Panchayat:Repo18/vol1-page0730
(ii) കെട്ടിടങ്ങളുടെ എല്ലാ ഭാഗങ്ങളുടെയും ഉപയോഗവും കൈവശഗണവും കാണിക്കേണ്ടതും;
(iii) അത്യാവശ്യ സേവനങ്ങളായ കുളിമുറി, സിങ്ക്, വാട്ടർ ക്ലോസറ്റുകൾ തുടങ്ങിയവയുടെ കൃത്യമായ സ്ഥാനവും കാണിക്കേണ്ടതും;
(iv) കെട്ടിടത്തോട് ചേർന്നുള്ള ഏറ്റവും താഴ്ന്ന ഭൂനിരപ്പും, കെട്ടിടത്തിനോട് ചേർന്നുള്ള ഏറ്റവും ഉയർന്ന ഭൂനിരപ്പും മുറികളുടെയും കെട്ടിടത്തിന്റെയും അരച്ചുമരിന്റെയും ഉയരവും, ഘടന, ഫ്ളോർസ്ലാബുകൾ, മേൽക്കൂര എന്നിവയുടെ വണ്ണവും സ്പെയ്സിങും, കോണിപ്പടികളുടെ വിവരണങ്ങളും കാണിക്കുന്ന സെക്ഷണൽ ഡ്രോയിംഗുകളും ഉൾപ്പെടുത്തേണ്ടതാണ്.
(v) എല്ലാ തെരുവുകളുടെയും എലിവേഷൻ കാണിക്കേണ്ടതാണ്.
(vi) തള്ളി നിൽക്കുന്ന ഭാഗങ്ങളുടെ അളവുകൾ നൽകേണ്ടതാണ്;
(vii) ഡ്രെയിനേജും മേൽക്കൂരയുടെ ചരിവും സൂചിപ്പിക്കുന്ന ഒരു ടെറസ് പ്ലാൻ ഉൾപ്പെടുത്തേണ്ടതാണ്;
(viii) കെട്ടിടത്തിന്റെ പ്ലാനുമായി ബന്ധപ്പെട്ടുള്ള വടക്കു രേഖയുടെ ദിശ കാണിക്കേണ്ടതാണ്;
(ix) കെട്ടിടത്തിന്റെ മൊത്തം തറ വിസ്തീർണ്ണവും കെട്ടിടത്തിന്റെ കാർപ്പെറ്റ് വിസ്തീർണ്ണവും വ്യക്തമായി കാണിക്കേണ്ടതാണ്.
(c) മാലിന്യ നിർമ്മാർജ്ജന സംവിധാനവും സ്വകാര്യജലവിതരണവും സംബന്ധിച്ച പ്ലാനുകളും സെക്ഷനുകളും ഉൾപ്പടുത്തിക്കൊണ്ട് സൈറ്റ് പ്ലാനിന്റെ അതേ തോതിൽ തന്നെ സർവ്വീസ് പ്ലാൻ വരയ്ക്കേണ്ടതാണ്.
(d) ഈ ചട്ടങ്ങൾ പ്രകാരം പാർക്കിംഗിന് സജ്ജീകരിക്കേണ്ട പാർക്കിംഗ് സ്ഥലങ്ങളും വാഹനപാതയും മാനുവറിങ്ങ് സ്ഥലങ്ങളും കാണിച്ചുകൊണ്ട് സൈറ്റ് പ്ലാനിന്റെ തോതിൽ കുറയാതെ പാർക്കിങ്ങ് പ്ലാൻ വരയ്ക്കക്കേണ്ടതാണ്.
(e) നിർമ്മാണ വിവരണങ്ങളിൽ ഉപയോഗിക്കുന്ന വസ്തുക്കളുടെ തരവും നിലവാരവും ലഭ്യമാക്കുന്ന പൊതുവായതും വിശദമായതുമായ നിർമ്മാണ വിവരണങ്ങൾ ഉൾപ്പെടുത്തേണ്ടതാണ്.
(f) ഉയരം കൂടിയ കെട്ടിടങ്ങളുടെ സംഗതിയിൽ, തൊഴിൽ വകുപ്പ് പ്രസിദ്ധീകരിച്ച 'ഹെൽത്ത് ആന്റ് സേഫ്റ്റി മാന്വൽ'-ന് അനുരൂപമായി നിയുക്ത നിർമ്മാണത്തിന് യോഗ്യമായ ഒരു സുരക്ഷാ പ്ലാൻ അംഗീകാരത്തിനുള്ള ഓരോ അപേക്ഷയോടൊപ്പവും സമർപ്പിക്കേണ്ടതാണ്.
കുറിപ്പ്- എല്ലാ സൈറ്റ്പ്ലാനുകളും, കെട്ടിടപ്ലാനുകളും, പാർക്കിംഗ് പ്ലാനുകളും വരയ്ക്കക്കേണ്ട പേപ്പറിന്റെ ഏറ്റവും കുറഞ്ഞ വലുപ്പം 24 സെ.മീ. X 33 സെ.മീറ്ററോ അല്ലെങ്കിൽ A3-യോ ആയിരിക്കേണ്ടതും അതിൽ കുറയാൻ പാടില്ലാത്തതുമാകുന്നു
(12) മറ്റു വിധത്തിൽ പ്രസ്താവിച്ചിട്ടില്ലാത്ത പക്ഷം എല്ലാ പ്ലാനുകളും ഗ്രേഡായിംഗുകളും രൂപ കല്പനയുടെ കണക്കുകളും രജിസ്റ്റർ ചെയ്ത ആർക്കിടെക്സ്റ്റോ എൻജിനീയറോ ടൗൺപ്ലാനറോ സൂപ്പർവൈസറോ ഒപ്പുവയ്ക്കക്കേണ്ടതാണ്. എന്നാൽ 50 ചതുരശ്രമീറ്റർ വരെ തറവിസ്തീർണ്ണമുള്ള കെട്ടിടങ്ങളെ ഈ വ്യവസ്ഥയിൽ നിന്നും ഒഴിവാക്കപ്പെട്ടിട്ടുള്ളതാണ്.
(13) എല്ലാ സംഗതികളിലും എല്ലാ പ്ലാനുകളും ഉടമസ്ഥനോ അല്ലെങ്കിൽ അപേക്ഷകനോ ഒപ്പുവയ്ക്കക്കേണ്ടതാണ്.
(14) പ്ലോട്ടിന് ഒന്നിൽ കൂടുതൽ ഉടമസ്ഥരുള്ളപ്പോൾ എല്ലാവരും കൂട്ടായി ഒപ്പിട്ട് സമർപ്പിക്കുകയോ അല്ലെങ്കിൽ നിയമാനുസൃതം അധികാരപ്പെടുത്തിയ അവരിൽ ഏതെങ്കിലുമൊരാളോ ഒപ്പിട്ടു സമർപ്പിക്കുകയോ ചെയ്യേണ്ടതാണ്.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി തിരുത്തൽ വായന നടത്തി. |