Panchayat:Repo18/vol1-page0306
ചെയ്തതിനുശേഷം ലംഘനം തുടരുന്ന ഓരോ ദിവസത്തേക്കും അമ്പതു രൂപയിൽ കവിയാത്ത പിഴയോ ചുമത്തി ശിക്ഷിക്കാവുന്നതാണെന്ന് സർക്കാരിന് വ്യവസ്ഥ ചെയ്യാവുന്നതാണ്.
256. ബൈലാകളും അവയുടെ ലംഘനത്തിനുള്ള ശിക്ഷകളും.-
(1) ഈ ആക്റ്റിലേയും മറ്റേതെങ്കിലും നിയമത്തിലേയും വ്യവസ്ഥകൾക്കും നിർണ്ണയിക്കപ്പെടാവുന്ന ചട്ടങ്ങൾക്കും വിധേയമായി, പഞ്ചായത്തിന് അത് ഏതു കാര്യങ്ങൾക്കായി രൂപീകരിക്കപ്പെട്ടുവോ ആ കാര്യങ്ങളിലേതെങ്കിലും നിറവേറ്റാൻ സർക്കാരിന്റെ അംഗീകാരത്തോടുകൂടി ബൈലാകൾ ഉണ്ടാക്കാവുന്നതാണ്.
(2) ബൈലാ ഉണ്ടാക്കുമ്പോൾ, പഞ്ചായത്തിന്, അത് ലംഘിക്കുന്ന ഏതൊരാളും അഞ്ഞുറു രൂപയിലോ അല്ലെങ്കിൽ ആദ്യ ലംഘനത്തിന് പിഴ ഈടാക്കിയശേഷം ലംഘനം തുടർന്നുകൊണ്ടിരി കുന്ന സംഗതിയിൽ, അങ്ങനെ ലംഘനം തുടരുന്ന ഓരോ ദിവസത്തേക്കും അൻപതു രൂപയിലോ കവിയാത്തവിധം പഞ്ചായത്തു നിശ്ചയിക്കുന്ന തുക പിഴയായി കൊടുക്കുവാൻ ബാദ്ധ്യസ്ഥനായിരിക്കുമെന്ന് വ്യവസ്ഥ ചെയ്യാവുന്നതാണ്.
(3) ബൈലാകൾ ഉണ്ടാക്കാനുള്ള നടപടിക്രമത്തെയും അവയുടെ പ്രസിദ്ധീകരണത്തേയും, അവ പ്രാബല്യത്തിൽ വരുന്ന തീയതിയും സംബന്ധിച്ചു ചട്ടങ്ങൾ ഉണ്ടാക്കുവാൻ സർക്കാരിന് അധികാരമുണ്ടായിരിക്കുന്നതാണ്.
അദ്ധ്യായം XXIII
ശിക്ഷകൾ
257, പട്ടികയിൽ പറഞ്ഞിട്ടുള്ള ശിക്ഷകൾ സംബന്ധിച്ച സാമാന്യ വ്യവസ്ഥകൾ.-(1) ആരെങ്കിലും
(എ) ആറാം പട്ടിക, ഒന്നും രണ്ടും കോളങ്ങളിൽ പറഞ്ഞിട്ടുള്ള ഈ ആക്റ്റിലെ ഏതെങ്കിലും വ്യവസ്ഥ ലംഘിക്കുകയോ, അല്ലെങ്കിൽ
(ബി) അപ്രകാരം പറഞ്ഞിട്ടുള്ള ഏതെങ്കിലും വ്യവസ്ഥ പ്രകാരം ഉണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ചട്ടമോ ഉത്തരവോ ലംഘിക്കുകയോ, അല്ലെങ്കിൽ
(സി) പ്രസ്തുത വ്യവസ്ഥകളിൽ ഏതെങ്കിലും പ്രകാരമോ അതനുസരിച്ചോ തനിക്ക് നിയ മാനുസൃതം കിട്ടിയ ഏതെങ്കിലും നിർദ്ദേശമോ, നിയമാനുസൃതമായി തന്നോടു ചെയ്ത ഏതെങ്കിലും ആവശ്യപ്പെടലോ അനുസരിച്ച് പ്രവർത്തിക്കാതിരിക്കുകയോ ചെയ്താൽ, അതിലേക്ക് മേൽപറഞ്ഞ പട്ടികയുടെ നാലാം കോളത്തിൽ പറഞ്ഞിട്ടുള്ള തുക വരെ വരാവുന്ന പിഴശിക്ഷ അയാൾക്ക് നൽകാവുന്നതാകുന്നു.
(2) ആരെങ്കിലും
(എ) ഏഴാം പട്ടിക, ഒന്നും രണ്ടും കോളങ്ങളിൽ പറയപ്പെട്ട ഈ ആക്റ്റിലെ ഏതെങ്കിലും വ്യവസ്ഥ ലംഘിച്ചതിനോ? അല്ലെങ്കിൽ
(ബി) അപ്രകാരം പറഞ്ഞ ഏതെങ്കിലും വ്യവസ്ഥപ്രകാരം ഉണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ചട്ടമോ ഉത്തരവോ ലംഘിച്ചതിനോ? അല്ലെങ്കിൽ
(സി) പ്രസ്തുത വ്യവസ്ഥകളിൽ ഏതെങ്കിലും പ്രകാരമോ, അതനുസരിച്ചോ നിയമാനു സൃതം തനിക്കു കിട്ടിയ ഏതെങ്കിലും നിർദ്ദേശമോ, നിയമാനുസൃതം തന്നോടു ചെയ്ത ഏതെങ്കിലും ആവശ്യപ്പെടലോ അനുസരിച്ച പ്രവർത്തിക്കാതിരിക്കുന്നതിനോ, കുറ്റസ്ഥാപനം ചെയ്യപ്പെട്ടതിനു ശേഷം, പ്രസ്തുത നിർദ്ദേശമോ അപേക്ഷയോ തുടർന്നു ലംഘിക്കുന്നതായാൽ, മുൻ കുറ്റസ്ഥാപന