Panchayat:Repo18/vol2-page0536

From Panchayatwiki
Revision as of 04:07, 2 February 2018 by Animon (talk | contribs)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

30. ജനന രജിസ്ട്രേഷനുശേഷം ഗസറ്റ് വിജ്ഞാപനം വഴിയോ മറ്റുവിധത്തിലോ മാതാപിതാക്കളുടെ പേര് മാറ്റിയാൽ പ്രസ്തുത മാറ്റം ജനന രജിസ്റ്ററിൽ വരുത്താവുന്നതാണോ?

15-ാം വകുപ്പിൽ രജിസ്ട്രേഷനുകളിലെ തെറ്റായ വിവരങ്ങൾ തിരുത്തുന്നതിനാണ് വ്യവസ്ഥയുള്ളത്. അതിനാൽ മാതാപിതാക്കളുടെ പേരിലോ മറ്റേതെങ്കിലും വിവരങ്ങളിലോ രജിസ്ട്രേഷനുശേഷം വരുത്തുന്ന മാറ്റം രജിസ്റ്ററിൽ വരുത്താൻ കഴിയില്ല.

31. ജനന-മരണ രജിസ്ട്രേഷനുകളിൽ തിരുത്തലുകൾ വരുത്തുന്നതിന് ഫീസ് ഈടാക്കാൻ വ്യവ സ്ഥയുണ്ടോ? ജനന-മരണ രജിസ്ട്രേഷൻ നിയമത്തിലോ ചട്ടങ്ങളിലോ തിരുത്തലിന് ഫീസ് ചുമത്തുന്നതിന് വ്യവ സ്ഥയില്ല.

32. രജിസ്ട്രേഷനുകളിൽ ഏതൊക്കെ വിവരങ്ങളിലാണ് തിരുത്തൽ വരുത്താവുന്നത്? ജനന-മരണ രജിസ്ട്രേഷനുകളിൽ ഉൾപ്പെടുത്തിയിട്ടുള്ള ജനന/മരണ തീയതി, കുട്ടിയുടെ/മരണപ്പെട്ടയാളിന്റെ പേര്, കുട്ടിയുടെ സെക്സ്, മാതാപിതാക്കളുടെ പേർ, മേൽവിലാസം തുടങ്ങിയ ഏതൊരു വിവരവും തെറ്റാണെന്ന് ബോദ്ധ്യപ്പെട്ടാൽ തിരുത്താവുന്നതാണ്.

33. ജനന രജിസ്ട്രേഷനിൽ മാതാപിതാക്കളുടെ അപേക്ഷയുടെ അടിസ്ഥാനത്തിൽ 'ജീവൻ’ എന്ന് പേർ ചേർത്ത് സർട്ടിഫിക്കറ്റ് വാങ്ങി. പിന്നീട് ഈ കുട്ടിക്ക് സ്കൂളിൽ ചേർത്തപ്പോൾ "നികുൽ ഭാസ്കർ എന്ന് പേരു നൽകി. ഇതനുസരിച്ച് ജനന രജിസ്റ്ററിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടാൽ അനുവദിക്കാമോ?

ഗവൺമെന്റ് സർക്കുലർ നമ്പർ 35045/ആർ.ഡി.3/11/തസ്വഭവ തീയതി 1-2-12 പ്രകാരം രജിസ്ട്രേഷൻ സമയത്തോ അതിനുശേഷം കുട്ടിയെ സ്കൂളിൽ ചേർക്കുന്നതിന് മുമ്പായോ കുട്ടിയുടെ പേര് തെറ്റായി ജനന രജിസ്ട്രേഷനിൽ ചേർത്തു പോയിട്ടുണ്ടെങ്കിൽ മാതാപിതാക്കളുടെ സംയുക്ത അപേക്ഷയുടേയും (പ്രായപൂർത്തിയായ കുട്ടിയുടെ കേസിൽ കുട്ടിയുടെ അപേക്ഷ) തെറ്റായ പേരു ചേർക്കുവാനിടയായ സാഹചര്യം വ്യക്തമാക്കുന്ന സത്യവാങ്മൂലത്തിന്റെയും അടിസ്ഥാനത്തിൽ, തെറ്റായ വിവരം ചേർത്ത കുറ്റം രാജിയാക്കുന്നതിന് 50/- രൂപ കോമ്പൗണ്ടിംഗ് ഫീസ് ഈടാക്കി, സ്കൂൾ, രേഖയിലെ പോലെ തിരുത്തൽ വരുത്താവുന്നതാണ്. അതിനാൽ മേൽപ്പറഞ്ഞ വ്യവസ്ഥകൾ പാലിക്കുന്നുണ്ടെങ്കിൽ കുട്ടിയുടെ പേരിൽ തിരുത്തൽ അനുവദിക്കാവുന്നതാണ്.

34. ഒരു ജനനമോ മരണമോ സംബന്ധിച്ച് എത്ര സർട്ടിഫിക്കറ്റുകൾ നൽകാം? സെക്ഷൻ 12 പ്രകാരം യഥാസമയം (21 ദിവസത്തിനകം) റിപ്പോർട്ടു ചെയ്യുന്ന ജനന-മരണങ്ങൾക്ക് രജിസ്ട്രേഷൻ കഴിഞ്ഞാലുടൻ ഒരു സർട്ടിഫിക്കറ്റ് സൗജന്യമായി നൽകേണ്ടതാണ്. എന്നാൽ സെക്ഷൻ 17 അനുസരിച്ച് എത്ര സർട്ടിഫിക്കറ്റുകൾ ആവശ്യപ്പെട്ടാലും നൽകാവുന്നതാണ്. ഓരോ സർട്ടിഫിക്കറ്റിനും 5 രൂപ വീതം പകർപ്പ് ഫീസ് വാങ്ങേണ്ടതാണ്.

35. ജനന-മരണ സർട്ടിഫിക്കറ്റുകൾക്കായി അപേക്ഷ നൽകുമ്പോൾ ജനന തീയതി അഥവാ മരണ തീയതി അപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ടെങ്കിൽ തെരച്ചിൽ ഫീസ് ഈടാക്കേണ്ടതുണ്ടോ?

അപേക്ഷയിൽ ശരിയായ രജിസ്ട്രേഷൻ തീയതിയോ രജിസ്ട്രേഷൻ നമ്പ്രോ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ (ജനന തീയതി/മരണതീയതി അല്ല). തെരച്ചിൽ നടത്തേണ്ടതില്ലാത്തതിനാൽ തെരച്ചിൽ ഫീസ് ഈടാക്കേണ്ടതില്ല. പകർപ്പ് ഫീസ് മാത്രം ഈടാക്കിയാൽ മതിയാകും.

36. സർട്ടിഫിക്കറ്റിന് അപേക്ഷിക്കാതെ തെരച്ചിൽ നടത്തുന്നതിനു മാത്രമായി ഒരാൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണോ?

17-ാം വകുപ്പിലും ചട്ടങ്ങളിലും തെരച്ചിൽ നടത്തുന്നതിനും പകർപ്പ വാങ്ങുന്നതിനും വെവ്വേറെ വ്യവ സ്ഥയുള്ളതിനാൽ തെരച്ചിൽ നടത്തുന്നതിനു മാത്രമായി അപേക്ഷിക്കാവുന്നതാണ്. അങ്ങനെയുള്ള അപേക്ഷയിൽ രജിസ്ട്രേഷൻ നിലവിലുണ്ടോ എന്ന വിവരം ഉണ്ടെങ്കിൽ രജിസ്ട്രേഷൻ നമ്പരും തീയതിയും സഹിതം അപേക്ഷകനെ അറിയിച്ചാൽ മതിയാകുന്നതാണ്.

37. മരിച്ചുപോയ ഒരാളുടെ ജനനം രജിസ്റ്റർ ചെയ്യാൻ സാധിക്കുമോ?

7(2)-ാം വകുപ്പനുസരിച്ച് എല്ലാ ജനന-മരണങ്ങളും നിർബന്ധമായും രജിസ്റ്റർ ചെയ്യപ്പെടേണ്ടതാണ്. അതിനാൽ മരിച്ചുപോയ വ്യക്തിയുടെ ജനനം രജിസ്റ്റർ ചെയ്യപ്പെട്ടിട്ടില്ലെങ്കിൽ അത് രജിസ്റ്റർ ചെയ്യാവുന്നതാണ്.

38. പൊതുസ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ട മൃതദേഹം സംബന്ധിച്ച മരണ റിപ്പോർട്ടിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മരണതീയതി '6-1-2007-നും 12-1-2007-നും ഇടയ്ക്ക് എന്ന് രേഖപ്പെടുത്തി കൃത്യമായ മരണതീയതി രേഖപ്പെടുത്താത്ത ഈ മരണം രജിസ്റ്റർ ചെയ്യാമോ?

ചെയ്യാം. ജനന-മരണ രജിസ്ട്രേഷൻ നിയമം 8-ാം വകുപ്പു പ്രകാരം ചുമതലപ്പെട്ട വ്യക്തി തന്റെ അറിവിലും ഉത്തമവിശ്വാസത്തിലും യഥാവിധി റിപ്പോർട്ടു ചെയ്യുന്ന വിവരം രജിസ്ട്രാർ രജിസ്റ്റർ ചെയ്യേണ്ട

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ