Panchayat:Repo18/vol1-page0818
ളുടെ അളവുകൾ എന്നിവ സംബന്ധിച്ചുള്ള വ്യവസ്ഥകൾ വാർത്താവിനിമയ ഗോപുരങ്ങൾക്ക് അല്ലെങ്കിൽ തൂണു നിർമ്മാണങ്ങൾക്കോ അല്ലെങ്കിൽ ഉപകരണമുറികൾ, ഷെൽട്ടറുകൾ, ജനറേറ്റർ മുറികൾ പോലുള്ളവയ്ക്ക് ബാധകമാകുന്നതല്ല.
എന്നാൽ, വാർത്താവിനിമയ ഗോപുരങ്ങളോ, തുണ് നിർമ്മാണങ്ങളോ, അനുബന്ധ മുറികളോ എന്നിവ ഒരു കെട്ടിടത്തിനു മുകളിലാണ് നിർമ്മിക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ അവയുടെ ഉയരം കെട്ടിടത്തിന്റെ ഉയരവുമുൾപ്പെടെ 36-ാം ചട്ടത്തിലെ 2-ാം ഉപചട്ടത്തിൽ കാണിച്ചിരിക്കുന്നത് പോലെ നിയന്ത്രിതമായിരിക്കുന്നതാണ്.
എന്നുമാത്രവുമല്ല, വാർത്താവിനിമയ ഗോപുരത്തിനോ, തുണ് നിർമ്മാണത്തിനോ, അനുബന്ധമുറികൾക്കോ ഇവ നിർദ്ദിഷ്ടമായിരിക്കുന്ന കെട്ടിടത്തിനോ, ഉയരവർദ്ധനവിനാനുപാതികമായി റോഡിനോട് ചേർന്നുള്ള അതിരിൽ നിന്നും പ്ലോട്ടിന്റെ മറ്റ് അതിരുകളിൽ നിന്നും കൂടുതലായുള്ള അകലം ആവശ്യമില്ലാത്തതാകുന്നു.
121. അനുബന്ധ മുറികൾ.-
(1) ഉപകരണ മുറികൾ, ഷെൽട്ടറുകൾ, ജനറേറ്റർ മുറികൾ എന്നിവ പോലുള്ള സേവനത്തിന് അനിവാര്യമായ അനുബന്ധമുറികൾ, പെർമിറ്റിനുള്ള അപേക്ഷ യോടൊപ്പമോ അല്ലെങ്കിൽ വേറിട്ടോ, ഈ മുറികളുടെ പ്ലാനും ഡ്രോയിംഗും ഉൾപ്പെടെ അപേക്ഷിക്കുന്ന പക്ഷം, അതിന്മേൽ വാർത്താവിനിമയ ഗോപുരങ്ങളോടൊപ്പമോ അല്ലെങ്കിൽ വേറിട്ടോ പെർമിറ്റ് അനുവദിക്കാവുന്നതാണ്.
(2) ക്യാബിൻ ഏതു വസ്തുക്കൾ കൊണ്ടും നിർമ്മിക്കാവുന്നതാണ്. എന്നാൽ അത്തരം ക്യാബിന്റെ വിസ്തീർണ്ണം 15 ചതുരശ്രമീറ്ററിൽ കവിയാൻ പാടില്ലാത്തതാകുന്നു.
(3) വൈദ്യുതി കടക്കാത്തതും, ശബ്ദപ്രതിരോധവുമായ ക്യാബിൻ കൊണ്ട് വൈദ്യുതി ജനറേറ്റർ ആവരണം ചെയ്യുന്നുവെങ്കിൽ, വൈദ്യുതി ജനറേറ്റർ സ്ഥാപിക്കാൻ അനുവദിക്കാവുന്നതാണ്.
(4) വാർത്താവിനിമയ സമ്പ്രദായത്തിന് വേണ്ടി ആവശ്യമുള്ളതോ അല്ലെങ്കിൽ അനുബന്ധമായതോ ആയ ഏതൊരു നിർമ്മാണമോ അല്ലെങ്കിൽ സ്ഥാപിക്കലോ അത്തരത്തിലുള്ള നിർമ്മാണങ്ങൾക്കോ അല്ലെങ്കിൽ സ്ഥാപിക്കലുകൾക്കോ ബാധകമായിട്ടുള്ള ചട്ടങ്ങൾക്ക് അനുസൃതമായിരിക്കേണ്ടതും അത്തരം ചട്ടങ്ങൾക്ക് കീഴിൽ ആവശ്യമുള്ള ലൈസൻസ് അല്ലെങ്കിൽ പെർമിറ്റ് കൂടി വാങ്ങേണ്ടതുമാണ്.
(5) വാർത്താവിനിമയ ഗോപുരങ്ങളോ അല്ലെങ്കിൽ അനുബന്ധ നിർമ്മാണങ്ങളോ ഒരു കെട്ടിട ത്തിന്റെ അകത്തേക്ക് അല്ലെങ്കിൽ പുറത്തേക്കുള്ള പ്രവേശനത്തെ തടസപ്പെടുത്തുകയോ അല്ലെ ങ്കിൽ വിഘാതം വരുത്തുകയോ അല്ലെങ്കിൽ അത്തരം അകത്തേക്ക് അല്ലെങ്കിൽ പുറത്തേക്കുള്ള പ്രവേശന മാർഗ്ഗത്തിന്റെ വീതി കുറയ്ക്കുകയോ ചെയ്യാൻ പാടില്ലാത്തതാകുന്നു. കൂടാതെ ഇവ നിർമ്മിച്ചിരിക്കുന്ന കെട്ടിടത്തിനുള്ളിൽ സ്ഥാപിച്ചിട്ടുള്ള സുരക്ഷാ സംവിധാനങ്ങളെ അല്ലെങ്കിൽ സൗകര്യങ്ങളെ ദോഷകരമായി ബാധിക്കുവാനോ പാടുള്ളതല്ല.
122. വൈദ്യുതി ലൈനിൽ നിന്നുമുള്ള അകലം.-
ഓരോ ഗോപുരവും അല്ലെങ്കിൽ അനുബന്ധ നിർമ്മാണവും *1910-ലെ ഇൻഡ്യൻ ഇലക്സ്ടിസിറ്റി ആക്റ്റിലും, 1956-ലെ ഇൻഡ്യൻ ഇലക്രടിസിറ്റി ചട്ടങ്ങളിലും നിർദ്ദേശിച്ചിട്ടുള്ളതും കാലാകാലങ്ങളിലുള്ള ഭേദഗതിയോടും കൂടിയതും സംസ്ഥാന വൈദ്യുതി ബോർഡ് പുറപ്പെടുവിച്ച ഏതെങ്കിലും നിയന്ത്രണങ്ങളിൽ വ്യവസ്ഥ ചെയ്തത് പോലെ വൈദ്യുതി ലൈനിൽ നിന്ന് ലംബമായതും വിലങ്ങനെയുള്ളതുമായ ചുരുങ്ങിയ അകലം പാലിക്കേണ്ടതാണ്.
123. സുരക്ഷാ മതിൽ.-
(1) വൈദ്യുതോർജ്ജം കടത്തിവിടുകയോ, കടന്നുപോകുകയോ ചെയ്യുന്നതും, തറയിൽ ഉറപ്പിച്ചിരിക്കുന്നതുമായ എല്ലാ ഗോപുരങ്ങൾക്കും, അതിന്റെ അടിത്തറയുടെ ഏതെങ്കിലും ബിന്ദുവിൽ നിന്നും ഏറ്റവും കുറഞ്ഞത് ഒരു മീറ്റർ അകലെയായി സുരക്ഷാമതിലോ ഗ്രില്ലോ സ്ഥാപിക്കേണ്ടതാണ്.