Panchayat:Repo18/vol1-page0820

From Panchayatwiki

(2) വാർത്താവിനിമയ തുണ് നിർമ്മാണങ്ങളുടെയും അനുബന്ധമുറികളുടെയും കാര്യത്തിൽ ഘടനദൃഢതാ സർട്ടിഫിക്കറ്റ് ആവശ്യമില്ലാത്തതാകുന്നു. കൂടാതെ, വാർത്താവിനിമയഗോപുരം ഏതെങ്കിലും കെട്ടിടത്തിന് മുകളിലാണ് നിർമ്മിക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ആ കെട്ടിടത്തിന്റെ ഘടനാദൃഢത സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടതാണ്.

(2) സൈറ്റ് പ്ലാനിൽ പ്ലോട്ട് അളവുകളും, പ്രവേശന തെരുവ് വീതിയും, പ്ലോട്ടിനുള്ളിൽ നില വിലുള്ള നിർമ്മാണങ്ങളും അവയുടെ ഉപയോഗങ്ങളും, ഉയരം, നിലകളുടെ എണ്ണം, പ്ലോട്ട് അതിരിൽ നിന്നുള്ളതും അവ തമ്മിലുള്ളതുമായ പിന്നോട്ട് മാറ്റലുകൾ, നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന ഗോപുരവും അനുബന്ധനിർമ്മാണങ്ങളും എന്നിവ കാണിക്കേണ്ടതാണ് .

(3) ഘടന ദൃഢതാ സർട്ടിഫിക്കറ്റ് നൽകുന്നത്, സ്ട്രക്ച്ചറൽ എൻജിനീയറിംഗിൽ ബിരുദാന ന്തര ബിരുദമുള്ളതും, ഈ ചട്ടങ്ങൾ പ്രകാരം രജിസ്റ്റർ ചെയ്തതുമായ ഒരു എൻജിനീയർ, അല്ലെങ്കിൽ, സ്ട്രച്ചറൽ എൻജിനീയറിംഗിൽ ബിരുദാനന്തര ബിരുദം നൽകുന്ന ഒരു അർദ്ധസർക്കാർ സ്ഥാപനത്തിലെ, അല്ലെങ്കിൽ ഏതെങ്കിലും ബന്ധപ്പെട്ട സർക്കാർ വകുപ്പിലെ, തലവൻ നൽകുന്ന ഒന്നായിരിക്കേണ്ടതാണ്.

(4) അപേക്ഷാഫീസ് (ആയിരം രൂപയായിരിക്കുന്നതും; പെർമിറ്റ് ഫീസ് താഴെ പറയും പ്രകാരമായിരിക്കുന്നതുമാണ്-)

(a) എത്ര ഉയരമുള്ള ഗോപുരങ്ങൾക്കും പതിനായിരം രൂപയും;

(b) തുണ് നിർമ്മാണങ്ങൾക്ക് (എത്രയെങ്കിലും തൂണുകളുള്ള ഒരു യൂണിറ്റിന്) രണ്ടായിരത്തി അഞ്ഞുറ് രൂപയും;

(c) വാർത്താവിനിമയ ഗോപുരങ്ങളുടെ അല്ലെങ്കിൽ തുണ് നിർമ്മാണങ്ങളുടെ ഉപയോഗത്തിന് അനിവാര്യമായ അനുബന്ധമുറികൾക്ക് പ്രത്യേകം അപേക്ഷാഫീസ് ആവശ്യമില്ലാത്തതും എന്നാൽ പെർമിറ്റ് ഫീസ് ഒരു യഥാർത്ഥ കെട്ടിടത്തിന്റെ കാര്യത്തിലെന്നപോലെ അവയുടെ വിസ്തീർണ്ണത്തിന് അനുസൃതമായി ഒടുക്കേണ്ടതുമാണ്.

(5) പ്ലോട്ടിന്റെ ഉടമസ്ഥാവകാശവും, അതിരുകൾ, പ്ലാനുകൾ, ഡ്രോയിങ്ങുകൾ എന്നിവയുടെ സത്യാവസ്ഥയും ബോധ്യപ്പെടുന്നുവെങ്കിൽ അപേക്ഷ ലഭിച്ച തീയതി മുതൽ 30 ദിവസത്തിൽ വൈകാതെ സെക്രട്ടറിക്ക് പെർമിറ്റ് നൽകാവുന്നതാണ്.

(6) ഉപചട്ടം (5)-ന് കീഴിൽ നൽകിയ പെർമിറ്റ് നിർമ്മിക്കുവാനുള്ള അനുമതിയായിരിക്കുന്നതും, പെർമിറ്റ് ലഭിച്ച ഒരു വർഷത്തിനുള്ളിൽ വാർത്താവിനിമയ ഗോപുരത്തിന്റെയോ, വാർത്താവിനിമയ തുണ് ഘടനകളുടെയോ അല്ലെങ്കിൽ ഇവയുടെ ഉപയോഗത്തിന് അനിവാര്യമായ അനുബന്ധ മുറികളുടെയോ നിർമ്മാണമോ ഉറപ്പിക്കലോ പൂർത്തീയാക്കേണ്ടതാണ്.

(7) പെർമിറ്റിന്റെ കാലാവധി അതിന്റെ സാധുതാ കാലാവധിയിൽ തന്നെ നീട്ടിക്കിട്ടുന്നതിന് വേണ്ടി സമർപ്പിക്കുന്ന അപേക്ഷയിന്മേൽ സെക്രട്ടറിക്ക് ഒരു വർഷത്തേക്ക് കൂടി കാലാവധി നീട്ടി കൊടുക്കാവുന്നതാണ്.

(8) പെർമിറ്റ് കാലാവധി നീട്ടിക്കിട്ടുന്നതിനുള്ള അപേക്ഷ വെള്ളക്കടലാസിൽ ടൈപ്പ് ചെയ്തതോ മഷികൊണ്ടെഴുതിയോ കൂടാതെ മതിയായ കോർട്ട ഫീസ് സ്റ്റാമ്പും പതിച്ച അസൽ പെർമിറ്റും ചേർത്ത് സമർപ്പിക്കേണ്ടതാണ്.

(9) പെർമിറ്റ് കാലാവധി നീട്ടുന്നതിന് അപേക്ഷാ ഫീസ് ആവശ്യമില്ലാത്തതും എന്നാൽ കാലാവധി നീട്ടുന്നതിനുള്ള ഫീസ് കാലാവധി നീട്ടുന്ന സമയത്ത് അസൽ പെർമിറ്റിന്റെ നിലവിലുള്ള ഫീസിന്റെ അമ്പത് ശതമാനത്തിന് തുല്യമായിരിക്കുന്നതാണ്.

131. പൂർത്തീകരണ സർട്ടിഫിക്കറ്റ്-

(1) വാർത്താവിനിമയ ഗോപുരത്തിന്റെയോ അല്ലെങ്കിൽ തുണ് നിർമ്മാണങ്ങളുടെയോ അനുബന്ധമുറികളുടെയോ പെർമിറ്റ് പ്രകാരമുള്ള നിർമ്മാണം

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ