിസ്ട്രേറ്റു മുമ്പാകെ കുറ്റസ്ഥാപനത്തിൻമേൽ, അഞ്ഞു്റു രൂപവരെ ആകാവുന്ന പിഴശിക്ഷ നൽകാവുന്നതാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ