Panchayat:Repo18/vol2-page1486

From Panchayatwiki
Revision as of 04:58, 5 January 2018 by Sajeev (talk | contribs)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

1486

CIRCULARS

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തിൽ കുളങ്ങളുടെ സംരക്ഷണം - മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച് സർക്കുലർ (തദ്ദേശസ്വയംഭരണ (ഡി.എ) വകുപ്പ്, നം. 40230/ഡിഎ1/13/തസ്വഭവ. TVpm, തീയതി 09.07.2013) വിഷയം:- പ്രാഥമിക പരിസ്ഥിതി സംരക്ഷണം - തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തിൽ കുളങ്ങളുടെ സംരക്ഷണം - മാർഗ്ഗനിർദ്ദേശങ്ങൾ - സംബന്ധിച്ച്

   പാരിസ്ഥിതിക ഭഞ്ജനം വരുത്തി വച്ച കെടുതികൾ ഏറ്റവും രൂക്ഷമായി അനുഭവപ്പെടുന്ന മേഖലയാണ് ജലസ്രോതസ്സുകൾ. അതിനു പരിഹാരമായും, 2013 അന്താരാഷ്ട്ര ജലസഹകരണ വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായും 2013-14-ലെ പ്രാഥമിക പരിസ്ഥിതി സംരക്ഷണ പദ്ധതിയായി കുളങ്ങളുടെ സംരക്ഷണം ഏറ്റെടുക്കൽ നിശ്ചയിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതികളിൽ ഉൾപ്പെടുത്തി ഈ പദ്ധതി ഫലപ്രദമായി നടപ്പാക്കണമെന്ന് എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങൾക്കും കർശന നിർദ്ദേശം നൽകുന്നു.

കുളങ്ങളുടെ സംരക്ഷണം സംബന്ധിച്ച് ചുവടെ വിവരിക്കുന്ന പ്രകാരം സമഗ്ര മാർഗ്ഗ നിർദ്ദേശങ്ങൾ അംഗീകരിച്ച നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു. മാർഗ്ഗനിർദ്ദേശങ്ങൾ സംസ്ഥാനത്തിനു പ്രകൃതി കനിഞ്ഞനുഗ്രഹിച്ചു നൽകിയ വരദാനങ്ങളിലൊന്നാണ് കുളങ്ങൾ. കുടിക്കാനും, കുളിക്കാനും, കൃഷിക്കും, മൃഗസംരക്ഷണത്തിനും സംസ്ഥാനത്തിന്റെ തനതായ ജൈവ വൈവിദ്ധ്യ സംരക്ഷണത്തിനും തികച്ചും പ്രത്യേകമായ സൗകര്യങ്ങൾ കുളങ്ങൾ ഒരുക്കുന്നുണ്ട്. എന്നാൽ വിവിധ കാരണങ്ങളാൽ കഴിഞ്ഞ കുറേ വർഷങ്ങളായി അവയിൽ മിക്കവയും ഉപേക്ഷിക്കപ്പെട്ട നിലയിലോ, ചപ്പുചവറുകളുടെ സംഭരണികളായോ, നിലകൊള്ളുകയാണ്. അനവധിയെണ്ണം നികത്തപ്പെട്ടുകഴിഞ്ഞു. ഇന്നനുഭവപ്പെടുന്ന രൂക്ഷമായ ജലക്ഷാമത്തിന് ഒരു പരിധിവരെ ഇത്തരം കുളങ്ങളും, പ്രകൃതിദത്ത ജല സംഭരണികളും പ്രയോജനപ്പെടുത്തേണ്ടത് അടിയന്തര ആവശ്യമായിരിക്കയാണ്. ജനങ്ങളുടെ വിവിധ ആവ ശ്യങ്ങൾക്കെന്നതുപോലെ പ്രാദേശിക പാരിസ്ഥിതിക സംരക്ഷണത്തിനും ഇത് അത്യന്താപേക്ഷിതമായിരിക്കുന്നു. ഭൂഗർഭജലത്തിന്റെ അമിത്രശോഷണം ഒഴിവാക്കാനും, ഭൂഗർഭജലലഭ്യത വർദ്ധിപ്പിക്കാനും കുളം സംരക്ഷണം ഉപകരിക്കുന്നതാണ്. 2. പദ്ധതി സംസ്ഥാനത്ത് ഉപേക്ഷിക്കപ്പെട്ടതായോ, ദുരുപയോഗം ചെയ്യുന്നതായോ, പാരിസ്ഥിതികശോഷണം സംഭവിച്ചതായോ, നികത്തപ്പെടാത്തതായോ ആയി അവശേഷിക്കുന്ന കുളങ്ങൾ അടിയന്തര പ്രാധാന്യ ത്തോടെ പുനരുജ്ജീവിപ്പിച്ച് സുസ്ഥിരമായ രീതിയിൽ സംരക്ഷിക്കപ്പെടേണ്ടതാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ അവയ്ക്ക് 2013-2014 സാമ്പത്തിക വർഷത്തിൽ ലഭ്യമാകുന്ന പദ്ധതിവിഹിതം ഉപയോഗ പ്പെടുത്തി ഏതെങ്കിലും ഒരു കുളം/പ്രധാന ജലസ്രോതസ്സ് എങ്കിലും നവീകരിച്ച്, ഉപയോഗ്രപദമാക്കി സംരക്ഷിക്കാൻ നടപടി സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. ഇത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിർബന്ധിത പദ്ധതികളിൽ ഉൾപ്പെടുത്തി നടപ്പാക്കേണ്ടതാണ്. 3. കുളങ്ങൾ തെരഞ്ഞെടുക്കുന്നത് 1. കുടിവെള്ളത്തിനും, അതോടൊപ്പം ജലസേചനത്തിനും സാദ്ധ്യമാകുന്ന വലിയ കുളങ്ങൾക്ക് മുൻ ഗണന നൽകാവുന്നതാണ്. 2. കുടിവെള്ളസ്രോതസ്സ്, ജലസേചനസൗകര്യം, മഴവെള്ളം/ഉൗറ്റുവെള്ളം സംഭരണം, ടൂറിസം സാദ്ധ്യത, ജൈവവൈവിദ്ധ്യ സംരക്ഷണം, മൽസ്യം വളർത്തൽ, മൃഗങ്ങൾക്കുവേണ്ട ജലം എന്നിവയിലേ തെങ്കിലുമോ/എല്ലാമോ സാദ്ധ്യമാകുന്ന കുളങ്ങളാണ് തെരഞ്ഞെടുക്കേണ്ടത്. 3. കുളങ്ങളിലേക്ക് സ്വാഭാവിക നീരൊഴുക്കിനും, കുളങ്ങളിൽ നിന്ന് അധിക ജലം ഒഴുകിപ്പോകാനും സൗകര്യമുള്ളവയ്ക്ക് മുൻഗണന നൽകാവുന്നതാണ്. 4 തെരഞ്ഞെടുക്കപ്പെടുന്ന കുളങ്ങൾക്ക് കുറഞ്ഞത് 20 സെന്റ് വിസ്തീർണ്ണം (ജലവിസ്തൃതി) ഉണ്ടായിരിക്കേണ്ടതാണ്. 5. അടുത്തടുത്തായോ, ഒരേ പ്രദേശത്തോ ഉള്ള ഒന്നിലധികം കുളങ്ങൾ (അതായത് പാടശേഖര ങ്ങൾ, തീരപ്രദേശങ്ങൾ എന്നിവിടങ്ങളിലുള്ളവ, നദീസാമീപ്യവും ബന്ധവും ഉള്ള കുളത്തിന്റെ സമീപസ്ഥ കുളങ്ങൾ എന്നിവ) ജലപരപ്പ 20 സെന്റിൽ കുറവാണെങ്കിലും ഒരുമിച്ചെടുത്ത് പുനരുജ്ജീവിപ്പിക്കാവുന്നതാണ്. 6. കുളം സർക്കാർ, തദ്ദേശസ്വയംഭരണ സ്ഥാപന ഉടമസ്ഥതയിലുള്ളതായിരിക്കണം. 7. മറ്റേതെങ്കിലും പദ്ധതിപ്രകാരം നേരത്തെ സംരക്ഷണ ജോലികൾ അപൂർണ്ണമായി ചെയ്തിട്ടുള്ള തും, അവശേഷിക്കുന്ന ജോലികൾ തടസ്സം കൂടാതെ ചെയ്ത് പൂർണ്ണമാക്കാനും, സംരക്ഷിക്കാനും സാധി ക്കുന്ന മേൽപ്പറഞ്ഞ തരത്തിലുള്ള കുളങ്ങളും തെരഞ്ഞെടുക്കാവുന്നതാണ്. 8. രണ്ട് ഗ്രാമ പഞ്ചായത്തുകളിലായി സ്ഥിതിചെയ്യുന്ന കുളങ്ങൾ ബ്ലോക്ക്/ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പുനരുജ്ജീവിപ്പിക്കാവുന്നതാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ