Panchayat:Repo18/vol1-page0493

From Panchayatwiki
Revision as of 10:40, 28 May 2019 by Rtv1972 (talk | contribs)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

13. ആവിശക്തിയോ, മറ്റു ശക്തികളോ മൂലം ഉണ്ടാകുന്ന ശല്യം കുറയ്ക്കാൻ ഗ്രാമ പഞ്ചാ യത്തിന് നിർദ്ദേശം പുറപ്പെടുവിക്കാവുന്നതാണെന്ന്.- (1) ആവിശക്തിയോ ജലശക്തിയോ മറ്റ് യാന്ത്രിക ശക്തിയോ, വൈദ്യുതിയോ ഉപയോഗിക്കുന്ന ഏതെങ്കിലും ഫാക്ടറിയിലോ വർക്ക്ഷോ പ്പിലോ ജോലി സ്ഥലത്തോ *(ശല്യം ഉണ്ടാകുന്നത്) അവിടെ ഉണ്ടാകുന്ന ശബ്ദദം കൊണ്ടോ കമ്പനം കൊണ്ടോ ആണെങ്കിൽ ആ ശല്യം ആ ആവശ്യത്തിനുവേണ്ടി പ്രത്യേകം പറയുന്ന ന്യായമായ സമ യത്തിനുള്ളിൽ കുറയ്ക്കുവാൻ ഉചിതമെന്ന് തങ്ങൾ കരുതുന്ന നിർദ്ദേശങ്ങൾ സെക്രട്ടറിക്ക് പുറപ്പെടുവിക്കാവുന്നതാണ്.

എന്നാൽ അപ്രകാരമുള്ള നിർദ്ദേശങ്ങൾ നൽകും മുമ്പ് ഫാക്ടറിയുടേയോ, വർക്ക് ഷോപ്പിന്റെയോ ജോലിസ്ഥലത്തിന്റെയോ യന്ത്രസാമഗ്രികളുടേയോ, ഉടമസ്ഥന്റെ അല്ലെങ്കിൽ ചാർജ്ജ് വഹിക്കുന്ന ആളുടെ ചെലവിൽ ശല്യത്തിന്റെ പരിധിയും അപ്രകാരമുള്ള ശല്യം ഇല്ലാതാക്കുന്നതിനു് ചുമത്താവുന്ന നിബന്ധനയും സംബന്ധിച്ച് സെക്രട്ടറി ബന്ധപ്പെട്ട വകുപ്പിൽ നിന്നും വിദഗ്ദ്ധ ഉപദേശം തേടേണ്ടതാണ്.

(2) അങ്ങനെയുള്ള നിർദ്ദേശങ്ങൾ നടപ്പാക്കുന്നതിൽ മന:പൂർവ്വം വീഴ്ചവരുത്തിയിട്ടുണ്ടെങ്കിലോ അല്ലെങ്കിൽ ശല്യം കുറയ്ക്കുന്നത് അപ്രായോഗികമാണെന്നും കാണുകയാണെങ്കിലോ ബന്ധപ്പെട്ട ഡിപ്പാർട്ടുമെന്റുമായി ആലോചിച്ചശേഷം സെക്രട്ടറി,- (എ) ആ പ്രത്യേക തരം ഇന്ധനം ഉപയോഗിക്കുന്നത് നിരോധിക്കുകയോ, (ബി) ഫാക്ടറിയിലോ, വർക്ക്ഷോപ്പിലോ ജോലി സ്ഥലത്തോ രാത്രി 9.30-നും രാവിലെ 5.30-നും ഇടയ്ക്ക് പ്രവൃത്തി ചെയ്യുന്നത് നിരോധിച്ചുകൊണ്ട് ശബ്ദമോ ചലനമോ നിയന്ത്രിക്കുകയോ; ചെയ്യേണ്ടതാണ്.

14. ഉത്തരവുകൾ പാസ്സാക്കാനോ പഞ്ചായത്തുകൾക്ക് നിർദ്ദേശങ്ങൾ നൽകുവാനോ ഗവൺമെന്റിനുള്ള അധികാരം.- ഗവൺമെന്റിന് ഒന്നുകിൽ പൊതുവായോ അല്ലെങ്കിൽ ഏതെങ്കിലും പ്രത്യേക സംഗതിയിൽ ഗ്രാമ പഞ്ചായത്തുമായി കൂടിയാലോചിച്ച ശേഷമോ, 12-ാം ചട്ടം (3)-ാം ഉപ ചട്ടമോ, 13-ാം ചട്ടമോ പ്രകാരം എടുത്തതോ എടുക്കാൻ വിട്ടുപോയതോ, ആയ ഏതൊരു നടപടി സംബന്ധിച്ചും തങ്ങൾക്ക് യുക്തമെന്നു തോന്നുന്ന ഉത്തരവ് പുറപ്പെടുവിക്കുകയോ നിർദ്ദേശങ്ങൾ നൽകുകയോ ചെയ്യാവുന്നതാണ്.

15. സെക്രട്ടറിക്ക് ഏത് ഫാക്ടറിയിലും, വർക്ക്ഷോപ്പിലും, അഥവാ ജോലി സ്ഥലത്തും പ്രവേശിക്കാവുന്നതാണെന്ന്.- (1) സെക്രട്ടറിക്കോ അല്ലെങ്കിൽ ഈ ആവശ്യാർത്ഥം അധികാരപ്പെ ടുത്തിയ ഏതെങ്കിലും ആൾക്കോ ഏതെങ്കിലും ഫാക്ടറിയിലോ വർക്ക് ഷോപ്പിലോ, ജോലി സ്ഥലത്തോ,-

(എ) സുര്യോദയത്തിനും, സൂര്യാസ്തമനത്തിനും ഇടയ്ക്ക് ഏതെങ്കിലും സമയത്തോ;

(ബി) ഏതെങ്കിലും വ്യവസായം നടത്തിക്കൊണ്ടിരിക്കുന്ന ഏതെങ്കിലും സമയത്തോ;

(സി) 12-ാം ചട്ടമോ, 13-ാം ചട്ടമോ പ്രകാരം വല്ല കുറ്റവും ചെയ്യുന്നുണ്ടെന്ന് തനിക്ക് വിശ്വസി ക്കാൻ കാരണമുണ്ടെങ്കിൽ, പകലോ രാത്രിയോ ഏതെങ്കിലും സമയത്തോ; പ്രവേശിക്കാവുന്നതാ കുന്നു.

(2) ഈ ചട്ടപ്രകാരം അധികാരങ്ങൾ വിനിയോഗിക്കുകയോ അല്ലെങ്കിൽ ഈ ചട്ടപ്രകാരം അകത്ത് പ്രവേശിക്കുന്നതിനാവശ്യമുള്ള വല്ല ബലവും പ്രയോഗിക്കുകയോ ചെയ്യുന്നതുകൊണ്ട ആവശ്യമായും ഉണ്ടായിത്തീരുന്ന ഏതൊരു നഷ്ടത്തിനോ അസൗകര്യത്തിനോ യാതൊരു അവകാശവാദവും ഏതൊ രാൾക്കുമെതിരായി ബോധിപ്പിക്കുവാൻ പാടുള്ളതല്ല.

16. ഒഴിവാക്കൽ- താഴെപ്പറയുന്നവ 233-ാം വകുപ്പിലെ വ്യവസ്ഥകളിൽ നിന്നും ഒഴിവാക്കപ്പെ ടേണ്ടതാണ്.-

(1) ഗാർഹികമോ, വ്യക്തിപരമോ ആയ ആവശ്യങ്ങൾക്കോ സുഖത്തിനോ വേണ്ടിമാത്രം ഉപയോഗിക്കാൻ ഉദ്ദേശിച്ചിരിക്കുന്ന വൈദ്യുതി സാധന സാമഗ്രികളും, അങ്ങനെയുള്ള ആവശ്യ ങ്ങൾക്കോ സുഖത്തിനോ ഉപയോഗിക്കാൻ ഉദ്ദേശിക്കുന്ന വൈദ്യുത യന്ത്രസാമഗ്രികൾ;

(2) ഗാർഹികമോ, വ്യക്തിപരമോ ആയ ആവശ്യങ്ങൾക്കോ സുഖത്തിനോ വേണ്ടി മാത്രം ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നതും രണ്ടു കുതിരശക്തിയിൽ കവിയാത്തതുമായ വൈദ്യുതേതര സാമഗ്രികളും, അങ്ങനെയുള്ള ആവശ്യങ്ങൾക്കോ, സുഖത്തിനോ ഉപയോഗിക്കാനുദ്ദേശിച്ചിരിക്കുന്നതും രണ്ടു കുതിര ശക്തിയിൽ കവിയാത്തതുമായ യന്ത്ര സാമഗ്രികൾ;

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ