Panchayat:Repo18/vol1-page0126
പ്രസ്തുത ഉദ്യോഗസ്ഥൻ തനിക്ക് ലഭിച്ച തെരഞ്ഞെടുപ്പ ചെലവുകളുടെ കണക്കുകൾ തെരഞ്ഞെ ടുപ്പ ചെലവുകളുടെ കണക്കുകൾ സമർപ്പിക്കാതിരുന്ന സ്ഥാനാർത്ഥികളുടെ ഒരു ലിസ്റ്റ് സഹിതം കമ്മീഷൻ നിശ്ചയിക്കുന്ന ഉദ്യോഗസ്ഥന് എത്തിച്ചു കൊടുക്കേണ്ടതുമാണ്.
അദ്ധ്യായം X തിരഞ്ഞെടുപ്പ് സംബന്ധിച്ച തർക്കങ്ങൾ
87. തിരഞ്ഞെടുപ്പ് ഹർജികൾ.-യാതൊരു തിരഞ്ഞെടുപ്പും ഈ അദ്ധ്യായത്തിലെ വ്യവ സ്ഥകൾ അനുസരിച്ച് ബോധിപ്പിക്കുന്ന ഒരു തിരഞ്ഞെടുപ്പ് ഹർജി മുഖാന്തിരമല്ലാതെ ചോദ്യം ചെയ്യപ്പെടാൻ പാടുള്ളതല്ല.
88. തിരഞ്ഞെടുപ്പ് ഹർജികൾ വിചാരണ ചെയ്യാൻ ക്ഷമതയുള്ള കോടതി.
(1) ഒരു തിരഞ്ഞെടുപ്പ് ഹർജി വിചാരണ ചെയ്യാൻ അധികാരിതയുള്ള കോടതി (എ) ഒരു ഗ്രാമപഞ്ചായത്തിന്റെ കാര്യത്തിൽ ആ പഞ്ചായത്തിന്റെ ആസ്ഥാനം സ്ഥിതിചെ യ്യുന്ന സ്ഥലത്തിൻമേൽ അധികാരിതയുള്ള മുൻസിഫ് കോടതിയും;
(ബി) ഒരു ബ്ലോക്ക് പഞ്ചായത്തിന്റെയോ ജില്ലാ പഞ്ചായത്തിന്റെയോ കാര്യത്തിൽ ബന്ധ പ്പെട്ട പഞ്ചായത്തിന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്ന സ്ഥലത്തിൻമേൽ അധികാരിതയുള്ള ജില്ലാ കോട തിയും, ആയിരിക്കും.
(2) സർക്കാർ ഹൈക്കോടതിയോട് കൂടി ആലോചിച്ച് കോടതികൾ ഏതെല്ലാമെന്ന് ഗസറ്റിൽ വിജ്ഞാപനം ചെയ്യേണ്ടതാണ്.