Panchayat:Repo18/vol1-page0699: Difference between revisions

From Panchayatwiki
('റ്റിയോ ആയിരിക്കുന്ന സംഗതിയിൽ, ആ കമ്മിറ്റിയില...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താളിലെ വിവരങ്ങൾ appended എന്നാക്കിയിരിക്കുന്നു)
 
Line 1: Line 1:
റ്റിയോ ആയിരിക്കുന്ന സംഗതിയിൽ, ആ കമ്മിറ്റിയിലെ ഓരോ അംഗവും പ്രസ്തുത തീരുമാനങ്ങൾക്കും നടപടികൾക്കും കഷ്ടനഷ്ടങ്ങൾക്കും കൂട്ടുത്തരവാദിയായിരിക്കുന്നതാണ്.
appended
എന്നാൽ തീരുമാനത്തിനെതിരായി വോട്ട് ചെയ്തിട്ടുള്ള അംഗവും നിയമാനുസൃതം വിയോജ നക്കുറിപ്പ് നൽകിയിട്ടുള്ള അംഗവും ഉദ്യോഗസ്ഥനും തീരുമാനമെടുത്തയോഗത്തിൽ ഹാജരില്ലാതി രുന്ന അംഗവും തെറ്റായ തീരുമാനത്തിനും നടപടികൾക്കും ഉത്തരവാദിയായിരിക്കുന്നതല്ല.
(2) പഞ്ചായത്ത് കമ്മിറ്റിക്ക് അഥവാ മറ്റേതെങ്കിലും കമ്മിറ്റിക്ക് ആവശ്യമായ ഉപദേശം നൽകാൻ ബാധ്യസ്ഥനായ ഒരു ഉദ്യോഗസ്ഥൻ മതിയായ കാരണങ്ങളില്ലാതെ അപ്രകാരം ഉപദേശം നൽകാ തിരുന്നതുകൊണ്ടോ തെറ്റായ ഉപദേശം നൽകിയതുകൊണ്ടോ ഉണ്ടായ തെറ്റായ തീരുമാനങ്ങൾക്കും നടപടികൾക്കും കഷ്ടനഷ്ടങ്ങൾക്കും അംഗങ്ങൾക്ക് പുറമെ പ്രസ്തുത ഉദ്യോഗസ്ഥൻകൂടി ഉത്തര വാദിയായിരിക്കുന്നതാണ്.
(3) പഞ്ചായത്ത് ഭരണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഒരു തെരഞ്ഞെടുക്കപ്പെട്ട അധി കാരി അല്ലെങ്കിൽ ഒരു ഉദ്യോഗസ്ഥൻ ഒരു അഴിമതി പ്രവൃത്തി അല്ലെങ്കിൽ തെറ്റായ മറ്റേതെങ്കിലും പ്രവൃത്തി ചെയ്തതായി അവരിൽ ആരുടെയെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ അയാൾക്ക് അത്, അതത് സംഗതിപോലെ, ബന്ധപ്പെട്ട അധികാരസ്ഥാനത്തെ അല്ലെങ്കിൽ മേലധികാരിയെ അറിയിക്കുവാൻ അവകാശമുണ്ടായിരിക്കുന്നതാണ്. അപ്രകാരം അറിയിക്കുന്ന നടപടി അവർ തമ്മിലുണ്ടായിരിക്കേണ്ട മാന്യമായ പെരുമാറ്റത്തിന്റെ ലംഘനമായി കരുതാനോ തുടർന്നുള്ള പെരുമാറ്റത്തെ സ്വാധീനിക്കാനോ പാടില്ലാത്തതുമാകുന്നു.
8. പഞ്ചായത്തിനോടും ജനങ്ങളോടുമുള്ള പ്രതിബദ്ധത്.- (1) പഞ്ചായത്തിന്റെ ഫണ്ട്, ആസ്തി, വിഭവങ്ങൾ എന്നിവ സംരക്ഷിക്കുന്നതിലും വിനിയോഗിക്കുന്നതിലും സ്വയാർജിത സമ്പ ത്തിന്റെ കാര്യത്തിലെന്നപോലെ തെരഞ്ഞെടുക്കപ്പെട്ട അധികാരിയും, ഉദ്യോഗസ്ഥനും ഉത്തരവാദി ത്വബോധം പ്രകടിപ്പിക്കേണ്ടതും അതനുസരിച്ച പ്രവർത്തിക്കേണ്ടതുമാണ്.
(2) പഞ്ചായത്തിൽ സാമ്പത്തിക വികസനവും സാമൂഹ്യ നീതിയും മുൻനിർത്തിയുള്ള പരി പാടികൾ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതിനും സമ്പത്തിന്റെ വിനിയോഗത്തിന് അനുസ്യത മായ നേട്ടങ്ങൾ കൈവരിക്കുന്നതിനും തെരഞ്ഞെടുക്കപ്പെട്ട അധികാരികളും ഉദ്യോഗസ്ഥരും കൂട്ടായി പ്രവർത്തിക്കേണ്ടതാണ്.
(3) പഞ്ചായത്തിൽ സൽഭരണം കാഴ്ച വയ്ക്കുന്നതിനായി നിയമവാഴ്ച, നീതി നടത്തിപ്പ്, സുതാര്യത, തുടങ്ങിയ ഉന്നത മൂല്യങ്ങളോട് ആദരവും, അച്ചടക്കം, കൃത്യനിഷ്ഠ, മാന്യമായ പെരു മാറ്റം, സത്യസന്ധത, ദേശീയബോധം, ആർജ്ജവം തുടങ്ങിയ സ്വഭാവ ഗുണങ്ങളോട് ആഭിമുഖ്യവും പ്രകടമാക്കുന്ന തരത്തിൽ തെരഞ്ഞെടുക്കപ്പെട്ട അധികാരികളും ഉദ്യോഗസ്ഥരും എല്ലായ്തപ്പോഴും എല്ലാവരോടും പെരുമാറേണ്ടതാണ്.
9. പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനത്തിന്മേൽ നടപടി..-(1) ഒരു തെരഞ്ഞെടുക്കപ്പെട്ട അധി കാരി ഈ ചട്ടങ്ങളിൽ പരാമർശിക്കുന്ന ഏതെങ്കിലുമൊരു പെരുമാറ്റച്ചട്ടം ലംഘിച്ചതായുള്ള ഒരു ഉദ്യോഗസ്ഥന്റെയോ, മറ്റാരുടെയെങ്കിലുമോ ഏതൊരു പരാതിയും 185 എ വകുപ്പ് (4)-ാം ഉപവകുപ്പ പ്രകാരം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള ഓംബുഡ്സ്മാൻ മുമ്പാകെ സമർപ്പി ക്കേണ്ടതാണ്.
(2) ഒരു ഉദ്യോഗസ്ഥൻ പെരുമാറ്റച്ചട്ടം ലംഘിച്ചതായുള്ള തെരഞ്ഞെടുക്കപ്പെട്ട അധികാരിയുടെ പരാതി ഓംബുഡ്സ്മാൻ മുമ്പാകെ സമർപ്പിക്കാവുന്നതാണ്.
(3) ഓംബുഡ്സ്മാൻ മുമ്പാകെ ഒരു ഉദ്യോഗസ്ഥൻ പരാതി സമർപ്പിക്കുന്ന സംഗതിയിൽ പരാതിയുടെ പകർപ്പ് ഉദ്യോഗസ്ഥൻ തന്റെ മേലുദ്യോഗസ്ഥന് നൽകേണ്ടതാണ്.
(4) (1)-ഉം (2)-ഉം ഉപചട്ടങ്ങൾ പ്രകാരം ഓംബുഡ്സ്മാന് ലഭിക്കുന്ന പരാതി പരിഗണിക്കു കയും പരിശോധിക്കുകയും ആവശ്യമെങ്കിൽ വിശദമായ അന്വേഷണം നടത്തുകയും ചെയ്തശേഷം അതിന്റെ റിപ്പോർട്ട് യുക്തമായ ശുപാർശയോടുകൂടി ഉചിതമായ നടപടികൾക്കായി സർക്കാരിന് അയ ച്ചുകൊടുക്കേണ്ടതും ഓംബുഡ്സ്മാൻ സമർപ്പിക്കുന്ന റിപ്പോർട്ട് സർക്കാർ പരിശോധിച്ചശേഷം നിയ മാനുസൃതവും ഉചിതവുമായ നടപടി സ്വീകരിക്കേണ്ടതുമാണ്.
{{Create}}

Latest revision as of 07:29, 13 February 2018

appended