Panchayat:Repo18/vol2-page1491

From Panchayatwiki
Revision as of 05:40, 5 January 2018 by Sajeev (talk | contribs)
(diff) ← Older revision | Latest revision (diff) | Newer revision → (diff)


3, ഭാവിയിൽ റോഡുപണികളുമായി ബന്ധപ്പെട്ട എല്ലാ കരാറുകളിലും പെർഫോർമൻസ് ഗ്യാരന്റി ഉറപ്പ് വരുത്തുവാൻ ആവശ്യമായ നിബന്ധനകൾ കരാറുകളിൽ തന്നെ ഉൾപ്പെടുത്തുവാൻ വേണ്ട നടപടി കൾ സ്വീകരിക്കേണ്ടതാണ്. പദ്ധതി രൂപീകരണ നടപടികളുമായി ബന്ധപ്പെട്ട സംസ്ഥാനതല അപ്പീൽ കമ്മിറ്റിയുടെ പ്രവർത്തനം-നിർദ്ദേശം നൽകുന്നത് സംബന്ധിച്ച സർക്കുലർ (തദ്ദേശസ്വയംഭരണ (ഡി.എ) വകുപ്പ്, നമ്പർ 57233/ഡി.എ1/2013/തസ്വഭവ, Typm, തീയതി 30-09-2013) വിഷയം:- പദ്ധതി രൂപീകരണ നടപടികളുമായി ബന്ധപ്പെട്ട സംസ്ഥാനതല അപ്പീൽ കമ്മിറ്റിയുടെ പ്രവർത്തനം-നിർദ്ദേശം നൽകുന്നത് സംബന്ധിച്ച്

സുചന: 1) 14-5-13-ലെ സ.ഉ.(എം.എസ്) നമ്പർ 174/13/തസ്വഭവ 2) 25-9-2013-ലെ സംസ്ഥാനതല കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ 2.6 നമ്പർ തീരുമാനം.

     ജില്ലാ പഞ്ചായത്തിന്റേയും കോർപ്പറേഷന്റേയും വെറ്റിംഗ് ഓഫീസർമാർ നിരസിക്കുന്ന പ്രോജക്ടടുകളും ജില്ലാതല അപ്പീൽ കമ്മിറ്റികൾ നിരസിക്കുന്ന പ്രോജക്ടുകളുമാണ് സൂചനയിലെ ഉത്തരവു പ്രകാരം രൂപീകരിച്ച പദ്ധതി രൂപീകരണ നടപടികളുമായി ബന്ധപ്പെട്ട സംസ്ഥാനതല അപ്പീൽ കമ്മിറ്റി പരിഗണിക്കേണ്ടത്. പ്രോജക്ട് നിരസിക്കുന്ന ഉദ്യോഗസ്ഥന്മാരും കമ്മിറ്റികളും അതിനുള്ള കൃത്യമായ കാരണം പ്രോജക്ടിൽ നിർദ്ദിഷ്ട സ്ഥാനത്ത് ചുരുക്കത്തിൽ രേഖപ്പെടുത്തേണ്ടതാണ്. മാർഗ്ഗരേഖയ്ക്ക് വിരുദ്ധം, അപ്രായോഗികം എന്നിങ്ങനെ പൊതുവായ കാരണങ്ങൾ രേഖപ്പെടുത്താൻ പാടില്ല. അപ്പീൽ സമർപ്പിക്കുന്നതിനുള്ള കാരണം ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനവും വ്യക്തമാക്കേണ്ടതാണ്. സംസ്ഥാനതല അപ്പീൽ കമ്മിറ്റിയുടെ പ്രവർത്തനത്തിനാവശ്യമായ സഹായം സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പിൽ നിന്നും ഉണ്ടാകേണ്ടതാണ്. സംസ്ഥാനതല അപ്പീൽ കമ്മിറ്റിയുടെ യോഗങ്ങളിൽ കൃത്യമായും നിയുക്ത ഓഫീസർമാർ സ്വയം പങ്കെടുക്കേണ്ടതാണ്. പ്രതിനിധികളെ യാതൊരു കാരണവശാലും പങ്കെടുപ്പിക്കുന്നതല്ല. മേൽ നിർ ദ്ദേശങ്ങൾ കർശനമായും പാലിക്കേണ്ടതാണ്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രോജക്ടുകൾക്ക് കാർഷിക യന്ത്രങ്ങളും സാമഗ്രികളും കെയ്തകോവിൽ നിന്നും വാങ്ങുന്നത് സംബന്ധിച്ച സർക്കുലർ (തദ്ദേശസ്വയംഭരണ (ഡിഎ) വകുപ്പ്, നം.5032/ഡി.എ1/2012/തസ്വഭവ. TVpm, തീയതി 01-10-2013) വിഷയം - തദ്ദേശസ്വയംഭരണ വകുപ്പ് - തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രോജക്ടടുകൾക്ക് കാർഷിക യന്ത്രങ്ങളും സാമഗ്രികളും കെയ്തകോവിൽ നിന്നും വാങ്ങുന്നത്-സംബന്ധിച്ച്. സൂചന - താങ്കൾ ബഹു. കൃഷി വകുപ്പ് മന്ത്രി മുഖേന ബഹു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയ്ക്ക സമർപ്പിച്ച അപേക്ഷ. സൂചനയിലേയ്ക്ക് താങ്കളുടെ ശ്രദ്ധ ക്ഷണിക്കുന്നു. കെയ്കോ സർക്കാർ സ്ഥാപനമായതിനാൽ 30-03-13-ലെ സ.ഉ. (എം.എസ്)133/13/തസ്വഭവ നമ്പർ ഉത്തരവു പ്രകാരം ടി സ്ഥാപനത്തിന്റെ സേവനം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ഉപയോഗപ്പെടുത്താവുന്നതാണെന്ന വിവരം അറിയിക്കുന്നു. ജനന-മരണ രജിസ്ട്രേഷൻ-കുട്ടിയുടെ പേര് തിരുത്തുന്നതിനുള്ള നിർദ്ദേശത്തിന്മേൽ കൂടുതൽ വ്യക്തത വരുത്തിക്കൊണ്ട് സംബന്ധിച്ച് സർക്കുലർ (തദ്ദേശസ്വയംഭരണ (ആർഡി) വകുപ്പ്, നം. 31512/ആർ.ഡി.3/2013/തസ്വഭവ. Tvnm, തീയതി 17-10-2013) (Kindly seepage no. 514 for the Circular) LSGD-MPLEMENTATION OF THEDIRECTION OF THE HIGH COURT-REMOVING UNAUTHORIZED HOARDINGS/ADVERTISEMENT BOARDS ETC. IN THE ROADS AND ROAD MARGINS-INSTRUCTIONS ISSUED-REG. (Local Self Govt. (RC) Department, No. 71806/RC2/2012/LSGD, Tvpm, dt. 25-10-2013) Sub:- LSGD-Implementation of the direction of the High Court-Removing unauthorized hoardings/advertisement boards etc in the roads and road margins-Instructions issued-Reg. Ref:- Judgment of the Hon’ble High Court of Kerala in WPCC) No. 27011 of 2012 dated 21-2-2013.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ