Panchayat:Repo18/vol1-page0885

From Panchayatwiki
Revision as of 06:14, 29 May 2019 by Somankr (talk | contribs)
(diff) ← Older revision | Latest revision (diff) | Newer revision → (diff)
      എന്നാൽ, ആ കെട്ടിടത്തിന് ആ അർദ്ധ വർഷത്തേക്കോ തുടർന്നുള്ള അർദ്ധ വർഷങ്ങളിലേക്കോ ഒരു തദ്ദേശസ്വയംഭരണസ്ഥാപനത്തിന് വസ്തതുനികുതി നൽകിയിട്ടുണ്ടെങ്കിൽ പ്രസ്തുത കാലാവധി കഴിയുന്നതുവരെ ആ ഗ്രാമപഞ്ചായത്തിന് ആ കെട്ടിടത്തെ സംബന്ധിച്ച വസ്തതുനികുതി നൽകാൻ ബാദ്ധ്യതയുണ്ടായിരിക്കുന്നതല്ല.

(2) ഒരു ഗ്രാമപഞ്ചായത്തിൽനിന്നും ഏതെങ്കിലും പ്രദേശത്തെ ഒഴിവാക്കുകയാണെങ്കിൽ, അങ്ങനെയുള്ള പ്രദേശത്തെ ഏതൊരു കെട്ടിടത്തിന്റെയും ഉടമസ്ഥന് തുടർന്നുള്ള അർദ്ധ വർഷം മുതൽ ആ ഗ്രാമപഞ്ചായത്തിന് ആ കെട്ടിടത്തെ സംബന്ധിച്ച വസ്തതുനികുതി നൽകാൻ ബാദ്ധ്യത യുണ്ടായിരിക്കുന്നതല്ല.

    എന്നാൽ, ഇപ്രകാരം ബാദ്ധ്യത ഒഴിവാക്കപ്പെടുന്നത് ആ കെട്ടിടത്തെ സംബന്ധിച്ച നികുതി കുടിശ്ശിക എന്തെങ്കിലും നൽകാനുണ്ടെങ്കിൽ അതിന് ബാധകമായിരിക്കുന്നതല്ല.

26. സേവന ഉപനികുതി ചുമത്തൽ- (1) ഒരു ഗ്രാമപഞ്ചായത്ത് പ്രദേശത്ത് സ്ഥിതി ചെയ്യു ന്നതും ആക്ടിലെ 207-ാം വകുപ്പ് (1)-ാം ഉപവകുപ്പ് പ്രകാരം സേവന ഉപനികുതിയിൽ നിന്ന് ഒഴിവാക്കപ്പെട്ടിട്ടില്ലാത്തതുമായ ഏതൊരു കെട്ടിടത്തിന്റെയും ഉടമസ്ഥനിൽ നിന്ന്, പ്രസ്തുത കെട്ടിടം സ്ഥിതി ചെയ്യുന്ന ഭൂമിയിലോ അതിന്റെ സമീപ പ്രദേശത്തോ ശുചിത്വപരിപാലനം, ജലവിതരണം, തെരുവു വിളക്കുകളും ഡ്രെയിനേജും എന്നിവ സംബന്ധിച്ച് സേവനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിൽ, ഗ്രാമ പഞ്ചായത്ത് നിശ്ചയിക്കുന്ന നിരക്കിൽ സേവന ഉപനികുതി (പൂർണ്ണസംഖ്യയിൽ) ചുമത്താവുന്നതാണ്.

     എന്നാൽ, അപ്രകാരം ചുമത്തപ്പെടുന്ന സേവന ഉപനികുതി 27-ാം ചട്ടത്തിൽ വ്യവസ്ഥ ചെയ്തിട്ടുള്ള നിരക്കിൽ കുറവായിരിക്കാൻ പാടുള്ളതല്ല.
    (2) ഗ്രാമപഞ്ചായത്തിന്, ഏതെങ്കിലും പ്രദേശത്ത് ഏർപ്പെടുത്തിയ (1)-ാം ഉപചട്ടത്തിൽ പരാമർശിക്കുന്ന ഒരു സേവനം ആ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു കെട്ടിടത്തിന് ലഭ്യമാക്കിയിട്ടില്ല എന്ന കാരണത്താൽ ആ കെട്ടിടത്തെ അതത് സേവന ഉപനികുതിയിൽ നിന്ന് ഒഴിവാക്കാവുന്നതാണ്.

27. സേവന ഉപനികുതിനിരക്കുകൾ.--

26-ാം ചട്ടപ്രകാരം ചുമത്തപ്പെടുന്ന സേവന ഉപനികുതി താഴെപ്പറയുന്ന നിരക്കുകളിൽ കുറവായിരിക്കുവാൻ പാടുള്ളതല്ല. അതായത്.-

(എ) ശുചിത്വ പരിപാലനം (അതത് പ്രദേശത്തെ

പൊതുവായ ശുചിത്വ, നികുതിയുടെ നാല് ശതമാനം പരിപാലനത്തിനും ചപ്പു ചവറുകൾ, പക്ഷി മൃഗാദികളുടെ ജീർണ്ണ അവശിഷ്ടം, വിസർജ്യ വസ്തുക്കൾ തുടങ്ങിയ ഖരമാലിന്യങ്ങൾ എന്നിവ നീക്കം ചെയ്യുന്നതിനും സംസ്കരിക്കുന്ന തിനുമുള്ള ചെലവുകൾക്ക്)

കെട്ടിടത്തിന്റെ വസ്തു

നികുതിയുടെ നാല് ശതമാനം

(ബി) ജലവിതരണം (തെരുവുടാപ്പുകൾ

ഉൾപ്പെടെയുള്ള ജലവിതരണ സംവിധാനങ്ങളുടെ ചെലവുകൾക്ക്)

കെട്ടിടത്തിന്റെ വസ്തു

നികുതിയുടെ മൂന്ന് ശതമാനം

(സി) തെരുവുവിളക്കുകൾ (സ്ഥാപിക്കുന്നതിനും

സംരക്ഷിക്കുന്നതിനുമുള്ള ചെലവുകൾക്ക്)

കെട്ടിടത്തിന്റെ വസ്തു

നികുതിയുടെ രണ്ട് ശതമാനം

(ഡി) ഡ്രെയിനേജ് (അഴുക്കു ചാൽ സംവിധാനം

ഉൾപ്പെടെയുള്ള ചെലവുകൾക്ക്)

കെട്ടിടത്തിന്റെ വസ്തു

നികുതിയുടെ ഒരു ശതമാനം

28. സേവന ഉപനികുതി പിരിക്കുന്നതിനുള്ള നടപടിക്രമം.- (1) വസ്തതുനികുതി നിർണ്ണയം, ചുമത്തൽ, പിരിച്ചെടുക്കൽ എന്നിവയ്ക്കക്കു വേണ്ടി ഈ ചട്ടങ്ങൾ പ്രകാരമുള്ള നടപടിക്രമങ്ങൾ ആവശ്യമായ ഭേദഗതികളോടെ സേവന ഉപനികുതിയുടെ നിർണ്ണയം, ചുമത്തൽ, പിരിച്ചെടുക്കൽ എന്നിവയ്ക്കും ബാധകമായിരിക്കുന്നതാണ്.

(2) ഓരോ വർഷത്തേക്കും ചുമത്തപ്പെടുന്ന സേവന ഉപനികുതി രണ്ട് അർദ്ധവർഷ ഗഡു ക്കളായി വസ്തതുനികുതിയോടൊപ്പം പിരിക്കേണ്ടതാണ്.

29. പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന് ഫീസ് ഈടാക്കാമെന്ന്.- 26-ാം ചട്ടം (1)-ാം ഉപചട്ടത്തിൽ പരാമർശിച്ചിട്ടുള്ളതും ഗ്രാമപഞ്ചായത്ത് പൊതുവായി ഏർപ്പെടുത്തിയിട്ടുള്ള


This page is Accepted in Panchayath Wiki Project. updated on: 29/ 05/ 2019 by: Somankr

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ