Panchayat:Repo18/vol1-page0378

From Panchayatwiki

1995-ലെ കേരള പഞ്ചായത്ത് രാജ (തിരഞ്ഞെടുപ്പ് നടത്തിപ്പ്) ചട്ടങ്ങൾ

എസ്.ആർ.ഒ. നമ്പർ 229/95- 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) 50, 52, 53, 56, 57, 58, 60, 62, 63, 64, 70, 74, 75, 80, 85, 91 എന്നീ വകുപ്പുകളും 254-ാം വകുപ്പും കൂട്ടിവായിച്ച പ്രകാരം നല്കപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച കേരള സർക്കാർ, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിയാലോചിച്ച് താഴെ പറയുന്ന ചട്ടങ്ങൾ ഉണ്ടാ ക്കുന്നു, അതായത്:-

ചട്ടങ്ങൾ

1. ചുരുക്കപ്പേരും പ്രാരംഭവും.- (1) ഈ ചട്ടങ്ങൾക്ക് 1995-ലെ കേരള പഞ്ചായത്ത് രാജ് (തിര ഞെടുപ്പ് നടത്തിപ്പി ചട്ടങ്ങൾ എന്ന് പേർ പറയാം. (2) ഇവ ഉടനടി പ്രാബല്യത്തിൽ വരുന്നതാണ്.

2. നിർവ്വചനങ്ങൾ- ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റു വിധത്തിൽ ആവശ്യപ്പെടാത്ത പക്ഷം.-

(എ) ‘ആക്റ്റ് എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994- ലെ 13) എന്ന് അർത്ഥമാകുന്നു;

(ബി) 'ബാലറ്റു പെട്ടികൾ' എന്നതിൽ സമ്മതിദായകർക്ക് ബാലറ്റ് പേപ്പർ നിക്ഷേപിക്കാൻ വേണ്ടി ഉപയോഗിക്കുന്ന ഏതെങ്കിലും പെട്ടിയോ, സഞ്ചിയോ മറ്റു പാത്രമോ ഉൾപ്പെടുന്നതാകുന്നു

(സി) 'കൗണ്ടർ ഫോയിൽ’ എന്നാൽ ഈ ചട്ടങ്ങളുടെ വ്യവസ്ഥകൾക്ക് വിധേയമായി അച്ച ടിച്ച ബാലറ്റ് പേപ്പറിനോട് അനുബന്ധിച്ചുള്ള കൗണ്ടർ ഫോയിൽ എന്നർത്ഥമാകുന്നു;

(ഡി) ‘ഫാറം‘ എന്നാൽ ഈ ചട്ടങ്ങളോട് ചേർത്തിട്ടുള്ള ഒരു ഫാറം എന്നർത്ഥമാകുന്നു;

((ഡി.ഡി) ഇലക്ട്രോണിക്സ് വോട്ടിംഗ് യന്ത്രം എന്നാൽ സമ്മതിദായകൻ വോട്ടുകൾ നൽകു ന്നതിനോ രേഖപ്പെടുത്തുന്നതിനോ വേണ്ടി ഉപയോഗിക്കുന്ന ഏതൊരു ഇലക്സ്ട്രോണിക്സ് യന്ത്രമോ മറ്റേതെങ്കിലും യന്ത്രമോ എന്നർത്ഥമാകുന്നു.)

(ഇ) "വോട്ടർ പട്ടികയുടെ അടയാളപ്പെടുത്തിയ പകർപ്പ് എന്നാൽ ഒരു തിരഞ്ഞെടുപ്പിൽ ബാലറ്റുപേപ്പർ നൽകപ്പെട്ട സമ്മതിദായകരുടെ പേരുകൾ രേഖപ്പെടുത്താനുള്ള ഉദ്ദേശത്തോടുകൂടി മാറ്റിവച്ച വോട്ടർ പട്ടികയുടെ പകർപ്പ് എന്നർത്ഥമാകുന്നു;

(എഫ്) ‘വരണാധികാരി' എന്നാൽ 41-ാം വകുപ്പുപ്രകാരം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീ ഷൻ സ്ഥാന നിർദ്ദേശം ചെയ്യുകയോ, നാമനിർദ്ദേശം ചെയ്യുകയോ ചെയ്ത ഒരു ഉദ്യോഗസ്ഥൻ എന്നർത്ഥമാകുന്നതും 42-ാം വകുപ്പുപ്രകാരം നിയമിക്കപ്പെടുന്ന അസിസ്റ്റന്റ് വരണാധികാരിയും ഉൾപ്പെടുന്നതും ആകുന്നു

(ജി) ‘വകുപ്പ്' എന്നാൽ ആക്ടിലെ ഒരു വകുപ്പ് എന്ന് അർത്ഥമാകുന്നു

(എച്ച്) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും പക്ഷേ നിർവ്വചിച്ചിട്ടില്ലാത്തതും എന്നാൽ ആക്ടിൽ നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും യഥാക്രമം ആക്ടിൽ അവയ്ക്ക് നൽകപ്പെട്ടിട്ടുള്ള അർത്ഥമുണ്ടായിരിക്കുന്നതാണ്.

3. അംഗങ്ങളുടെ തിരഞ്ഞെടുപ്പ്.- ഒരു ഗ്രാമപഞ്ചായത്തിലെയും, ബ്ലോക്ക് പഞ്ചായത്തി ലെയും, ജില്ലാ പഞ്ചായത്തിലെയും സ്ഥാനങ്ങളിലേക്ക് അംഗങ്ങളെ നേരിട്ട് തിരഞ്ഞെടുക്കുന്നത് ആക്ടിലേയും ഈ ചട്ടങ്ങളിലേയും വ്യവസ്ഥകൾ അനുസരിച്ച് ആയിരിക്കേണ്ടതാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ