Panchayat:Repo18/vol1-page0243
വിശദീകരണം.- ആരുടെ ഉപേക്ഷയോ നടപടി ദൂഷ്യമോ ആണ് അങ്ങനെയുള്ള ഏതെങ്കിലും കുറവിനോ നഷ്ടത്തിനോ കാരണമാകുകയോ ഇടയാക്കുകയോ ചെയ്തിട്ടുള്ളത് അയാൾക്ക്, തന്റെ ഉപേക്ഷയോ നടപടിദൂഷ്യമോ ഉണ്ടായിരുന്നാൽക്കൂടി, മറ്റേതെങ്കിലും ആളുടെ ഉപേക്ഷയോ നടപടി ദൂഷ്യമോ കൊണ്ടല്ലാതെ ഈ കുറവോ നഷ്ടമോ സംഭവിക്കുമായിരുന്നില്ലെന്ന് വാദിക്കാവുന്നതല്ല.
(10) ആഡിറ്റർമാർ, ഓരോ അനുവദിക്കാതിരിക്കലിനേയും സർച്ചാർജിനേയും, തുക ചുമത്തലിനേയും സംബന്ധിച്ച അവരുടെ തീരുമാനത്തിന്റെ കാരണം രേഖാമൂലമായി പ്രസ്താവിക്കേണ്ടതും അപ്രകാരമുള്ള തീരുമാനത്തിന്റെ ഒരു പകർപ്പ് ആരുടെ പേരിലാണോ അത് എടുത്തിട്ടുള്ളത് അയാൾക്ക് 1908-ലെ സിവിൽ നടപടി നിയമസംഹിത (1908-ലെ 5-ാം കേന്ദ്ര ആക്റ്റ്) സമൻസ് നട ത്തുന്നതിന് വ്യവസ്ഥ ചെയ്തിട്ടുള്ള രീതിയിൽ നൽകേണ്ടതുമാകുന്നു.
(11) ഏതെങ്കിലും അനുവദിക്കാതിരിക്കലോ, സർച്ചാർജോ തുക ചുമത്തലോ സംബന്ധിച്ച പരാതിയുള്ള ഏതൊരു ആൾക്കും ആഡിറ്ററുടെ തീരുമാനം തന്നെ അറിയിച്ചതിനുശേഷം പതിനാലു ദിവസത്തിനകം അപ്രകാരമുള്ള അനുവദിക്കാതിരിക്കലോ സർച്ചാർജോ തുക ചുമത്തലോ അസ്ഥി രപ്പെടുത്തുന്നതിന് ജില്ലാക്കോടതി മുൻപാകെ ഒരു അപേക്ഷ ബോധിപ്പിക്കാവുന്നതും കോടതി ആവശ്യമായ തെളിവുകൾ എടുത്തതിനുശേഷം സാഹചര്യങ്ങളനുസരിച്ച് അതിന് യുക്തമെന്ന് തോന്നാവുന്ന പ്രകാരം ചെലവുകൾ സംബന്ധിച്ച ഉത്തരവുകളോടുകൂടി അപ്രകാരമുള്ള അനുവദിക്കാതിരി ക്കലോ സർച്ചാർജോ തുക ചുമത്തലോ സ്ഥിരീകരിക്കുകയോ ഭേദഗതി വരുത്തുകയോ അഥവാ കുറവു ചെയ്യുകയോ ചെയ്യാവുന്നതുമാണ്.
(12) (11)-ാം ഉപവകുപ്പിൻകീഴിൽ കോടതിക്ക് അപേക്ഷ കൊടുത്തിട്ടുള്ള സംഗതിയിൽ, അതിൽ ആഡിറ്റർമാർമാത്രം എതിർകക്ഷികൾ ആയിരിക്കുന്നതും അപേക്ഷകൻ സർക്കാരിനേയോ അല്ലെങ്കിൽ മറ്റേതെങ്കിലും ആളേയോ നടപടികളിൽ കക്ഷി ചേർക്കാൻ പാടില്ലാത്തതുമാകുന്നു.
(13) (11)-ാം ഉപവകുപ്പ് പ്രകാരം ജില്ലാ കോടതിയുടെ തീരുമാനത്തിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ ബോധിപ്പിക്കാവുന്നതാണ്.
(14) ഈ ആക്ടിൻകീഴിൽ ഒരാളിൽനിന്നും കിട്ടാനുള്ളതാണെന്ന് ആഡിറ്റർമാർ സാക്ഷ്യപ്പെടുത്തിയിട്ടുള്ള ഏതൊരു തുകയും, ആഡിറ്റർമാരുടെ തീരുമാനം അയാളെ അറിയിക്കുന്ന തീയതിക്കുശേഷം മുപ്പത് ദിവസത്തിനകം തീരുമാനത്തിനെതിരായി അങ്ങനെയുള്ള ആൾ ആ സമയത്തിനകം കോടതിയിൽ അപേക്ഷ ബോധിപ്പിച്ചിട്ടില്ലെങ്കിൽ, അങ്ങനെയുള്ള ആൾ ബന്ധപ്പെട്ട പഞ്ചായത്തിന്റെ സെക്രട്ടറിക്ക് നൽകേണ്ടതും ആ തുക അപ്രകാരം കൊടുക്കാതിരിക്കുന്നെങ്കിൽ അങ്ങനെയുള്ള തുകയോ അഥവാ നൽകേണ്ടതാണെന്ന് കോടതി പ്രഖ്യാപിക്കുന്ന പ്രകാരമുള്ള തുകയോ, അത് ഭൂനികുതി കുടിശ്ശിക ആയിരുന്നാലെന്നപോലെ വസൂലാക്കാവുന്നതുമാകുന്നു.
(15) ഓരോ ശീർഷകത്തിൻകീഴിലും ലഭിക്കുന്ന പഞ്ചായത്തിന്റെ വരവ്, എസ്റ്റാബ്ലിഷ്മെന്റ് ചാർജുകൾ ഏറ്റെടുക്കുന്ന പണികൾ, ഓരോ പണിക്കും ചെലവാക്കിയ തുക, ചെലവാക്കാത്ത നീക്കിയിരുപ്പ് എന്തെങ്കിലും ഉണ്ടെങ്കിൽ അത് എന്നിവ കാണിച്ചുകൊണ്ട് ആഡിറ്റർ സാക്ഷ്യപ്പെടുത്തിയ ഒരു പഞ്ചായത്തിന്റെ ഓരോ വാർഷിക റിപ്പോർട്ടിന്റെയും സംക്ഷേപം അതിൻമേലുള്ള ആഡിറ്റ് റിപ്പോർട്ട് സഹിതം അടുത്ത സാമ്പത്തിക വർഷം രണ്ടാം മാസം പതിനഞ്ചാം തീയതി കഴിയുന്നതിന് മുമ്പ് സർക്കാർ ഇതിലേക്കായി അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന് സമർപ്പിക്കേണ്ടതാണ്.
(16) (15)-ാം ഉപവകുപ്പിൽ പറയുന്ന റിപ്പോർട്ട് കിട്ടിയാൽ ആ ഉദ്യോഗസ്ഥൻ ഉടൻതന്നെ അത് സഞ്ചയിക്കേണ്ടതും സർക്കാരിന് സമർപ്പിക്കേണ്ടതുമാണ്.
(17) സർക്കാർ-
(എ.) (16)-ാം ഉപവകുപ്പു പ്രകാരം അതിന് കിട്ടുന്ന പഞ്ചായത്തിന്റെ കണക്കുകൾ അതിൻമേലുള്ള ആഡിറ്റു റിപ്പോർട്ടുസഹിതം നിയമസഭ മുൻപാകെ വയ്ക്ക്പിക്കേണ്ടതും,
(ബി) പഞ്ചായത്തിന്റെ കണക്കുകൾ നിർണ്ണയിക്കപ്പെട്ടേക്കാവുന്ന രീതിയിൽ പ്രസിദ്ധീകരി പ്പിക്കേണ്ടതുമാണ്.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി തിരുത്തൽ വായന നടത്തി. |