Panchayat:Repo18/vol1-page0487

From Panchayatwiki

*1996-ലെ കേരള പഞ്ചായത്ത് രാജ് (കരാർ) ചട്ടങ്ങൾ

എസ്.ആർ.ഒ. നമ്പർ 63/96-1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) 254-ാം വകുപ്പ് (ix)-ാം ഖണ്ഡ് പ്രകാരം നിക്ഷിപ്തമായ അധികാരങ്ങൾ വിനിയോഗിച്ച കേരള സർക്കാർ താഴെപ്പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു, അതായത്:-

ചട്ടങ്ങൾ

1. ചുരുക്കപ്പേരും പ്രാരംഭവും.-(1) ഈ ചട്ടങ്ങൾക്ക് 1996-ലെ കേരള പഞ്ചായത്ത് രാജ് (കരാർ) ചട്ടങ്ങൾ എന്ന് പേർ പറയാം.

(2) ഇവ ഉടനടി പ്രാബല്യത്തിൽ വരുന്നതാണ്.

2. നിർവ്വചനങ്ങൾ.- ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റ വിധത്തിൽ ആവശ്യപ്പെടാത്തപക്ഷം,-

(എ) ‘ആക്റ്റ് എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994- ലെ 13) എന്ന് അർത്ഥ മാകുന്നു;

(ബി) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും പക്ഷേ നിർവ്വചിച്ചിട്ടില്ലാത്തതും, എന്നാൽ ആക്റ്റിൽ നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും യഥാക്രമം ആക്റ്റിൽ അവയ്ക്കു നൽക പ്പെട്ടിട്ടുള്ള അർത്ഥങ്ങൾ ഉണ്ടായിരിക്കുന്നതാണ്.


3. കരാറുകൾ സംബന്ധിച്ച പൊതു വ്യവസ്ഥകൾ.-(1) ഒരു പഞ്ചായത്തിന്, ആക്റ്റിലെ വ്യവ സ്ഥകൾ നടപ്പിൽ വരുത്തുന്നതിന് ആവശ്യമെന്നോ ഉചിതമെന്നോ തോന്നുന്ന എല്ലാ കരാറുകളിലും ഏർപ്പെടുകയും നിറവേറ്റുകയും ചെയ്യാവുന്നതാണ്.

(2) ആക്റ്റിലെ വ്യവസ്ഥകൾ പ്രകാരം പഞ്ചായത്തിന് ഏൽപ്പിച്ചുകൊടുത്തിട്ടുള്ളതും, പഞ്ചാ യത്ത് നിർവ്വഹിക്കുന്നതുമായ പൊതു മരാമത്ത് പണികളും മറ്റ് പണികളും ചെയ്യിക്കുന്നതിന് താഴെ പ്പറയുന്ന വ്യവസ്ഥകൾ പഞ്ചായത്ത് പാലിക്കേണ്ടതാണ്.-

(i) ഒരു ജോലി കരാർ മൂലം നടത്തണമോ വേണ്ടയോ എന്നതിനെ സംബന്ധിച്ചും കരാർ മൂലം നടത്താൻ ഉദ്ദേശിക്കുന്ന ജോലികളെ സംബന്ധിച്ചും പഞ്ചായത്ത് കമ്മിറ്റി ചർച്ച ചെയ്യേണ്ടതും കമ്മിറ്റിയുടെ ഭൂരിപക്ഷ തീരുമാനം അനുസരിച്ച പ്രസിഡന്റ് ഈ കാര്യത്തിൽ മേൽ നടപടികൾ സ്വീകരിക്കേണ്ടതുമാണ്.
(ii) പഞ്ചായത്തിനുവേണ്ടി പ്രസിഡന്റിന്റെ രേഖാമൂലമായ ഉത്തരവനുസരിച്ച് സെക്രട്ടറി ദർഘാസ് ക്ഷണിക്കുകയും അതിനെ സംബന്ധിച്ച് സെക്രട്ടറി അനന്തര നടപടികൾ സ്വീകരിക്കു കയും ചെയ്യേണ്ടതാണ്.
(iii) ഏതെങ്കിലും വ്യക്തിയുടെ പേരിലോ സ്ഥാപനത്തിന്റെ പേരിലോ ജോലി ഏൽപ്പിച്ചു കൊടുക്കുന്നതിനെ സംബന്ധിച്ച കമ്മിറ്റി തീരുമാനമെടുക്കേണ്ടതാണ്.
(iv) കമ്മിറ്റി തീരുമാനം അനുസരിച്ച്, കരാറുകാരനുമായി ജോലിയെ സംബന്ധിച്ച കരാർ ഉട മ്പടി പഞ്ചായത്തിനുവേണ്ടി ഒപ്പ് വയ്ക്കുന്നതിന് പ്രസിഡന്റിന് സെക്രട്ടറിയെ രേഖാമൂലം അധികാ രപ്പെടുത്താവുന്നതാണ്.
(v) കരാർ ഉടമ്പടി 1959-ലെ കേരള മുദ്രപ്പത്ര ആക്ടിലെ ബന്ധപ്പെട്ട വകുപ്പിൽ പറഞ്ഞിരി ക്കുന്ന പ്രകാരം ഉള്ള മുദ്രപ്പത്രത്തിൽ ആയിരിക്കേണ്ടതാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ