Panchayat:Repo18/vol1-page0476
(6) V-ാം നമ്പർ ഫോറത്തിൽ സൂക്ഷിക്കുന്ന ഇത്തരം രജിസ്റ്ററുകൾ സർക്കാർ നിർദ്ദേശിക്കുന്ന പരിശോധനാ ഉദ്യോഗസ്ഥന് പരിശോധിക്കാനധികാരമുള്ളതും, ആഫീസ് തലവനോ/തൊഴിലുട മയോ അത്തരം പരിശോധനയ്ക്കുള്ള എല്ലാ സഹായവും ആവശ്യപ്പെടുന്ന മുറയ്ക്ക് ലഭ്യമാക്കേ ണ്ടതുമാണ്.
19. ബിൽ/ഡിമാന്റ് നോട്ടീസ് തൊഴിലുടമ നടത്തണമെന്ന്.-(1) ആഫീസ് തലവനോ / തൊഴി ലുടമയോ തൊഴിലാളിക്ക് / ജീവനക്കാർക്കുള്ള തൊഴിൽക്കരം ഡിമാന്റ് ചെയ്തതുകൊണ്ടുള്ള നോട്ടീസ് കിട്ടിയാലുടൻ, അയാൾ,
(എ) 16-ാം ചട്ടത്തിലെ (1)-ാം ഉപചട്ട പ്രകാരം സെക്രട്ടറിക്ക് / സ്റ്റാന്റിംഗ് കമ്മിറ്റിക്ക് II-ാം നമ്പർ ഫോറത്തിൽ നൽകിയിട്ടുള്ള വിവരങ്ങൾ ജീവനക്കാരുടെ / തൊഴിലാളികളുടെ മേൽവിലാ സവുമായി പരിശോധിച്ച് അതിന്റെ നിജസ്ഥിതി ഉറപ്പാക്കേണ്ടതും;
(ബി) ഏതെങ്കിലും ഡിമാന്റ് നോട്ടീസിലെ സാരമായ വിവരങ്ങളിൽ പേരിലോ, പദവിയിലോ |-ാം നമ്പർ ഫോറത്തിലുള്ള വിവരങ്ങളുമായി ഒത്തുചേരാതിരിക്കുകയാണെങ്കിൽ അങ്ങനെയുള്ള പോരായ്മ രേഖപ്പെടുത്തി അത്തരം ഡിമാന്റ് നോട്ടീസ് തിരിച്ചയയ്ക്കക്കേണ്ടതും; (സ) V-ാം നമ്പർ ഫോറത്തിലുള്ള രജിസ്റ്ററിലെ 1 മുതൽ 5 വരെയുള്ള കോളത്തിലെ ഉൾക്കു റിപ്പുകളും അതിനനുസൃതമായി ഡിമാന്റ് നോട്ടീസിന്റെ രണ്ടാം പ്രതിയും അപേക്ഷയോടൊപ്പം നൽകിയിട്ടുള്ള സ്റ്റേറ്റുമെന്റുമടക്കം പൂരിപ്പിക്കേണ്ടതും, ആണ്.
(2) ആഫീസ് തലവനോ/തൊഴിലുടമയോ ബിൽഡിമാന്റ് നോട്ടീസ് മേൽവിലാസക്കാരന് റിക്യൂസിഷനിൽ പറയുന്ന നിർദ്ദിഷ്ട തീയതിക്കുള്ളിൽ നടത്തി രണ്ടാം പകർപ്പിൽ തീയതിയടക്കം ഒപ്പുവച്ച് നോട്ടീസ് കൈപ്പറ്റിയത് സ്ഥിരീകരിച്ച് വയ്ക്കപ്പിക്കേണ്ടതും, നോട്ടീസ് നടത്തിയ തീയതി മുതൽ 15 ദിവസത്തിനുള്ളിൽ V-ാം നമ്പർ ഫോറത്തിലുള്ള രജിസ്റ്ററിൽ 6-ാമത്തെ കോളത്തിൽ രേഖപ്പെടുത്തിയ ശേഷം ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് സമർപ്പിക്കേണ്ടതുമാണ്.
(3) തൊഴിലാളിയോ / ജീവനക്കാരനോ നോട്ടീസ് കൈപ്പറ്റാൻ വിസമ്മതിക്കുന്ന സംഗതിയിൽ, അത്തരം നിരസിക്കുന്ന തീയതി നോട്ടീസ് നടത്തിയ തീയതിയായി കണക്കാക്കുന്നതും, അങ്ങനെ യുള്ള നിരസിക്കൽ ആഫീസ് തലവനോ/തൊഴിലുടമയോ ആ വിവരം ബിൽഡിമാന്റ് നോട്ടീസിന്റെ അസ്സലിലും പകർപ്പിലും രേഖപ്പെടുത്തേണ്ടതും അവർക്ക് യഥാവിധി നോട്ടീസ് നടത്തി എന്ന നിഗ മനത്തിൽ ഉടൻ നടപടി സ്വീകരിക്കേണ്ടതുമാണ്. ആഫീസ് തലവൻ/തൊഴിലുടമ അത്തരം നോട്ടീ സിന്റെ അസൽ കൈവശം സൂക്ഷിക്കുകയും ഡ്യൂപ്ലിക്കേറ്റ് മതിയായ സാക്ഷ്യപ്രതിക സഹിതം സെക്രട്ടറിക്ക് തിരികെ അയക്കേണ്ടതുമാണ്.
20. ശമ്പളത്തിൽ നിന്നും തൊഴിൽ നികുതി കുറവു ചെയ്യൽ. (1) അക്വിറ്റൻസ് റോളിലുള്ള തൊഴിലാളിയോ / ജീവനക്കാരോ അവരുടെ വേതനമോ ശമ്പളമോ ചെക്ക/ഡിമാന്റ് ഡ്രാഫ്റ്റ് മുഖേന കൈപ്പറ്റുന്ന സംഗതിയിൽ, തൊഴിൽ നികുതിക്ക് വിധേയരായവർക്ക് നോട്ടീസ് നടത്തിയാൽ ഉടൻ തന്നെ, ആഫീസ് തലവനോ/തൊഴിലുടമയോ അങ്ങനെയുള്ള തൊഴിൽ നികുതി തുക ആ മാസ ത്തിലെ ശമ്പളത്തിലോ, വേതനത്തിലോ നിന്ന് കുറവ് ചെയ്യേണ്ടതാണ്.
(2) അത്തരത്തിൽ വസൂലാക്കിയ നികുതിയുടെ വിവരം V-ാം നമ്പർ ഫോറത്തിലുള്ള രജി സ്റ്ററിലെ 7 മുതൽ 9 വരെയുള്ള കോളങ്ങളിൽ രേഖപ്പെടുത്തേണ്ടതാണ്.
(3) അങ്ങനെ കിഴിവാക്കിയ തുക 10 ദിവസത്തിനകം സെക്രട്ടറിയുടെ പേരിൽ ചെക്കായോ ഡിമാന്റ് ഡ്രാഫറ്റായോ അല്ലെങ്കിൽ പണമായോ, ജീവനക്കാരുടെ പേരും അടച്ച തുകയും കാണി ക്കുന്ന പ്രസ്താവനയോടൊപ്പം അടച്ചിരിക്കേണ്ടതാണ്.
(4) ഒരു വകുപ്പിലെ ഒരു ആഫീസിൽ നിന്നും അതേ വകുപ്പിലെ തന്നെ മറ്റൊരു ആഫീസി ലേക്ക് സ്ഥലം മാറിപ്പോകുന്ന ജീവനക്കാരന്റെ സംഗതിയിൽ വിടുതൽ ചെയ്യുന്ന ആഫീസ് തല വൻ, ആ ജീവനക്കാരൻ ഒടുക്കുവാനുള്ള തൊഴിൽ നികുതി തുക കൂടി എൽ.പി.സി.യിൽ കാണിച്ച ആ തുക ഈടാക്കിച്ച് അടയ്ക്കുവാൻ ബാദ്ധ്യസ്ഥനാണ്.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |