Panchayat:Repo18/vol1-page1023
- 8. ക്യാബിനറ്റ് സെക്രട്ടറിയേറ്റിന്റെ സ്പെഷൽ ഫ്രോൻറിയർ ഫോഴ്സ്.
- 9. ബോർഡർ സെക്യൂരിറ്റി ഫോഴ്സ്.
- 10. കേന്ദ്ര റിസർവ് പോലീസ് ഫോഴ്സ്.
- 11. ഇൻഡോ-ടിബറ്റൻ ബോർഡർ ഫോഴ്സ്.
- 12. കേന്ദ്ര ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്.
- 13, നാഷണൽ സെക്യൂരിറ്റി ഗാർഡ്സ്.
- 14. അസ്സം റൈഫിൾസ്.
- 15. ശാസ്ത്ര സീമ ബൽ.
- 16. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഇൻകം ടാക്സ് (ഇൻവെസ്റ്റിഗേഷൻ).
- 17. നാഷണൽ ടെക്നിക്കൽ റിസർച്ച് ഓർഗനൈസേഷൻ.
- 18. ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റ്, ഇൻഡ്യ
- 19. സ്പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ്
- 20. ഡിഫെൻസ് റിസർച്ച് ആന്റ് ഡെവലപ്പ്മെന്റ് ഓർഗനൈസേഷൻ.
- 21. ബോർഡർ റോഡ് ഡെവലപ്പ്മെന്റ് ബോർഡ്.
- 22. നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടേറിയറ്റ്.
- 23. സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ.
- 24. നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി.
- 25. നാഷണൽ ഇന്റലിജൻസ് ഗ്രിഡ്.
വിവരാവകാശ ചട്ടങ്ങൾ, 2012
വിവരാവകാശ ആക്റ്റ് 2005 (2005-ലെ 22)-ലെ 27-ാം വകുപ്പു പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ചുകൊണ്ടും, കേന്ദ്ര ഇൻഫർമേഷൻ കമ്മീഷൻ (അപ്പീൽ നടപടിക്രമം) ചട്ടങ്ങൾ, 2005-ഉം വിവരാവകാശ (ഫീസിന്റെയും ചെലവിന്റെയും ക്രമീകരണം) ചട്ടങ്ങൾ, 2005-ഉം മറികടന്നുകൊണ്ടും, അങ്ങനെയുള്ള മറികടക്കലിനുമുമ്പ് ചെയ്തതോ ചെയ്യാതിരുന്നതോ ആയ സംഗതികൾ സംബന്ധിച്ചുള്ളവ ഒഴികെ, കേന്ദ്രസർക്കാർ ഇതിനാൽ താഴെപ്പറയുന്ന ചട്ടങ്ങൾ നിർമ്മിക്കുന്നു. അതായത്.-
1. ചുരുക്കപ്പേരും പ്രാരംഭവും.-(1) ഈ ചട്ടങ്ങളെ വിവരാവകാശ ചട്ടങ്ങൾ, 2012 എന്നു പേർ പറയുന്നു.
(2) ഔദ്യോഗിക ഗസറ്റിൽ അവ പ്രസിദ്ധീകരിക്കുന്ന തീയതിയിൽ അവ പ്രാബല്യത്തിൽ വരുന്നതാണ്.
2. നിർവ്വചനങ്ങൾ.- ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റുപ്രകാരത്തിൽ ആവശ്യപ്പെടാത്ത പക്ഷം.-
- (a) “ആക്റ്റ് എന്നാൽ വിവരാവകാശ ആക്റ്റ് 2005 (2005-ലെ 22) എന്നർത്ഥമാകുന്നു;
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി തിരുത്തൽ വായന നടത്തി. |