Panchayat:Repo18/vol1-page1105: Difference between revisions
No edit summary |
No edit summary |
||
Line 28: | Line 28: | ||
(3) സംസ്ഥാന സർക്കാർ തൊഴിലില്ലായ്മ വേതനം നൽകുന്നതിൽ നിന്നു ഒഴിവാകുന്ന സാഹ ചര്യങ്ങൾ ഇനി പറയുന്നവയാണ്.- | (3) സംസ്ഥാന സർക്കാർ തൊഴിലില്ലായ്മ വേതനം നൽകുന്നതിൽ നിന്നു ഒഴിവാകുന്ന സാഹ ചര്യങ്ങൾ ഇനി പറയുന്നവയാണ്.- | ||
{{Create}} |
Revision as of 10:39, 4 January 2018
അദ്ധ്യായം 3 തൊഴിലുറപ്പു പദ്ധതിയും തൊഴിലില്ലായ്മ വേതനവും
4. തൊഴിലുറപ്പു പദ്ധതിയും തൊഴിലില്ലായ്മ വേതനവും.-
(1) വകുപ്പ് 3 ലെ ലക്ഷ്യങ്ങളുടെ സാക്ഷാത്ക്കാരത്തിനായി ഈ നിയമം പ്രാബല്യത്തിൽ വന്ന് *(ഒരുവർഷത്തിനകം ഓരോ സംസ്ഥാന സർക്കാരും ഈ പദ്ധതി പ്രകാരം തൊഴിൽ ചെയ്യാൻ സന്നദ്ധതയുള്ള കുടുംബങ്ങൾക്ക് ഒരു വർഷം നൂറുദിവസത്തിൽ കുറയാതെ തൊഴിൽ നൽകത്തക്കവിധം ഒരു പദ്ധതി തയ്യാറാക്കി ഈ നിയമത്തിന്റെ പരിധിക്കുള്ളിൽ നിന്ന് വിജ്ഞാപനം ചെയ്യണം. അങ്ങനെ വിജ്ഞാപനം ചെയ്യുന്നതുവരെ ആ പ്രദേശത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്ന SGRY, ദേശീയ ഫുഡ് ഫോർ വർക്ക് പ്രോഗ്രാം എന്നിവയുടെ വാർഷിക പദ്ധതിയോ വികസന പരിപ്രേഷ്യമോ, ഈ പദ്ധതിക്കു വേണ്ടിയുള്ള ആക്ഷൻ പ്ലാനായി കണക്കാക്കാം.
(2) അങ്ങനെ പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച സംസ്ഥാന സർക്കാർ രണ്ട് പ്രതങ്ങളിൽ ഇത് നടപ്പാക്കുന്ന പ്രദേശത്ത് ഒരു പ്രസ്താവന പരസ്യപ്പെടുത്തണം. അതിൽ ഒന്ന് പ്രാദേശിക ഭാഷയിലാക്കണം.
(3) ഉപവകുപ്പ് (1)-ൽ പരാമർശിക്കുന്ന പദ്ധതി രൂപപ്പെടുത്തുമ്പോൾ പട്ടിക ഒന്നിലെ സവിശേ ഷതകൾ പ്രകാരമായിരിക്കണം. തൊഴിലുറപ്പു സംബന്ധമായി ഈ നിയമം നിഷ്കർഷിക്കുന്ന എല്ലാ വ്യവസ്ഥകളും സംസ്ഥാന സർക്കാർ പദ്ധതിയിൽ വ്യക്തമാക്കേണ്ടതാണ്.
5. തൊഴിലുറപ്പിനുള്ള ഉപാധികൾ.-
(1) സംസ്ഥാന സർക്കാർ രൂപീകരിക്കേണ്ട തൊഴിലു റപ്പു പദ്ധതി പട്ടിക 2-ലെ പരാമർശ വിഷയങ്ങളിൽ നിന്ന് വ്യതിചലിക്കാതെയായിരിക്കണം.
(2) ഈ പദ്ധതിയിൻ കീഴിൽ തൊഴിൽ ലഭ്യമാകുന്ന ഏതൊരാൾക്കും നിയമം അനുശാസി ക്കുന്ന പട്ടിക രണ്ടിലെ മിനിമം സൗകര്യങ്ങളെങ്കിലും ഉറപ്പുവരുത്തേണ്ടതാണ്.
6. കുലി നിരക്ക്.-
(1) കേന്ദ്ര സർക്കാർ ഒരു വിജ്ഞാപനത്തിലുടെ ഈ നിയമത്തിനു വേണ്ടി വരുന്ന കൂലി നിരക്കുകൾ അറിയിക്കേണ്ടതാണ്. എന്നാൽ പ്രാദേശിക വ്യത്യാസങ്ങൾക്കനുസൃതമായി വേതന നിരക്ക് വ്യത്യാസപ്പെടുത്താവുന്നതും സമയാസമയങ്ങളിൽ വേതന നിരക്ക് വ്യത്യാസപ്പെടുത്തി നിശ്ചയിക്കാമെങ്കിലും കുറഞ്ഞ കൂലി 60 രൂപയിൽ കുറയരുതാത്തതുമാണ്.
(2) കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരിന് ഏറ്റവും കുറഞ്ഞ കൂലി നിശ്ചയിച്ചു നൽകാത്ത സാഹചര്യത്തിൽ 1948-ലെ ഏറ്റവും കുറഞ്ഞ കൂലി നിയമം, വകുപ്പ് 3 പ്രകാരം കർഷകതൊഴിലാ ളിക്ക് നിശ്ചയിക്കപ്പെട്ട കൂലി നിരക്ക് ഓരോ സംസ്ഥാനത്തിനും സ്വീകരിക്കാവുന്നതാണ്.
7. തൊഴിൽ രഹിത വേതനം നൽകൽ.-
(1) ഒരു അപേക്ഷകൻ തൊഴിൽ ആവശ്യപ്പെട്ടതു കൊണ്ട് അപേക്ഷ സമർപ്പിച്ച 15 ദിവസത്തിനകം തൊഴിൽ കൊടുക്കാത്തപക്ഷം അപേക്ഷകന് തൊഴിൽ രഹിത വേതനം ലഭിക്കാൻ അവകാശമുണ്ട്. മുൻകൂർ അപേക്ഷയെ സംബന്ധിച്ചിടത്തോളം തൊഴിൽ ആവശ്യപ്പെട്ട ദിനം മുതൽ പതിനഞ്ച് ദിവസങ്ങൾക്കുള്ളിൽ തൊഴിൽ നൽകിയില്ലെങ്കിൽ തൊട്ടടുത്ത ദിവസം മുതൽ തൊഴിൽ നൽകുന്ന ദിനം വരെ തൊഴിൽ രഹിത വേതനത്തിന് അർഹതയുണ്ടാകുന്നതായിരിക്കും.
(2) അങ്ങനെ കൊടുക്കേണ്ട തൊഴിൽ രഹിത വേതനത്തിന്, നിരക്കും മറ്റു കാര്യങ്ങളും സംസ്ഥാന തൊഴിലുറപ്പു കൗൺസിലുമായി കൂടിയാലോചിച്ച സംസ്ഥാന സർക്കാർ നിശ്ചയിക്കണം. ഇങ്ങനെ നിർണ്ണയിക്കുന്ന തുക ഒരു സാമ്പത്തിക വർഷത്തിൽ ആദ്യത്തെ 30 ദിവസത്തേക്ക് മിനിമം കൂലിയുടെ ഏറ്റവും കുറഞ്ഞത് നാലിൽ ഒന്നും, ബാക്കി ദിവസത്തേക്ക് പകുതിയും ആയിരിക്കണം. തൊഴിലില്ലായ്മ വേതനം കൊടുക്കാനുള്ള ചുമതല സംസ്ഥാന സർക്കാരിനാണ്.
(3) സംസ്ഥാന സർക്കാർ തൊഴിലില്ലായ്മ വേതനം നൽകുന്നതിൽ നിന്നു ഒഴിവാകുന്ന സാഹ ചര്യങ്ങൾ ഇനി പറയുന്നവയാണ്.-
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |