Panchayat:Repo18/vol1-page0915
പ്രകാരം ഭേദഗതിയും പുറപ്പെടുവിച്ചിട്ടുണ്ട്. പരാമർശം (7), (8), (9)-ലെ ഉത്തരവുകൾ പ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വസ്തതുനികുതി പരിഷ്ക്കരണം സംബന്ധിച്ച സ്പഷ്ടീകരണം നൽകിയും ഉത്തരവായിട്ടുണ്ട്. ഗ്രാമപഞ്ചായത്തുകളിലേയും മുനിസിപ്പാലിറ്റി/മുനിസിപ്പൽ കോർപ്പറേഷനുകളിലേയും വസ്തു നികുതി പരിഷ്ക്കരണം സംബന്ധിച്ച് താഴെ പറയുന്ന നിർദ്ദേശങ്ങൾ കൂടി നൽകി ഇതിനാൽ ഉത്തരവാകുന്നു.
1. 2000 സ്ക്വയർ ഫീറ്റ വരെ തറ വിസ്തീർണ്ണമുള്ളതും വിസ്തീർണ്ണം വർദ്ധിപ്പിച്ചിട്ടില്ലാത്ത തുമായ വീടുകൾക്ക് പുതുക്കിയ ചട്ടപ്രകാരമുള്ള നികുതി വർദ്ധന ബാധകമാക്കേണ്ടതില്ല. അവർക്ക് 1-04-2013-ന് മുമ്പ് നിലവിലുണ്ടായിരുന്ന നികുതി തന്നെ ഈടാക്കിയാൽ മതിയാകുന്നതാണ്. വിസ്തീർണ്ണം വർദ്ധിപ്പിച്ചിട്ടുള്ള കെട്ടിടങ്ങൾക്ക് വർദ്ധനക്ക് ആനുപാതികമായി നിലവിലുള്ള സ്ക്വയർ ഫീറ്റ് നിരക്കനുസരിച്ച നികുതി വർദ്ധിപ്പിക്കേണ്ടതാണ്.
2. വിസ്തീർണ്ണം 2000 സ്ക്വയർ ഫീറ്റിൽ അധികരിക്കുന്ന കെട്ടിടങ്ങൾക്ക് 1-04-2013 മുതൽ വിസ്തീർണ്ണത്തിന്റെ അടിസ്ഥാനത്തിൽ നികുതി നിശ്ചയിക്കുമ്പോൾ അപ്രകാരമുള്ള വീടുകൾക്ക് നികുതി വർദ്ധന ഉണ്ടാകുന്നുണ്ടെങ്കിൽ ആയത് നിലവിലുള്ള നികുതിയുടെ 25%-ൽ അധികരിക്കാൻ പാടില്ലാത്തതാണ്. നികുതി നിർണ്ണയിച്ച ശേഷം പുതിയതായി കെട്ടിടം നിർമ്മിച്ചിട്ടുണ്ടെങ്കിൽ അതിന് ആനുപാതികമായ വർദ്ധനവ് വരുത്തേണ്ടതാണ്. ഏറ്റവും ഒടുവിൽ നടത്തിയ വാർഷിക വസ്തുനികുതി നിർണ്ണയത്തിനോ, പുനർനിർണ്ണയത്തിനോ ശേഷം പ്രസ്തുത കെട്ടിടത്തിന് വിസ്ത്യതി വർദ്ധിപ്പിച്ചിട്ടില്ലെങ്കിൽ ആ കെട്ടിടങ്ങളെ വസ്തു നികുതി വർദ്ധനവിൽ നിന്ന് ഒഴിവാക്കുമ്പോൾ അവരിൽ നിന്നും ഇതിനകം ഈടാക്കിയിട്ടുള്ള തുകകൾ ഭാവി വരവുകളിലേക്ക് അഡ്ജസ്റ്റ് ചെയ്യേണ്ടതാണ്.
3. തറവിസ്തീർണ്ണത്തിന്റെ അടിസ്ഥാനത്തിൽ വാണിജ്യ വ്യവസായ കെട്ടിടങ്ങളുടെ വാർഷിക വസ്തുനികുതി ആദ്യമായി നിശ്ചയിക്കുമ്പോൾ വാർഷിക വസ്തതുനികുതിയിൽ വർദ്ധനവ് ഉണ്ടാകുന്നുവെങ്കിൽ അപ്രകാരമുള്ള വർദ്ധനവ് 100%-ൽ അധികരിക്കാൻ പാടില്ല. പുതിയ നിർമ്മാണം ഉണ്ടെങ്കിൽ ആനുപാതിക വർദ്ധനവ് അധികമായി ചുമത്തേണ്ടതാണ്.
4. 660 സ്ക്വയർഫീറ്റ് വരെ വിസ്തീർണ്ണമുള്ള എല്ലാ വാസഗൃഹ കെട്ടിടങ്ങളേയും വസ്തുനികുതിയിൽ നിന്നും ഈ സാമ്പത്തിക വർഷം (2015-16) മുതൽ ഒഴിവാക്കേണ്ടതാണ്.
5. മേൽപ്പറഞ്ഞ നിർദ്ദേശങ്ങൾ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും ബാധകമായിരിക്കുന്നതാണ്.
6. ഈ ഉത്തരവിനനുസരണമായി ബന്ധപ്പെട്ട ചട്ടങ്ങളിൽ ഭേദഗതി വരുത്തുന്നതാണ്.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |