Panchayat:Repo18/vol1-page0531
FORM - IV കേരള പഞ്ചായത്ത് രാജ് (കശാപ്പുശാലകളും ഇറച്ചിക്കടകളും) ചട്ടങ്ങൾ 531
(എച്ച്) കശാപ്പുശാലയ്ക്കു സമീപം മൃഗങ്ങളുടെ വിശ്രമത്തിനും സൂക്ഷിപ്പിനുമായി സജ്ജീകരിച്ചിട്ടുള്ള തൊഴുത്തുകളു ടെയും പൗണ്ടുകളുടെയും സ്ഥാനവും വലിപ്പവും എണ്ണവും. (ഐ) ഇങ്ങനെ സജ്ജീകരിച്ചിട്ടുള്ള തൊഴുത്തുകളിലും പൗണ്ടു കളിലുമായി എത്ര മൃഗങ്ങൾക്ക് വിശ്രമസ്ഥലം ലഭ്യ മാകും എന്നുള്ള ഇനം തിരിച്ച് കാണിക്കുക. (1) കാള..................... (3) കിടാവ്..................... (2) പോത്ത്................ (4) ആട്......................... 8, ആഴ്ചയിൽ എത്ര ദിവസം കശാപ്പ നടത്തേണ്ടതുണ്ട് എന്ന് വ്യക്തമാക്കുക. 9. നിലവിലുള്ള കശാപ്പുശാല സ്ഥിതി ചെയ്യുന്ന സ്ഥലവും തുട ങ്ങാൻ ഉദ്ദേശിക്കുന്ന ശാലയുമായുള്ള അകലം. 10. നിലവിലുള്ള കശാപ്പുശാലയുടെ ലൈസൻസ് പുതുക്കാനാണെ ങ്കിൽ, ഏതു കാലയളവു മുതൽ അത് കശാപ്പുശാലയായി ഉപ യോഗിക്കുന്നു എന്നു പറയുക. (ലൈസൻസ് പുതുക്കാൻവേണ്ടി അപേക്ഷിക്കുമ്പോൾ പുതു ക്കേണ്ട വർഷത്തിന്റെ തൊട്ടുമുമ്പുള്ള വർഷത്തിൽ ലഭിച്ച ലൈസൻസ് കൂടെ അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യണം). 11. അപേക്ഷയുടെ തീയതി. 12. അപേക്ഷകന്റെ ഒപ്പും പേരും. ഫാറം IV (ചട്ടം 33 കാണുക)
..........................................................ഗ്രാമപഞ്ചായത്ത് 20....ലെ ലൈസൻസ് നന്പർ .......................... 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ട് (1994-ലെ 13) 230-ാം വകുപ്പും 1996-ലെ കേരള പഞ്ചായത്ത് രാജ് (കശാപ്പുശാലകളും ഇറച്ചിക്കടകളും) ചട്ടങ്ങൾക്ക് വിധേയമായി ശ്രീ. (പേരും വിലാസവും) എന്ന ആൾ . താലൂക്കിൽ . . കാലഘട്ടം മുതൽ ഫീസായി മുൻകൂർ ഒടുക്കിയത് പരിഗണിച്ച ടിയാനെ . വില്ലേജിൽ . സർവ്വേ നമ്പ്രിൽ കാലഘട്ടം വരെ ഒരു കശാപ്പുശാല നടത്താൻ ഇതിനാൽ അനുവദിച്ചിരിക്കുന്നു. 2. പ്രസിഡന്റോ വൈസ് പ്രസിഡന്റോ പഞ്ചായത്ത് മെമ്പർമാരോ പഞ്ചായത്ത് സെക്രട്ടറിയോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ കശാപ്പുശാല പരിശോധിക്കാൻ ചട്ടപ്രകാരം അധി കാരമുള്ള ആരോഗ്യം, മൃഗസംരക്ഷണം എന്നീ വകുപ്പിലെ ഉദ്യോഗസ്ഥന്മാരോ ഒരു മജിസ്ട്രേട്ടോ എപ്പോഴൊക്കെ ആവശ്യപ്പെടുന്നോ അപ്പോൾ ഹാജരാക്കത്തക്കവിധത്തിൽ ലൈസൻസി ഈ ലൈസൻസ് സ്വന്തം കസ്റ്റഡിയിൽ സൂക്ഷിക്കേണ്ടതാണ്. 3, 2-ാം ഖണ്ഡികയിൽ പറയുന്ന ഓഫീസർമാർക്കും അധികാരികൾക്കും കശാപ്പുശാല പരി ശോധിക്കുന്നതിന് എല്ലായ്തപ്പോഴും സൗകര്യം ഏർപ്പെടുത്തേണ്ടതാണ്. 4. കശാപ്പുശാല സംബന്ധിച്ച ചട്ടങ്ങളോ ഇതു സംബന്ധിച്ച് പഞ്ചായത്ത് പുറപ്പെടുവിച്ചിട്ടുള്ള നിബന്ധനകളോ ലംഘിക്കുന്നു എന്നു കണ്ടാൽ ലൈസൻസ് കണ്ടുകെട്ടാനും ലൈസൻസിയെ അവിടെ നിന്നും ഒഴിപ്പിക്കാനും ഉള്ള അധികാരം പഞ്ചായത്തിൽ നിക്ഷിപ്തമായിരിക്കും. (TV) OÉ IO... സെക്രട്ടറി തീയതി.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |