Panchayat:Repo18/vol1-page0319
Sec. 271 Q കേരള പഞ്ചായത്ത് രാജ് ആക്റ്റ് 319
(3) ഓംബുഡ്സ്മാന് ഈ ആക്റ്റിലെയും അതിൻകീഴിലുണ്ടാക്കിയിട്ടുള്ള ചട്ടങ്ങളിലെയും വ്യവസ്ഥകൾക്ക് വിധേയമായി സമയവും സ്ഥലവും തീരുമാനിച്ചുകൊണ്ട് അതിന്റെ നടപടിക്രമങ്ങൾ ക്രമീകരിക്കുവാനുള്ള അധികാരം ഉണ്ടായിരിക്കുന്നതാണ്.
66(xxx)
(6) രേഖപ്പെടുത്തേണ്ട കാരണങ്ങളാൽ ഒരു ലീഗൽ പ്രാക്ടീഷണർ മുഖേന പ്രതിനിധീകരിക്കപ്പെടുവാൻ ഒരു ഉത്തരവുമൂലം ഓംബുഡ്സ്മാൻ അനുവദിക്കാത്തപക്ഷം അതിന്റെ മുമ്പാകെയുള്ള യാതൊരു നടപടികളിലും ആളെ പ്രതിനിധീകരിക്കുവാൻ ലീഗൽ പ്രാക്ടീഷണറെ അനുവദിക്കാവുന്നതല്ല.
271 ഒ. നിലവിലുള്ള കേസുകൾ ഓംബുഡ്സ്മാനിലേക്ക് മാറ്റേണ്ടതാണെന്ന്.-(1) 1999-ലെ കേരള ലോക്സ് ആയുക്ത ആക്റ്റിലോ (1999-ലെ 8) മറ്റ് ഏതെങ്കിലും നിയമത്തിലോ എന്തു തന്നെ അടങ്ങിയിരുന്നാലും ഈ അദ്ധ്യായത്തിലെ വ്യവസ്ഥകൾ പ്രകാരം ഓംബുഡ്സ്മാൻ രൂപീകരിക്കുന്നതിന് മുൻപ് പ്രസ്തുത ആക്റ്റ് പ്രകാരം ഫയൽ ചെയ്തതും തീർപ്പാക്കാത്തതുമായ ഏതെങ്കിലും നടപടികൾ ഈ ആക്റ്റിലെ വ്യവസ്ഥകൾ പ്രകാരം ഒരു പബ്ലിക്ക് സർവെന്റിനെയോ, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനേയോ സംബന്ധിക്കുന്നവയാണെങ്കിൽ അപ്രകാരമുള്ള നടപടികൾ സംബ ന്ധിച്ച എല്ലാ കേസുകളും ഓംബുഡ്സ്മാനിലേക്ക് കൈമാറ്റം ചെയ്യേണ്ടതും ഈ ആക്റ്റിലെ വ്യവ സ്ഥകൾ പ്രകാരം അവയിൽ ഓംബുഡ്സ്മാൻ തീരുമാനം എടുക്കേണ്ടതുമാണ്.
(2) ഓംബുഡ്സ്മാൻ രൂപീകരിക്കപ്പെട്ട തീയതിക്കു തൊട്ടുമുമ്പു വരെ സർക്കാരിന്റേയോ മറ്റ് ഏതെങ്കിലും അധികാര സ്ഥാനത്തിന്റെയോ മുമ്പാകെ തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന്റെ ഏതെ ങ്കിലും വസ്തുവിന്റെ നഷ്ടത്തെയോ പാഴാക്കലിനെയോ ദുർവിനിയോഗത്തെയോ സംബന്ധിച്ച നിലവിലുള്ളതും തീർപ്പാക്കാത്തതുമായ എല്ലാ കേസുകളും ഓംബുഡ്സ്മാന് കൈമാറ്റം ചെയ്യേണ്ടതും ഓംബുഡ്സ്മാൻ ഈ ആക്റ്റിലെ വ്യവസ്ഥകൾ പ്രകാരം അവ തീർപ്പാക്കേണ്ടതുമാണ്.
(3) ഈ അദ്ധ്യായത്തിലെ വ്യവസ്ഥകൾ പ്രകാരം ഓംബുഡ്സ്മാൻ രൂപീകരിക്കപ്പെട്ട തീയതിയിലും അന്നുമുതൽക്കും ഈ അദ്ധ്യായത്തിൽ നിർവ്വചിച്ച പ്രകാരമുള്ള ഒരു പബ്ലിക്സ് സർവെന്റിനെതിരെ യാതൊരു പരാതിയും 1999-ലെ കേരള ലോക്സ് ആയുക്ത ആക്റ്റ് (1999-ലെ 8) പ്രകാരം രൂപീകരിച്ച ലോക്സ് ആയുക്തക്കോ ഉപ ലോകായുക്തക്കോ സ്വീകരിക്കുവാൻ അവകാശം ഇല്ലാതായി തീരുന്നതാണ്.
271 പി. കുറ്റവിചാരണ (പ്രോസികൃഷൻ) ആരംഭിക്കൽ.-(1) സൂക്ഷ്മ അന്വേഷണ ത്തിനോ അന്വേഷണ വിചാരണയ്ക്കക്കോ ശേഷം ആരോപണ വിധേയനായ ആളിനെതിരെ പ്രഥമ ദൃഷ്ട്യാ ഒരു ക്രിമിനൽ കുറ്റം ഉൾക്കൊള്ളുന്ന ഒരു കേസ്സുണ്ടെന്ന് ഓംബുഡ്സ്മാൻ കാണുന്നപക്ഷം, അതിന് പരാതിയും നിഗമനങ്ങളും പ്രോസികൃഷൻ ആരംഭിക്കുന്നതിനുള്ള ശുപാർശയോടുകൂടി തക്കതായ അധികാരസ്ഥന് അയച്ചുകൊടുക്കാവുന്നതാണ്.
(2) അപ്രകാരം പ്രോസികൃഷൻ ആരംഭിക്കാൻ ഉത്തരവാദപ്പെട്ട അധികാരസ്ഥൻ ആവശ്യമെങ്കിൽ വിശദമായ ഒരന്വേഷണം നടത്തേണ്ടതും കേസ് ചാർജ് ചെയ്യേണ്ടതുമാണ്.
271 ക്യ. പരാതികൾ തീർപ്പാക്കൽ.-(1) ഓംബുഡ്സ്മാൻ ക്രിമിനൽ കുറ്റങ്ങൾ ഉൾപ്പെടാത്ത പരാതികൾ പരിഗണിച്ച് താഴെ പറയുംപ്രകാരം തീർപ്പു കൽപ്പിക്കാവുന്നതാണ്.-
(i) ഒരു പൗരന് നഷ്ടമോ സങ്കടമോ ഉണ്ടായ സംഗതിയിൽ നഷ്ടപരിഹാരം നൽകുക;
(ii) തദ്ദേശസ്വയംഭരണ സ്ഥാപനത്തിന് ഉണ്ടായ നഷ്ടം അതിന് ഉത്തരവാദിയായ ആളിൽ നിന്ന് ഈടാക്കാൻ ഉത്തരവിടുക,
(iii) നിഷ്ട്രക്രിയത്വംമൂലം ഉണ്ടായ കുറവ് നികത്തുവാനും കുറവ് പരിഹരിക്കുവാനും ഉത്തരവിടുക,