Panchayat:Repo18/vol1-page0817
(2) നിർമ്മാണം ആരംഭിക്കുന്നതിന് മുമ്പ് പ്ലോട്ടിന്റെ എല്ലാ വശങ്ങളും സുരക്ഷാവേലികളാലോ തിരശ്ശീലകളാലോ സമീപപ്രദേശങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ആവരണം ചെയ്യേണ്ടതാണ്. അത്തരം സുരക്ഷാ വേലികളും തിരശ്ശീലകളും നിർമ്മാണകാലയളവ് മുഴുവനായും നിലനിർത്തേണ്ടതാണ്.
(3) കെട്ടിടനിർമ്മാണ സമയത്തും ഭൂവികസന സമയത്തും അതിനുശേഷവും സമീപത്ത് താമസിക്കുന്നവരുടെ ആരോഗ്യം, ജീവൻ, കെട്ടിടങ്ങൾ, ഭൂമി എന്നിവയ്ക്ക് ഹാനി സംഭവിക്കാതെ സംരക്ഷിക്കുന്നതിന് 2005-ൽ നാഷണൽ ബിൽഡിംഗ് കോഡ് ഓഫ് ഇൻഡ്യ 2005, ഭാഗം VII-ലെ നിർമ്മാണപ്രവൃത്തിയും, സുരക്ഷയും സംബന്ധിച്ച് ആവശ്യമായ സുരക്ഷാ നടപടികൾ ഉടമയും വികസനം നടത്തുന്ന ആളും ഉറപ്പു വരുത്തേണ്ടതാണ്. അത്തരത്തിലുള്ള നഷ്ടങ്ങൾക്ക് ഉടമയും വികസനം നടത്തുന്ന ആളും മാത്രം ഉത്തരവാദികളാകുന്നതുമാണ്.
അദ്ധ്യായം 20
വാർത്താവിനിമയ ഗോപുരങ്ങൾ
118. പെർമിറ്റിന്റെ അനിവാര്യത. -
യാതൊരാളും, ഏതെങ്കിലും സർക്കാരിതര വാർത്താ വിനിമയഗോപുരങ്ങളോ, വാർത്താവിനിമയ തുണ് നിർമ്മാണങ്ങളോ, അനുബന്ധമുറികളോ അല്ലെങ്കിൽ അത്തരത്തിലുള്ള ഓരോ ഗോപുരങ്ങൾക്കോ അല്ലെങ്കിൽ വാർത്താവിനിമയ തൂണുകൾക്കോ സെക്രട്ടറിയിൽ നിന്നും പ്രത്യേകം അനുവാദം ലഭിക്കാതെ നിർമ്മിക്കുവാനോ അല്ലെങ്കിൽ പുനർനിർമ്മിക്കുവാനോ അല്ലെങ്കിൽ മാറ്റം വരുത്തുവാനോ, അഥവാ അവ ചെയ്യിക്കുവാൻ ഇടയാക്കുകയോ ചെയ്യാൻ പാടില്ലാത്തതാകുന്നു.
119. റോഡിൽ നിന്നും അതിരുകളിൽ നിന്നുമുള്ള ദൂരം.-
(1) നിർദ്ദിഷ്ട ഗോപുരമോ തുണ് നിർമ്മാണമോ ഭൂമിയിലോ, ഒരു കെട്ടിടത്തിന് മുകളിലോ ആണ് ഉദ്ദേശിക്കുന്നതെങ്കിൽ, ആ കെട്ടിടത്തിന് റോഡിനോട് ചേർന്നുള്ള പ്ലോട്ടതിരിൽ നിന്നുമുള്ള അകലം 3 മീറ്ററിൽ കുറവാണെങ്കിൽ പോലും, ഗോപുരത്തിന്റെയോ തൂണിന്റെയോ അടിത്തറ, റോഡിനോട് ചേർന്നുള്ള പ്ലോട്ടതിരിൽ നിന്നും ചുരുങ്ങിയത് വിലങ്ങനെ 3 മീറ്റർ ദൂരം ഉണ്ടായിരിക്കേണ്ടതാണ്.എന്നാൽ, കെട്ടിടത്തിലെ നിർദ്ദിഷ്ട ഉപകരണ മുറികളോ, ഷെൽട്ടറുകളോ അല്ലെങ്കിൽ ജനറേറ്റർ മുറികളോ പോലുള്ള അനുബന്ധമുറികൾക്ക് റോഡ് അതിരിൽ നിന്നുള്ള അകലം ഒരു വാണിജ്യ കെട്ടിടത്തിന് ബാധകമായിരിക്കുന്നതുപോലെ ആയിരിക്കും.
(2) ഉപചട്ടം (1)-ൽ സൂചിപ്പിച്ചിട്ടുള്ള അകലത്തിന് പുറമെ ഏതെങ്കിലും നഗരാസൂത്രണപദ്ധതിയിൽ നിർദ്ദേശിച്ചിട്ടുള്ള പിന്നോട്ട് മാറ്റൽ അളവുകൾ പാലിക്കേണ്ടതാണ്.
(3) പ്ലോട്ടിന്റെ മറ്റ് അതിരുകളിൽ നിന്നും വാർത്താവിനിമയ ഗോപുരങ്ങളിലേക്കോ, തൂണുകളിലേക്കോ, അനുബന്ധമുറികളിലേക്കോ എന്നിവയുടെ അടിത്തറയിലേക്കുള്ള ഏറ്റവും ചുരുങ്ങിയ വിലങ്ങനെയുള്ള അകലം 3 മീറ്ററായിരിക്കേണ്ടതാണ്.എന്നാൽ, വാർത്താവിനിമയ ഗോപുരമോ, തുണ് നിർമ്മാണങ്ങളോ, അനുബന്ധമുറികളോ ഒരു കെട്ടിടത്തിനു മുകളിലാണ് പരിഗണിക്കുന്നതെങ്കിൽ റോഡിനോട് ചേർന്നുള്ളതല്ലാത്ത അതിരുകളിൽ നിന്നും ഗോപുരത്തിന്റെ അടിത്തറയിലേക്കുള്ള അകലം വാണിജ്യ കെട്ടിടത്തിന്റേതിന് തുല്യമായിരിക്കുന്നതാണ്.എന്നുമാത്രമല്ല, വാർത്താവിനിമയ ഗോപുരത്തിന്റെയോ, തുണ് നിർമ്മാണത്തിന്റെയോ അല്ലെങ്കിൽ അനുബന്ധമുറികളുടെയോ യാതൊരു ഭാഗവും അയൽപക്ക പ്ലോട്ടുകളിലേക്ക് തള്ളി നിൽക്കാനോ, തൂങ്ങി നിൽക്കാനോ പാടില്ലാത്തതാകുന്നു.
120. തറവിസ്തീർണ്ണാനുപാതവും ഉയരവും സംബന്ധിച്ചുള്ള വ്യവസ്ഥകൾ.-
തറ വിസ്തീർണ്ണാനുപാതം, പരിധി, റോഡ് വീതിക്കനുസരിച്ചുള്ള ഉയര നിയന്ത്രണങ്ങൾ റോഡിനോട് ചേർന്നുള്ള അതിരിൽ നിന്നുള്ള ദൂരം, റോഡിന്റെ മധ്യരേഖയിൽ നിന്നുള്ള ദൂരം, കെട്ടിടഭാഗങ്ങ
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |