Panchayat:Repo18/Law Manual Page0726: Difference between revisions

From Panchayatwiki
No edit summary
No edit summary
 
Line 1: Line 1:
726                 THE KERALA PANCHAYAT LAW MANUAL               Rule 3
726                   THE KERALA PANCHAYAT LAW MANUAL                     Rule 3


(2) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും, പക്ഷേ നിർവ്വചിച്ചിട്ടില്ലാത്തതും എന്നാൽ ആക്റ്റിൽ നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും യഥാക്രമം ആക്റ്റിൽ അവയ്ക്ക് നൽകിയിട്ടുള്ള അർത്ഥം ഉണ്ടായിരിക്കുന്നതാണ്.
(2) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും, പക്ഷേ നിർവ്വചിച്ചിട്ടില്ലാത്തതും എന്നാൽ ആക്റ്റിൽ നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും യഥാക്രമം ആക്റ്റിൽ അവയ്ക്ക് നൽകിയിട്ടുള്ള അർത്ഥം ഉണ്ടായിരിക്കുന്നതാണ്.

Latest revision as of 07:30, 24 January 2019

726 THE KERALA PANCHAYAT LAW MANUAL Rule 3

(2) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും, പക്ഷേ നിർവ്വചിച്ചിട്ടില്ലാത്തതും എന്നാൽ ആക്റ്റിൽ നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും യഥാക്രമം ആക്റ്റിൽ അവയ്ക്ക് നൽകിയിട്ടുള്ള അർത്ഥം ഉണ്ടായിരിക്കുന്നതാണ്.

3. മാനേജിംഗ് കമ്മിറ്റിയുടെ രൂപീകരണം.-  (1) ഓരോ പഞ്ചായത്തും, പ്രസ്തുത പഞ്ചാ യത്തിന് സർക്കാരിൽ നിന്ന് കൈമാറ്റം ചെയ്തുകിട്ടിയ ഒരു പൊതുജനാരോഗ്യ സ്ഥാപനത്തിന്റെ ശരിയായ പരിപാലനം, ആസൂത്രിതവികസനം, പ്രസ്തുത സ്ഥാപനം മുഖേന മെച്ചപ്പെട്ട സേവനം പ്രദാനം ചെയ്യൽ എന്നീ കാര്യങ്ങൾ നോക്കി നടത്തുന്നതിലേക്കായി ചെയർപേഴ്സൺ, വൈസ് ചെയർപേഴ്സൺ, മെമ്പർ സെക്രട്ടറി എന്നിവർ ഉൾപ്പെടെ പതിനഞ്ച് അംഗങ്ങളിൽ കവിയാത്ത ഒരു മാനേജിംഗ് കമ്മിറ്റി രൂപീകരിക്കേണ്ടതാണ്.
(2) (1)-ാം ഉപചട്ടപ്രകാരം രൂപീകരിക്കുന്ന മാനേജിംഗ് കമ്മിറ്റിയിൽ താഴെ പറയുന്നവർ അംഗങ്ങളായിരിക്കേണ്ടതാണ്, അതായത്:

(i) പഞ്ചായത്ത് പ്രസിഡന്റ്

(ii) പഞ്ചായത്തിലെ പൊതുജനാരോഗ്യത്തിന്റെ ചുമതലയുള്ള സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ;

(iii) പഞ്ചായത്തിലെ ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ;

(iv) പഞ്ചായത്തിലെ പൊതുമരാമത്തിന്റെ ചുമതലയുള്ള സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ;

(v) പൊതുജനാരോഗ്യസ്ഥാപനം സ്ഥിതിചെയ്യുന്നത് ഒരു ഗ്രാമപഞ്ചായത്ത് പ്രദേശത്താ ണെങ്കിൽ പഞ്ചായത്തിൽ ആ പ്രദേശത്തെ പ്രതിനിധീകരിക്കുന്ന അംഗം, (പ്രസ്തുത അംഗം (i)-ാം ഖണ്ഡത്തിൽ പരാമർശിക്കുന്ന ഒരു പഞ്ചായത്ത് പ്രസിഡന്റോ (ii)-ഉം (iii)-ഉം (iv)-ഉം ഖണ്ഡങ്ങ ളിൽ പരാമർശിക്കുന്ന ഒരു സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനോ അല്ലാത്തപക്ഷം);

(vi) പൊതുജനാരോഗ്യസ്ഥാപനത്തിന്റെ മരാമത്ത് പണികളുടെ ചുമതലയുള്ള, തദ്ദേശ സ്വയംഭരണ വകുപ്പ് നിയോഗിച്ച് എഞ്ചിനീയർ; കർ (vii) പൊതുജനാരോഗ്യസ്ഥാപനം സ്ഥിതി ചെയ്യുന്ന പ്രദേശത്തെ വൈദ്യുതി വിതരണ ത്തിന്റെ ചുമതലയുള്ള, സംസ്ഥാന വൈദ്യുതി ബോർഡിലെ എഞ്ചിനീയർ;

(viii) പൊതുജനാരോഗ്യസ്ഥാപനം സ്ഥിതി ചെയ്യുന്ന പ്രദേശത്തെ ശുദ്ധജല വിതരണ ത്തിന്റെ ചുമതലയുള്ള, കേരള ജല അതോറിറ്റിയിലെ എഞ്ചിനീയർ; മാലി

കുറിപ്പ്.-(vi), (vii), (vii) എന്നീ ഖണ്ഡ ങ്ങളിൽ പരാമർശിക്കുന്ന എഞ്ചിനീയർ, ഒരു ഗ്രാമപഞ്ചായത്തിന്റെ കാര്യത്തിൽ അസിസ്റ്റന്റ് എഞ്ചിനീയറുടെ പദവിയിൽ താഴെയല്ലാത്തയാളും, ഒരു ബ്ലോക്ക് പഞ്ചായത്തിന്റെ കാര്യത്തിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പദവിയിൽ താഴെയല്ലാത്തയാളും ഒരു ജില്ലാ പഞ്ചായത്തിന്റെ കാര്യത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പദവിയിൽ താഴെയല്ലാത്തയാളും ആയിരിക്കേണ്ടതാണ്.

കമ്മിറ്റിയിലെ ആകെ അംഗങ്ങളുടെ എണ്ണം 173എ വകുപ്പിൽ പറഞ്ഞിട്ടുള്ള 15-ൽ കവി യാൻ പാടില്ല.

(ix) ഒരു പൊതുജനാരോഗ്യസ്ഥാപനത്തെ സംബന്ധിച്ച ഭരണപരമായ പ്രവർത്തനങ്ങ ളിലും, പൊതുജനാരോഗ്യ പ്രവർത്തനങ്ങളിലും പരിചയവും താൽപ്പര്യവും, സാമൂഹ്യ പ്രതിബദ്ധ തയും സേവസന്നദ്ധതയും ഉള്ള, അതത് പഞ്ചായത്ത് പ്രദേശത്ത്, അല്ലെങ്കിൽ സമീപ പ്രദേശത്ത്, അല്ലെങ്കിൽ പൊതുജനാരോഗ്യ സ്ഥാപനം സ്ഥിതി ചെയ്യുന്ന പ്രദേശത്ത് താമസിക്കുന്നവരിൽ നിന്നും പഞ്ചായത്ത് ഏകകണ്ഠമായി തീരുമാനിച്ച് നാമനിർദ്ദേശം ചെയ്യുന്ന മൂന്നിൽ കവിയാത്ത വ്യക്തികൾ;

(x) പൊതുജനാരോഗ്യസ്ഥാപനത്തിലെ പ്രധാന മെഡിക്കൽ ആഫീസർ;

(xi) പൊതുജനാരോഗ്യസ്ഥാപനത്തിലെ പ്രധാന മെഡിക്കൽ ആഫീസർക്ക് തൊട്ട് താഴെ തലത്തിൽ മെഡിക്കൽ ആഫീസർ ഉണ്ടെങ്കിൽ പ്രസ്തുത മെഡിക്കൽ ആഫീസർ;