Panchayat:Repo18/vol1-page0611

From Panchayatwiki

(3) പകർപ്പ് തയ്യാറാക്കുന്നതിന് ഫോട്ടോ കോപ്പിയിംഗ് സൗകര്യമോ കമ്പ്യൂട്ടർ പ്രിന്റിംഗ് സൗക ര്യമോ ലഭ്യമാണെങ്കിൽ ആ സംവിധാനം ഉപയോഗപ്പെടുത്തിയും പകർപ്പ് തയ്യാറാക്കാവുന്നതാണ്.

(4) പകർപ്പ് അപേക്ഷകന് നേരിട്ട് നൽകുകയോ തപാൽ മാർഗ്ഗം അയച്ചുകൊടുക്കുകയോ ചെയ്യാ വുന്നതാണ്.

(5) റെക്കാർഡ് നേരിൽ കണ്ട് പകർത്തിയെടുക്കുവാൻ അപേക്ഷിച്ചിട്ടുള്ള സംഗതിയിൽ, അക്കാ ര്യത്തിനായി അപേക്ഷകൻ ആഫീസിൽ ഹാജരാകേണ്ട തീയതി അപേക്ഷകനെ അറിയിക്കേണ്ടതും ബന്ധപ്പെട്ട റെക്കാർഡ് പകർത്തിയെടുക്കുവാൻ അനുവദിക്കേണ്ടതുമാണ്.

(6) അപേക്ഷകൻ റെക്കാർഡ് പരിശോധിക്കുന്നതും പകർത്തിയെടുക്കുന്നതും സെക്രട്ടറിയുടെ, അല്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ അല്ലെങ്കിൽ അദ്ദേഹം ചുമതലപ്പെടുത്തിയ മറ്റൊരു ഉദ്യോഗ സ്ഥന്റെ സാന്നിദ്ധ്യത്തിലായിരിക്കേണ്ടതാണ്.

(7) അപേക്ഷകൻ റെക്കാർഡ് പരിശോധിക്കുകയോ പകർത്തിയെടുക്കുകയോ ചെയ്യുമ്പോൾ അതിന് എന്തെങ്കിലും കേടുപാടു വരുത്തുവാനോ അതിലെ രേഖകൾ നശിപ്പിക്കുവാനോ അതിൽ എന്തെങ്കിലും എഴുതി ചേർക്കുവാനോ അതിലെ രേഖപ്പെടുത്തലുകൾ തിരുത്തുവാനോ മായിച്ചു കളയുവാനോ അതുപോലെയുള്ള മറ്റേതെങ്കിലും കൃതിമ പ്രവൃത്തികൾ ചെയ്യുവാനോ പാടില്ലാ ത്തതും, അതതു സംഗതിപോലെ റെക്കാർഡ് പരിശോധിക്കുകയോ പകർത്തിയെടുക്കുകയോ ചെയ്തതു കഴിഞ്ഞാലുടൻ അത് സെക്രട്ടറിയേയോ ബന്ധപ്പെട്ട ഉദ്യോഗസ്ഥനേയോ രേഖാമൂലം തിരികെ ഏൽപ്പിക്കേണ്ടതുമാണ്.)


7. റെക്കാർഡുകളുടെ പകർപ്പ് നൽകിയതു സംബന്ധിച്ച വിവരങ്ങൾ രജിസ്റ്റ്റിൽ രേഖ പ്പെടുത്തണമെന്ന്.-(സെക്രട്ടറിയോ ബന്ധപ്പെട്ട ഉദ്യോഗസ്ഥനോ ഈ ചട്ടങ്ങളിൽ ചേർത്തിട്ടുള്ള രണ്ടാം ഫാറത്തിൽ) ഒരു രജിസ്റ്റർ സൂക്ഷിക്കേണ്ടതും പകർപ്പ് നൽകുന്നത് സംബന്ധിച്ച വിവരങ്ങൾ പ്രസ്തുത രജിസ്റ്ററിൽ രേഖപ്പെടുത്തേണ്ടതും ആണ്.


8. അപ്പീൽ- 5-ാം ചട്ടപ്രകാരം ഒരു അപേക്ഷ നിരസിക്കപ്പെട്ട സംഗതിയിൽ അപേക്ഷകന് സർക്കാർ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ മുൻപാകെ അപ്പീൽ ബോധിപ്പിക്കാവുന്നതും അതിൻമേലുള്ള അദ്ദേഹത്തിന്റെ തീർപ്പ് അന്തിമമായിരിക്കുന്നതുമാണ്.)



ഒന്നാം പട്ടിക


തിരച്ചിൽ ഫീസിന്റെ നിരക്കുകൾ


[4-ാം ചട്ടം (2)-ാം ഉപചട്ടം കാണുക)


ക്രമനമ്പർ വിവരണം നിരക്ക്
(1)  !! (2) !! (3)
1.  !! നടപ്പുവർഷത്തിനു തൊട്ടുമുമ്പുള്ള വർഷത്തെ റെക്കാർഡ് തിരയുന്നതിന് : !! 5 രൂപ
2. നടപ്പുവർഷത്തിന് ഒരു വർഷം മുമ്പുള്ളതും എന്നാൽ മൂന്നു വർഷത്തിനുമേൽ പഴക്കമില്ലാത്തതുമായ റെക്കാർഡ് തിരയുന്നതിന് : 10 രൂപ
3. നടപ്പുവർഷത്തിന് മൂന്നുവർഷം മുമ്പുള്ളതും എന്നാൽ അഞ്ച് വർഷത്തിനുമേൽ പഴക്കമില്ലാത്തതുമായ റെക്കാർഡ് തിരയുന്നതിന് : 15 രൂപ
4. നടപ്പുവർഷത്തിന് അഞ്ച് വർഷത്തിനുമേൽ പഴക്കമുള്ള റെക്കാർഡ് തിരയുന്നതിന് : 20 രൂപ

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ