Panchayat:Repo18/vol1-page1032
(3) 1-ാം ഉപചട്ടപ്രകാരമുള്ള ഒരു അപേക്ഷയിൽ, അപേക്ഷകന്റെ മുഴുവൻ പേരും വിലാസവും, ആവശ്യപ്പെടുന്ന വിവരത്തിന്റെ വിശദാംശങ്ങളും, മറ്റു പ്രസക്ത പരാമർശമുണ്ടെങ്കിൽ അതും വിവരിക്കേണ്ടതാണ്.
4. വിവരം നൽകുന്നതിനുള്ള ഫീസ്.- (1) 7-ാം വകുപ്പിലെ 1-ാം ഉപവകുപ്പു പ്രകാരം വിവരം നൽകുന്നതിന്, പ്രത്യേക ഫീസ് നിർദ്ദേശിക്കപ്പെട്ടിട്ടില്ലെങ്കിൽ താഴെ പറയുന്ന നിരക്കുകളിൽ ഫീസ് ചുമത്തേണ്ടതാണ്, അതായത്.-
- (a) 'എ'-4' വലിപ്പമുള്ള കടലാസിൽ ഓരോ പേജിനും 2 രൂപയും;
- (b) വലിപ്പമേറിയ കടലാസിലുള്ള പകർപ്പിന്റെ യഥാർത്ഥ വിലയും അല്ലെങ്കിൽ ചെലവും;
- (c) സാമ്പിളുകൾ അല്ലെങ്കിൽ മാതൃകകൾ, ഭൂപടങ്ങൾ, പ്ലാനുകൾ തുടങ്ങിയവയുടെ യഥാർത്ഥ ചെലവും അല്ലെങ്കിൽ വിലയും;
- (d) റിക്കോർഡുകൾ പരിശോധിക്കുന്നതിന് ആദ്യത്തെ മണിക്കുറിന് ഫീസില്ല; തുടർന്നുള്ള ഓരോ 30 മിനിറ്റിനോ അതിന്റെ അംശത്തിനോ 10 രൂപ ഫീസ്,
(2) 7-ാം വകുപ്പിലെ 5-ാം ഉപവകുപ്പുപ്രകാരം വിവരം നൽകുന്നതിന് താഴെ പറയുന്ന നിരക്കുകളിൽ ഫീസ് ചുമത്താവുന്നതാണ്, അതായത്.-
- (a) ഡിസ്ക്കറ്റിലോ, ഫ്ളോപ്പിയിലോ, സിഡിയിലോ മറ്റെന്തെങ്കിലും ഇലക്സ്ട്രോണിക് രീതിയിലോ വിവരം നൽകുന്നതിന് 50 രൂപയും (ഓരോന്നിനും);
- (b) അച്ചടി രൂപത്തിൽ വിവരം നൽകുന്നതിന് ഓരോ പേജിനും 2 രൂപയും അല്ലെങ്കിൽ അത്തരം പ്രസിദ്ധീകരണത്തിന് നിശ്ചയിച്ചിരിക്കുന്ന യഥാർത്ഥ വിലയും.
(3) (1)-ഉം (2)-ഉം ഉപചട്ടങ്ങളിൽ പരാമർശിച്ചിരിക്കുന്ന ഫീസ്, ശരിയായ രസീത് കൈപ്പറ്റി 0070-60-118-99-Receipts under the Right to Information Act, 2005 എന്ന അക്കൗണ്ട് ശീർഷകത്തിൽ ട്രഷറിയിൽ തുക അടക്കുന്നതു വഴിയോ ബന്ധപ്പെട്ട സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്ക് നൽകേണ്ട ഡിമാൻഡ് ഡ്രാഫ്റ്റോ ബാങ്കേഴ്സ് ചെക്കോ പേ ഓർഡറോ വഴിയോ അഥവാ, ഈ ആവശ്യത്തിലേക്കായി ഓൺലൈൻ സോഫ്റ്റ്‌വെയർ മുഖേന ലഭിക്കുന്ന ശരിയായ രസീതിന്മേൽ അക്ഷയ പൊതുസേവനകേന്ദ്രങ്ങളിലോ, സർക്കാർ യഥാവിധി പ്രാധികാരപ്പെടുത്തിയ ഏതെങ്കിലും ഏജൻസിയിലോ തുക ഒടുക്കൽവഴി അഥവാ, ഈ ആവശ്യത്തിലേക്കായി ഇലക്ട്രോണിക് മാർഗ്ഗങ്ങളിലൂടെ ഫീസ് സ്വീകരിക്കുന്നതിന് സംസ്ഥാനം രൂപകൽപന ചെയ്തിട്ടുള്ള ഇ-പെയ്തമെന്റ് ഗേറ്റ്‌വെപോലുള്ള സൗകര്യം ഓൺലൈൻ സോഫ്റ്റ്‌വെയറിൽ ലഭ്യമാകുന്ന പക്ഷം, സർക്കാർ അക്കൗണ്ടിലേക്ക് ഇലക്സ്ട്രോണിക് പെയ്മെന്റുവഴി വസൂലാക്കേണ്ടതാണ്.
എന്നാൽ, സർക്കാർ വകുപ്പുകളല്ലാത്ത പൊതു അധികാര സ്ഥാനങ്ങളുടെ കാര്യത്തിൽ, 3-ാം ചട്ടത്തിന്റെയും (c)-യും (d)-യും ഖണ്ഡങ്ങളിൽ വ്യവസ്ഥ ചെയ്തിട്ടുള്ള പ്രകാരം അത്തരം പൊതു അധികാരസ്ഥാനത്തിന്റെ അക്കൗണ്ടിലേക്ക് ഫീസ് അടയ്ക്കക്കേണ്ടതാണ്.
(4) (1)-ഉം (2)-ഉം ഉപചട്ടങ്ങളിൽ എന്തുതന്നെ അടങ്ങിയിരുന്നാലും, ക്ഷമതയുള്ള അതോറിറ്റി നിർണ്ണയിച്ചിരിക്കുന്നതുപോലെ ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ള ആളുകളിൽ നിന്ന് (4)(1)(b) ചട്ടപ്രകാരമുള്ള കാര്യത്തിനല്ലാതെ ഫീസ് ഈടാക്കാനാകില്ല; എന്നാൽ, (4)(1)(a) ചട്ടപ്രകാര
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി തിരുത്തൽ വായന നടത്തി. |