Panchayat:Repo18/vol2-page1477

From Panchayatwiki

എന്നാൽ പിൻതുടർച്ചാവകാശികളുടെ പേരിലേക്ക് പ്രസ്തുത വീട് ഈ സമയപരിധിക്കുള്ളിൽ കൈമാറാ വുന്നതാണ്. ഇപ്രകാരം പിൻതുടർച്ചാവകാശികൾക്ക് കൈമാറുന്ന വീടുകൾക്കും മേൽപറഞ്ഞ 10 വർഷത്തെ സമയപരിധി ബാധകമായിരിക്കും.


മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ വരൾച്ച നേരിടാനുള്ള പദ്ധതികൾ ആവിഷ്കരിക്കുന്നതു സംബന്ധിച്ച സർക്കുലർ

(തദ്ദേശസ്വയംഭരണ (ഡി.ഡി) വകുപ്പ്, നം. 8827/DD2/2013/LSGD, Typm, തീയതി 13-02-2013)


വിഷയം - തസ്വഭവ - മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ വരൾച്ച നേരിടാനുള്ള പദ്ധതികൾ ആവിഷ്കരിക്കുന്നതു സംബന്ധിച്ച്.


സംസ്ഥാനം രൂക്ഷമായ വരൾച്ച നേരിടുന്ന സാഹചര്യത്തിൽ വിവിധ പഞ്ചായത്തുകളിൽ നിലവിലുള്ള കുളങ്ങൾ, ജലസേചന തോടുകൾ തുടങ്ങിയവ ആഴം കൂട്ടിയും, തടയണകൾ, മറ്റു ജല സംഭരണ പ്രവർത്തി കൾ ഏറ്റെടുത്ത് ജലസമ്പത്ത് സംരക്ഷിക്കാനും അതുവഴി വരൾച്ച നേരിടാനുള്ള പദ്ധതികൾ ആവിഷ്ക്ക രിക്കാനും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ മുൻഗണന നൽകാൻ നിർദ്ദേശി ക്കുന്നു. പഞ്ചായത്ത്/ബ്ലോക്ക് പ്രസിഡന്റ് എന്നിവർ മുൻകൈയെടുത്ത് ഇതിനാവശ്യമായ പദ്ധതികൾ തയ്യാറാക്കി എത്രയും വേഗം പ്രവർത്തി ആരംഭിക്കാൻ നടപടികൾ സ്വീകരിക്കേണ്ടതാണ്.


ഗുണഭോക്ത്യ സമിതികൾ ഏറ്റെടുത്തു നടത്തുന്ന പൊതുമരാമത്തു പ്രവൃത്തികൾ പഞ്ചായത്ത് രാജ് ആക്ടിലെ വ്യവസ്ഥകൾ പാലിക്കണമെന്ന നിർദ്ദേശം സംബന്ധിച്ച സർക്കുലർ

(തദ്ദേശസ്വയംഭരണ (ഡി.എ) വകുപ്പ്, നം. 1047/ഡിഎ1/2013/തസ്വഭവ. Tvpm, തീയതി 04-03-2013)

വിഷയം - ഗുണഭോക്ത്യ സമിതികൾ ഏറ്റെടുത്തു നടത്തുന്ന പൊതുമരാമത്തു പ്രവൃത്തികൾ പഞ്ചാ യത്തരാജ് ആക്ടിലെ വ്യവസ്ഥകൾ പാലിക്കണമെന്ന നിർദ്ദേശം-സംബന്ധിച്ച സൂചന. 1997-ലെ കേരള പഞ്ചായത്ത് രാജ ചട്ടങ്ങളിലെ 13-ാം ചട്ടം ഗുണഭോക്ത്യ സമിതികൾ പൊതുമരാമത്ത് പ്രവൃത്തികൾ ഏറ്റെടുത്തു നടത്തുമ്പോൾ ഇതുമായി ബന്ധപ്പെട്ട പഞ്ചായത്ത് രാജ് ആക്ടിലെ നിലവിലുള്ള വ്യവസ്ഥകൾ കർശനമായും പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണെന്ന് കർശന നിർദ്ദേശം നൽകുന്നു. നിയമസഭാ ചോദ്യങ്ങൾക്കുള്ള മറുപടി യഥാസമയം നിയമസഭാ സെക്രട്ടറിയേറ്റിൽ ലഭ്യമാക്കുന്നത് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത് സംബന്ധിച്ച സർക്കുലർ

(തദ്ദേശസ്വയംഭരണ (പിഎസ്) വകുപ്പ്, നം. 9870/പിഎസ1/2013/തസ്വഭവ. Tvpm, തീയതി 05-03-2013)

വിഷയം :- തസ്വഭവ - നിയമസഭാ ചോദ്യങ്ങൾക്കുള്ള മറുപടി യഥാസമയം നിയമസഭാ സെക്രട്ടറി യേറ്റിൽ ലഭ്യമാക്കുന്നത് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത് സംബന്ധിച്ച

സൂചന:-

1) നിയമസഭാ സെക്രട്ടറിയുടെ 08/02/2013-ലെ 497/ക്യുഎൻഎ3/2013/ലെജി നമ്പർ കത്ത്.

2) പാർലമെന്ററി കാര്യ(ബി.) വകുപ്പിന്റെ 13-2-13-ലെ 208/ബി2/2012/പാകാവ് നമ്പർ സർക്കുലർ,

നിയമസഭാ ചോദ്യങ്ങൾക്കുള്ള മറുപടി സംബന്ധിച്ച ഫയലുകൾ അവ സഭയിൽ വരുന്നതിന് രണ്ട ദിവസത്തിന് മുൻപ്ത് ബന്ധപ്പെട്ട മന്ത്രിമാരുടെ ഓഫീസിൽ നൽകേണ്ടതും മറുപടിയുടെ പകർപ്പുകൾ തലേ ദിവസം 5 മണിക്കു മുൻപായി നിയമസഭാ സെക്രട്ടേറിയേറ്റിൽ ലഭ്യമാക്കേണ്ടതുമാണെന്ന് കേരള ഗവൺമെന്റ് സെക്രട്ടേറിയറ്റ് ഓഫീസ് മാന്വൽ, കേരള നിയമസഭയുടെ നടപടിക്രമവും കാര്യനിർവ്വഹണവും സംബ ന്ധിച്ച ചട്ടങ്ങൾ എന്നിവയിൽ അനുശാസിക്കുന്നുണ്ട്. തദ്ദേശസ്വയംഭരണ വകുപ്പിൽ നിന്നും കമ്മ്യൂണി ക്കേറ്റ് ചെയ്യുന്ന അസംബ്ലി ചോദ്യങ്ങൾക്ക് യഥാസമയം മറുപടി വകുപ്പുതലവന്മാരിൽ നിന്നും സമർപ്പി ക്കാറില്ല എന്നതും അസംബ്ലി ചോദ്യങ്ങളുടെ follow up നായി നിയമിച്ചിട്ടുള്ള നോഡൽ ഓഫീസർമാരെ പലപ്പോഴും ഫോണിൽ ലഭിക്കുന്നില്ല എന്ന കാര്യവും സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. യഥാസമയം മറുപടി ലഭിക്കാത്തതിനാൽ നിയമസഭാ ചോദ്യങ്ങളുടെ കരട് മറുപടി ബഹു. മന്ത്രിമാർക്ക് ചോദ്യങ്ങൾ സഭയിൽ ഉന്നയിക്കുന്നതിന്റെ രണ്ട് ദിവസം മുമ്പ് സമർപ്പിക്കുവാൻ കഴിയാറില്ല. ഇക്കാരണത്താൽ ചോദ്യം സഭയിൽ വരുന്നതിന്റെ തലേദിവസം നിയമസഭാ സെക്രട്ടേറിയേറ്റിൽ സമർപ്പിക്കുവാനും കഴിയാറില്ല. ഈ സാഹചര്യത്തിൽ ചുവടെ ചേർത്തിരിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു.

1. നിയമസഭാ ചോദ്യങ്ങൾ നിയമസഭയുടെ വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചാലുടൻ തന്നെ നോഡൽ ഓഫീസർമാർ അതാത് വകുപ്പ്/സ്ഥാപനവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഡൗൺലോഡ് ചെയ്ത മറുപടി


വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ