Panchayat:Repo18/vol1-page0262
(2) കച്ചവടത്തിനോ അല്ലാതെയോ, ഏതെങ്കിലും ലൈസൻസുള്ള പരിസരങ്ങളിലോ മറ്റേതെങ്കിലും സ്ഥലത്തോ മൃഗത്തിന്റെയോ പക്ഷിയുടെയോ മത്സ്യത്തിന്റെയോ (തയ്യാർ ചെയ്തതോ അല്ലാ ത്തതോ ആയ) ശവം, പൊതുജനങ്ങൾക്ക് കാഴ്ചയിൽ അസഹ്യതയോ പീഡയോ ഉണ്ടാക്കത്തക്ക വിധത്തിൽ യാതൊരാളും പൊതുവിൽ പ്രദർശിപ്പിക്കുകയോ തുറന്നുവെയ്ക്കുകയോ ചെയ്യാൻ പാടില്ലാത്തതാകുന്നു.
(3) പ്രസിഡന്റിനോ, സെക്രട്ടറിയോ അഥവാ ഗ്രാമപഞ്ചായത്തോ സർക്കാരോ അധികാരപ്പെടുത്തിയ ഏതൊരുദ്യോഗസ്ഥനോ ഇറച്ചിയോ മറ്റേതെങ്കിലും ആഹാരസാധനമോ വിൽപ്പനയ്ക്കായി സൂക്ഷിച്ചിട്ടുള്ള ഏതൊരുസ്ഥലത്തും മുന്നറിയിപ്പുകൂടാതെ പ്രവേശിക്കുകയും അങ്ങിനെയുള്ള സാധനം പരിശോധിക്കുകയും ചെയ്യാവുന്നതാകുന്നു.
അപായകരവും അസഹ്യതയുണ്ടാക്കുന്നതുമായ വ്യാപാരങ്ങളും ഫാക്ടറികളും
232, ലൈസൻസുകുടാതെ ഏതാവശ്യത്തിനും സ്ഥലങ്ങൾ ഉപയോഗിക്കാൻ പാടില്ലെന്ന്.-(1) ഗ്രാമപഞ്ചായത്തിന്, ഇതിലേക്കുള്ള ചട്ടങ്ങളിലെ നിർദ്ദേശിച്ചിട്ടുള്ളവയും, സർക്കാരിന്റെ അഭിപ്രായത്തിൽ മനുഷ്യന്റെ ജീവനോ ആരോഗ്യത്തിനോ വസ്തുവകകൾക്കോ അപകടകരമോ അസഹ്യതയുണ്ടാക്കുന്നതോ ആയേക്കാനിടയുള്ളവയുമായ എന്തെങ്കിലും കാര്യങ്ങൾക്ക് സെക്രട്ടറി നൽകുന്ന ഒരു ലൈസൻസ് കൂടാതെയും ആ ലൈസൻസിൽ പറഞ്ഞിട്ടുള്ള നിബന്ധനകൾക്കനുസരണമല്ലാതെയും പഞ്ചായത്തു പ്രദേശത്തുള്ള യാതൊരു സ്ഥലവും ഉപയോഗിക്കാൻ പാടില്ലെന്നു പരസ്യം ചെയ്യാവുന്നതാണ്.
എന്നാൽ അപ്രകാരമുള്ള യാതൊരു പരസ്യവും അതിന്റെ പ്രസിദ്ധീകരണത്തീയതി മുതൽ മുപ്പതുദിവസം കഴിയുന്നതുവരെ പ്രാബല്യത്തിൽ വരാൻ പാടില്ലാത്തതാകുന്നു.
(2) 1077-ലെ അബ്കാരി ആക്റ്റിലോ (1077-ലെ 1) തൽസമയം പ്രാബല്യത്തിലിരിക്കുന്ന മറ്റേതെങ്കിലും നിയമത്തിലോ എന്തുതന്നെ അടങ്ങിയിരുന്നാലും, ഗ്രാമപഞ്ചായത്തിന്റെ രേഖാമൂലമായ മുൻ അനുവാദത്തോടെയും, അനുവാദത്തിൽ നിർദ്ദേശിച്ചിട്ടുള്ള നിബന്ധനകൾക്ക് അനുസൃതമായും അല്ലാതെ, ഒരു ഗ്രാമപഞ്ചായത്ത് പ്രദേശത്തിനുള്ളിൽ യാതൊരാളും ഒരു അബ്കാരിഷാപ്പ് സ്ഥാപിക്കുവാൻ പാടുള്ളതല്ല.
(3) വിദ്യാഭ്യാസ സ്ഥാപനത്തിന്റെയോ ആരാധനാ സ്ഥലത്തിന്റെയോ അടുത്ത് ഒരു അബ്കാരി ഷാപ്പ് സ്ഥാപിക്കുന്നതിന് അനുവാദം നൽകുമ്പോൾ തൽസമയം പ്രാബല്യത്തിലുള്ള അബ്കാരി
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി തിരുത്തൽ വായന നടത്തി. |