Panchayat:Repo18/vol1-page0364

From Panchayatwiki

(അല്ലെങ്കിൽ)

ഞാൻ, (പൂർണ്ണ മേൽവിലാസം)................................................................................ ഒരു സാധാരണ താമസക്കാരനായിരുന്നു. .................................. ഗ്രാമപഞ്ചായത്തിലെ നിയോജക മണ്ഡലത്തിലെ സമ്മതിദായക പട്ടികയിൽ എന്റെ പേർ ഉൾപ്പെടുത്തിയിട്ടുണ്ടാകാം. അപ്രകാരം എന്റെ പേര് ആ പ്രദേശത്തെ സമ്മതിദായക പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ഉചിതമാണെന്ന് കാണുന്ന പക്ഷം, അതിൽ നിന്ന് ഒഴിവാക്കുകയോ/സ്ഥാനം മാറ്റുകയോ ചെയ്യണമെന്ന് അപേക്ഷിക്കുന്നു.

സ്ഥലം:

തീയതി:

ഭാഗം ll

(ഇലക്ടറൽ രജിസ്ട്രേഷൻ ആഫീസറുടെ ഓഫീസ് ഉപയോഗത്തിനുള്ളത്)

അപേക്ഷ സ്വീകരിച്ച തീയതി.............. മാസം................... വർഷം....................

ശ്രീ/ശ്രീമതി/കുമാരി............................. സമർപ്പിച്ച ഫാറം 4എ-യിലുള്ള അപേക്ഷ-

(i) സ്വീകരിച്ച്, പേര്.......................................... നിയോജക മണ്ഡലത്തിലെ സമ്മതിദായക പട്ടികയിൽ പാർട്ട് നമ്പർ...........................ക്രമനമ്പർ......................ആയി ഉൾപ്പെടുത്തിയിട്ടുണ്ട്.

(i) ......................................................കാരണങ്ങളാൽ നിരസിച്ചു.

തീയതി : ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ

........................... ഇവിടെ മുറിക്കുക .........................

ഭാഗം-lll

അപേക്ഷ സ്വീകരിച്ചതിനുള്ള കൈപ്പറ്റ് രസീത്

(രജിസ്ട്രേഷൻ ആഫീസർ മുമ്പാകെ നേരിട്ട് അപേക്ഷ നൽകുന്ന സംഗതിയിൽ)

ശ്രീ./ശ്രീമതി/കുമാരി...............................................

വിലാസം.......................................................

എന്നയാളിൽ നിന്നും ഫാറം 4എ പ്രകാരമുള്ള അപേക്ഷ കൈപ്പറ്റിയിരിക്കുന്നു.

തീയതി : ഇലക്ടറൽ രജിസ്ട്രേഷൻ ആഫീസറുടെ ഒപ്പ്

വിലാസം

ഫാറം 4എ അപേക്ഷ പൂരിപ്പിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ

(എ) ഫാറം 4എ ആർക്കൊക്കെ സമർപ്പിക്കാമെന്ന്

(1) ജനുവരി 1-ന് 18 വയസ്സ് പൂർത്തിയായതും, വിദേശ രാജ്യത്ത് താമസിക്കുന്നതും വിദേശ രാജ്യത്തിന്റെ പൗരത്വം സ്വീകരിച്ചിട്ടില്ലാത്തതും വോട്ടർ പട്ടികയിൽ പേരില്ലാത്തതുമായ ഏതൊരു ഭാരത പൗരനും പാസ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുള്ള കേരളത്തിലെ താമസസ്ഥലം ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തിലെ ഒരു നിയോജക മണ്ഡലത്തിലെ സമ്മതിദായക പട്ടികയിൽ പേര് ഉൾപ്പെടുത്തുന്നതിന് ഫാറം 4എയിൽ അപേക്ഷ ബന്ധപ്പെട്ട തെരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ആഫീസർക്ക് സമർപ്പിക്കാവുന്നതാണ്.

(2) ജനുവരി 1-ാം തീയതി അപേക്ഷകന് 18 വയസ്സ് പൂർത്തിയായിരിക്കേണ്ടതാണ്. ഉദാഹരണത്തിന് 1-1-2014 യോഗ്യത തീയതിയായി സമ്മതിദായക പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് അപേക്ഷിക്കുന്ന സംഗതിയിൽ അപേക്ഷകന് 1-1-2014-ൽ 18 വയസ്സ് പൂർത്തിയായിരിക്കേണ്ടതാണ്.

(ബി), ഫാറം 4എ അപേക്ഷ എവിടെ സമർപ്പിക്കണമെന്ന്-

നിലവിലുള്ള പാസ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുള്ള നാട്ടിലെ സാധാരണ താമസസ്ഥലത്തെ ഗ്രാമ പഞ്ചായത്തിലെ തെരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ആഫീസർക്ക് നേരിട്ടോ, രജിസ്റ്റേർഡ് തപാൽ മുഖേനയോ, അപേക്ഷ സമർപ്പിക്കേണ്ടതും, രണ്ട് സംഗതികളിലും ഓൺലൈനായി തെരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ആഫീസർക്ക് തന്റെ പേര് ചേർക്കുന്നതിന് അപേക്ഷ സമർപ്പിക്കേണ്ടതുമാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ