Panchayat:Repo18/vol1-page0328

From Panchayatwiki

എന്നാൽ, ഈ ഉപവകുപ്പ് പ്രകാരം ഒരാളോട് ഏതെങ്കിലും തുക ആവശ്യപ്പെടുന്നതിനുമുമ്പ്, അങ്ങനെ ആവശ്യപ്പെടുന്നതിനെതിരെ കാരണം ബോധിപ്പിക്കുവാൻ അയാൾക്ക് ഒരവസരം നൽകേണ്ടതാണ്.

(2) (1)-ാം ഉപവകുപ്പ് പ്രകാരമുള്ള ഏതെങ്കിലും തുക കൊടുക്കുവാൻ ഒരാൾ വീഴ്ച വരുത്തുന്നപക്ഷം, സെക്രട്ടറിയുടെ അപേക്ഷയിന്മേൽ, പഞ്ചായത്ത് പ്രദേശത്തിനുമേൽ അധികാരിതയുള്ള മജിസ്ട്രേട്ടിന് ആ തുക കോടതി ചുമത്തിയ ഒരു പിഴ എന്നതുപോലെ അതേ വിധത്തിൽ വസൂലാക്കാവുന്നതാണ്.

(3) (എ) ഏതെങ്കിലും ഭൂമി അനധികൃതമായി കൈവശം വയ്ക്കുകയും, അങ്ങനെ കൈവശം വച്ചത് സംബന്ധിച്ച (1)-ാം ഉപവകുപ്പ് പ്രകാരം പിഴ കൊടുക്കാൻ ബാദ്ധ്യസ്ഥനായിരിക്കുകയും ചെയ്യുന്ന ഏതൊരാളെയും സെക്രട്ടറിക്ക് കൈയോടെ ഒഴിപ്പിക്കാവുന്നതും, ആ ഭൂമിയിൽ കൃഷി ചെയ്ത ഏതെങ്കിലും വിളയോ, മറ്റുൽപ്പന്നമോ കണ്ടുകെട്ടലിന് വിധേയമാകുന്നതും അതിൽ ഉണ്ടാക്കിയ ഏതെങ്കിലും കെട്ടിടമോ, എടുപ്പോ അഥവാ നിക്ഷേപിക്കപ്പെട്ട ഏതെങ്കിലും സാധനമോ ന്യായമെന്ന് സെക്രട്ടറി കരുതുന്ന രേഖാമൂലമായ നോട്ടീസ് നൽകിയശേഷവും അയാൾ നീക്കം ചെയ്യാ ത്തപക്ഷം കണ്ടുകെട്ടലിന് വിധേയമാകുന്നതും അപ്രകാരം കണ്ടുകെട്ടിയ ഏതൊരു വസ്തുവും പഞ്ചായത്ത് നിർദ്ദേശിക്കാവുന്ന നടപടിക്രമമനുസരിച്ച കയ്യൊഴിയേണ്ടതുമാണ്.

(ബി) ഏതെങ്കിലും ഭൂമി അനധികൃതമായി കൈവശം വച്ചിരിക്കുന്ന ആൾക്കോ അയാളുടെ ഏജന്റിനോ നോട്ടീസ് ലഭിച്ചശേഷം, ന്യായമെന്ന് സെക്രട്ടറി കരുതുന്ന സമയത്തിനുള്ളിൽ ഭൂമി ഒഴിഞ്ഞുകൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒരു നോട്ടീസ് അയയ്ക്കുകയും, അങ്ങനെയുള്ള നോട്ടീസ് അനുസരിച്ച് അയാൾ പ്രവർത്തിക്കാതിരിക്കുകയും ചെയ്യുന്നപക്ഷം, അത് ഒഴിഞ്ഞു കൊടുക്കുവാൻ വിസമ്മതിക്കുന്ന ഏത് ആളെയും നീക്കം ചെയ്യുകയോ അല്ലെങ്കിൽ നീക്കം ചെയ്യുവാൻ ഒരു കീഴുദ്യോഗസ്ഥനെ നിയോഗിക്കുകയോ ചെയ്യേണ്ടതും അങ്ങനെയുള്ള ഏതൊരാളെയും നീക്കം ചെയ്യുന്ന ഉദ്യോഗസ്ഥനെ ആരെങ്കിലും എതിർക്കുകയോ തടസ്സപ്പെടുത്തുകയോ ചെയ്യുകയാണെങ്കിൽ, സെക്രട്ടറിക്ക് ആ വസ്തുത കളക്ടർക്ക് റിപ്പോർട്ട് ചെയ്യാവുന്നതും, അങ്ങനെ ചെയ്താൽ കളക്ടർ ആ കേസ് സംബന്ധിച്ച സമ്മറി എൻക്വയറി നടത്തേണ്ടതും എതിർപ്പോ, തടസ്സമോ തുടർന്നുകൊണ്ടിരിക്കുകയാണെന്ന് ബോധ്യമാകുന്നപക്ഷം, പ്രസ്തുത ആളെ അറസ്റ്റ് ചെയ്യുവാൻ ഒരു വാറണ്ട് പുറപ്പെടുവിക്കാവുന്നതും, അയാൾ ഹാജരാകുമ്പോൾ നിർണ്ണയിക്കപ്പെടാവുന്ന ഫാറത്തിലുള്ള ഒരു വാറണ്ടോടുകൂടി അയാളെ, അങ്ങനെയുള്ള തടസ്സമോ, എതിർപ്പോ തുടരുന്നത് തടയുവാൻ ആവശ്യമായേക്കാവുന്നതും മുപ്പതു ദിവസത്തിൽ കവിയാത്തതുമായ കാലത്തേക്ക് തടവുശിക്ഷയ്ക്കായി സിവിൽ ജയിലിൽ അയയ്ക്കാവുന്നതുമാണ്.

എന്നാൽ, ഈ വകുപ്പ് പ്രകാരം അങ്ങനെ തടവുശിക്ഷയ്ക്ക് അയയ്ക്കപ്പെടുന്ന യാതൊരാ ളെയും അതേ വസ്തുതകൾ സംബന്ധിച്ച് 1860-ലെ ഇന്ത്യൻ ശിക്ഷാ നിയമസംഹിതയിലെ (1860-ലെ 45-ാം കേന്ദ്രഅക്റ്റ്) 183,186, 188 എന്നീ വകുപ്പുകൾ പ്രകാരമുള്ള ശിക്ഷാ നടപടി കൾക്ക് വിധേയനാക്കുവാൻ പാടില്ലാത്തതാണ്.)

280. വൈഷമ്യങ്ങൾ നീക്കുന്നതിനുള്ള അധികാരം.-(1) ഈ ആക്റ്റിലെ വ്യവസ്ഥകൾ ആദ്യമായി നടപ്പിൽ വരുത്തുന്നതിലോ അല്ലെങ്കിൽ ഈ ആക്റ്റിന്റെ പ്രാരംഭത്തിനുശേഷം ഏതെ ങ്കിലും പഞ്ചായത്ത് ആദ്യമായി രൂപീകരിക്കുന്നതു സംബന്ധിച്ചോ എന്തെങ്കിലും വൈഷമ്യം നേരി ട്ടാൽ, ആ വൈഷമ്യം നീക്കംചെയ്യുന്നതിന് ആവശ്യമെന്ന് കാണുന്ന ഏതൊരു കാര്യവും സർക്കാ രിന് സന്ദർഭം ആവശ്യപ്പെടുന്നതിനനുസരിച്ച, ഉത്തരവു മൂലം ചെയ്യാവുന്നതാണ്.

എന്നാൽ ഈ വകുപ്പുപ്രകാരമുള്ള യാതൊരുത്തരവും സംസ്ഥാനത്തെ പഞ്ചായത്തുകളുടെ ആദ്യരൂപീകരണ തീയതി മുതൽ ഒരു വർഷം കഴിഞ്ഞതിനുശേഷം പുറപ്പെടുവിക്കുവാൻ പാടില്ലാത്തതാകുന്നു.

(2)ഈ വകുപ്പിൻകീഴിൽ പുറപ്പെടുവിക്കുന്ന ഓരോ ഉത്തരവും അതു പുറപ്പെടുവിച്ചശേഷം നിയമസഭ സമ്മേളനത്തിലായിരിക്കുന്നപക്ഷം പതിനാലു ദിവസങ്ങൾക്കകവും നിയമസഭ സമ്മേള നത്തിലല്ലാതിരിക്കുന്നപക്ഷം അതിന്റെ അടുത്ത സമ്മേളനത്തിലും നിയമസഭ മുൻപാകെ വയ്ക്കക്കേണ്ടതാണ്.