Panchayat:Repo18/vol1-page0453

From Panchayatwiki

(ഡി) അംഗങ്ങൾക്ക് ' (ഏഴായിരത്തി അറുന്നുർ) രൂപ വീതം.

(3) ഒരു ജില്ലാ പഞ്ചായത്തിന്റെ കാര്യത്തിൽ,-

(എ) പ്രസിഡന്റിന് '(പതിനയ്യായിരത്തി എണ്ണുർ രൂപ); (ബി) വൈസ് പ്രസിഡന്റിന് 1[പതിമൂന്നായിരത്തി ഇരുന്നുറി രൂപ); (സി) സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർക്ക് (ഒമ്പതിനായിരത്തി നാന്നുർ രൂപ വീതം); (ഡി) അംഗങ്ങൾക്ക് '(എണ്ണായിരത്തി എണ്ണൂർ) രൂപ വീതം).

[3 എ. ഓണറേറിയത്തിനുള്ള അർഹത- പഞ്ചായത്തിലെ ജനപ്രതിനിധികൾക്ക്

ഗവൺമെന്റ് ഉൾപ്പെടെ മറ്റ സ്രോതസ്സുകളിൽ നിന്നും വരവ് ഉണ്ടായിരുന്നാലും ഓണറേറിയത്തിന് അർഹത ഉണ്ടായിരിക്കുന്നതാണ്.

[3.ബി. അവധിയിലായിരിക്കുന്ന ജനപ്രതിനിധികളുടെ ഓണറേറിയത്തിനുള്ള അർഹത.- ആറ് മാസത്തിൽ അധികരിക്കാത്ത കാലയളവിലേക്ക് പഞ്ചായത്തിന്റെയോ സ്റ്റാന്റിംഗ് കമ്മിറ്റിയുടെയോ യോഗങ്ങളിൽ പങ്കെടുക്കാതിരിക്കുന്നതിന് ഒരു അംഗത്തിന് പഞ്ചായത്ത് അനു വാദം നൽകുന്ന സംഗതിയിൽ, അപ്രകാരം അനുവദിക്കപ്പെടുന്ന കാലയളവ് അവധിയായി പരിഗണിക്കേണ്ടതും അപ്രകാരം അവധിയിലായിരിക്കുന്ന കാലത്തേക്ക്, പ്രസ്തുത അംഗത്തിന് ഓണറേ റിയത്തിന് അർഹതയുണ്ടായിരിക്കുന്നതല്ലാത്തതുമാകുന്നു.

          എന്നാൽ, പ്രസവ സംബന്ധമായ ആവശ്യങ്ങൾക്ക് അവധിയിലായിരിക്കുന്ന ഒരു വനിതാ അംഗത്തിന് പ്രസ്തുത കാലയളവിലേക്ക് ഓണറേറിയത്തിന് അർഹതയുണ്ടായിരിക്കുന്നതാണ്.)

3സി. പ്രസിഡന്റിന്റെ ചാർജ് വഹിക്കുന്ന അംഗത്തിന്റെ ഓണറേറിയത്തിനുള്ള അർഹത.- ഒരു പഞ്ചായത്തിന്റെ വൈസ് പ്രസിഡന്റോ മറ്റ് ഏതൊരു അംഗമോ പ്രസിഡന്റിന്റെ ചാർജ് വഹിക്കുമ്പോൾ ആ അംഗത്തിന് പ്രസിഡന്റിന് അർഹതപ്പെട്ട ഓണറേറിയത്തിന് അർഹത ഉണ്ടായിരിക്കുന്നതും അങ്ങനെ ചാർജ്ജ് വഹിക്കുന്ന കാലയളവ് 30 ദിവസത്തിൽ കുറവാണെങ്കിൽ ചാർജ്ജ് വഹിച്ച ദിവസം കണക്കാക്കി ആനുപാതികമായി ഓണറേറിയം നൽകേണ്ടതും ആണ്.)

4. ജില്ലാ പഞ്ചായത്തു പ്രസിഡന്റിന് വാടക നൽകാതെ വീടു ലഭിക്കുന്നതിനു പകരമാ യുള്ള വീട്ടുവാടക അലവൻസ്- ഒരു ജില്ലാ പഞ്ചായത്തിലെ പ്രസിഡന്റിന് തന്റെ ഉദ്യോഗ കാലാവധി മുഴുവനും അതിനുശേഷം തൊട്ടടുത്തുവരുന്ന പതിനഞ്ച് ദിവസക്കാലത്തേക്കും ജില്ലാ പഞ്ചായത്ത് ആസ്ഥാനത്ത് വാടക നൽകാതെ ഒരു വീട് ലഭിക്കുവാനോ അല്ലെങ്കിൽ അതിനു പകരമായി പ്രതിമാസം 17(ആയിരത്തി ഇരുനൂർ രൂപ) വീതം വീട്ടുവാടകബത്ത ലഭിക്കുവാനോ അർഹതയുണ്ടായിരിക്കുന്നതാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ