Panchayat:Repo18/vol1-page0495

From Panchayatwiki
Revision as of 12:14, 2 February 2018 by LejiM (talk | contribs)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

21. വൈദ്യുതിയല്ലാതെ മറ്റു ശക്തികൊണ്ടു പ്രവർത്തിപ്പിക്കുന്ന യന്ത്ര സാമഗ്രികൾക്കും നിർമ്മാണ യന്ത്രങ്ങൾക്കുമുള്ള പരമാവധി ഫീസ്.- വൈദ്യുതിയല്ലാതെ മറ്റു ശക്തികൊണ്ട് നടത്തപ്പെടുന്ന ഏതെങ്കിലും യന്ത്ര സാമഗ്രിയോ നിർമ്മാണ യന്ത്രമോ ഉപയോഗിക്കുന്ന സ്ഥലത്തിന് ആക്ട് 232-ാം വകുപ്പുപ്രകാരം ഒരു കൊല്ലകാലത്തേക്ക് നൽകുകയോ, പുതുക്കുകയോ ചെയ്യുന്ന ലൈസൻസിന് ചുമത്താവുന്ന ഫീസ് ഈ ചട്ടങ്ങളോട് ചേർന്ന IV-ാം പട്ടികയിൽ പറഞ്ഞ പരമാവധിയിൽ കവിയാൻ പാടില്ലാത്തതാകുന്നു. എന്നാൽ അങ്ങനെയുള്ള ഏതെങ്കിലും ലൈസൻസ് ഒരു വർഷത്തിൽ കുറഞ്ഞ കാലത്തേക്ക് നൽകുകയോ പുതുക്കുകയോ ചെയ്യുന്ന പക്ഷം, അതേ യന്ത്രസാമഗ്രിയോ നിർമ്മാണ യന്ത്രമോ സംബന്ധിച്ച അതേ സ്ഥലത്തിന് ഏതെങ്കിലും വർഷം ചുമത്താവുന്ന മൊത്തം ഫീസ് അതിന്റെ കാര്യത്തിൽ ഒരു വർഷത്തേക്ക് നൽകുകയോ, പുതുക്കുകയോ ചെയ്യുന്ന ലൈസൻസിന് ചുമത്താവുന്ന ഫീസിൽ കവിയാൻ പാടില്ലാത്തതാകുന്നു.

22. അധികഫീസ്- ഈ ചട്ടങ്ങളോട് ചേർന്ന IV-ാം പട്ടികയിൽ പറഞ്ഞ പരമാവധി ഫീസ് യഥാസമയത്ത് സമർപ്പിക്കുന്ന അപേക്ഷകൾക്ക് മാത്രമേ ബാധകമാവുകയുള്ളൂ. താമസിച്ച് സമർപ്പിക്കുന്ന അപേക്ഷയുടെ സംഗതിയിൽ പട്ടിക അനുസരിച്ച് കൊടുക്കേണ്ട ലൈസൻസ് ഫീസിന്റെ 25 ശതമാനം അധിക ഫീസ് ചുമത്താവുന്നതാണ്.

23. ഒഴിവാക്കൽ- ഈ ചട്ടങ്ങളിൽ അടങ്ങിയിട്ടുള്ള യാതൊന്നും 233-ാം വകുപ്പിന്റെ പ്രവർത്തനത്തിൽ നിന്നും ഒഴിവാക്കപ്പെട്ടിട്ടുള്ള യന്ത്രസാമഗ്രിയോ നിർമ്മാണ യന്ത്രമോ സ്ഥാപിക്കുന്നത് സംബന്ധിച്ച അതത് സംഗതിപോലെ അനുവാദത്തിനോ ലൈസൻസിനോ ഏതെങ്കിലും ഫീസ് ചുമത്തുവാൻ അധികാരപ്പെടുത്തുന്നതായി കരുതുവാൻ പാടില്ലാത്തതാകുന്നു.

24. ലൈസൻസുകാരൻ അനുസരിക്കേണ്ട നിർദ്ദേശങ്ങൾ.- ഏതൊരു ലൈസൻസുകാരനും താഴെപ്പറയുന്ന നിർദ്ദേശങ്ങൾ അനുസരിക്കേണ്ടതാണ്:- (i) ലൈസൻസുകാരൻ ഏതൊരു പ്രവർത്തി ദിവസത്തിന്റെയും ഒടുവിൽ സ്ഥലം വൃത്തിയാ ക്കേണ്ടതാണ്;

(ii) സ്ഥലത്തിന്റെയോ പുരയിടത്തിന്റെയോ, ഏതെങ്കിലും ഭാഗത്തും വീഴുകയോ നിക്ഷേപിക്കപ്പെടുകയോ ചെയ്യുന്ന ചപ്പുചവറോ, മൃഗങ്ങളുടെ അവശിഷ്ടങ്ങളോ മറ്റ് പദാർത്ഥമോ ശേഖരിച്ച് സെക്രട്ടറിക്ക് തൃപ്തികരമായ രീതിയിൽ നീക്കം ചെയ്യിക്കേണ്ടതാണ്;

(iii) ലൈസൻസുകാരൻ ഏതൊരു കെട്ടിടത്തിന്റെയും ചുമരുകളുടെ അകവശത്തിന്റെ എല്ലാ ഭാഗവും മേൽപറഞ്ഞ പുരയിടത്തിലുള്ള തറയും നടപ്പാതയും അവിടെ തെറിച്ചുവീഴാനിടയുള്ള ഏതെ ങ്കിലും ദ്രാവകമോ, മാലിന്യമോ ചപ്പുചവറോ, അസഹ്യമോ, ഉപ്രദവകരമായ ഏതെങ്കിലും പദാർത്ഥമോ അവിടെ ലയിക്കുന്നത് തടയത്തക്കവിധം എപ്പോഴും നന്നായും കേടുപാട് തീർത്തും വയ്ക്ക്പിക്കേണ്ടതാണ്;

(iv) ലൈസൻസുകാരൻ, മേൽപറഞ്ഞ പുരയിടത്തിലോ, അതോടു ചേർന്നോ ഉള്ള ഏതൊരു ഓവുചാലും അഴുക്കുജലം കളയുന്നതിനുള്ള ഉപകരണവും എപ്പോഴും നന്നായും കേടുപാടു തീർത്തും വയ്പ്പിക്കേണ്ടതാണ്;

(V) ഏതെങ്കിലും തരത്തിലുള്ള ത്വക്ക് രോഗമോ കുഷ്ഠ രോഗമോ വണമോ ഉള്ള ഏതൊരാളും കച്ചവടം നടത്തുന്നതിന് ഉപയോഗിക്കുന്ന ഏതൊരു പരിസരത്തും പ്രവർത്തിക്കുവാൻ പാടില്ലാത്തതാകുന്നു;

(vi) ഏത് സ്ഥലത്തിന്റെ കാര്യത്തിൽ ലൈസൻസ് നൽകിയിരിക്കുന്നുവോ ആ സ്ഥലത്ത് എല്ലാവരും കാണത്തക്കവിധത്തിലുള്ള ഒരു ഭാഗത്ത് ലൈസൻസുകാരൻ തന്റെ പേരും, ലൈസൻസിന്റെ നമ്പരും, ഉദ്ദേശവും കാണിക്കുന്ന ഒരു അടയാളപ്പലക വച്ചിരിക്കേണ്ടതാണ്.

25. ലൈസൻസ് റദ്ദാക്കൽ- ലൈസൻസിലെ ഏതെങ്കിലും വ്യവസ്ഥ ലംഘിച്ചുവെന്ന് പ്രസിഡന്റിന് ബോദ്ധ്യം വരികയാണെങ്കിലോ അല്ലെങ്കിൽ ലൈസൻസുകാരന്റെ മേൽ ഒരു നിയമക്കോടതി 1955-ലെ അയിത്താച്ചരണ (കുറ്റം) ആക്ട് (1955-ലെ 22-ാം കേന്ദ്ര ആക്ട്) പ്രകാരം കുറ്റം സ്ഥാപിക്കുകയും ആ കുറ്റം ചെയ്തിട്ടുള്ളത് ലൈസൻസിനെ സംബന്ധിക്കുന്ന ഏതെങ്കിലും കാര്യം പ്രമാണിച്ചായിരിക്കുകയും ചെയ്യുകയാണെങ്കിലോ, നൽകിയിട്ടുള്ള ലൈസൻസ് അദ്ദേഹത്തിന് റദ്ദ് ചെയ്യാവുന്നതാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ