Panchayat:Repo18/vol1-page0566
1997-ലെ കേരള പഞ്ചായത്ത് രാജ് (സ്വകാര്യ ആശുപ്രതികളുടേയും സ്വകാര്യ പാരാമെഡിക്കൽ സ്ഥാപനങ്ങളുടേയും രജിസ്ട്രേഷൻ) ചട്ടങ്ങൾ
എസ്. ആർ. ഒ. നമ്പർ 660/97- 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) 270-ഉം 271-ഉം വകുപ്പുകളോട് 254-ാം വകുപ്പ് കുട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച് കേരള സർക്കാർ, താഴെപ്പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു, അതായത്:-
ചട്ടങ്ങൾ
1. ചുരുക്കപ്പേരും പ്രാരംഭവും:-(1) ഈ ചട്ടങ്ങൾക്ക് 1997-ലെ കേരള പഞ്ചായത്ത് രാജ് (സ്വകാര്യ ആശുപ്രതികളുടെയും സ്വകാര്യ പാരാമെഡിക്കൽ സ്ഥാപനങ്ങളുടേയും രജിസ്ട്രേഷൻ) ചട്ടങ്ങൾ എന്നു പേർ പറയാം.
(2) ഇവ ഉടനടി പ്രാബല്യത്തിൽ വരുന്നതാണ്.
2. നിർവ്വചനങ്ങൾ:- ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റു വിധത്തിൽ ആവശ്യപ്പെടാത്ത പക്ഷം,-
(എ) ‘ആക്റ്റ് എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994- ലെ 13) എന്നർത്ഥമാ കുന്നു
(ബി 'ഫോറം' എന്നാൽ ഈ ചട്ടങ്ങൾക്ക് അനുബന്ധമായി ചേർത്തിട്ടുള്ള ഒരു ഫോറം എന്നർത്ഥ മാകുന്നു
(സി) ‘രജിസ്റ്റർ' എന്നാൽ ഒരു ഗ്രാമപഞ്ചായത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള സ്വകാര്യ ആശുപ തികളേയും പാരാമെഡിക്കൽ സ്ഥാപനങ്ങളേയും സംബന്ധിച്ച വിവരങ്ങൾ രേഖപ്പെടുത്തുന്നതിനു സൂക്ഷിച്ചുപോരുന്ന ഫോറം 2 പ്രകാരമുള്ള ഒരു രജിസ്റ്റർ എന്നർത്ഥമാകുന്നു;
(ഡി) ‘വകുപ്പ് എന്നാൽ ആക്റ്റിലെ ഒരു വകുപ്പ് എന്നർത്ഥമാകുന്നു
(ഇ) ‘സെക്രട്ടറി' എന്നാൽ ഒരു ഗ്രാമപഞ്ചായത്തിന്റെ സെക്രട്ടറി എന്നർത്ഥമാകുന്നു
(എഫ്) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും പക്ഷേ നിർവ്വചിച്ചിട്ടില്ലാത്തതും എന്നാൽ ആക്റ്റിൽ നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും ആക്റ്റിൽ അവയ്ക്കു നൽകപ്പെട്ടിട്ടുള്ള അർത്ഥങ്ങൾ യഥാക്രമം ഉണ്ടായിരിക്കുന്നതാണ്.
3. സ്വകാര്യ ആശുപ്രതികളുടേയും സ്വകാര്യ പാരാമെഡിക്കൽ സ്ഥാപനങ്ങളുടേയും രജി സ്ട്രേഷൻ:-(1) ഒരു ഗ്രാമപഞ്ചായത്തിന്റെ പ്രദേശത്തിന്റെ അതിർത്തിക്കുള്ളിൽ ഈ ചട്ടങ്ങൾ പ്രകാരം മുൻകൂട്ടി രജിസ്റ്റർ ചെയ്യാതെ ഏതൊരു സ്വകാര്യ ആശുപ്രതിയും, സ്വകാര്യ പാരാമെഡിക്കൽ സ്ഥാപ നവും സ്ഥാപിക്കുവാൻ പാടുള്ളതല്ല.
(2) ഒരു സ്വകാര്യ ആശുപത്രിയോ സ്വകാര്യ പാരാമെഡിക്കൽ സ്ഥാപനമോ ഗ്രാമപഞ്ചായത്തിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള അപേക്ഷ ഫോറം 1-ൽ പ്രസ്തുത സ്ഥാപനം ആരംഭിക്കുന്നതിനു പതി നഞ്ചു ദിവസത്തിൽ കുറയാത്ത കാലയളവിനു മുൻപായി അതു നടത്താൻ ഉദ്ദേശിക്കുന്ന ആളോ, നടത്താൻ ചുമതലപ്പെട്ടിട്ടുള്ള ആളോ ഇരുനൂറ് രൂപ രജിസ്ട്രേഷൻ ഫീസ് സഹിതം, സെക്രട്ടറിക്കു സമർപ്പിക്കേണ്ടതാണ്. രജിസ്ട്രേഷൻ ഫീസോടുകൂടിയുള്ളതല്ലാത്ത ഏതൊരു അപേക്ഷയും സെക്രട്ടറി നിരസിക്കേണ്ടതാണ്.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |