Panchayat:Repo18/vol1-page0627

From Panchayatwiki

1999-ലെ കേരള പഞ്ചായത്ത് രാജ (ട്യൂട്ടോറിയൽ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ) ചട്ടങ്ങൾ


എസ്.ആർ.ഒ. നമ്പർ 494/99.- 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) 266-ാം വകുപ്പിനോട് 254-ാം വകുപ്പ് കൂട്ടി വായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോ ഗിച്ച കേരള സർക്കാർ താഴെ പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു. അതായത്.-

ചട്ടങ്ങൾ

1. ചുരുക്കപ്പേരും പ്രാരംഭവും.-(1) ഈ ചട്ടങ്ങൾക്ക് 1999-ലെ കേരള പഞ്ചായത്ത് രാജ് (ട്യൂട്ടോ റിയൽ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ) ചട്ടങ്ങൾ എന്ന് പേർ പറയാം.

(2) ഇവ ഉടനടി പ്രാബല്യത്തിൽ വരുന്നതാണ്.

2. നിർവ്വചനങ്ങൾ.-ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റുവിധത്തിൽ ആവശ്യപ്പെടാത്ത പക്ഷം.-

(എ) ‘ആക്റ്റ് എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994- ലെ 13) എന്നർത്ഥ മാകുന്നു;

(ബി) 'ഫോറം‘ എന്നാൽ ഈ ചട്ടങ്ങൾക്ക് അനുബന്ധമായി ചേർത്തിട്ടുള്ള ഒരു ഫോറം എന്നർത്ഥമാകുന്നു;

(സി) ‘രജിസ്റ്റർ' എന്നാൽ ഒരു ഗ്രാമപഞ്ചായത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള ട്യൂട്ടോറിയൽ സ്ഥാപ നങ്ങളെ സംബന്ധിച്ച വിവരങ്ങൾ രേഖപ്പെടുത്തുന്നതിന് സൂക്ഷിച്ചുപോരുന്ന ഫോറം 2 പ്രകാര മുള്ള ഒരു രജിസ്റ്റർ എന്നർത്ഥമാകുന്നു;

(ഡി) ‘വകുപ്പ്' എന്നാൽ ആക്റ്റിലെ ഒരു വകുപ്പ് എന്നർത്ഥമാകുന്നു;

(ഇ) ‘സെക്രട്ടറി' എന്നാൽ ഒരു ഗ്രാമപഞ്ചായത്തിന്റെ സെക്രട്ടറി എന്നർത്ഥമാകുന്നു;

(എഫ്) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും പക്ഷേ നിർവ്വചിച്ചിട്ടില്ലാത്തതും എന്നാൽ ആക്റ്റിൽ നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും അവയ്ക്ക് നൽകപ്പെട്ടിട്ടുള്ള അർത്ഥ ങ്ങൾ യഥാക്രമം ഉണ്ടായിരിക്കുന്നതാണ്.

3. ട്യൂട്ടോറിയൽ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ.-(1) ഒരു ഗ്രാമപഞ്ചായത്ത് പ്രദേശത്തിന്റെ അതിർത്തിക്കുള്ളിൽ ഈ ചട്ടങ്ങൾ പ്രകാരം മുൻകൂട്ടി രജിസ്റ്റർ ചെയ്യാതെ യാതൊരു ട്യൂട്ടോറിയൽ സ്ഥാപനവും സ്ഥാപിക്കുവാൻ പാടുള്ളതല്ല.

(2) ഒരു ട്യൂട്ടോറിയൽ സ്ഥാപനം ഗ്രാമപഞ്ചായത്തിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള അപേക്ഷ ഫാറം 1-ൽ പ്രസ്തുത സ്ഥാപനം ആരംഭിക്കുന്നതിന് 15 ദിവസത്തിൽ കുറയാത്ത കാലയളവിനു മുൻപായി, അത് നടത്താൻ ഉദ്ദേശിക്കുന്ന ആളോ, നടത്താൻ ചുമതലപ്പെടുത്തപ്പെട്ടിട്ടുള്ള ആളോ ഇരുന്നുറ് രൂപ രജിസ്ട്രേഷൻ ഫീസ് സഹിതം, സെക്രട്ടറിക്ക് സമർപ്പിക്കേണ്ടതാണ്. രജിസ്ട്രേഷൻ ഫീസോടുകൂടിയുള്ളതല്ലാത്ത ഏതൊരു അപേക്ഷയും സെക്രട്ടറി നിരസിക്കേണ്ടതാണ്.

(3) ട്യൂട്ടോറിയൽ സ്ഥാപനം രജിസ്റ്റർ ചെയ്യുന്നതിനുള്ള അപേക്ഷ സ്വീകരിച്ചാൽ ഒരാഴ്ചച്ചയ്ക്കകം സെക്രട്ടറിയോ, അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ, അപേക്ഷകൻ സ്ഥാപനം