Panchayat:Repo18/vol2-page0605
GOVERNMENT ORDERS 605
ജില്ലാ ഖാദി ഗ്രാമവ്യവസായ പ്രോജക്ട് ഓഫീസർമാരെ നിർവ്വഹണ ഉദ്യോഗസ്ഥരാക്കി ഉത്തരവ്
(തദ്ദേശ സ്വയംഭരണ (ഡിപി) വകുപ്പ്, ജി.ഒ. (ആർ.ടി) 2152/04/തസ്വഭവ തീയതി, Tvpm, 24.6.2004)
സംഗ്രഹം:- തദ്ദേശ സ്വയംഭരണ വകുപ്പ് - ജില്ലാ ഖാദി ഗ്രാമ വ്യവസായ പ്രോജക്ട് ഓഫീസർമാരെ ഖാദി ഗ്രാമവ്യവസായ പ്രോജക്ടുകളുടെ നിർവഹണ ഉദ്യോഗസ്ഥരായി അംഗീകരിച്ചു കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
പരാമർശം: 1. 19.9.2003ലെ കെ.ബി. 8297/2003/സ്റ്റാറ്റ് നമ്പരിലുള്ള ഖാദി ബോർഡ് സെക്രട്ടറിയുടെ കത്ത്.
2, 14.10.2003ലെ വികേന്ദ്രീകൃതാസുത്രണ സംസ്ഥാനതല കോ ഓർഡിനേഷൻ സമിതി യോഗ തീരുമാനം 2.22
ഉത്തരവ്
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അംഗീകരിക്കുന്ന ഖാദി ഗ്രാമവ്യവസായ പദ്ധതികൾ പഞ്ചായ ത്തുകൾ നേരിട്ടാണു നടപ്പിലാക്കുന്നതെന്നും ഇത് പദ്ധതികൾ നടപ്പിലാക്കുന്നതിന് കാലതാമസം വരുത്തു ന്നുവെന്നും അതിനാൽ ഖാദി ബോർഡിന്റെ ജില്ലാ ഖാദി ഗ്രാമവ്യവസായ പ്രോജക്ട് ഓഫീസർമാരെ ഖാദി ഗ്രാമവ്യവസായ പ്രോജക്റ്റടുകളുടെ നിർവഹണ ഉദ്യോഗസ്ഥരായി അംഗീകരിച്ച് ഉത്തരവാകണമെന്ന് ഖാദി ബോർഡു സെക്രട്ടറി പരാമർശം 1ലെ കത്തു മുഖേന ആവശ്യപ്പെട്ടിരുന്നു.
2. ടി ആവശ്യം സംബന്ധിച്ച് വികേന്ദ്രീകൃതാസുത്രണ സംസ്ഥാനതല കോ-ഓർഡിനേഷൻ സമിതി യുടെ പരാമർശം രണ്ടിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ ഖാദി ഗ്രാമവ്യവസായ പ്രോജക്ട് ഓഫീസർമാരെ അതത് ജില്ലകളിലെ ഖാദി ഗ്രാമവ്യവസായ പ്രോജക്ടടുകളുടെ നിർവഹണ ഉദ്യോഗസ്ഥ രായി അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
തീരപ്രദേശത്ത് താമസിക്കുന്നവർക്ക് കൈവശ രേഖ, വീട്ടുനമ്പർ എന്നിവ നൽകുന്നത് സംബന്ധിച്ച ഉത്തരവ്
(മത്സ്യബന്ധന തുറമുഖ (സി.) വകുപ്പ്, ജി.ഒ. (കൈയെഴുത്ത്) നം. 22/04/മതുവ, TVPM, 22.6.04)
സംഗ്രഹം;- തീരപ്രദേശത്ത് താമസിക്കുന്നവർക്ക് കൈവശരേഖ താത്ക്കാലിക വീട്ട് നമ്പർ, വൈദ്യുതി,റേഷൻകാർഡ് എന്നിവ നൽകുന്നതിന് ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഉത്തരവ്
തീരദേശത്ത് താമസിക്കുന്നവർക്ക് അവരുടെ കൈവശ ഭൂമിയ്ക്ക് കൈവശ രേഖയും വീടിന് വീട്ടുന മ്പരും ലഭിക്കുന്നതിന് ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടു. ഈ ബുദ്ധിമുട്ട പരിഹരിക്കുന്നതിനായി സർക്കാർ ഇനി പറയുംപ്രകാരം ഉത്തരവ് പുറപ്പെടുവിക്കുന്നു.
1. തീരപ്രദേശത്തെ നിയന്ത്രണ ഉത്തരവിന്റെ പരിധിയിൽ വരുന്ന സ്ഥലത്ത് താമസിക്കുന്നവർക്ക് അടി യന്തിരമായി കൈവശാവകാശ സർട്ടിഫിക്കറ്റ് റവന്യൂ വകുപ്പ് ഉടൻ നല്കേണ്ടതാണ്.
2. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇവർക്ക് താല്ക്കാലിക വീട്ട് നമ്പർ ഉടൻ അനുവദിക്കണം.
3. വൈദ്യുതി ബോർഡ്, ആവശ്യക്കാർക്ക് വൈദ്യുതി ബന്ധം ഉടൻ നൽകണം.
4. ഭക്ഷ്യവും പൊതുവിതരണവും വകുപ്പ് റേഷൻ കാർഡ് നൽകിയിട്ടില്ലാത്തവർക്ക് അത് ഉടൻ നൽകണം.
പ്രസിഡന്റിന് ചെലവാക്കാവുന്ന കണ്ടിജന്റ് ചെലവ് പരിധി സംബന്ധിച്ച ഉത്തരവ് (തദ്ദേശസ്വയംഭരണ (എൻ) വകുപ്പ്, സ.ഉ.(എം.എസ്) നം. 271/2004/തസ്വഭവ, TVm, തീയതി 4.9.04)
സംഗ്രഹം:- 1994ലെ കേരള പഞ്ചായത്ത് രാജ് ആക്ട് - 156-ാം വകുപ്പ് 4-ാം ഉപവകുപ്പ് (സി) ഖണ്ഡപ്രകാരം പഞ്ചായത്ത് പ്രസിഡന്റിന് ചെലവാക്കാവുന്ന കണ്ടിജന്റ് ചെലവുകൾ - ഭേദഗതി ചെയ്ത് കൊണ്ട് ഉത്തരവാകുന്നു.
പരാമർശം: 1) 27.5.98 ലെ സ.ഉ (എം.എസ്) 107/98/തസ്വഭവ. നമ്പർ ഉത്തരവ്
ഉത്തരവ്
1994ലെ കേരള പഞ്ചായത്ത് രാജ് ആക്ട് (1994 ലെ 13) 156-ാം വകുപ്പ് 4-ാം ഉപവകുപ്പ് (സ) ഖണ്ഡപ്രകാരം ചെലവാക്കാവുന്ന കണ്ടിജന്റ് ചെലവുകളുടെ പരിധി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് ഒരു പ്രാവശ്യം 5000 രൂപയും പ്രതിമാസം 10000 രൂപയും, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന് ഒരു പ്രാവശ്യം 7500 രൂപയും ഒരു മാസം 15000 രൂപയും, ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് ഒരു പ്രാവശ്യം 10000 രൂപയും ഒരു മാസം 20000 രൂപയും എന്ന് നിജപ്പെടുത്തിക്കൊണ്ട് പരാമർശം ഒന്നിലെ ഉത്തരവ് ഇതിനാൽ ഭേദഗതി ചെയ്യുന്നു.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |