കേരള പഞ്ചായത്ത് രാജ് (സമ്മതിദായകരുടെ രജിസ്ട്രേഷൻ) ചട്ടങ്ങൾ, 1994: Difference between revisions

From Panchayatwiki
('{{Panchayat:Repo18/vol1-page0346}} {{Panchayat:Repo18/vol1-page0347}} {{Panchayat:Repo18/vol1-page0348}} {{Panchayat:Repo1...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
Line 4: Line 4:
{{Panchayat:Repo18/vol1-page0349}}
{{Panchayat:Repo18/vol1-page0349}}
{{Panchayat:Repo18/vol1-page0350}}
{{Panchayat:Repo18/vol1-page0350}}
{{Panchayat:Repo18/vol1-page0351}}
{{Panchayat:Repo18/vol1-page0352}}
{{Panchayat:Repo18/vol1-page0353}}
{{Panchayat:Repo18/vol1-page0354}}
{{Panchayat:Repo18/vol1-page0355}}
{{Panchayat:Repo18/vol1-page0356}}
{{Panchayat:Repo18/vol1-page0357}}
{{Panchayat:Repo18/vol1-page0358}}

Revision as of 06:10, 16 February 2018

1994-ലെ കേരള പഞ്ചായത്ത് രാജ് (സമ്മതിദായകരുടെ രജിസ്ട്രേഷൻ) ചട്ടങ്ങൾ

എസ്.ആർ.ഒ. നമ്പർ 949/94.- കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) 254-ാം വകുപ്പ് (1)-ാം ഉപവകുപ്പ് പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച് കേരള സർക്കാർ, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിയാലോചിച്ച് താഴെ പറയുന്ന ചട്ടങ്ങൾ ഇതിനാൽ ഉണ്ടാക്കുന്നു. അതായത്:-

ചട്ടങ്ങൾ

1. ചുരുക്കപ്പേരും പ്രാരംഭവും.- (1) ഈ ചട്ടങ്ങൾക്ക് 1994-ലെ കേരള പഞ്ചായത്ത് രാജ് (സമ്മതിദായകരുടെ രജിസ്ട്രേഷൻ) ചട്ടങ്ങൾ എന്ന് പേർ പറയാം.

(2) ഇത് ഉടൻ പ്രാബല്യത്തിൽ വരുന്നതാണ്.

2. നിർവ്വചനങ്ങൾ.- ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റു വിധത്തിൽ ആവശ്യപ്പെടാത്തപക്ഷം.-

(എ) ‘ആക്റ്റ് എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) എന്നർത്ഥമാകുന്നു;

(ബി) 'അസിസ്റ്റന്റ് ഇലക്ടറൽ രജിസ്ട്രേഷൻ ആഫീസർ' എന്നാൽ ആക്റ്റിലെ 15-ാം വകുപ്പ് പ്രകാരം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിക്കുന്നതായ ആഫീസർ എന്നർത്ഥമാകുന്നു.

(സി) ‘ഫാറം' എന്നാൽ ഈ ചട്ടങ്ങളോട് അനുബന്ധമായി ചേർത്തിട്ടുള്ള ഫാറം എന്നർത്ഥ മാകുന്നു;

(ഡി) 'രജിസ്ട്രേഷൻ ആഫീസർ' എന്നാൽ ആക്റ്റിലെ 14-ാം വകുപ്പ് പ്രകാരം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിക്കുന്നതോ നാമനിർദ്ദേശം ചെയ്യുന്നതോ ആയ ഇലക്ടറൽ രജിസ്ട്രേഷൻ ആഫീസർ എന്നർത്ഥമാകുന്നു;

(ഇ) ‘പട്ടിക' എന്നാൽ ഒരു നിയോജക മണ്ഡലത്തിനുവേണ്ടിയുള്ള സമ്മതിദായകരുടെ പട്ടിക എന്നർത്ഥമാകുന്നു;

[(ഇഇ) 'പ്രവാസി ഭാരതീയ സമ്മതിദായകൻ' എന്നാൽ ആക്റ്റിലെ 21 എ വകുപ്പിൽ പരാമർശി ക്കപ്പെട്ടിട്ടുള്ളതും യോഗ്യതാ തീയതിയിൽ 18 വയസ്സിൽ കുറയാത്ത പ്രായമുള്ളതുമായ ഭാരത പൗരൻ എന്നർത്ഥമാകുന്നു.]

(എഫ്) ‘വകുപ്പ്' എന്നാൽ ആക്റ്റിലെ ഒരു വകുപ്പ് എന്നർത്ഥമാകുന്നു;

(ജി) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും എന്നാൽ നിർവ്വചിച്ചിട്ടില്ലാത്തതും എന്നാൽ ആക്റ്റിൽ നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും ആക്റ്റിൽ അവയ്ക്ക് നൽകി യിട്ടുള്ള അർത്ഥങ്ങൾ യഥാക്രമം ഉണ്ടായിരിക്കുന്നതാണ്.

3. പട്ടികയുടെ ഭാഷയും ഫാറവും.- ഓരോ നിയോജകമണ്ഡലത്തിലേക്കുമുള്ള പട്ടിക ഫാറം 1-ൽ മലയാളത്തിലോ ആ പ്രദേശത്തെ പ്രാദേശിക ഭാഷയിലോ [അല്ലെങ്കിൽ സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചേക്കാവുന്ന അത്തരം ഫാറത്തിലോ, അത്തരം രീതിയിലോ] തയ്യാറാക്കേണ്ടതാണ്.

This page is Accepted in Panchayath Wiki Project. updated on: 16/ 02/ 2018 by: Dinilkumar

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ 4. പട്ടിക ഭാഗങ്ങളായി തയ്യാറാക്കൽ.- ഓരോ നിയോജക മണ്ഡലത്തിലേക്കുമുള്ള പട്ടിക സൗകര്യപ്രദമായ ഭാഗങ്ങളായി വിഭജിച്ച് തുടർച്ചയായി നമ്പരിടേണ്ടതാണ്.

5. പേരുകളുടെ ക്രമം.- (1) സമ്മതിദായകരുടെ പേരുകൾ പട്ടികയിൽ അഥവാ പട്ടികയുടെ ഓരോ ഭാഗത്തിലും, അതതു സംഗതി പോലെ, വീട്ടുനമ്പർ ക്രമത്തിൽ ക്രമീകരിക്കേണ്ടതാണ്.

(2) പട്ടികയുടെ ഓരോ ഭാഗത്തിലും സമ്മതിദായകരുടെ പേരുകൾ പ്രായോഗികമായി കഴിയുന്നത്ര ഒന്നിൽ തുടങ്ങുന്ന തുടർച്ചയായ വ്യത്യസ്ത കൂട്ടം നമ്പരായി നമ്പർ ഇടേണ്ടതാണ്.

[5.എ. പ്രവാസി ഭാരതീയ സമ്മതിദായകന്റെ പേര് പട്ടികയിൽ ഉൾപ്പെടുത്തൽ.- ആക്റ്റിലെ 21 എ വകുപ്പുപ്രകാരം പട്ടികയിൽ ഉൾപ്പെടുത്താൻ യോഗ്യതയുള്ള ഓരോ പ്രവാസി ഭാരതീയ സമ്മതിദായകന്റെയും പേര് അയാളുടെ പാസ്പോർട്ടിൽ പരാമർശിക്കുന്ന കേരളത്തിലെ താമസസ്ഥലം സ്ഥിതിചെയ്യുന്ന ഭാഗത്തെ പട്ടികയിൽ ഉൾപ്പെടുത്തേണ്ടതാണ്.)

6. വാസഗൃഹങ്ങളിലെ താമസക്കാർ നൽകേണ്ടതായ വിവരവും എന്യൂമറേറ്ററന്മാരുടെ നിയമനവും.-(1) പട്ടിക തയ്യാറാക്കുന്നതിന്റെ ആവശ്യത്തിലേക്കായി, രജിസ്ട്രേഷൻ ആഫീസർക്ക് ഈ ആവശ്യത്തിലേക്കായി അധികാരപ്പെടുത്തിയിട്ടുള്ള അദ്ദേഹത്തിന്റെ സഹായി മുഖാന്തരം ഫാറം 2-ലുള്ള അഭ്യർഥന കത്തുകൾ ആ നിയോജകമണ്ഡലത്തിലോ അതിന്റെ ഏതെങ്കിലും ഭാഗത്തോ ഉള്ള വാസഗൃഹങ്ങളിലെ താമസക്കാർക്ക്, നൽകാവുന്നതും അപ്രകാരമുള്ള ഏതെങ്കിലും കത്ത് ലഭിക്കുന്ന ഏതൊരു വ്യക്തിയും അതിൽ ആവശ്യപ്പെടുന്ന വിവരം, അയാളുടെ കഴിവിന്റെ പരമാവധി, കത്ത് നൽകുന്ന ആൾക്ക് അദ്ദേഹം ആവശ്യപ്പെടുമ്പോൾ നൽകേണ്ടതുമാണ്.

(2) ഒരു വ്യക്തി ഏതെങ്കിലും പ്രസക്ത സമയത്ത് ഒരു സ്ഥലത്ത് സാധാരണ താമസക്കാരനാണോ എന്നതു സംബന്ധിച്ച് ഏതെങ്കിലും പ്രശ്നം ഉദിക്കുന്ന സംഗതിയിൽ സാധാരണ ആ താമസക്കാരനെ നിർണ്ണയിക്കുന്നതിലേക്കായി ഈ ചട്ടങ്ങളിലെ ഫാറം 2-ൽ വിനിർദ്ദേശിക്കുന്ന നിർദ്ദേശങ്ങൾ കൂടി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പരിഗണിക്കേണ്ടതാണ്.

(3) തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ആഫീസറുടെ അഭ്യർത്ഥന പ്രകാരം എയിഡഡ് സ്കൂളുകളിലെ അദ്ധ്യാപകരും തദ്ദേശാധികാര സ്ഥാപനങ്ങളിലെ ജീവനക്കാരും അടക്കം അതതു സംഗതി പോലെ, ആവശ്യാനുസരണം സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും സേവനം എന്യൂമറേറ്റർമാരായും സൂപ്പർവൈസർമാരായും ജോലി ചെയ്യുന്നതിന് വകുപ്പ് തലവന്മാരും ഓഫീസ് തലവന്മാരും തദ്ദേശാധികാര സ്ഥാപനങ്ങളും വിട്ടു കൊടുക്കേണ്ടതാണ്. നിശ്ചിത കാലയളവിനുള്ളിൽ ഈ ജോലി പൂർത്തീകരിക്കുന്നതുവരെ പാർട്ട്ടൈം ആയോ ഫുൾടൈം ആയോ ജോലി ചെയ്യാൻ എന്യൂമറേറ്റർമാരേയും സൂപ്പർവൈസർമാരേയും അനുവദിക്കാവുന്നതാണ്.

[6.എ. പ്രവാസി ഭാരതീയ സമ്മതിദായകനായി രജിസ്റ്റർ ചെയ്യപ്പെടേണ്ടവർക്കുള്ള അറിയിപ്പ്.- ആക്റ്റിലെ 21 എ വകുപ്പുപ്രകാരം പ്രവാസി ഭാരതീയ സമ്മതിദായകരായി പട്ടികയിൽ പേര് ചേർക്കപ്പെടുന്നതിനുള്ള ആവശ്യത്തിലേക്കായി പ്രവാസി ഭാരതീയ സമ്മതിദായകനായി പേര് രജിസ്റ്റർ ചെയ്യപ്പെടുന്നതിന് യോഗ്യതയുള്ള ഓരോരുത്തരും ചട്ടം 6-ബി പ്രകാരമുള്ള അപേക്ഷ നൽകേണ്ടതാണെന്ന് വ്യക്തമാക്കി ഒരു പൊതുവിജ്ഞാപനം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധപ്പെടുത്തേണ്ടതും ആയതിലേക്ക് ഉചിതവും ആവശ്യവുമെന്ന് കരുതുന്ന മറ്റ് പ്രചാരണം നടത്തേണ്ടതുമാണ്.

6ബി. പട്ടികയിൽ പ്രവാസി ഭാരതീയ സമ്മതിദായകരുടെ പേരുകൾ ഉൾപ്പെടുത്തുന്നതിനുള്ള അപേക്ഷ സമർപ്പിക്കൽ. (1) ഓരോ പ്രവാസി ഭാരതീയ സമ്മതിദായകനും അയാൾ സമ്മതിദായക പട്ടികയിൽ ഉൾപ്പെടുന്നതിന് മറ്റു വിധത്തിൽ അയോഗ്യനല്ലാതായിരിക്കുകയും, അയാളുടെ പാസ്പോർട്ടിൽ പരാമർശിച്ചിരിക്കുന്ന കേരളത്തിലെ താമസസ്ഥലം സ്ഥിതി ചെയ്യുന്ന നിയോജകമണ്ഡലത്തിലെ പട്ടികയിൽ പേര് രജിസ്റ്റർ ചെയ്യുന്നതിന് ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ ഫാറം 4എ-യിലുള്ള അപേക്ഷ ബന്ധപ്പെട്ട രജിസ്ട്രേഷൻ ഓഫീസർക്ക് നേരിട്ട് നൽകുകയോ തപാൽ മാർഗ്ഗം അയച്ചുകൊടുക്കുകയോ ചെയ്യേണ്ടതാണ്.

This page is Accepted in Panchayath Wiki Project. updated on: 16/ 02/ 2018 by: Dinilkumar

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (2) 11-ാം ചട്ടത്തിലെ (2)-ഉം. (3)-ഉം ഉപചട്ടങ്ങളിലെ വ്യവസ്ഥകൾ ഒരു പ്രവാസി ഭാരതീയ സമ്മതിദായകൻ എന്ന നിലയിൽ പേരുകൾ ഉൾപ്പെടുത്തുന്നതിനെക്കുറിച്ചോ പ്രത്യേക ഉൾക്കുറിപ്പുകളെക്കുറിച്ചോ ഉള്ള അവകാശവാദങ്ങളും ആക്ഷേപങ്ങളും ബോധിപ്പിക്കുന്നതിന് ആവശ്യമായ ഭേദഗതികളോടെ ബാധകമായിരിക്കുന്നതാണ്.

(3) തപാൽവഴി അയയ്ക്കുന്ന ഓരോ ഫാറം 4എ-യിലുമുള്ള അപേക്ഷയോടൊപ്പവും പ്രസ്തുത ഫാറത്തിൽ പറഞ്ഞിട്ടുള്ള എല്ലാ രേഖകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ഉള്ളടക്കം ചെയ്തിരിക്കേണ്ടതാണ്.

(4) രജിസ്ട്രേഷൻ ആഫീസർക്ക് നേരിട്ട് നൽകുന്ന ഫാറം 4എ-യിലുള്ള ഓരോ അപേക്ഷയോടൊപ്പവും പ്രസ്തുത അപേക്ഷയിൽ പറഞ്ഞിട്ടുള്ള എല്ലാ രേഖകളുടെയും സ്വയം സാക്ഷ്യപ്പെടു ത്തിയ പകർപ്പുകൾ ഉള്ളടക്കം ചെയ്യേണ്ടതും അസ്സൽ രേഖകൾ രജിസ്ട്രേഷൻ ഓഫീസറുടെ പരിശോധനയ്ക്കായി ഹാജരാക്കേണ്ടതുമാണ്.

7. ചില രജിസ്റ്ററുകളുടെ പ്രാപ്യത.- ഏതൊരു രജിസ്ട്രേഷൻ ആഫീസർക്കും അദ്ദേഹം നിയമിക്കുന്ന ഏതൊരാൾക്കും ഏതെങ്കിലും പട്ടിക തയ്യാറാക്കുന്നതിന്റെയോ പട്ടികയെക്കുറിച്ചുള്ള അവകാശമോ ആക്ഷേപമോ തീരുമാനിക്കുന്നതിന്റെയോ ആവശ്യത്തിലേക്കായി ജനന-മരണ രജിസ്ട്രാർ സൂക്ഷിക്കുന്ന ഏതൊരു രജിസ്റ്ററും ഏതൊരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെയും പ്രവേശന രജിസ്റ്ററും പ്രാപ്യമായിരിക്കുന്നതും പ്രസ്തുത ഉദ്യോഗസ്ഥനോ ആൾക്കോ, അദ്ദേഹം ആവശ്യപ്പെടുംപ്രകാരം, അപ്രകാരമുള്ള രജിസ്റ്ററുകളിലെ വിവരങ്ങളും പ്രസക്ത ഭാഗങ്ങളുടെ പകർപ്പുകളും നൽകാൻ അങ്ങനെയുള്ള രജിസ്റ്ററിന്റെ ചുമതലയുള്ള ഏതൊരാളും ബാദ്ധ്യസ്ഥനായിരിക്കുന്നതുമാണ്.

8. പട്ടിക കരടായി പ്രസിദ്ധീകരിക്കൽ- ഒരു നിയോജകമണ്ഡലത്തിലേക്കുള്ള പട്ടിക തയ്യാറായാലുടൻതന്നെ രജിസ്ട്രേഷൻ ആഫീസർ, അതിന്റെ ഒരു പകർപ്പ് അദ്ദേഹത്തിന്റെ ആഫീസിൽ പരിശോധനയ്ക്കായി ലഭ്യമാക്കിയും ഫാറം 3-ലെ നോട്ടീസ് അദ്ദേഹത്തിന്റെ ആഫീസിലും ആക്റ്റിലെ 16-ാം വകുപ്പ് (2)-ാം ഉപവകുപ്പ് വിനിർദ്ദേശിക്കുന്ന പ്രകാരമുള്ള സ്ഥലങ്ങളിലും പ്രദർശിപ്പിച്ചു കൊണ്ടും, കരടായി പ്രസിദ്ധീകരിക്കേണ്ടതാണ്.

[എന്നാൽ കരടായി പ്രസിദ്ധീകരിക്കുന്ന പട്ടികയിൽ പ്രവാസി ഭാരതീയ സമ്മതിദായകരുടെ പേരുകൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ, അത്തരം പട്ടികകളുടെ പകർപ്പ് രജിസ്ട്രേഷൻ ആഫീസറുടെ ഔദ്യോഗിക വെബ്സൈറ്റിലും പ്രസിദ്ധീകരിക്കേണ്ടതാണ്.]

9. പട്ടികയുടെയും നോട്ടീസിന്റെയും തുടർന്നുള്ള പ്രചാരണം.- കൂടാതെ രജിസ്ട്രേഷൻ ആഫീസർ.

(എ) പട്ടികയുടെ ഓരോ പ്രത്യേക ഭാഗവും 3-ാം ഫാറത്തിലുള്ള നോട്ടീസിന്റെ പകർപ്പ് സഹിതം, പ്രസ്തുത ഭാഗം ബാധകമാകുന്ന പ്രദേശത്തോ അതിനടുത്ത പ്രദേശത്തോ ഉള്ളതും പൊതുജനങ്ങൾക്ക് പ്രാപ്യവുമായ ഏതെങ്കിലും സ്ഥലത്ത് പരിശോധനയ്ക്ക് ലഭ്യമാക്കേണ്ടതും;

(ബി), ഫാറം 3-ലുള്ള നോട്ടീസിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വിനിർദ്ദേശിച്ചേക്കാവുന്ന കൂടുതൽ പ്രചാരം നൽകേണ്ടതും;

This page is Accepted in Panchayath Wiki Project. updated on: 16/ 02/ 2018 by: Dinilkumar

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (സി) ഭാരത തെരഞ്ഞെടുപ്പ് കമ്മീഷൻ, സംസ്ഥാനത്ത് ഒരു ചിഹ്നം പ്രത്യേകമായി നീക്കിവച്ചിട്ടുള്ള എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും പട്ടികയുടെ ഓരോ പ്രത്യേക ഭാഗത്തിന്റെയും രണ്ടു പകർപ്പുകൾ സൗജന്യമായി നൽകേണ്ടതും ആണ്.

10. അവകാശവാദങ്ങളും ആക്ഷേപങ്ങളും ബോധിപ്പിക്കുന്നതിനുള്ള കാലയളവ്.- 8-ാം ചട്ടപ്രകാരമുള്ള കരട് പട്ടിക പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ പതിനഞ്ച് ദിവസത്തെ കാലയളവിനുള്ളിൽ [പ്രസ്തുത] പട്ടികയിൽ പേര് ഉൾപ്പെടുത്താനുള്ള എല്ലാ അവകാശവാദവും അതിലുള്ള ഉൾക്കുറിപ്പുകളെ കുറിച്ചുമുള്ള എല്ലാ ആക്ഷേപങ്ങളും ബോധിപ്പിക്കേണ്ടതാണ്.

എന്നാൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് ഗസറ്റ് വിജ്ഞാപനം വഴി ഒരു നിയോജക മണ്ഡലത്തെ സംബന്ധിച്ച് പൂർണ്ണമായോ അതിന്റെ ഏതെങ്കിലും ഭാഗത്തെ സംബന്ധിച്ചോ മേൽപ്പറഞ്ഞ കാലയളവ് നീട്ടാവുന്നതാണ്.

11. ആക്ഷേപങ്ങളും അവകാശവാദങ്ങളും ഉന്നയിക്കുന്നതിനുള്ള ഫാറം.- (1) അവകാശവൈദങ്ങളും ഉന്നയിക്കുന്നതിനുള്ള ഫാറം- (എ) ഫാറം 4-ലും; (ബി) പേര് ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്ന ആൾ '[ഒപ്പിട്ടിട്ടുള്ളതും ആയിരിക്കേണ്ടതാണ്]; (സി)°[x x x) (2) പട്ടികയിൽ [പേര് ഉൾപ്പെടുത്തുന്നതിൻമേലോ ഉൾപ്പെടുത്തിയതിൻമേലോ ഉള്ള ആക്ഷേപം]- (എ) ഫാറം 5-ലും; (ബി) ഉന്നയിക്കുന്നത് പട്ടികയിൽ ഇതിനോടകം പേരു ഉൾപ്പെട്ടിട്ടുള്ള ഏതെങ്കിലും ആൾ തന്നെ ആയിരിക്കേണ്ടതും; (സി) ആക്ഷേപം ഉന്നയിക്കപ്പെട്ട പേര് കാണുന്ന പട്ടികകളിൽ, ഇതിനോടകം പേര് ഉൾപ്പെ ടുത്തപ്പെട്ടിട്ടുള്ള മറ്റൊരു വ്യക്തി മേലൊപ്പ് വച്ചിട്ടുള്ളതും, ആയിരിക്കേണ്ടതാണ്. (3) പട്ടികയിലുള്ള ഒരു രേഖപ്പെടുത്തലിന്റെ വിശദാംശത്തെയോ വിശദാംശങ്ങളെയോ കുറിച്ചുള്ള ആക്ഷേപം.-

(എ) ഫാറം 6-ലും;

(ബി) ആ രേഖപ്പെടുത്തലുമായി ബന്ധപ്പെട്ട വ്യക്തി തന്നെ ഉന്നയിക്കേണ്ടതും; ആകുന്നു.

[(4) [xx] വോട്ടർ പട്ടികയിലെ ഉൾക്കുറിപ്പിന്റെ സ്ഥാനമാറ്റത്തിനു വേണ്ടിയുള്ള അപേക്ഷ.-

(എ) ഫാറം 7-ലും;

(ബി) ആ രേഖപ്പെടുത്തലുമായി ബന്ധപ്പെട്ട വ്യക്തി തന്നെ സമർപ്പിക്കേണ്ടതും ആകുന്നു.]

[12. ആക്ഷേപങ്ങളും അവകാശവാദങ്ങളും ബോധിപ്പിക്കേണ്ട രീതി.- (1) വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തുന്നതിനുള്ള ഫാറം 4-ൽ ഉള്ള അപേക്ഷയും, ഉൾക്കുറിപ്പിലുള്ള വിശദാംശത്തിനെതിരെയുള്ള ഫാറം 6-ലെ ആക്ഷേപവും വോട്ടർ പട്ടികയിലെ സ്ഥാനമാറ്റത്തിനുവേണ്ടിയുള്ള ഫാറം 7-ലെ അപേക്ഷയും ഓൺലൈനായി സമർപ്പിക്കേണ്ടതാണ്.

This page is Accepted in Panchayath Wiki Project. updated on: 16/ 02/ 2018 by: Dinilkumar

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (2) പേര് ഉൾപ്പെടുത്തുന്നതിൻമേലും ഉൾപ്പെടുത്തിയതിൻമേലും ഉള്ള ഫാറം 5-ലെ ആക്ഷേപം -

(എ.) രജിസ്ട്രേഷൻ ആഫീസർക്കോ ഇക്കാര്യത്തിനായി നിർദ്ദേശിക്കപ്പെട്ടേക്കാവുന്ന മറ്റേതെങ്കിലും ആഫീസർക്കോ സമർപ്പിക്കുകയോ, അല്ലെങ്കിൽ

(ബി.) രജിസ്ട്രേഷൻ ആഫീസർക്ക് തപാൽ വഴി അയയ്ക്കുകയോ ചെയ്യേണ്ടതാണ്. ]

13. നിർദ്ദിഷ്ട ആഫീസർമാർ പാലിക്കേണ്ട നടപടിക്രമങ്ങൾ.- (1) ഇക്കാര്യത്തിലേക്കായി നാമനിർദ്ദേശിക്കപ്പെട്ടിട്ടുള്ള എല്ലാ ആഫീസർമാരും.

(എ.) അവകാശവാദങ്ങളുടെ ഒരു ലിസ്റ്റ് ഫാറം 9-ലും പേരുൾപ്പെടുത്തിയതിന്മേലുള്ള ആക്ഷേപത്തിന്റെ ഒരു ലിസ്റ്റ് ഫാറം 10-ലും വിശദാംശങ്ങളിന്മേലുള്ള ആക്ഷേപത്തിന്റെ ഒരു ലിസ്റ്റ് ഫാറം 11-ലും രണ്ടു പ്രതികൾ വീതം സൂക്ഷിച്ചു പോരേണ്ടതും;

(ബി) അദ്ദേഹത്തിന്റെ ആഫീസിലെ നോട്ടീസ് ബോർഡിൽ അത്തരം ഓരോ ലിസ്റ്റിന്റെയും പകർപ്പ് പ്രദർശിപ്പിച്ച് പോരേണ്ടതും ആകുന്നു.

(2) ഒരു അവകാശവാദമോ ആക്ഷേപമോ അദ്ദേഹത്തിന് സമർപ്പിക്കുന്ന പക്ഷം.- (1)-ാം ഉപവകുപ്പിലെ സംഗതികൾ പാലിച്ചതിനുശേഷം, അദ്ദേഹത്തിന് ഉചിതമെന്നു തോന്നുന്ന അഭിപ്രായമെന്തെങ്കിലുമുണ്ടെങ്കിൽ ആയവ സഹിതം രജിസ്ട്രേഷൻ ആഫീസർക്ക് അയച്ചുകൊടുക്കേണ്ടതാണ്.

14. രജിസ്ട്രേഷൻ ആഫീസർ പാലിക്കേണ്ടതായ നടപടിക്രമങ്ങൾ.- രജിസ്ട്രേഷൻ ആഫീസർ.-

(എ) 12-ാം ചട്ടപ്രകാരം നേരിട്ട് സ്വീകരിക്കുന്നതോ 13-ാം ചട്ടപ്രകാരം അയച്ചു കിട്ടുന്നതോ ആയ അവകാശവാദമോ ആക്ഷേപമോ അദ്ദേഹത്തിന് കിട്ടുന്നമുറയ്ക്ക് അവയുടെ വിശദാംശങ്ങൾ രേഖപ്പെടുത്തികൊണ്ടുള്ള ലിസ്റ്റുകളുടെ ഈരണ്ട് പകർപ്പുകൾ ഫാറം 9-ലും 10-ലും 11-ലും സൂക്ഷിച്ചു പോരേണ്ടതും;

(ബി) അദ്ദേഹത്തിന്റെ ആഫീസിലെ നോട്ടീസ് ബോർഡിൽ അത്തരം ഓരോ ലിസ്റ്റിന്റെയും പകർപ്പ് പ്രദർശിപ്പിച്ച് പോരേണ്ടതും;

ആകുന്നു. '

[എന്നാൽ, പ്രവാസി ഭാരതീയ സമ്മതിദായകൻ എന്ന നിലയിൽ രജിസ്റ്റർ ചെയ്യുന്നതു സംബന്ധിച്ച് എന്തെങ്കിലും അവകാശവാദമോ ആക്ഷേപമോ ഉണ്ടെങ്കിൽ അത്തരം അവകാശവാദമോ ആക്ഷേപമോ രേഖപ്പെടുത്തിയ ഒരു ലിസ്റ്റ് അദ്ദേഹത്തിന്റെ ഓഫീസിലെ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കേണ്ടതും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിക്കുന്ന മാതൃകയിൽ ബന്ധപ്പെട്ട രജിസ്ട്രേഷൻ ആഫീസറുടെ ഔദ്യോഗിക വെബ്സൈറ്റിലും പ്രസിദ്ധീകരിക്കേണ്ടതും ആണ്.]

15. ചില അവകാശവാദങ്ങളുടെയും ആക്ഷേപങ്ങളുടെയും നിരസിക്കൽ- ഇതിൽ വിനിർദ്ദേശിച്ചിട്ടുള്ള അപ്രകാരമുള്ള ഫാറത്തിലും രീതിയിലുമോ അല്ലാതെ നൽകിയിട്ടുള്ള ഏതൊരവകാശവാദവും ആക്ഷേപവും രജിസ്ട്രേഷൻ ആഫീസർ നിരസിക്കേണ്ടതാണ്.

16. അന്വേഷണം കൂടാതെ അവകാശവാദങ്ങളും ആക്ഷേപങ്ങളും സ്വീകരിക്കൽ- ഏതെങ്കിലും അവകാശവാദമോ ആക്ഷേപമോ സാധുവാണെന്ന് രജിസ്ട്രേഷൻ ആഫീസർക്ക് ബോദ്ധ്യമുണ്ടെങ്കിൽ 14-ാം ചട്ടം (ബി) ഖണ്ഡപ്രകാരം അത് ലിസ്റ്റിൽ രേഖപ്പെടുത്തി പ്രദർശിപ്പിച്ച് ഒരാഴ്ച യ്ക്കുശേഷം അദ്ദേഹത്തിന് കൂടുതൽ അന്വേഷണമില്ലാതെ അത് അനുവദിക്കാവുന്നതാണ്.

എന്നാൽ അങ്ങനെയുള്ള ഏതെങ്കിലും അവകാശവാദമോ ആക്ഷേപമോ അനുവദിക്കുന്നതിനുമുമ്പ് അന്വേഷണം വേണമെന്ന് ഏതെങ്കിലും ആൾ രേഖാമൂലം രജിസ്ട്രാറോട് ആവശ്യപ്പെടുന്ന പക്ഷം, കൂടുതൽ അന്വേഷണം നടത്താതെ അത്തരം അവകാശവാദവും ആക്ഷേപവും അനുവദിക്കുവാൻ പാടുള്ളതല്ല.

This page is Accepted in Panchayath Wiki Project. updated on: 16/ 02/ 2018 by: Dinilkumar

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ 17. അവകാശവാദങ്ങളും ആക്ഷേപങ്ങളും സംബന്ധിച്ച വാദം കേൾക്കുന്നതിനുള്ള നോട്ടീസ്.-(1) 15-ാം ചട്ടപ്രകാരമോ 16-ാം ചട്ടപ്രകാരമോ ഏതെങ്കിലും അവകാശവാദമോ ആക്ഷേപമോ തീർപ്പാകാത്ത പക്ഷം, രജിസ്ട്രേഷൻ ആഫീസർ,-

(എ.) അവകാശവാദമോ ആക്ഷേപമോ സംബന്ധിച്ച വാദം കേൾക്കുന്നതിനുള്ള തീയതിയും സമയവും സ്ഥലവും ചട്ടം 14-ലെ (ബി) ഖണ്ഡപ്രകാരം പ്രസിദ്ധീകരിക്കുന്ന ലിസ്റ്റിൽ വിനിർദ്ദേശിക്കേണ്ടതും;

(ബി.) വാദം കേൾക്കുന്നത് സംബന്ധിച്ച്.-

(i) അവകാശവാദത്തിന്റെ സംഗതിയിൽ അവകാശിക്ക് ഫാറം 12-ലും;

(ii) ഏതെങ്കിലും പേര് ഉൾപ്പെടുത്തുന്നതിനെതിരായ ആക്ഷേപത്തിന്റെ സംഗതിയിൽ ഫാറം 13-ൽ ആക്ഷേപകനും, ഫാറം 14-ൽ ആർക്കെതിരെയാണോ ആക്ഷേപം ഉന്നയിച്ചിട്ടുള്ളത്, അയാൾക്കും കൂടാതെ;

(iii) ഏതെങ്കിലും ഉൾക്കുറിപ്പിന്റെ വിശദാംശത്തിനോ വിശദാംശങ്ങൾക്കോ എതിരായ ആക്ഷേപത്തിന്റെ സംഗതിയിൽ ആക്ഷേപകന് ഫാറം 15-ലും; നോട്ടീസ് നൽകേണ്ടതും;

[(iv) വോട്ടർ പട്ടികയിലെ ഉൾക്കുറിപ്പിന്റെ സ്ഥാനമാറ്റത്തിന് വേണ്ടിയുള്ള അപേക്ഷ യുടെ സംഗതിയിൽ ഫാറം 15.എ-ലും നോട്ടീസ് നൽകേണ്ടതും]

ആകുന്നു.

(2) ഈ ചട്ടപ്രകാരമുള്ള ഒരു നോട്ടീസ്, നേരിട്ടോ ഇതിലേക്കായി അധികാരപ്പെടുത്തിയ ആൾ നേരിട്ടോ ഇതിലേക്കായി അധികാരപ്പെടുത്തിയ ആൾ രജിസ്റ്റേർഡ് തപാലായോ അല്ലെങ്കിൽ അയാളുടെ താമസസ്ഥലത്തോ ആ നിയോജക മണ്ഡലത്തിനുള്ളിൽ അവസാനം താമസിച്ചതായി അറിയപ്പെടുന്ന വസതിയിലോ അത് പതിച്ചോ നൽകാവുന്നതാണ്.

18. അവകാശവാദങ്ങളിന്മേലും ആക്ഷേപങ്ങളിന്മേലും അന്വേഷണം.-' (1) 17-ാം ചട്ടപ്രകാരം നോട്ടീസ് നൽകിയിട്ടുള്ള എല്ലാ അവകാശവാദങ്ങളിന്മേലും ആക്ഷേപങ്ങളിന്മേലും രജിസ്ട്രേഷൻ ആഫീസർ ഒരു സംക്ഷിപ്ത അന്വേഷണം നടത്തേണ്ടതും അതിന്മേലുള്ള അദ്ദേഹത്തിന്റെ തീരുമാനം രേഖപ്പെടുത്തേണ്ടതുമാണ്.

(2) വാദം കേൾക്കുമ്പോൾ അവകാശവാദി അഥവാ അതതു സംഗതിപോലെ, തടസ്സക്കാരനും തടസ്സവിധേയനും, രജിസ്ട്രേഷൻ ആഫീസറുടെ അഭിപ്രായത്തിൽ അദ്ദേഹത്തിന് സഹായകരമായേക്കാവുന്ന മറ്റേതൊരാൾക്കും ഹാജരാകാനും പറയാനുള്ളത് പറയാനും അവകാശമുണ്ടായിരി ക്കുന്നതാണ്.

(3) രജിസ്ട്രേഷൻ ആഫീസർക്ക് അദ്ദേഹത്തിന്റെ വിവേചനാധികാരം ഉപയോഗിച്ച്.-

(എ.) അവകാശവാദിയോടോ, തടസ്സക്കാരനോടോ, തടസ്സവിധേയനോടോ അദ്ദേഹത്തിന് മുമ്പാകെ ഹാജരാകാൻ ആവശ്യപ്പെടാവുന്നതും;

(ബി) ഏതൊരു വ്യക്തിയും നൽകിയ തെളിവ് സത്യപ്രതിജ്ഞ ചെയ്ത് ബോധിപ്പിക്കണ മെന്ന് ആവശ്യപ്പെടാവുന്നതും ഇതിലേക്കായി സത്യവാചകം ചൊല്ലിക്കൊടുക്കാവുന്നതുമാണ്.

18എ. പ്രവാസി ഭാരതീയ സമ്മതിദായകരെ സംബന്ധിച്ച അവകാശ വാദങ്ങളും ആക്ഷേപങ്ങളും അന്വേഷിക്കുന്നതിനുള്ള പ്രത്യേക വ്യവസ്ഥകൾ.- സമ്മതിദായക പട്ടികയിൽ പേര് ഉൾപ്പെടുത്തുന്നതിന് പ്രവാസി ഭാരതീയ സമ്മതിദായകരിൽ നിന്നും ലഭിക്കുന്ന ഓരോ അവകാശവാദത്തിന്മേലും, തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ആഫീസർ,-

(എ.) അത്തരം അവകാശവാദങ്ങളുടെ ഒരു ലിസ്റ്റ് 14-ാം ചട്ടത്തിന്റെ ക്ലിപ്ത നിബന്ധനയിൽ പറഞ്ഞിട്ടുള്ള പ്രകാരം പ്രദർശിപ്പിക്കേണ്ടതും പ്രസിദ്ധീകരിക്കേണ്ടതും;

(ബി) ഓരോ അവകാശവാദത്തിൻമേലും ഒരു സംക്ഷിപ്ത അന്വേഷണം നടത്തേണ്ടതും;

This page is Accepted in Panchayath Wiki Project. updated on: 16/ 02/ 2018 by: Dinilkumar

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (സി) ആക്ഷേപങ്ങൾ ഉണ്ടെങ്കിൽ അവ കേട്ടശേഷം, (എ.) ഖണ്ഡത്തിൻകീഴിൽ ലിസ്റ്റ് പ്രസിദ്ധീകരിച്ച തീയതി മുതൽ ഒരാഴ്ച കഴിഞ്ഞതിനുശേഷം പേർ സമ്മതിദായക പട്ടികയിൽ ഉൾപ്പെ ടുത്തേണ്ടതാണോ എന്നു തീരുമാനിക്കേണ്ടതും;

ആകുന്നു.]

19. മനഃപൂർവ്വമല്ലാതെ വിട്ടുപോയ പേരുകൾ ഉൾപ്പെടുത്തൽ.- പട്ടിക തയ്യാറാക്കുന്ന സമയത്തെ മനഃപൂർവ്വമല്ലാതെയോ പിശകോ മൂലം പട്ടികയിൽ നിന്നും ഏതെങ്കിലും സമ്മതിദായകരുടെ പേരുകൾ വിട്ടുപോയിരിക്കുകയാണെന്നും ഈ ചട്ടത്തിൻകീഴിൽ പരിഹാര നടപടി കൈക്കൊളേളണ്ടതാണെന്നും രജിസ്ട്രേഷൻ ആഫീസർ കരുതുന്ന പക്ഷം, അദ്ദേഹം,-

(എ.) അത്തരം സമ്മതിദായകരുടെ പേരുകളും മറ്റു വിവരങ്ങളുടെയും ഒരു ലിസ്റ്റ് തയ്യാറാക്കേണ്ടതും;

(ബി) ഈ പേരുകൾ പട്ടികയിൽ ഉൾപ്പെടുത്തുന്ന കാര്യം പരിഗണിക്കുന്ന സമയവും സ്ഥലവും സംബന്ധിച്ച ഒരു നോട്ടീസ് സഹിതം അദ്ദേഹത്തിന്റെ ആഫീസിലെ നോട്ടീസ് ബോർഡിൽ ലിസ്റ്റിന്റെ പകർപ്പ് പ്രദർശിപ്പിക്കേണ്ടതും ലിസ്റ്റും നോട്ടീസും അദ്ദേഹത്തിന് യുക്തമെന്ന് തോന്നുന്ന മറ്റു രീതിയിൽ പ്രസിദ്ധപ്പെടുത്തേണ്ടതും;

(സി) ലിഖിതമായോ വാക്കാലോ നൽകിയേക്കാവുന്ന ഏതെങ്കിലും ആക്ഷേപങ്ങൾ പരിഗണിച്ചശേഷം, എല്ലാമോ, ഏതെങ്കിലുമോ പേരുകൾ പട്ടികയിൽ ഉൾപ്പെടുത്തേണ്ടതാണോ എന്നു തീരു മാനിക്കേണ്ടതും;

ആകുന്നു.

20. പേരുകൾ നീക്കം ചെയ്യൽ.- മനഃപൂർവ്വമല്ലാതെയോ പിശകോ മൂലമോ മറ്റു വിധത്തിലോ, മരിച്ചയാളുടെയോ, ആ നിയോജകമണ്ഡലത്തിൽ താമസക്കാർ അല്ലാതായിത്തീർന്നവരുടെയോ അഥവാ മറ്റുവിധത്തിൽ പട്ടികയിൽ രജിസ്റ്റർ ചെയ്യാൻ അർഹതയില്ലാത്തവരുടെ പേരുകൾ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും, ഈ ചട്ടപ്രകാരം പരിഹാര നടപടി കൈക്കൊളേളണ്ടതാണെന്നും പട്ടിക അന്തിമമായി പ്രസിദ്ധപ്പെടുത്തുന്നതിനുമുമ്പ് എപ്പോഴെങ്കിലും രജിസ്ട്രേഷൻ ആഫീസർക്ക് തോന്നുന്നതായാൽ, അദ്ദേഹം,-

(എ.) അത്തരം സമ്മതിദായകരുടെ പേരും മറ്റു വിവരങ്ങളുടെയും ഒരു ലിസ്റ്റ് തയ്യാറാക്കേണ്ടതും;

(ബി) ഈ പേരുകൾ പട്ടികയിൽ നിന്ന് നീക്കം ചെയ്യുന്ന കാര്യം പരിഗണിക്കുന്ന സമയവും സ്ഥലവും സംബന്ധിച്ച ഒരു നോട്ടീസ് സഹിതം ലിസ്റ്റിന്റെ ഒരു പകർപ്പ് അദ്ദേഹത്തിന്റെ ആഫീസിലെ നോട്ടീസ്ബോർഡിൽ പ്രദർശിപ്പിക്കേണ്ടതും അദ്ദേഹത്തിന് യുക്തമെന്നുതോന്നുന്ന മറ്റു രീതിയിൽ ഈ ലിസ്റ്റും നോട്ടീസും പ്രസിദ്ധപ്പെടുത്തേണ്ടതും;

(സി) ലിഖിതമായോ വാക്കാലോ ബോധിപ്പിച്ചേക്കാവുന്ന ഏതെങ്കിലും ആക്ഷേപങ്ങൾ പരിഗണിച്ചശേഷം പട്ടികയിൽ നിന്ന് എല്ലാമോ ഏതെങ്കിലുമോ പേരുകൾ നീക്കം ചെയ്യേണ്ടതുണ്ടോയെന്ന് തീരുമാനിക്കേണ്ടതും;

ആകുന്നു.

എന്നാൽ ഏതെങ്കിലും ഒരാൾ ആ നിയോജകമണ്ഡലത്തിൽ താമസക്കാരല്ലാതായിത്തീർന്നെന്നോ സാധാരണ താമസക്കാരനല്ലെന്നോ അഥവാ മറ്റു വിധത്തിൽ ആ പട്ടികയിൽ പേര് രജിസ്റ്റർ ചെയ്യാൻ അർഹതയില്ലെന്നോ ഉള്ള കാരണത്താൽ ഏതെങ്കിലും ആളെ സംബന്ധിച്ച ഈ ചട്ടപ്രകാരം നടപടിയെടുക്കുന്നതിനുമുമ്പ് അയാളെ സംബന്ധിച്ച നിർദ്ദിഷ്ട നടപടി കൈക്കൊള്ളാതിരിക്കാൻ കാരണം കാണിക്കാൻ അയാൾക്ക് ന്യായമായ ഒരവസരം നൽകാൻ രജിസ്ട്രേഷൻ ആഫീസർ എല്ലാ ശ്രമവും നടത്തേണ്ടതാണ്.

21. പൂർത്തീകരിച്ച പട്ടികയുടെ പ്രസിദ്ധീകരണം- അതിനുശേഷം രജിസ്ട്രേഷൻ ആഫീസർ-

(എ) 16-ഉം 18-ഉം 19-ഉം 20-ഉം ചട്ടങ്ങൾ പ്രകാരമുള്ള അദ്ദേഹത്തിന്റെ തീരുമാനങ്ങൾ നടപ്പിലാക്കുന്നതിനും പട്ടികയിൽ തുടർന്നു കണ്ടുപിടിക്കപ്പെട്ട മറ്റു തെറ്റുകളും ക്ലറിക്കലോ അച്ചടി

This page is Accepted in Panchayath Wiki Project. updated on: 16/ 02/ 2018 by: Dinilkumar

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ യിലോ ഉള്ള ഏതെങ്കിലും പിശകുകളും തെറ്റുകളും തിരുത്തുന്നതിനും വേണ്ടി ഭേദഗതികളുടെ ഒരു ലിസ്റ്റ് തയ്യാറാക്കേണ്ടതും;

(ബി) ഭേദഗതികളുടെ ലിസ്റ്റ് സഹിതം, പൂർണ്ണമായ ഒരു പകർപ്പ് പരിശോധനയ്ക്ക് ലഭ്യമാക്കിക്കൊണ്ടും ഫാറം 16-ൽ ഒരു നോട്ടീസ് അദ്ദേഹത്തിന്റെ ആഫീസിൽ പ്രദർശിപ്പിച്ചുകൊണ്ടും, പട്ടിക പ്രസിദ്ധപ്പെടുത്തേണ്ടതും;

'[എന്നാൽ, ഏതെങ്കിലും പ്രവാസി ഭാരതീയ സമ്മതിദായകന്റെ പേര് പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അത് തെരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഓഫീസറുടെ ഔദ്യോഗിക വെബ്സൈറ്റിൽക്കൂടി പ്രസിദ്ധീകരിക്കേണ്ടതാണ്.)

(സി) ഏതെങ്കിലും ഭേദഗതികളുണ്ടെങ്കിൽ അവ സഹിതം അന്തിമമായി പ്രസിദ്ധപ്പെടുത്തിയ പ്രകാരമുള്ള പട്ടികയുടെ രണ്ടു പകർപ്പുകൾ, ഭാരത തെരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാനത്ത് തനതായി ഒരു ചിഹ്നം നീക്കിവച്ചിട്ടുള്ളതും എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പൊതുവായോ പ്രത്യേകമായോ നൽകിയേക്കാവുന്ന നിർദ്ദേശങ്ങൾക്ക് വിധേയമായി സൗജന്യമായി നൽകേണ്ടതും:

ആകുന്നു.

(2) അപ്രകാരം പ്രസിദ്ധപ്പെടുത്തുന്നതോടെ, ഭേദഗതികളുടെ ലിസ്റ്റ് സഹിതമുള്ള പട്ടിക നിയോജകമണ്ഡലത്തിന്റെ വോട്ടർ പട്ടിക ആകുന്നതാണ്.

(3) ഭേദഗതികളുടെ ലിസ്റ്റ് സഹിതമുള്ള പട്ടിക (2)-ാം ഉപചട്ടപ്രകാരം ഒരു നിയോജകമണ്ഡലത്തിന്റെ വോട്ടർ പട്ടിക ആകുമ്പോൾ രജിസ്ട്രേഷൻ ആഫീസർ, ബന്ധപ്പെട്ട എല്ലാവരുടെയും സൗകര്യാർത്ഥം, ഇതിലേക്കായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ചിട്ടുള്ള പൊതുവായതോ പ്രത്യേകമായതോ ആയ നിർദ്ദേശങ്ങൾക്ക് വിധേയമായി അടിസ്ഥാന പട്ടികയുടെ (ഈ ഉപചട്ടത്തിൽ ഇനിമേൽ അടിസ്ഥാനപട്ടികയെന്ന് പറയപ്പെടുന്നതാണ്) പ്രസക്തഭാഗങ്ങളിലെ ഉൾക്കുറിപ്പുകളിൽ തന്നെ പേരുകളുടെ കൂട്ടിച്ചേർക്കൽ, ഭേദഗതികൾ, ട്രാൻസ്പോർട്ടേഷൻ അഥവാ നീക്കം ചെയ്യൽ എന്നിവ നിർവ്വഹിച്ചുകൊണ്ട് ഈ ലിസ്റ്റിനെ അടിസ്ഥാനപട്ടികയുമായി സംയോജിപ്പിക്കേണ്ടതാണ്. എന്നാൽ അപ്രകാരമുള്ള സംയോജിപ്പിക്കൽ പ്രക്രിയക്കിടയിൽ ഭേദഗതി ലിസ്റ്റിൽ കൊടുത്തിരിക്കുന്ന പ്രകാരമുള്ള ഏതെങ്കിലും സമ്മതിദായകന്റെ പേരിലോ ഏതെങ്കിലും സമ്മതിദായകനെ സംബന്ധിക്കുന്ന ഏതെങ്കിലും വിശദാംശങ്ങളിലോ യാതൊരുമാറ്റവും വരുത്താൻ പാടില്ലാത്തതാണ്.

22. അവകാശവാദങ്ങളിലും ആക്ഷേപങ്ങളിലും തീരുമാനമെടുത്തുകൊണ്ടുള്ള ഉത്തരവിനെതിരായ അപ്പീൽ- (1) 18, 19, 20 എന്നീ ചട്ടങ്ങൾ പ്രകാരം രജിസ്ട്രേഷൻ ആഫീസർ കൈക്കൊള്ളുന്ന ഏതൊരു തീരുമാനത്തിനുമെതിരെ, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഈ ആവശ്യത്തിനുവേണ്ടി നിയോഗിച്ചേക്കാവുന്ന ഗവൺമെന്റ് ആഫീസർ (ഇനിമേൽ അപ്പലേറ്റ് ആഫീസർ എന്നു പറയപ്പെടുന്നതാണ്) മുമ്പാകെ അപ്പീൽ ബോധിപ്പിക്കാവുന്നതാണ്.

എന്നാൽ അപ്പീൽ ബോധിപ്പിക്കാൻ ആഗ്രഹിക്കുന്ന ആൾ അപ്പീലിൽ വിഷയമായ കാര്യത്തിന്മേൽ രജിസ്ട്രേഷൻ ആഫീസർ മുമ്പാകെ അയാൾക്ക് പറയാനുള്ളത് പറയാനും നിവേദനം സമർപ്പിക്കാനുമുള്ള അവകാശം വിനിയോഗിക്കാത്ത പക്ഷം അപ്പീൽ ബോധിപ്പിക്കാവുന്നതല്ല.

(2) (1)-ാം ഉപവകുപ്പ് പ്രകാരമുള്ള എല്ലാ അപ്പീലും.- (എ) മെമ്മോറാണ്ടം രൂപത്തിൽ ആയിരി ക്കേണ്ടതും അതിൽ അപ്പീൽവാദി ഒപ്പിടേണ്ടതും ഏത് ഉത്തരവിനെതിരെയാണോ അപ്പീൽ ബോധി പ്പിക്കുന്നത് ആ ഉത്തരവിന്റെ പകർപ്പ് ഉള്ളടക്കം ചെയ്യേണ്ടതും രണ്ടു രൂപ ഫീസ്..-

(i) നോൺ ജുഡീഷ്യൽ സ്റ്റാമ്പായോ;

(ii) സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചേക്കാവുന്ന മറ്റു വിധത്തിലോ അടക്കേണ്ടതും;

This page is Accepted in Panchayath Wiki Project. updated on: 16/ 02/ 2018 by: Dinilkumar

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (ബി) തീരുമാനം പ്രഖ്യാപിക്കുന്ന തീയതി മുതൽ പതിനഞ്ച് ദിവസത്തിനകം അപ്പലേറ്റ് ആഫീസർക്ക് നൽകുകയോ ആ കാലയളവിനുള്ളിൽ ആ ആഫീസർക്ക് ലഭിക്കത്തക്കവിധം രജിസ്ട്രേഡ് തപാലിൽ അദ്ദേഹത്തിന് അയയ്ക്കുകയോ ചെയ്യേണ്ടതും;

ആകുന്നു.

(3) ഈ ചട്ടപ്രകാരം അപ്പീൽ ബോധിപ്പിക്കുന്നതു കൊണ്ട് ചട്ടം 21 പ്രകാരം രജിസ്ട്രേഷൻ ആഫീസർ, കൈക്കൊളേളണ്ട ഏതെങ്കിലും നടപടി നിർത്തി വയ്ക്കുന്നതോ മാറ്റിവയ്ക്കുന്നതോ ആയ ഫലം ഉണ്ടായിരിക്കുന്നതല്ല.

(4) അപ്പലേറ്റ് ആഫീസറുടെ എല്ലാ തീരുമാനങ്ങളും അന്തിമമായിരിക്കുന്നതാണ്.

എന്നാൽ ആയത് രജിസ്ട്രേഷൻ ആഫീസറുടെ ഏതെങ്കിലും തീരുമാനത്തെ അസ്ഥിരപ്പെടുത്തുകയോ മാറ്റം വരുത്തുകയോ ചെയ്യുന്ന സംഗതിയിൽ അതിന് അപ്പീൽ തീരുമാനത്തിന്റെ തീയതി മുതൽ മാത്രമേ പ്രാബല്യമുണ്ടായിരിക്കുകയുള്ളൂ.

(5) ഈ ചട്ടപ്രകാരം അപ്പലേറ്റ് ആഫീസർ എടുക്കുന്ന തീരുമാനങ്ങൾക്ക് പ്രാബല്യം നൽകുന്നതിന് ആവശ്യമായേക്കാവുന്ന ഭേദഗതികൾ രജിസ്ട്രേഷൻ ആഫീസർ പട്ടികയിൽ വരുത്തിക്കേണ്ടതാണ്.

23. നിയോജകമണ്ഡലങ്ങളുടെ അതിർത്തി പുനർനിർണ്ണയത്തെ തുടർന്ന് പട്ടിക തയ്യാറാക്കുന്നതിനുള്ള പ്രത്യേക വ്യവസ്ഥ.- (1) ഏതെങ്കിലും നിയോജകമണ്ഡലത്തിന്റെ അതിർത്തി നിയമാനുസരണം പുതുതായി പുനർനിർണ്ണയം ചെയ്യുകയും അങ്ങനെയുള്ള നിയോജകമണ്ഡലത്തിനുവേണ്ടി ഒരു പട്ടിക ഉണ്ടാക്കേണ്ടത് അവശ്യം ആവശ്യമായിത്തീരുകയും ചെയ്താൽ,-

(എ) പുതിയ നിയോജകമണ്ഡലത്തിൽ ഉൾപ്പെട്ടിട്ടുള്ള നിലവിലുള്ള നിയോജകമണ്ഡലങ്ങളുടെയോ അവയുടെ ഭാഗങ്ങളുടെയോ പട്ടികകൾ കൂട്ടിയോജിപ്പിച്ചും;

(ബി) അപ്രകാരം കൂട്ടിയോജിപ്പിച്ച പട്ടികയിലെ ക്രമീകരണത്തിലും ക്രമനമ്പരിലും തലവാചകങ്ങളിലും അനുയോജ്യമായ മാറ്റങ്ങൾ വരുത്തിയും; അതുണ്ടാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശിക്കാവുന്നതാണ്.

(2) അങ്ങനെ തയ്യാറാക്കിയ പട്ടിക 21-ാം ചട്ടത്തിൽ വിനിർദ്ദേശിക്കപ്പെട്ട രീതിയിൽ പ്രസിദ്ധപ്പെടുത്തേണ്ടതും അങ്ങനെ പ്രസിദ്ധപ്പെടുത്തുന്നതിലൂടെ അത് പുതിയ നിയോജകമണ്ഡലത്തിന്റെ വോട്ടർ പട്ടികയായി തീരുന്നതുമാണ്.

24. പട്ടികകളുടെ റിവിഷൻ- ആക്റ്റിലെ 22-ാം വകുപ്പ് (2)-ാം ഉപവകുപ്പ് പ്രകാരം എല്ലാ നിയോജകമണ്ഡലത്തിലെയും പട്ടിക, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിക്കുന്ന പ്രകാരം സമഗ്രമായോ സംക്ഷിപ്തമായോ അഥവാ ഭാഗികമായി സമഗ്രമായും ഭാഗികമായി സംക്ഷിപ്തമായും പരിഷ്ക്കരിക്കേണ്ടതാണ്.

(2) ഏതെങ്കിലും വർഷത്തിൽ പട്ടികയോ അതിന്റെ ഏതെങ്കിലും ഭാഗമോ സമഗ്രമായി പരിഷ്ക്കരിക്കേണ്ടതുള്ള പക്ഷം, അത് പുതുതായി തയ്യാറാക്കേണ്ടതും ഇക്കാര്യത്തിൽ, പട്ടിക ആദ്യമായി തയ്യാറാക്കുമ്പോഴെന്നതുപോലെ 3 മുതൽ 22 വരെയുള്ള ചട്ടങ്ങൾ ഇപ്രകാരമുള്ള പരിഷ്ക്കരണത്തിന്റെ കാര്യത്തിൽ ബാധകമായിരിക്കുന്നതുമാണ്.

(3) ഏതെങ്കിലും വർഷം പട്ടികയോ അതിന്റെ ഏതെങ്കിലും ഭാഗമോ സംക്ഷിപ്തമായി പരിഷ്ക്കരിക്കേണ്ടതുള്ളപക്ഷം രജിസ്ട്രേഷൻ ആഫീസർ, തൽസമയം ലഭ്യമായേക്കാവുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ പട്ടികയുടെ പ്രസക്തഭാഗങ്ങൾക്കുള്ള ഭേദഗതികളുടെ ഒരു ലിസ്റ്റ് തയ്യാറാക്കിക്കേണ്ടതും ഭേദഗതികളുടെ ഈ കരട് ലിസ്റ്റ് സഹിതം പട്ടിക പ്രസിദ്ധപ്പെടുത്തേണ്ടതും; ആദ്യമായി പട്ടിക തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ടെന്നതുപോലെ '[6A) മുതൽ 22 വരെയുള്ള ചട്ടങ്ങളിലെ വ്യവസ്ഥകൾ ഇപ്രകാരമുള്ള പരിഷ്കരണത്തിന്റെ കാര്യത്തിൽ ബാധകമായിരിക്കുന്നതുമാണ്.

This page is Accepted in Panchayath Wiki Project. updated on: 16/ 02/ 2018 by: Dinilkumar

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (4) (2)-ാം ഉപചട്ടപ്രകാരം പരിഷ്ക്കരിച്ച കരട് പട്ടികയോ അഥവാ (3)-ാം ഉപചട്ടപ്രകാരം പട്ടികയും ഭേദഗതികളുടെ ലിസ്റ്റിന്റെയും കരടോ പ്രസിദ്ധീകരിക്കുന്നതിനും 21-ാം ചട്ടപ്രകാരം ആയതിന്റെ അന്തിമമായ പ്രസിദ്ധീകരണത്തിനുമിടയ്ക്കുള്ള ഏതെങ്കിലും സമയത്ത് ആക്റ്റിലെ 24-ാം വകുപ്പുപ്രകാരം തൽസമയം പ്രാബല്യത്തിലുള്ള പട്ടികയിൽ ഏതെങ്കിലും പേരുകൾ ഉൾപ്പെടുത്താൻ നിർദ്ദേശിക്കപ്പെടുന്ന പക്ഷം, രജിസ്ട്രേഷൻ ആഫീസർ, അത്തരം ഉൾപ്പെടുത്തലിന് അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഏതെങ്കിലും സാധുവായ ആക്ഷേപമില്ലെങ്കിൽ ഭേദഗതി ചെയ്ത പട്ടികയിൽ ഈ പേരുകൾ കൂടി ഉൾപ്പെടുത്തിക്കേണ്ടതാണ്.

25. വോട്ടർ പട്ടികകളിലെ ഉൾക്കുറിപ്പുകളിൽ തിരുത്തലും പേരുകളുടെ ചേർക്കലും.- "(1) ആക്റ്റിലെ 23-ാം വകുപ്പോ, 24-ാം വകുപ്പ് (1)-ാം ഉപവകുപ്പോ പ്രകാരമുള്ള എല്ലാ അപേക്ഷകളും ആക്ഷേപങ്ങളും 4,|4A| 6, 7 എന്നീ ഫാറങ്ങളിൽ ഏതാണോ അനുയോജ്യമായത് അത് ഓൺലൈനായും, ഫാറം 5-ലെ ആക്ഷേപവും ഫാറം 8-ലെ അപേക്ഷയും ഡ്യൂപ്ലിക്കേറ്റ് സഹിതം നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കേണ്ടതാണ്.)

(2) (1)-ാം ഉപചട്ടത്തിൽ പരാമർശിക്കുന്ന പ്രകാരമുള്ള എല്ലാ അപേക്ഷകളും സംസ്ഥാന കമ്മീഷൻ നിർദ്ദേശിച്ചേക്കാവുന്ന രീതിയിൽ രജിസ്ട്രേഷൻ ആഫീസർക്ക് നൽകേണ്ടതാണ്.

(3), (4) xxx)

(5) അത്തരം അപേക്ഷ ലഭിച്ചാലുടൻ തന്നെ, രജിസ്ട്രേഷൻ ആഫീസർ, തന്റെ ആഫീസിന്റെ ഏതെങ്കിലും ശ്രദ്ധേയമായ ഭാഗത്ത് അതിന്റെ ഒരു പകർപ്പ് പ്രദർശിപ്പിക്കാനും അതോടൊപ്പം അങ്ങനെ പ്രദർശിപ്പിച്ച തീയതി മുതൽ ഏഴു ദിവസക്കാലയളവിനുള്ളിൽ അത്തരം അപേക്ഷയിന്മേൽ ആക്ഷേപം സമർപ്പിക്കാൻ ക്ഷണിച്ചു കൊണ്ടുള്ള നോട്ടീസ് പ്രദർശിപ്പിക്കാനും നിർദ്ദേശിക്കേണ്ടതാണ്.

(6) (5)-ാം ഉപചട്ടത്തിൽ വിനിർദ്ദേശിച്ച കാലാവധി കഴിഞ്ഞതിനുശേഷം, കഴിയുന്നത്രവേഗം രജിസ്ട്രേഷൻ ആഫീസർ അപേക്ഷയും അതിന്മേൽ ഏതെങ്കിലും ആക്ഷേപങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിൽ അവയും പരിഗണിക്കേണ്ടതും അദ്ദേഹത്തിന് ബോദ്ധ്യപ്പെടുന്നെങ്കിൽ പട്ടികയുടെ ഉൾക്കുറിപ്പുകളിൽ ആവശ്യമായി വന്നേക്കാവുന്ന കൂട്ടിച്ചേർക്കലോ, നീക്കം ചെയ്യലോ, തിരുത്തലോ, സ്ഥാനം മാറ്റലോ നിർദ്ദേശിക്കേണ്ടതുമാണ്.

എന്നാൽ രജിസ്ട്രേഷൻ ആഫീസർ ഒരു അപേക്ഷ നിരസിക്കുമ്പോൾ അപ്രകാരം നിരസിക്കുന്നതിന് അദ്ദേഹത്തിനുള്ള കാരണങ്ങളുടെ സംക്ഷിപ്ത പ്രസ്താവന എഴുതി രേഖപ്പെടുത്തേണ്ടതാണ്.

26. ഉത്തരവിന്മേലുള്ള അപ്പീലുകൾ- (1) ആക്റ്റിലെ 25-ാം വകുപ്പു പ്രകാരമുള്ള എല്ലാ അപ്പീലും

(എ.) മെമ്മോറാണ്ട രൂപത്തിൽ അപ്പീൽവാദി ഒപ്പിട്ടും;

(ബി) അപ്പീലിനു വിധേയമായ ഉത്തരവിന്റെ പകർപ്പും

(i) നോൺ ജുഡീഷ്യൽ സ്റ്റാമ്പ് മുഖാന്തിരമോ;

This page is Accepted in Panchayath Wiki Project. updated on: 16/ 02/ 2018 by: Dinilkumar

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (ii) സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചേക്കാവുന്ന പ്രകാരമുള്ള മറ്റു രീതിയിലോ, പത്തു രൂപ ഫീസ് അടച്ചും;

(സി) അപ്പീൽ ചെയ്യുന്ന ഉത്തരവിന്റെ തീയതി മുതൽ പതിനഞ്ചു ദിവസത്തിനകം ജില്ലാ തെരഞ്ഞെടുപ്പ് ആഫീസർക്ക് നൽകുകയോ ആ കാലയളവിനുള്ളിൽ അദ്ദേഹത്തിന് ലഭിക്കത്തക്കവിധം രജിസ്റ്റേർഡ് തപാലിൽ അയച്ചു കൊടുക്കുകയോ ചെയ്യേണ്ടതാണ്.

എന്നാൽ നിർദ്ദിഷ്ട സമയത്തിനുള്ളിൽ അപ്പീൽ നൽകാതിരിക്കാൻ മതിയായ കാരണം അപ്പീൽവാദിക്ക് ഉണ്ടായിരുന്നുവെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ആഫീസർക്ക് ബോദ്ധ്യമാകുകയാണെ ങ്കിൽ അദ്ദേഹത്തിന് ആ കാലതാമസം മാപ്പാക്കാവുന്നതാണ്.

(2) (1)-ാം ഉപചട്ടത്തിന്റെ ആവശ്യം സംബന്ധിച്ചിടത്തോളം, അപ്പീൽവാദിയോ അയാൾക്കു വേണ്ടി മറ്റാരെങ്കിലുമോ ജില്ലാ തെരഞ്ഞെടുപ്പ് ആഫീസർക്ക് അപ്പീൽ മെമ്മോറാണ്ടം കൈമാറുമ്പോൾ അപ്പീൽ സമർപ്പിച്ചതായി കരുതപ്പെടേണ്ടതാണ്.

27. പട്ടികയുടെയും ബന്ധപ്പെട്ട കടലാസുകളുടെയും സൂക്ഷിപ്പും സംരക്ഷണവും.- (1) ഒരു നിയോജകമണ്ഡലത്തിലേക്കുള്ള പട്ടിക അന്തിമമായി പ്രസിദ്ധീകരിച്ചശേഷം താഴെ വിവരിക്കുന്ന കടലാസുകൾ രജിസ്ട്രേഷൻ ആഫീസറുടെ ആഫീസിലോ ജില്ലാ തെരഞ്ഞെടുപ്പ് ആഫീസർ ഉത്തരവു പ്രകാരം വിനിർദ്ദേശിച്ചേക്കാവുന്ന മറ്റേതെങ്കിലും സ്ഥലത്തോ ആ പട്ടികയുടെ അടുത്ത സമഗ്ര പുതുക്കൽ പൂർത്തിയായതിനുശേഷം ഒരു വർഷം കഴിയുന്നതുവരെ സൂക്ഷിക്കേണ്ടതാണ്.-

(എ) പട്ടികയുടെ പൂർണ്ണമായ ഒരു പകർപ്പ്;

(ബി) ചട്ടം 6 പ്രകാരം രജിസ്ട്രേഷൻ ആഫീസർക്ക് സമർപ്പിക്കപ്പെട്ട പ്രസ്താവനകൾ;

(സി) എന്യൂമറേഷൻ ഫാറങ്ങളുടെ രജിസ്റ്റർ;

(ഡി) പട്ടിക തയ്യാറാക്കലുമായി ബന്ധപ്പെട്ട അപേക്ഷ,

(ഇ) എന്യൂമറേറ്റിംഗ് ഏജൻസികൾ തയ്യാറാക്കിയതും പട്ടിക തയ്യാറാക്കുന്നതിന് ഉപയോഗിച്ചതുമായ കൈയെഴുത്ത് ഭാഗങ്ങൾ;

(എഫ്) അവകാശവാദങ്ങളും ആക്ഷേപങ്ങളുമായി ബന്ധപ്പെട്ട കടലാസുകൾ;

(ജി) ചട്ടം 22 പ്രകാരമുള്ള അപ്പീലുകളുമായി ബന്ധപ്പെട്ട കടലാസുകൾ;

(എച്ച്) ആക്റ്റിന്റെ 24-ഉം 25-ഉം വകുപ്പുകൾ പ്രകാരമുള്ള അപേക്ഷകൾ.

(2) രജിസ്ട്രേഷൻ ആഫീസർ യഥാവിധി അംഗീകരിച്ച്, ഓരോ നിയോജക മണ്ഡലത്തിന്റേയും പട്ടികയുടെ പൂർണ്ണമായ ഒരു പകർപ്പ് ഒരു സ്ഥിരരേഖയായി ജില്ലാ തെരഞ്ഞെടുപ്പ് ആഫീസർ വിനിർദ്ദേശിച്ചേക്കാവുന്ന സ്ഥലത്ത് സൂക്ഷിക്കേണ്ടതാണ്.

28. വോട്ടർ പട്ടികകളുടേയും ബന്ധപ്പെട്ട കടലാസുകളുടേയും പരിശോധന- വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട് 2-ാം ചട്ടത്തിൽ പരാമർശിക്കുന്ന കടലാസുകൾ പരിശോധിക്കുന്നതിനും ജില്ലാ തെരഞ്ഞെടുപ്പ് ആഫീസർ നിശ്ചയിച്ചേക്കാവുന്ന ഫീസ് നൽകി അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ലഭിക്കുന്നതിനും എല്ലാ ആളുകൾക്കും അവകാശമുണ്ടായിരിക്കുന്നതാണ്.

29. വോട്ടർ പട്ടികയുടേയും ബന്ധപ്പെട്ട കടലാസുകളുടേയും നശിപ്പിക്കൽ.-(1) 27-ാം ചട്ടത്തിൽ പരാമർശിക്കുന്ന എല്ലാ കടലാസുകളും അതിൽ വിനിർദ്ദേശിക്കുന്ന കാലയളവിനുശേഷം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതിലേക്കായി നൽകിയേക്കാവുന്ന പൊതുവായതോ പ്രത്യേകമായതോ ആയ ഏതെങ്കിലും നിർദ്ദേശങ്ങൾ ഉണ്ടെങ്കിൽ, അത്തരം നിർദ്ദേശങ്ങൾക്ക് വിധേയമായി ജില്ലാ തെരഞ്ഞെടുപ്പ് ആഫീസർ നിർദ്ദേശിച്ചേക്കാവുന്ന രീതിയിൽ നശിപ്പിക്കേണ്ടതാണ്.

(2) ഏതെങ്കിലും നിയോജകമണ്ഡലത്തിലെ വോട്ടർ പട്ടികകളിൽ 27-ാം ചട്ടപ്രകാരം നിക്ഷേപിക്കാനും മറ്റേതെങ്കിലും പൊതുകാര്യത്തിലും ആവശ്യമായ എണ്ണത്തിൽ കവിഞ്ഞുള്ളവ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ വിനിർദ്ദേശിച്ചേക്കാവുന്ന സമയത്തും അത്തരം രീതിയിലും നശിപ്പിക്കേണ്ടതും അപ്രകാരം നശിപ്പിക്കപ്പെടുന്നതുവരെ അവ പൊതുജനങ്ങൾക്ക് വിലയ്ക്കു വാങ്ങാൻ ലഭ്യമാക്കേണ്ടതുമാണ്.

This page is Accepted in Panchayath Wiki Project. updated on: 16/ 02/ 2018 by: Dinilkumar

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ 30. പഴയ ഫോറങ്ങളുടെ ഉപയോഗം.- ഈ ചട്ടങ്ങൾ പ്രകാരം രജിസ്ട്രേഷൻ ആഫീസർക്ക് ഏതെങ്കിലും അവകാശവാദമോ ആക്ഷേപമോ മറ്റ് അപേക്ഷയോ നൽകുന്നതിനുള്ള ഏതൊരു ഫാറത്തിലും എന്തെങ്കിലും ഭേദഗതി പ്രാബല്യത്തിൽ വന്നതിനുശേഷം ആറുമാസ കാലയളവിൽ ഏതെങ്കിലും ആൾ, അതതു സംഗതി പോലെ, അത്തരം അവകാശവാദമോ ആക്ഷേപമോ മറ്റ് അപേക്ഷയോ അങ്ങനെയുള്ള ഭേദഗതിക്കുമുമ്പ് നിലവിലിരുന്ന ഫാറത്തിൽ നൽകുന്നതായാൽ രജിസ്ട്രേഷൻ ആഫീസർ അത്തരം അവകാശവാദമോ ആക്ഷേപമോ മറ്റ് അപേക്ഷയോ കൈകാര്യം ചെയ്യേണ്ടതും അദ്ദേഹത്തിന് ഈ ആവശ്യത്തിലേക്കായി, രേഖാമൂലമുള്ള നോട്ടീസ് മുഖാന്തിരം അങ്ങിനെയുള്ള ആളിനോട്, ഭേദഗതി ചെയ്ത ഫോറം ഉപയോഗിച്ചിരുന്നെങ്കിൽ ഹാജരാക്കുമായിരുന്ന അത്തരം കൂടുതൽ വിവരങ്ങൾ നോട്ടീസിൽ വിനിർദ്ദേശിച്ചേക്കാവുന്ന അത്തരം ന്യായമായ സമയത്തിനുള്ളിൽ ഹാജരാക്കുവാൻ ആവശ്യപ്പെടാവുന്നതുമാണ്.

ഫോറം 1
(ചട്ടം 3 കാണുക)
20....-ലെ വോട്ടർ പട്ടിക

(നിയോജകമണ്ഡലം നമ്പർ) / (പഞ്ചായത്തിന്റെ പേര്) ഗ്രാമ പഞ്ചായത്ത് നിയോജകമണ്ഡലം പാർട്ട്.

പോളിംഗ് സ്റ്റേഷന്റെ പേര്

പോളിംഗ് സ്റ്റേഷന് നൽകിയിരിക്കുന്ന നമ്പർ

പോളിംഗ് സ്റ്റേഷന്റെ പ്രദേശം

[(നിയോജകമണ്ഡലം നമ്പർ) /

(പഞ്ചായത്തിന്റെ പേര്) ബ്ലോക്ക് പഞ്ചായത്ത് നിയോജകമണ്ഡലം .

വോട്ടർ പട്ടിക പാർട്ട്]

[(നിയോജകമണ്ഡലം നമ്പർ) / ...........

(പഞ്ചായത്തിന്റെ പേര്) ജില്ലാ പഞ്ചായത്ത് നിയോജകമണ്ഡലം.

വോട്ടർ പട്ടിക പാർട്ട്]

ക്രമ നമ്പർ വീട്ടുനമ്പരും വീട്ടുപേരും (ബ്രാക്കറ്റിനുള്ളിൽ) സമ്മതിദായകന്റെ പേര് അച്ഛന്റെ/അമ്മയുടെ/കാരണവന്റെ/ ഭർത്താവിന്റെ പേര് പുരുഷൻ/സ്ത്രീ 20.... ജനുവരിയിലെ വയസ്സ്
(1). (2). (3). (4). (5). (6).


തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ആഫീസർ

കൂട്ടിച്ചേർക്കലുകൾ

ക്രമ നമ്പർ വീട്ടുനമ്പരും വീട്ടുപേരും (ബ്രാക്കറ്റിനുള്ളിൽ) സമ്മതിദായകന്റെ പേര് അച്ഛന്റെ/അമ്മയുടെ/കാരണവന്റെ/ ഭർത്താവിന്റെ പേര് പുരുഷൻ/സ്ത്രീ 20.... ജനുവരിയിലെ വയസ്സ്
(1). (2). (3). (4). (5). (6).


തിരുത്തലുകൾ

ഉൾക്കുറിപ്പിന്റെ (കമ നമ്പർ സമ്മതിദായകന്റെ പേര് നിലവിലുള്ള ഉൾക്കുറിപ്പ് പകരമായി വായിക്കേണ്ടത് (ശരിയായ ഉൾക്കുറിപ്പ്)
(1). (2). (3). (4).


വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ

ഒഴിവാക്കലുകൾ
ഉൾക്കുറിപ്പിന്റെ (കമ നമ്പർ സമ്മതിദായകന്റെ പേര്
(1). (2).


തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ആഫീസ

ഫാറം 2
(ചട്ടം 6 കാണുക)
അഭ്യർത്ഥന കത്ത്

സ്വീകർത്താവ്

.............................................ലെ താമസക്കാരൻ

സർ/മാഡം,

താങ്കൾ താമസിക്കുന്ന ഗ്രാമപഞ്ചായത്തിലെ നിയോജകമണ്ഡലങ്ങളിലേക്കുള്ള വോട്ടർ പട്ടിക തയ്യാറാക്കൽ നടപടികൾ കൈക്കൊണ്ടു വരികയാണ്. താങ്കൾ ചുവടെ ചേർത്തിട്ടുള്ള എന്യൂമറേഷൻ കാർഡ്, അതോടൊപ്പമുള്ള നിർദ്ദേശങ്ങൾ വായിച്ചശേഷം ദയവായി പൂരിപ്പിച്ച് അത് എന്റെ അസിസ്റ്റന്റ് ആവശ്യപ്പെടുമ്പോൾ അദ്ദേഹത്തെ ഏൽപ്പിച്ച് എന്റെ ജോലി കൂടുതൽ സുഗമമാക്കാൻ സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

...................................................ഗ്രാമപഞ്ചായത്തിലെ ഇലക്ടറൽ രജിസ്ട്രേഷൻ ആഫീസർ

എന്യൂമറേഷൻ കാർഡ്


ഗ്രാമപഞ്ചായത്തിന്റെ പേര്  :

നിയോജകമണ്ഡലത്തിന്റെ പേര്  :

പോളിംഗ് സ്റ്റേഷൻ നമ്പർ  :

ഗ്രാമപഞ്ചായത്തിന്റെ വാർഡ് നമ്പർ  :

വീട്ടുനമ്പർ  :

വീട്ടു പേര്  :

പ്രസ്തുത വസതിയിൽ സാധാരണയായി താമസിക്കുന്ന പ്രായപൂർത്തിയായ പൗരന്മാരുടെ പേരും വിശദവിവരങ്ങളും

ക്രമ നമ്പർ പൗരന്റെ പേര് അച്ഛനെ അഥവാ ഭർത്താവിനെ സംബന്ധിച്ച വിവരങ്ങൾ പുരുഷനോ/സ്ത്രീയോ 20.... ജനുവരി 1-ാം തീയതിയിലെ വയസ്സ്
(1). (2). (3). (4). (5).


സത്യപ്രസ്താവനാ ഫോറം

മുകളിൽ നൽകിയ വിവരങ്ങൾ എന്റെ അറിവിലും വിശ്വാസത്തിലും ശരിയും സത്യവുമാണെന്നും മേൽപ്പറഞ്ഞ പേരുകൾ ഒന്നും തന്നെ മറ്റേതെങ്കിലും നിയോജകമണ്ഡലത്തിലെ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലായെന്നും ഞാൻ സത്യപ്രസ്താവന ചെയ്യുന്നു.

                                                                                                                                                                  ഒപ്പ്.............................
                                                                                                                                                              തീയതി........................


നിർദ്ദേശങ്ങൾ

1. വസതിയിൽ സാധാരണയായി താമസിക്കുകയും ഈ വർഷം ജനുവരി 1-ാം തീയതിയോ അതിനു മുമ്പോ 18 വയസ്സ് പൂർത്തിയായിരിക്കുകയും ചെയ്ത എല്ലാ ആൾക്കാരുടെയും പേരുകൾ ചേർക്കേണ്ടതാണ്.

2. ഇന്ത്യൻ പൗരന്മാരായ ആളുകളുടെ പേരുകൾ മാത്രം ചേർക്കേണ്ടതാണ്.

3. ഗൃഹനാഥന്റെ അഥവാ കുടുംബത്തിലെ മുതിർന്ന അംഗത്തിന്റെ പേര്, അയാൾക്ക് മുകളിൽ 1ഉം 2ഉം ഖണ്ഡികകളിൽ പറഞ്ഞ യോഗ്യതകൾ ഉണ്ടെങ്കിൽ ഒന്നാം കോളത്തിൽ ക്രമനമ്പർ ഒന്നിനു നേരെ ചേർക്കേണ്ടതാണ്.

4. സാധാരണയായി താമസിക്കുക എന്നതു കൊണ്ട്, താങ്കൾ ഈ ഫാറം പൂരിപ്പിക്കുമ്പോൾ യഥാർത്ഥത്തിൽ ആ വീട്ടിൽ ആ വ്യക്തി ഉണ്ടായിരിക്കണം എന്നർത്ഥമാകുന്നില്ല. സാധാരണ ആ വീട്ടിൽ താമസി

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ