Panchayat:Repo18/vol2-page0490

From Panchayatwiki
Revision as of 05:08, 3 February 2018 by Animon (talk | contribs)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

ങ്ങൾക്കും അനുസ്യതവുമായ നടപടിക്രമങ്ങൾ നിലനിർത്തുന്നതിന് കമ്പ്യൂട്ടർവൽകൃത സംവിധാനത്തിലെ നടപടിക്രമങ്ങളെ സംബന്ധിച്ച പൊതുവായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കേണ്ടത് ആവശ്യമാണെന്ന് ബോദ്ധ്യപ്പെട്ടിരിക്കുന്നു. മേൽപ്പറഞ്ഞ സാഹചര്യത്തിൽ, കമ്പ്യൂട്ടർവൽകൃത സംവിധാനത്തിൽ രജിസ്ട്രേഷൻ യൂണിറ്റുകളിൽ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ സംബന്ധിച്ച് താഴെപ്പറയുന്ന നിർദ്ദേശങ്ങൾ നൽകുന്നു.

1. രജിസ്ട്രേഷൻ

1.1 1969-ലെ ജനന മരണ രജിസ്ട്രേഷൻ നിയമത്തിലെയും 1999-ലെ കേരള ജനന മരണ രജിസ്ട്രേഷൻ ചട്ടങ്ങളിലെയും വ്യവസ്ഥകൾ അനുസരിച്ച് 1, 2, 3 നമ്പർ ഫാറങ്ങളിലുള്ള ജനന / മരണ / നിർജ്ജീവ ജനന റിപ്പോർട്ടുകളുടെ ലീഗൽ പാർട്ട് രജിസ്ട്രാർ ഒപ്പിട്ട് രജിസ്റ്ററായി സൂക്ഷിക്കേണ്ടതാണ്. കമ്പ്യൂട്ടർവൽക്കരിച്ച രജിസ്ട്രേഷൻ യൂണിറ്റുകളിൽ റിപ്പോർട്ട് ഫാറത്തിലെ വിവരങ്ങൾ കമ്പ്യൂട്ടറിൽ ഡാറ്റാ എൻട്രി നടത്തി രജിസ്ട്രാർ അംഗീകരിക്കുന്ന തീയതിയിൽത്തന്നെ റിപ്പോർട്ട് ഫാറത്തിലും രജിസ്ട്രേഷൻ നമ്പരും തീയതിയും രേഖപ്പെടുത്തി രജിസ്ട്രാർ അല്ലെങ്കിൽ സബ് രജിസ്ട്രാർ ഒപ്പുവയ്ക്കക്കേണ്ടതും ഇപ്രകാരമുള്ള രജിസ്ട്രേഷനുകൾ ബൈന്റ് ചെയ്ത് സൂക്ഷിക്കേണ്ടതുമാണ്.

2. ഹോസ്പിറ്റൽ കിയോസ്ക്

2.1 ഹോസ്പിറ്റൽ കിയോസ്ക്കുകളിൽ റിപ്പോർട്ടിൽ ചേർക്കേണ്ട വിവരങ്ങൾ നിർദ്ദിഷ്ട ഫാറങ്ങളുടെ മാതൃകയിൽ തയ്യാറാക്കി ആശുപ്രതിയിലെ മെഡിക്കലാഫീസർ അല്ലെങ്കിൽ ചുമതലപ്പെട്ട വ്യക്തി മേലൊപ്പുവച്ച് കിയോസ്കിന്റെ ചുമതലക്കാരന് നൽകേണ്ടതാണ്.

2.2 റിപ്പോർട്ട് ഫാറത്തിലെ വിവരങ്ങൾ കമ്പ്യൂട്ടറിൽ ഡാറ്റാ എൻട്രി നടത്തിയ ശേഷം എടുക്കുന്ന പ്രിന്റൌട്ട്, വിവരം നൽകിയ വ്യക്തിയും ആശുപ്രതി അധികൃതരും പരിശോധിച്ച ആവശ്യമെങ്കിൽ തിരുത്തലുകൾ വരുത്തി ഒപ്പിട്ട് കിയോസ്കിൽ തിരികെ നൽകേണ്ടതാണ്.

2.3 പ്രിന്റൗട്ടിൽ സാക്ഷ്യപ്പെടുത്തി നൽകുന്ന തിരുത്തലുകൾക്കനുസൃതമായി കമ്പ്യൂട്ടറിൽ തയ്യാറാക്കിയ റിപ്പോർട്ടിൽ മാറ്റം വരുത്തിയശേഷം 'പുതിയ പ്രിന്റെടുത്ത് നൽകേണ്ടതും ഇതിൽ വിവരം നൽകിയ വ്യക്തിയുടെ ഒപ്പും ആശുപ്രതിയിലെ ചുമതലക്കാരന്റെ മേലൊപ്പും വാങ്ങി രജിസ്ട്രേഷൻ യൂണിറ്റിലേയ്ക്ക് നൽകേണ്ടതുമാണ്.

2.4 ആശുപ്രതി അധികൃതരുടെ സാക്ഷ്യപ്പെടുത്തൽ കൂടാതെ, കമ്പ്യൂട്ടറിൽ ഡാറ്റാ എൻട്രി നടത്തിയ റിപ്പോർട്ടിൽ യാതൊരു മാറ്റവും വരുത്താൻ പാടില്ല.

2.5 ആശുപ്രതി കിയോസ്കിൽ നിന്ന് ടെലഫോൺ ലൈൻ വഴിയോ, അത് സാദ്ധ്യമാകാത്ത സാഹചര്യത്തിൽ സി.ഡി. ഫ്ളോപ്പി ഡിസ്ക്, പെൻഡ്രൈവ് തുടങ്ങിയവ ഉപയോഗിച്ചോ രജിസ്ട്രേഷൻ യൂണിറ്റിലേക്ക് റിപ്പോർട്ട് അയയ്ക്കേണ്ടതാണ്. അതോടൊപ്പം ഖണ്ഡിക 2.3 ൽ നിർദ്ദേശിച്ചതുപോലെ റിപ്പോർട്ടുകളുടെ കമ്പ്യൂട്ടർ പ്രിന്റൌട്ടിൽ വിവരം നൽകുന്നയാളും ആശുപ്രതി അധികൃതരും ഒപ്പിട്ട് അതതു ദിവസം തന്നെ രജിസ്ട്രേഷൻ യൂണിറ്റിൽ നൽകേണ്ടതാണ്.

2.6 കിയോസ്കിൽ നിന്ന് മേൽപ്പറഞ്ഞ പ്രകാരം ലഭിക്കുന്ന ഇലക്സ്ട്രോണിക്സ് ഡാറ്റ രജിസ്ട്രാർ അംഗീ കരിച്ച് രജിസ്റ്റർ ചെയ്യുന്നതോടൊപ്പം ഖണ്ഡിക 2.3 പ്രകാരം വിവരം നൽകുന്നയാൾ ഒപ്പിട്ട് ആശുപ്രതി അധികൃതർ മേലൊപ്പു വച്ച് നൽകുന്ന റിപ്പോർട്ട് (പിന്റൌട്ട്) രജിസ്ട്രാർ അല്ലെങ്കിൽ സബ് രജിസ്ട്രാർ ഒപ്പു വച്ച് നിയമാനുസൃത രജിസ്റ്ററായി സൂക്ഷിക്കേണ്ടതാണ്.

3. സർട്ടിഫിക്കറ്റ്

3.1 രജിസ്ട്രേഷൻ നടത്തിക്കഴിഞ്ഞാലുടൻ തന്നെ 12-ാം വകുപ്പനുസരിച്ചുള്ള സർട്ടിഫിക്കറ്റ് തയ്യാറാക്കി രജിസ്ട്രാർ / സബ് രജിസ്ട്രാർ ഒപ്പിട്ട്, വിവരം നൽകുന്നയാൾക്ക് നൽകേണ്ടതാണ്.

3.2 ആശുപ്രതികളിൽ നിന്ന് റിപ്പോർട്ടു ചെയ്യുന്ന ജനന മരണങ്ങളുടെ സർട്ടിഫിക്കറ്റ്, രജിസ്ട്രേഷൻ പൂർത്തിയാക്കി അന്നേ ദിവസം തന്നെ ആശുപ്രതി അധികൃതർക്കു നൽകേണ്ടതാണ്.

3.3 12-ാം വകുപ്പു പ്രകാരമുള്ള സർട്ടിഫിക്കറ്റുകൾ, റിപ്പോർട്ടു നൽകിയ തീയതിമുതൽ മുപ്പതു ദിവസത്തിനകം കൈപ്പറ്റിയില്ലെങ്കിൽ അവ ചട്ടങ്ങളിൽ വ്യവസ്ഥ ചെയ്തിട്ടുള്ള പ്രകാരം ബന്ധപ്പെട്ട കുടുംബത്തിന് തപാലിൽ അയച്ചു കൊടുക്കേണ്ടതാണ്.

3.4 രജിസ്ട്രേഷൻ യൂണിറ്റിൽ നേരിട്ടു ലഭിക്കുന്ന റിപ്പോർട്ടുകളുടെ സർട്ടിഫിക്കറ്റുകൾ രജിസ്ട്രാറും, ആശുപ്രതികളും മറ്റു സ്ഥാപനങ്ങളും റിപ്പോർട്ടു ചെയ്യുന്നവയുടെ സർട്ടിഫിക്കറ്റുകൾ ബന്ധപ്പെട്ട സ്ഥാപനവും ഖണ്ഡിക 3.3 പ്രകാരം അയച്ചുകൊടുക്കേണ്ടതാണ്. എന്നാൽ, സർക്കാർ ആശുപ്രതികളിൽ സർട്ടിഫിക്കറ്റ് അയച്ചുകൊടുക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുള്ള പക്ഷം ആശുപ്രതി അധികൃതരും തദ്ദേശ സ്വയംഭരണ സ്ഥാപനവുമായുള്ള ധാരണയുടെ അടിസ്ഥാനത്തിൽ പ്രസ്തുത ചുമതല തദ്ദേശസ്വയംഭരണ സ്ഥാപനത്തിന് ഏറ്റെടുക്കാവുന്നതാണ്. ഇതിനായി, 30 ദിവസത്തിനകം കൈപ്പറ്റാത്ത സർട്ടിഫിക്കറ്റുകൾ ആശുപ്രതി അധികൃതർ രജിസ്ട്രർക്ക് കൈമാറേണ്ടതാണ്.

3.5 സെക്ഷൻ 12 പ്രകാരമുള്ള സർട്ടിഫിക്കറ്റുകൾ റിപ്പോർട്ടിംഗ് തീയതി മുതൽ 30 ദിവസത്തിനകം അതതു സംഗതിപോലെ ആശുപ്രതിയിൽ അല്ലെങ്കിൽ രജിസ്ട്രേഷൻ യൂണിറ്റിൽ നിന്ന് കൈപ്പറ്റണമെന്ന

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ