Panchayat:Repo18/vol1-page0184

From Panchayatwiki

(ബി) ബ്ലോക്ക് പഞ്ചായത്തിന്റെ,-

(i) ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ധനകാര്യം, അക്കൗണ്ടുകൾ, ആഡിറ്റ്, ബഡ്ജറ്റ്, പൊതുഭരണം, മറ്റ് സ്റ്റാന്റിംഗ് കമ്മിറ്റികൾക്ക് നൽകിയിട്ടില്ലാത്ത കാര്യങ്ങൾ എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യേണ്ടതും;

(ii) വികസന സ്റ്റാന്റിംഗ് കമ്മിറ്റി വികസന ആസൂത്രണം, സാമൂഹ്യവും സാമ്പത്തി കവും പ്ലാനിംഗ്, കൃഷി, മൃഗസംരക്ഷണം, ചെറുകിടജലസേചനം, മത്സ്യബന്ധനം, ചെറുകിട വ്യവസായം, പൊതുമരാമത്ത്, പാർപ്പിട സൗകര്യം, വൈദ്യുതി, നീർമറി പരിപാലനം എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യേണ്ടതും;

(iii) ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി പട്ടികജാതി-പട്ടികവർഗ്ഗ വികസനം, സ്ത്രീകളുടെയും കുട്ടികളുടെയും വികസനം, സാമൂഹ്യക്ഷേമം, ദാരിദ്ര്യ നിർമ്മാർജ്ജനം, പൊതുവിതരണ സമ്പ്രദായം എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യേണ്ടതും;

(iv) ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്റിംഗ് കമ്മിറ്റി, പൊതുജനാരോഗ്യം, പരിസ്ഥിതി, വിദ്യാഭ്യാസം, കലയും സംസ്ക്കാരവും വിനോദവും എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യേണ്ടതും; ആകുന്നു.

(സി) ജില്ലാ പഞ്ചായത്തിന്റെ,-

(i) ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ധനകാര്യം, അക്കൗണ്ടുകൾ, ആഡിറ്റ്, ബഡ്ജറ്റ്, പൊതുഭരണം, മറ്റ് സ്റ്റാന്റിംഗ് കമ്മിറ്റികൾക്ക് നൽകിയിട്ടില്ലാത്ത കാര്യങ്ങൾ എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യേണ്ടതും;

(ii) വികസന സ്റ്റാന്റിംഗ് കമ്മിറ്റി വികസന ആസൂത്രണം, സാമൂഹ്യ സാമ്പത്തിക പ്ലാനിംഗ്, കൃഷി, മണ്ണുസംരക്ഷണം, മൃഗസംരക്ഷണം, ചെറുകിട ജലസേചനം, മത്സ്യബന്ധനം, ചെറു കിട വ്യവസായം, ”(വൈദ്യുതി എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യേണ്ടതും, (iii) പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി പൊതുമരാമത്ത്, പാർപ്പിട സൗകര്യം, സ്പെഷ്യൽ പ്ലാനിംഗ്, പരിസ്ഥിതി എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യേണ്ടതും; (iv) ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്റിംഗ് കമ്മിറ്റി പൊതുജനാരോഗ്യം, വിദ്യാ ഭ്യാസം എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യേണ്ടതും, (V) ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി സാമൂഹ്യക്ഷേമം, സ്ത്രീകളുടെയും കുട്ടികളു ടെയും വികസനം, പട്ടികജാതി-പട്ടികവർഗ്ഗ വികസനം, (ദാരിദ്ര്യ നിർമ്മാർജ്ജനം) എന്നീ വിഷയ ങ്ങൾ കൈകാര്യം ചെയ്യേണ്ടതും, ആകുന്നു.