Panchayat:Repo18/vol1-page0266
(3) സെക്രട്ടറി, അപേക്ഷ കിട്ടിയാൽ കഴിയുന്നതും വേഗം, അനുവാദത്തിനായി അപേക്ഷിച്ചിരിക്കുന്ന ഫാക്ടറിയുടെയോ വർക്ക്ഷോപ്പിന്റെയോ ജോലിസ്ഥലത്തിന്റെയോ, സ്ഥാപിക്കലോ, യന്ത്രസാമഗ്രികളുടെയോ, മാനുഫാക്ചറിംഗ് പ്ലാന്റിന്റേയോ, സ്ഥാപിക്കലോ, പരിസരത്തെ ജനസാന്ദ്രത മൂലമോ ശല്യമോ മലിനീകരണമോ ഉണ്ടാക്കാനിടയുണ്ടെന്ന കാരണത്താലോ ആക്ഷേപമുണ്ടെങ്കിൽ വിവരം ഗ്രാമപഞ്ചായത്തിന് റിപ്പോർട്ട ചെയ്യേണ്ടതും, ഗ്രാമപഞ്ചായത്ത് അപേക്ഷയും സെക്രട്ടറിയുടെയും (4)-ാം ഉപവകുപ്പിൽ പറഞ്ഞിരിക്കുന്ന മറ്റ് അധികാരികളുടെയും റിപ്പോർട്ടുകളും പരിഗണിച്ചശേഷം കഴിയുന്നതും വേഗം എങ്ങനെയായിരുന്നാലും അപേക്ഷ കിട്ടിയ തീയതി മുതൽ അറുപതു ദിവസത്തിനകം,-
(എ) അപേക്ഷിച്ചിട്ടുള്ള അനുവാദം പൂർണ്ണമായോ അതിനു യുക്തമെന്ന് തോന്നുന്ന മറ്റു വ്യവസ്ഥകൾക്ക് വിധേയമായോ അനുവദിക്കാവുന്നതും; അല്ലെങ്കിൽ
(ബി) രേഖപ്പെടുത്തേണ്ട കാരണങ്ങളാൽ അനുവാദം നിരസിക്കാവുന്നതും, ആകുന്നു.
(4) (3)-ാം ഉപവകുപ്പിൻ കീഴിൽ അനുവാദം നൽകുന്നതിനോ നിരസിക്കുന്നതിനോ മുമ്പ ഗ്രാമ പഞ്ചായത്ത്,-
(എ) ഫാക്ടറിയോ വർക്ക്ഷോപ്പോ ജോലിസ്ഥലമോ പരിസരമോ 1948-ലെ ഫാക്ടറീസ് ആക്റ്റ് (1948-ലെ 63-ാം കേന്ദ്ര ആക്റ്റിന്റെ പരിധിയിൽ വരുന്നതാണെങ്കിൽ ഫാക്ടറിയുടെയോ വർക്ക്ഷോപ്പിന്റെയോ ജോലി സ്ഥലത്തിന്റെയോ പരിസരങ്ങളുടെയോ പ്ലാനിൽ വെന്റിലേഷൻ, വെളിച്ചം ഇവയുടെ പര്യാപ്തതയും മുറികളുടെയും കതകുകളുടെയും ഉയരവും വലിപ്പവും ആവ ശ്യത്തിനുണ്ടോ എന്നും തീപിടുത്തമുണ്ടായാൽ പുറത്തേക്ക് കടക്കാനുള്ള മാർഗ്ഗങ്ങളുടെ അനുയോജ്യതയും നിർണ്ണയിക്കപ്പെടാവുന്ന മറ്റ് സംഗതികളും സംബന്ധിച്ച് 1948-ലെ ഫാക്ടറീസ് ആക്റ്റി (1948-ലെ 63-ാം കേന്ദ്ര ആക്റ്റ്)ൻ കീഴിൽ നിയമിച്ച ഫാക്ടറീസ് ഇൻസ്പെക്ടറുടെയോ
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി തിരുത്തൽ വായന നടത്തി. |