Panchayat:Repo18/vol1-page0186
((1എ) ഗ്രാമപഞ്ചായത്തിലെ ഒരു നിയോജകമണ്ഡലത്തെ സംബന്ധിച്ച് വോട്ടർ പട്ടികയിൽ പേരു ചേർത്തിട്ടുള്ള ആളുകളിൽ അൻപതിൽ കുറയാത്ത ആളുകൾ പട്ടിക വർഗ്ഗത്തിൽപ്പെട്ട ആളുകളാണെങ്കിൽ അവർ ആ നിയോജകമണ്ഡലത്തിലെ ഭൂപ്രദേശത്തിലുൾപ്പെട്ട ഗ്രാമസഭയുടെ ഒരു സബ്കമ്മിറ്റിയായി കരുതേണ്ടതും ആ കമ്മിറ്റിക്ക് പട്ടികവർഗ്ഗ വികസനത്തെ സംബന്ധിച്ച ഗ്രാമസഭയ്ക്കുള്ള അതേ അധികാരങ്ങളും അവകാശങ്ങളും ഉണ്ടായിരിക്കുന്നതുമാണ്.
(2) ഗ്രാമപഞ്ചായത്തിന്, ഓരോ നിയോജകമണ്ഡലത്തിനുംവേണ്ടി ആ നിയോജകമണ്ഡലത്തിന്റെ ആവശ്യങ്ങൾ പഠിച്ച് റിപ്പോർട്ടു നല്കുന്നതിനായി ബന്ധപ്പെട്ട നിയോജകമണ്ഡലത്തിലെ അംഗവും ഗ്രാമപഞ്ചായത്ത് നാമനിർദ്ദേശം ചെയ്തതേക്കാവുന്ന തദ്ദേശനിവാസികളുമടങ്ങിയ വാർഡ് കമ്മിറ്റി രൂപീകരിക്കാവുന്നതാണ്.
(3) (1)-ാം ഉപവകുപ്പിൻ കീഴിലും, (2)-ാം ഉപവകുപ്പിൻ കീഴിലും രൂപീകരിക്കുന്ന കമ്മിറ്റികളുടെ ഘടന, കാലാവധി, നടപടിക്രമം, ചുമതലകളുടെ സ്വഭാവം എന്നിവ ബന്ധപ്പെട്ട പഞ്ചായത്തിന്റെ ബൈലാകളിൽ നിർദ്ദേശിക്കേണ്ടതാണ്.
165. ജോയിന്റ് കമ്മിറ്റിയുടെ രൂപീകരണം.-(1) ഒരു പഞ്ചായത്തിന് ഒന്നോ അതിലധികമോ [തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന്] അവർക്ക് കൂട്ടായി ഉത്തരവാദിത്വമുള്ള ഏത് [ആവശ്യത്തിലേക്കുംവേണ്ടി പഞ്ചായത്ത് അങ്ങനെ തീരുമാനിക്കുകയോ സർക്കാർ അങ്ങനെ ആവശ്യപ്പെടുകയോ ചെയ്യുന്ന പക്ഷം] ഒരു ജോയിന്റ് കമ്മിറ്റി രൂപീകരിക്കാവുന്നതാണ്.
(2) ഒരു ജോയിന്റ് കമ്മിറ്റിയുടെ രൂപീകരണം, അധികാരങ്ങൾ, നടപടിക്രമം, കമ്മിറ്റിയിൽ സംജാതമാകുന്ന അഭിപ്രായഭിന്നതകൾ ഒത്തുതീർപ്പാക്കുന്ന രീതി എന്നിവകൾ നിർണ്ണയിക്കപ്പെട്ടേക്കാവുന്ന പ്രകാരമുള്ള വിധത്തിലായിരിക്കേണ്ടതാണ്.
*166. ഗ്രാമപഞ്ചായത്തിന്റെ അധികാരങ്ങളും കർത്തവ്യങ്ങളും ചുമതലകളും.-(1) [xxx] മൂന്നാം പട്ടികയിൽ ഇനം തിരിച്ചു പറഞ്ഞിട്ടുള്ള കാര്യങ്ങൾ സംബന്ധിച്ച ഗ്രാമപഞ്ചായത്തു പ്രദേശത്തെ ആവശ്യങ്ങൾ നിറവേറ്റേണ്ടത് ഗ്രാമപഞ്ചായത്തിന്റെ കർത്തവ്യമായിരിക്കുന്നതാണ്.
[എന്നാൽ, മൂന്നാം പട്ടികയിൽ അനിവാര്യ ചുമതലകളായി തരംതിരിച്ചു പറഞ്ഞിട്ടുള്ള കാര്യങ്ങളെ സംബന്ധിച്ച് ഗ്രാമപഞ്ചായത്തു പ്രദേശത്തെ താമസക്കാർക്ക് ആവശ്യമായ സേവനങ്ങൾ ചെയ്യേണ്ടത് ഗ്രാമപഞ്ചായത്തിന്റെ കർത്തവ്യമാണ്.]
(2) ഈ ആക്റ്റിലെ മറ്റു വ്യവസ്ഥകൾക്കും സർക്കാരിന്റെ മാർഗ്ഗ നിർദ്ദേശങ്ങൾക്കും സാമ്പത്തികവും സാങ്കേതികവും മറ്റു വിധത്തിലുള്ള സഹായങ്ങൾക്കും വിധേയമായി ഗ്രാമപഞ്ചായത്തിന് മൂന്നാം പട്ടികയിൽ ഇനം തിരിച്ചു പറഞ്ഞിരിക്കുന്ന കാര്യങ്ങൾ
[നടത്തുന്നതിനും അവയെ സംബന്ധിച്ച സാമ്പത്തിക വികസനത്തിനും സാമൂഹ്യനീതിക്കുമുള്ള പദ്ധതികൾ തയ്യാറാക്കുന്നതിനും അവ നടപ്പാക്കുന്നതിനുമുള്ള അധികാരം ഉണ്ടായിരിക്കുന്നതാണ്.]
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |