Panchayat:Repo18/vol2-page0719

From Panchayatwiki
Revision as of 07:43, 5 January 2018 by Dinesh (talk | contribs) (719)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

GOVERNMENT ORDERS 719

3. കൺസൾട്ടന്റ് സാമൂഹ്യശാസ്ത്രം/സോഷ്യൽ വർക്ക് മാനേജ്മെൻറ് മേഖലയിൽ

                                                     ബിരുദാനന്തര ബിരുദം/  വികേന്ദ്രീകൃതാസുത്രണം/
                                                    പ്രാദേശിക വികസന പ്രവർത്തനങ്ങളിൽ 5 വർഷത്തെ പ്രവൃത്തി പരിചയം 

ആവശ്യം വരുന്ന കാലയളവുകളിലേയ്ക്ക് മാത്രം ദിവസവേതനാടിസ്ഥാനത്തിൽ


4. അക്കൗണ്ടന്റ് കം ഓപ്പറേറ്റർ

ബികോം, ടൈപ്പിങ്ങിലുള്ള ഡേറ്റാ എൻട്രി വൈദഗ്ദ്യം

കരാർ

സെല്ലിന്റെ പ്രവർത്തനങ്ങൾ ജില്ലകളിൽ എത്തിക്കുന്നതിന് സന്നദ്ധ പ്രവർത്തനപരിചയമുള്ള ഒരു സംസ്ഥാന തല റിസോഴ്സ് ടീമിന് രൂപം നൽകുന്നതാണ്. ചിട്ടയായുള്ള സോഷ്യൽ ആഡിറ്റ് നടത്താൻ ആവശ്യമായ വിപുലമായ കാര്യശേഷി വികസന പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനും, സംസ്ഥാന സോഷ്യൽ ആഡിറ്റ് കൗൺസിലിന്റെ നിർദ്ദേശങ്ങൾക്കനുസൃതമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മുഴുവൻ പ്രവർത്തനങ്ങളിലും സുതാര്യത ഉറപ്പാക്കുന്നതിനും ഈ സൈൽ പ്രവർത്തിക്കുന്നതാണ്. ഗ്രാമ, നഗര തൊഴിലുറപ്പ് പദ്ധതിയുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സോഷ്യൽ ഓഡിറ്റ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ചുമതല സംസ്ഥാന സോഷ്യൽ ഓഡിറ്റ് സെല്ലിനായിരിക്കും സെല്ലിന്റെ പ്രധാന പ്രവർത്തനങ്ങൾ താഴെപ്പറയുന്നവയായിരിക്കും.

l. സോഷ്യൽ ആഡിറ്റ് സംവിധാനത്തിന്റെ കാര്യശേഷി വർദ്ധിപ്പിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ ആവിഷ്ക്കരിച്ച നടപ്പിലാക്കുക;

ll. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നടക്കുന്ന സോഷ്യൽ ആഡിറ്റിന്റെ ഗുണനിലവാരം വർദ്ധിപ്പി ക്കുന്നതിനും അതുവഴി ഭരണനിർവ്വഹണവും വികസനപ്രവർത്തനങ്ങളും കൂടുതൽ ഉത്തരവാദിത്വ പൂർണ്ണ മാക്കുന്നതിനും സഹായിക്കുക;

III. പഠന-ഗവേഷണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും അവയ്ക്ക് നേതൃത്വം നൽകുകയും ചെയ്യുക;

IV. സംസ്ഥാന സോഷ്യൽ ഓഡിറ്റ് കൗൺസിലിന് നയപരമായ കാര്യങ്ങളിൽ ഉപദേശം നൽകുന്ന ഒരു പ്രൊഫഷണൽ സംവിധാനമായി പ്രവർത്തിക്കുക.

1.3 ജില്ലാ സോഷ്യൽ ആഡിറ്റ് കൗൺസിൽ ജില്ലാ സോഷ്യൽ ആഡിറ്റ് കൗൺസിലിന്റെ ഘടന താഴെപ്പറയും പ്രകാരമായിരിക്കും

(1) മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓംബുഡ്സ്മാന്റെ നേതൃത്വത്തിൽ ഓരോ ജില്ലയിലെയും എ.ഡി.സി. (ജനറൽ) രണ്ട് യംഗ് പ്രൊഫഷണൽമാർ എന്നിവർ അംഗങ്ങളുമായ ഒരു ടീമായിരിക്കും സോഷ്യൽ ആഡിറ്റ് പ്രവർത്തനങ്ങൾ ചിട്ടയായ രീതിയിൽ നടത്തുന്നുണ്ടെന്ന് ഉറപ്പവരുത്തുന്നത്.

(2) പഞ്ചായത്ത് വാർഡുകളിൽ നിന്നുള്ള സോഷ്യൽ ആഡിറ്റ് റിപ്പോർട്ടുകൾ സംഗ്രഹിക്കുന്നതിനും അതിൻമേൽ തുടർ നടപടികൾ ഉണ്ടാകുന്നുവെന്ന് ഉറപ്പുവരുത്തേണ്ടതിനും ഉള്ള ഉത്തരവാദിത്വം ജില്ലാ സോഷ്യൽ ആഡിറ്റ കൗൺസിലിനായിരിക്കും. ജില്ലാ സോഷ്യൽ ആഡിറ്റ് കൗൺസിലിന്റെ പ്രവർത്തന ങ്ങൾ ശക്തിപ്പെടുത്തുന്നതിന് സന്നദ്ധ സംഘടനാ പ്രതിനിധികളും ജനകീയാസൂത്രണ പ്രവർത്തകരും (20-30 പേർ) ഉൾപ്പെടുന്ന ജില്ലാതല റിസോഴ്സ് ടീം ഉണ്ടായിരിക്കുന്നതാണ്.

1.4, ഗ്രാമതല സോഷ്യൽ ആഡിറ്റ് ടീം

ഓരോ പഞ്ചായത്തു വാർഡിൽ നിന്നും പട്ടികജാതി/പട്ടികവർഗ്ഗ, ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവരും സാമൂഹിക പ്രതിബദ്ധതയോടെ സന്നദ്ധ പ്രവർത്തനത്തിന് തയ്യാറാകുന്നവരുമായ 3 പെൺകുട്ടികളെ സോഷ്യൽ ഓഡിറ്റ് ടീമിലേയ്ക്ക് കണ്ടെത്തുന്നതാണ്. പഞ്ചായത്തുതല സോഷ്യൽ ആഡിറ്റ് ടീമിൽ അംഗ മാകാനുള്ള അർഹതാ മാനദണ്ഡം താഴെപറയുന്നതാണ്.

l. 12-ാം ക്ലാസ്സ് വരെ പഠിച്ചിരിക്കണം

II. ഇവരുടെ കുടുംബം കുറഞ്ഞത് 50 ദിവസമെങ്കിലും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴി ലുറപ്പു പദ്ധതിയിൽ പണിയെടുത്തിരിക്കണം.

ഇവരെ തെരഞ്ഞെടുക്കാനുള്ള മുൻഗണനാ മാനദണ്ഡങ്ങൾ താഴെപ്പറയും പ്രകാരമായിരിക്കും.

(i) തൊഴിലുറപ്പ് പദ്ധതിയിൽ പണിയെടുത്തിട്ടുള്ളവർ

(ii) മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഏറ്റവും കൂടുതൽ ദിവസം പ്രവർത്തി ചെയ്തിട്ടുള്ള കുടുംബങ്ങളിൽ നിന്നുള്ളവർ


വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ