Panchayat:Repo18/vol1-page0116

From Panchayatwiki

62. പോളിംഗ് ഏജന്റുമാരുടെ നിയമനം.-മൽസരിക്കുന്ന ഒരു സ്ഥാനാർത്ഥിക്കോ അയാ ളുടെ തിരഞ്ഞെടുപ്പ് ഏജന്റിനോ 45-ാം വകുപ്പിൻകീഴിൽ ഏർപ്പെടുത്തിയിട്ടുള്ള ഓരോ പോളിംഗ് സ്റ്റേഷനിലും അങ്ങനെയുള്ള സ്ഥാനാർത്ഥിയുടെ പോളിംഗ് ഏജന്റുമാരായി പ്രവർത്തിക്കുന്നതിന് നിർണ്ണയിക്കപ്പെടാവുന്നത്ര ഏജന്റുമാരേയും റിലീഫ് ഏജന്റുമാരേയും നിർണ്ണയിക്കപ്പെട്ട രീതിയിൽ നിയമിക്കാവുന്നതാണ്.

63. വോട്ടെണ്ണൽ ഏജന്റുമാരുടെ നിയമനം-മൽസരിക്കുന്ന ഒരു സ്ഥാനാർത്ഥിക്കോ അയാ ളുടെ തിരഞ്ഞെടുപ്പ് ഏജന്റിനോ, വോട്ടെണ്ണലിന്, തന്റെ വോട്ടെണ്ണൽ ഏജന്റോ വോട്ടെണ്ണൽ ഏജന്റു മാരോ ആയി സന്നിഹിതരാകുന്നതിന്, ഒന്നോ അതിലധികമോ, എന്നാൽ നിർണ്ണയിക്കപ്പെടുന്ന എണ്ണ ത്തിലും കവിയാത്തത്ര ആളുകളെ, നിർണ്ണയിക്കപ്പെടാവുന്ന രീതിയിൽ നിയമിക്കാവുന്നതും, അങ്ങ നെയുള്ള ഏതെങ്കിലും നിയമനം നടത്തുമ്പോൾ വരണാധികാരിക്ക് നിയമനത്തിന്റെ നോട്ടീസ് നിർണ്ണ യിക്കപ്പെട്ട രീതിയിൽ നൽകേണ്ടതുമാണ്.

64. ഒരു പോളിംഗ് ഏജന്റിന്റെയോ വോട്ടെണ്ണൽ ഏജന്റിന്റെയോ നിയമനം പിൻവ ലിക്കലോ മരണമോ.-(1) പോളിംഗ് ഏജന്റിന്റെ ഏത് പിൻവലിക്കലും സ്ഥാനാർത്ഥിയോ അയാ ളുടെ തിരഞ്ഞെടുപ്പ് ഏജന്റോ ഒപ്പു വയ്ക്കക്കേണ്ടതും, നിർണ്ണയിക്കപ്പെടുന്ന ഉദ്യോഗസ്ഥന്റെ പക്കൽ അത് ഏൽപ്പിക്കുന്ന തീയതി മുതൽ അത് പ്രാബല്യത്തിൽ വരുന്നതും, വോട്ടെടുപ്പ് സമാപിക്കുന്ന തിന് മുൻപ്ത്, അങ്ങനെയുള്ള പിൻവലിക്കലോ പോളിംഗ് ഏജന്റിന്റെ മരണമോ സംഭവിക്കുന്നതാ യാൽ, സ്ഥാനാർത്ഥിക്കോ അയാളുടെ തിരഞ്ഞെടുപ്പ് ഏജന്റിനോ വോട്ടെടുപ്പ് സമാപിക്കുന്നതിന് മുൻപ് ഏത് സമയത്തും, മറ്റൊരു പോളിംഗ് ഏജന്റിനെ നിർണ്ണയിക്കപ്പെടുന്ന രീതിയിൽ നിയമിക്കാ വുന്നതും, അങ്ങനെയുള്ള നിയമനത്തിന്റെ നോട്ടീസ് നിർണ്ണയിക്കപ്പെടാവുന്ന അങ്ങനെയുള്ള ഉദ്യോ ഗസ്ഥന് നിർണ്ണയിക്കപ്പെട്ട രീതിയിൽ ഉടൻതന്നെ നൽകേണ്ടതുമാണ്.

(2) വോട്ടെണ്ണൽ ഏജന്റിന്റെ നിയമനത്തിന്റെ ഏതു പിൻവലിക്കലും, സ്ഥാനാർത്ഥിയോ അയാ ളുടെ തിരഞ്ഞെടുപ്പ് ഏജന്റോ ഒപ്പുവയ്ക്കക്കേണ്ടതും വരണാധികാരിയുടെ പക്കൽ അത് ഏൽപ്പിക്കുന്ന തീയതി മുതൽ അത് പ്രാബല്യത്തിൽ വരുന്നതും, വോട്ടെണ്ണലിന്റെ ആരംഭത്തിന് മുമ്പ് അങ്ങനെ യുള്ള പിൻവലിക്കലോ വോട്ടെണ്ണൽ ഏജന്റിന്റെ മരണമോ സംഭവിക്കുന്നതായാൽ, സ്ഥാനാർത്ഥിക്കോ അയാളുടെ തിരഞ്ഞെടുപ്പ് ഏജന്റിനോ വോട്ടെണ്ണൽ ആരംഭിക്കുന്നതിന് മുൻപ് ഏതു സമയത്തും മറ്റൊരു വോട്ടെണ്ണൽ ഏജന്റിനെ നിർണ്ണയിക്കപ്പെടുന്ന രീതിയിൽ നിയമിക്കാവുന്നതും അങ്ങനെ യുള്ള നിയമനത്തിന്റെ നോട്ടീസ് വരണാധികാരിക്ക് നിർണ്ണയിക്കപ്പെടുന്ന രീതിയിൽ ഉടൻതന്നെ നൽകേണ്ടതുമാണ്.

65. പോളിംഗ് ഏജന്റുമാരുടേയും വോട്ടെണ്ണൽ ഏജന്റുമാരുടേയും ചുമതലകൾ.-(1) പോളിംഗ് ഏജന്റിന് വോട്ടെടുപ്പ് സംബന്ധിച്ച ഈ ആക്റ്റിനാലോ ആക്റ്റിൻകീഴിലോ പോളിംഗ് ഏജന്റ് നിർവ്വഹിക്കേണ്ടതായി അധികാരപ്പെടുത്തിയിട്ടുള്ള ചുമതലകൾ നിർവ്വഹിക്കാവുന്നതാണ്.

(2) വോട്ടെണ്ണൽ ഏജന്റിന് വോട്ടെണ്ണൽ സംബന്ധിച്ച്, ഈ ആക്റ്റിനാലോ ആക്റ്റിൻകീഴിലോ വോട്ടെണ്ണൽ ഏജന്റ് നിർവ്വഹിക്കേണ്ടതായി അധികാരപ്പെടുത്തിയിട്ടുള്ള ചുമതലകൾ നിർവ്വഹിക്കാവുന്നതാണ്.

66. മത്സരിക്കുന്ന സ്ഥാനാർത്ഥിയോ അയാളുടെ തിരഞ്ഞെടുപ്പ് ഏജന്റോ പോളിങ്ങ് സ്റ്റേഷനുകളിൽ ഹാജരാകലും പോളിങ്ങ് ഏജന്റിന്റെയോ വോട്ടെണ്ണൽ ഏജന്റിന്റെയോ ചുമതലകൾ നിർവ്വഹിക്കലും.-(1) വോട്ടെടുപ്പ് നടക്കുന്ന ഏതൊരു തിരഞ്ഞെടുപ്പിലും അങ്ങനെ യുള്ള തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഓരോ സ്ഥാനാർത്ഥിക്കും അയാളുടെ തിരഞ്ഞെടുപ്പ ഏജന്റിനും വോട്ടെടുപ്പ് നടത്തുന്നതിന് 45-ാം വകുപ്പിൻ കീഴിൽ ഏർപ്പെടുത്തിയിട്ടുള്ള ഏതെങ്കിലും പോളിംഗ് സ്റ്റേഷനിൽ സന്നിഹിതനാകാൻ അവകാശമുണ്ടായിരിക്കുന്നതാണ്.

(2) മത്സരിക്കുന്ന ഒരു സ്ഥാനാർത്ഥിക്കോ അയാളുടെ തിരഞ്ഞെടുപ്പ് ഏജന്റിനോ അങ്ങനെ യുള്ള മത്സരിക്കുന്ന സ്ഥാനാർത്ഥിയുടെ ഏതെങ്കിലും പോളിംഗ് ഏജന്റോ, വോട്ടെണ്ണൽ ഏജന്റോ, നിയമിക്കപ്പെട്ടിട്ടുണ്ടെങ്കിൽ, ഈ ആക്സ്റ്റോ അതിൻകീഴിലോ ചെയ്യാൻ അയാളെ അധികാരപ്പെടുത്തി