Panchayat:Repo18/vol1-page1006
(7) (1)-ാം ഉപവകുപ്പുപ്രകാരം എന്തെങ്കിലും തീരുമാനമെടുക്കുംമുമ്പ്, അതതു സംഗതിപോലെ, കേന്ദ്ര പബ്ലിക് ഇൻഫർമേഷൻ ഓഫീസറോ സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസറോ, 11-ാം വകുപ്പുപ്രകാരം ഒരു മൂന്നാംകക്ഷി നൽകിയ ആക്ഷേപം കണക്കിലെടുക്കേണ്ടതാണ്.
(8) (1)-ാം ഉപവകുപ്പു പ്രകാരം ഒരു അപേക്ഷ നിരസിക്കപ്പെടുമ്പോൾ, അതതു സംഗതി പോലെ, കേന്ദ്ര പബ്ലിക് ഇൻഫർമേഷൻ ഓഫീസറോ സംസ്ഥാന പബ്ലിക്സ് ഇൻഫർമേഷൻ ഓഫീസറോ,-
- (i) അങ്ങനെ നിരസിച്ചതിനുള്ള കാരണങ്ങളും,
- (ii) അങ്ങനെ നിരസിക്കുന്നതിനെതിരെയുള്ള അപ്പീൽ നൽകുന്നതിനുള്ള കാലയളവും;
- (iii) അപ്പലേറ്റ് അതോറിറ്റിയുടെ വിവരങ്ങളും
- അപേക്ഷ നൽകിയ ആളെ അറിയിക്കണം.
- (iii) അപ്പലേറ്റ് അതോറിറ്റിയുടെ വിവരങ്ങളും
(9) പബ്ലിക് അതോറിറ്റിയുടെ വസ്തുക്കൾ അനുയോജ്യമല്ലാത്ത രീതിയിൽ മാറ്റിക്കളയുകയോ തർക്കവിഷയമായ രേഖയുടെ സംരക്ഷണത്തിനോ ഭദ്രതയ്ക്കോ ഹാനികരമാകുകയോ ചെയ്യാത്ത പക്ഷം, ആവശ്യപ്പെടുന്ന രൂപത്തിൽത്തന്നെ വിവരം സാധാരണയായി നൽകപ്പെടേണ്ടതാണ്.
8. വിവരം വെളിപ്പെടുത്തുന്നതിൽ നിന്ന് ഒഴിവാക്കിയത്.-(1) ഈ ആക്ടിൽ എന്തുതന്നെ അടങ്ങിയിരുന്നാലും, ഏതെങ്കിലും പൗരന് താഴെപറയുന്ന വിവരങ്ങൾ നൽകേണ്ടതില്ല.-
(a) വെളിപ്പെടുത്തിയാൽ, ഇന്ത്യയുടെ പരമാധികാരത്തെയും അഖണ്ഡതയെയും രാജ്യത്തിന്റെ സുരക്ഷിതത്വത്തെയും യുദ്ധതന്ത്രപരവും ശാസ്ത്രീയവും സാമ്പത്തികവുമായ താൽപ്പര്യങ്ങളെയും വിദേശരാജ്യവുമായുള്ള ബന്ധത്തെയും പ്രതികൂലമായി ബാധിക്കുന്നതോ കുറ്റം ചെയ്യാൻ പ്രേരിപ്പിക്കുന്നതോ ആയ വിവരം;
(b) ഏതെങ്കിലും കോടതിയോ ട്രൈബ്യൂണലോ പ്രസിദ്ധീകരിക്കരുതെന്ന് വിലക്കിയിട്ടുള്ള അല്ലെങ്കിൽ വെളിപ്പെടുത്തിയാൽ, കോർട്ടലക്ഷ്യമാകുന്ന വിവരം;
(c) വെളിപ്പെടുത്തിയാൽ, പാർലമെന്റിന്റെയോ നിയമസഭയുടെയോ പ്രത്യേക അവകാശത്തെ ലംഘിക്കുന്ന വിവരം;
(d) ഒരു വിവരം വെളിപ്പെടുത്തുന്നത് പൊതുതാൽപ്പര്യത്തിന് ആവശ്യമുണ്ടെന്ന് ക്ഷമതയുള്ള അതോറിറ്റിക്ക് ബോദ്ധ്യമായിട്ടില്ലെങ്കിൽ വാണിജ്യ വിശ്വാസ്യത, വ്യവസായ രഹസ്യങ്ങൾ അല്ലെങ്കിൽ ധൈഷണികസമ്പത്ത് ഉൾപ്പെടെയുള്ളതും, വെളിപ്പെടുത്തിയാൽ ഒരു മൂന്നാം കക്ഷിയുടെ മത്സരനിലയ്ക്ക് ഹാനികരമാകുന്നതുമായ വിവരം;
(e) ഒരു വിവരം വെളിപ്പെടുത്തുന്നത് പൊതുതാൽപ്പര്യത്തിന് ആവശ്യമാണെന്ന് ക്ഷമതയുള്ള അതോറിറ്റിക്ക് ബോദ്ധ്യപ്പെടാത്തപക്ഷം, ഒരാൾക്ക് വിശ്വാസബന്ധത്തിൽ ലഭ്യമായ വിവരം;
(f) വിദേശ രാജ്യത്തുനിന്ന് വിശ്വാസത്തിൽ ലഭിച്ച വിവരം;
(g) വെളിപ്പെടുത്തിയാൽ, ഏതെങ്കിലും ആളുടെ ജീവനോ ശാരീരിക സുരക്ഷയ്ക്കോ അപകടമുണ്ടാക്കുകയോ, നിയമം നടപ്പാക്കാനോ സുരക്ഷാപരമായോ ആവശ്യങ്ങൾക്കോ വേണ്ടി രഹസ്യമായി നൽകിയ വിവരത്തിന്റെയോ സഹായത്തിന്റെയോ സ്രോതസ്സ് തിരിച്ചറിയുകയോ ചെയ്യുന്ന വിവരം;
(h) കുറ്റാന്വേഷണപ്രക്രിയയെയോ കുറ്റവാളികളുടെ അറസ്റ്റിനെയോ പ്രോസിക്യൂഷനെയോ തടസ്സപ്പെടുത്തുന്ന വിവരം;
(i) മന്ത്രിസഭയുടെയും സെക്രട്ടറിമാരുടെയും മറ്റുദ്യോഗസ്ഥരുടെയും ചർച്ചാരേഖകൾ ഉൾപ്പെടുന്ന ക്യാബിനറ്റ് പേപ്പറുകൾ:
എന്നാൽ, മന്ത്രിസഭയുടെ തീരുമാനങ്ങളും അതിന്റെ കാരണങ്ങളും തീരുമാനമെടുത്തതിന് അടിസ്ഥാനമാക്കിയ വസ്തുതയും, തീരുമാനമെടുത്തതിനും കാര്യം പൂർണ്ണമാകുകയും പൂർത്തിയാകുകയും ചെയ്തതിനും ശേഷം പരസ്യമാക്കാവുന്നതാണ്.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി തിരുത്തൽ വായന നടത്തി. |