Panchayat:Repo18/vol1-page0603

From Panchayatwiki

18. ചവറും, ഖരമാലിന്യങ്ങളും, താമസ സ്ഥലമല്ലാത്ത പരിസരങ്ങളിൽ അടിഞ്ഞുകൂടി യിട്ടുള്ള ഖരമാലിന്യങ്ങളും നീക്കം ചെയ്യൽ.-(1) ചവറും, അസഹ്യതയുണ്ടാക്കുന്ന വസ്തുക്കളും, മാലിന്യവും, വാണിജ്യവർജ്ജ്യ വസ്തുക്കളും, പ്രത്യേക മാലിന്യങ്ങളും, ആപൽക്കരമായ മാലിന്യ ങ്ങളും അവസ്കൃതമോ മലിനപ്പെട്ടതോ ആയ വസ്തുക്കളും വലിയ അളവിൽ അടിഞ്ഞുകൂടിയിട്ടുള്ള一

   (i) ഒരു ഫാക്ടറിയോ, വർക്ക്ഷോപ്പോ അല്ലെങ്കിൽ ഏതെങ്കിലും നിർമ്മാണ പ്രക്രിയ നട ക്കുന്ന സ്ഥലമോ, അഥവാ
   (ii) ഒരു മാർക്കറ്റോ, വ്യാപാര പരസരമോ, അഥവാ
   (iii) ഒരു കശാപ്പുശാലയോ, അഥവാ
   (iv) ഒരു ഹോട്ടലോ, ഭക്ഷണപ്പുരയോ, റസ്റ്റാറന്റോ, അഥവാ
    (v) ഒരു ആശുപ്രതിയോ, നേഴ്സസിംഗ് ഹോമോ, അഥവാ
   (vi) ഒരു പണ്ടകശാലയോ, ഗോഡൗണോ, അഥവാ
   (vii) അനേകം ആളുകൾ സങ്കേതമാക്കുന്ന ഒരു സ്ഥലമോ

ഇവയിലേതിന്റെയെങ്കിലും ഉടമസ്ഥനോടോ കൈവശക്കാരനോടോ പഞ്ചായത്തിന് ആവശ്യ മെന്നു തോന്നുന്നപക്ഷം, രേഖാമൂലമുള്ള നോട്ടീസ് നൽകി, അവിടെ അടിഞ്ഞുകൂടിയിട്ടുള്ള അങ്ങ നെയുള്ള വസ്തുക്കൾ ശേഖരിക്കാനും, നോട്ടീസിൽ പറഞ്ഞിട്ടുള്ള സമയത്തും രീതിയിലും മാർശ്ശേ ണയും അതിനെ ഒരു ഡിപ്പോയിലേക്കോ അല്ലെങ്കിൽ പഞ്ചായത്ത് ഏർപ്പെടുത്തിയിട്ടുള്ളതോ നിർദ്ദേ ശിച്ചിട്ടുള്ളതോ ആയ സ്ഥലത്തേക്കോ നീക്കം ചെയ്യുന്നതിന് ആവശ്യപ്പെടാവുന്നതാണ്. (2), (1)-ാം ഉപചട്ടപ്രകാരമുള്ള നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ ഉടമസ്ഥനോ, കൈവശക്കാ രനോ, വീഴ്ചവരുത്തിയാൽ, ഒരു നോട്ടീസ് കൊടുത്തതിനുശേഷം, അങ്ങനെയുള്ള പരിസരത്തിൽ അടിഞ്ഞുകൂടിയിട്ടുള്ള കെട്ടിട ചവറുകൾ, അസഹ്യതയുണ്ടാക്കുന്ന വസ്തുക്കൾ, വ്യാപാരവർജ്ജ്യ വസ്തുക്കൾ, പ്രത്യേക മാലിന്യങ്ങൾ, ആപൽക്കരമായ മാലിന്യങ്ങൾ, അവസ്ക്യതമോ മലിനീകരി ക്കപ്പെട്ടതോ ആയ വസ്തുക്കൾ എന്നിവ ഉൾപ്പെടെയുള്ള എല്ലാ ചവറുകളും പഞ്ചായത്തിന് നീക്കം ചെയ്യിക്കാവുന്നതും, അങ്ങനെ നീക്കം ചെയ്യുന്നതിനുള്ള ചെലവ് അപ്രകാരം നീക്കം ചെയ്യുന്നതിന് പഞ്ചായത്ത് നിശ്ചയിചേക്കാവുന്നതും ഈ ഉപചട്ടപ്രകാരം നല്കിയിട്ടുള്ള നോട്ടീസിൽ പറഞ്ഞിട്ടു ള്ളതും ആയ നിരക്കുകളിൽ ഉള്ള തുക പ്രസ്തുത ഉടമസ്ഥനോ കൈവശക്കാരനോ നൽകേണ്ടതും അങ്ങനെ നൽകുന്നില്ലെങ്കിൽ അത് പഞ്ചായത്തിനുള്ള നികുതി കുടിശ്ശിക എന്നപോലെ ഈടാക്കാവുന്നതുമാണ്.

     എന്നാൽ അങ്ങനെയുള്ള ചെലവ് പഞ്ചായത്ത് കാലാകാലം തീരുമാനിക്കുന്ന പ്രകാരമുള്ള അങ്ങനെയുള്ള ഖരമാലിന്യങ്ങളെ നീക്കം ചെയ്യുന്നതിനുള്ള യൂണിറ്റ് ചെലവിനേക്കാൾ (നീക്കം ചെയ്യുന്നതിനുള്ള വാഹനങ്ങളുടെയോ യാനപാത്രങ്ങളുടെയോ മാർഗ്ഗങ്ങളുടെയോ, സർവ്വീസിംഗിന്റെ ചെലവോ അതുമൂലമുള്ള മറ്റു ചാർജ്ജുകളോ ഉൾപ്പെടെയുള്ള ചെലവ്) കുറഞ്ഞ നിരക്കിലായിരിക്കാൻ പാടില്ലാത്തതാകുന്നു.

19. മൃഗശവങ്ങളും, ചവറും, മാലിന്യവും യുക്തമല്ലാത്ത രീതിയിൽ കയ്യൊഴിക്കുന്നതി നുള്ള നിരോധനം.-(1) ചവറും, ഖരമാലിന്യങ്ങളും, മൃഗശവങ്ങളും, മാലിന്യങ്ങളും നിക്ഷേപിക്കു ന്നതിനും നീക്കം ചെയ്യുന്നതിനും 10-ാം ചട്ടപ്രകാരം യഥാവിധിയായ വ്യവസ്ഥകൾ പഞ്ചായത്ത് ചെയ്തതിനുശേഷം,- (എ) ഏതെങ്കിലും തെരുവിലോ, ഏതെങ്കിലും കെട്ടിടത്തിന്റെ വരാന്തയിലോ, ഏതെങ്കിലും തെരുവിനോട് ചേർന്ന ഒഴിഞ്ഞ സ്ഥലത്തോ, ഏതെങ്കിലും പൊതുകടവിലോ, ജട്ടിയിലോ, ഇറക്കു സ്ഥലത്തോ അല്ലെങ്കിൽ ഒരു ജലമാർഗ്ഗത്തിന്റെയോ കുളത്തിന്റെയോ കരയിലോ; അഥവാ (ബി) അത് നീക്കം ചെയ്യാൻ ഉദ്ദേശിച്ചിട്ടില്ലാത്ത ഏതെങ്കിലും ചവറു വീപ്പയിലോ ഏതെങ്കിലും വാഹനത്തിലോ; അഥവാ

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ