Panchayat:Repo18/vol1-page0698: Difference between revisions

From Panchayatwiki
('ക്കുകയോ, ഇകഴ്ചത്തുകയോ, അപകീർത്തിപ്പെടുത്തുക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താളിലെ വിവരങ്ങൾ appended എന്നാക്കിയിരിക്കുന്നു)
 
Line 1: Line 1:
ക്കുകയോ, ഇകഴ്ചത്തുകയോ, അപകീർത്തിപ്പെടുത്തുകയോ ചെയ്യാൻ പാടുള്ളതല്ല. ഇരുകൂട്ടരും പര സ്പരം അനാവശ്യ വിവാദങ്ങളിൽ ഏർപ്പെടുന്നതും ഒഴിവാക്കേണ്ടതാണ്.
appended
(5) തെരഞ്ഞെടുക്കപ്പെട്ട അധികാരി ഒരു ഉദ്യോഗസ്ഥനെതിരെയും തിരിച്ചും സ്വഭാവഹത്യക്ക് ശ്രമിക്കാൻ പാടില്ലാത്തതും അപമാനത്തിന് ഇടയാക്കുന്ന തരത്തിൽ പെരുമാറാൻ പാടില്ലാത്തതുമാ കുന്നു.
5. യോഗങ്ങളിലും മറ്റും പങ്കെടുക്കൽ.-(1) പഞ്ചായത്തിന് ഭരണ നിർവ്വഹണവുമായി ബന്ധ പ്പെട്ട ഏതൊരു കൂടിക്കാഴ്ചക്കോ യോഗത്തിലോ ഹാജരാകുവാൻ ഒരു ഉദ്യോഗസ്ഥനോട്, പ്രസ്തുത കൂടിക്കാഴ്ചയോ യോഗമോ നടത്തുവാൻ ആധികാരികതയുള്ള തെരഞ്ഞെടുക്കപ്പെട്ട അധികാരി നിർദ്ദേ ശിക്കുന്നപക്ഷം, പ്രസ്തുത ഉദ്യോഗസ്ഥൻ ആ കൂടിക്കാഴ്ചയ്ക്ക് അഥവാ യോഗത്തിൽ ഹാജരാകു വാൻ ബാദ്ധ്യസ്ഥനായിരിക്കുന്നതും, മതിയായ കാരണങ്ങളില്ലാതെ അയാൾ കൂടിക്കാഴ്ചയ്ക്ക് അഥവാ യോഗത്തിൽ ഹാജരാകാതിരിക്കുകയും ചർച്ചകളിൽ പങ്കെടുക്കാതിരിക്കുകയും ചെയ്യുന്ന പക്ഷം അത് കൃത്യനിർവഹണത്തിലെ വീഴ്ച എന്നതിന് പുറമെ തെരഞ്ഞെടുക്കപ്പെട്ട അധികാരിയോടു കാണിക്കുന്ന ബഹുമാനക്കുറവായി കണക്കാക്കപ്പെടുന്നതാണ്.
(2) ഔദ്യോഗിക യോഗങ്ങളിലും കൂടിക്കാഴ്ചകളിലും സംബന്ധിക്കുന്ന തെരഞ്ഞെടുക്കപ്പെട്ട അധികാരികളും ഉദ്യോഗസ്ഥരും അന്തസ്സും പദവിയും അന്യോന്യം മാനിച്ചുകൊണ്ട് യോഗ നടപടി കളിലും ചർച്ചകളിലും പങ്കെടുക്കേണ്ടതാണ്.
(3) ഉദ്യോഗസ്ഥർ യോഗത്തിൽ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങൾ ചർച്ചകളുടെ മിനിട്സിൽ ഉൾപ്പെടുത്തേണ്ടതാണ്.
6. സ്വാധീനങ്ങൾക്ക് വഴങ്ങാതിരിക്കൽ.- (1) വ്യവസ്ഥകൾക്ക് എതിരോ, വ്യവസ്ഥകൾക്ക് അതീതമോ, സ്വജനപക്ഷപാതപരമോ, അഴിമതിക്ക് ഇടനൽകുന്നതോ, സത്യത്തിന് വിരുദ്ധമോ, സംശുദ്ധഭരണത്തിന്റെ താൽപ്പര്യത്തിന് നിരക്കാത്തതോ ആയ പ്രവർത്തനങ്ങളിൽ തെരഞ്ഞെടുക്ക പ്പെട്ട അധികാരിയോ ഉദ്യോഗസ്ഥനോ ഏർപ്പെടുവാൻ പാടില്ലാത്തതും, അതിനായി തെരഞ്ഞെടുക്ക 6)ფქ8 അധികാരി ഉദ്യോഗസ്ഥനെയോ, തിരിച്ചോ, പ്രേരിപ്പിക്കുവാനോ സ്വാധീനിക്കുവാനോ നിർബ ന്ധിക്കുവാനോ ഭീഷണിപ്പെടുത്തുവാനോ ഉപദ്രവിക്കുവാനോ പാടില്ലാത്തതുമാകുന്നു.
(2) ഒരു തെരഞ്ഞെടുക്കപ്പെട്ട അധികാരി അല്ലെങ്കിൽ ഒരു ഉദ്യോഗസ്ഥൻ അനർഹമായ സാമ്പ ത്തിക നേട്ടം ആർക്കെങ്കിലും ഉണ്ടാക്കുന്നതിന് പഞ്ചായത്തിന്റെ സമ്പത്തോ, വിഭവങ്ങളോ, സൗക ര്യങ്ങളോ ഉപയോഗിക്കുവാൻ പാടില്ലാത്തതും ഈ ആവശ്യത്തിനായി ഒരാൾ മറ്റെയാളെ സ്വാധീനി ക്കുവാനോ ഉപയോഗപ്പെടുത്തുവാനോ പാടില്ലാത്തതുമാകുന്നു. അതിനു വിപരീതമായി പ്രവർത്തി ക്കുന്നതിന് ശ്രമിച്ചാൽ, അതതു സംഗതിപോലെ, തെരഞ്ഞെടുക്കപ്പെട്ട അധികാരി അല്ലെങ്കിൽ ഉദ്യോ ഗസ്ഥൻ അതിന് വഴങ്ങാൻ പാടുള്ളതല്ല.
(3) ഒരു തെരഞ്ഞെടുക്കപ്പെട്ട അധികാരിയുടെ രാഷ്ട്രീയ ബന്ധം, അനുഭാവം, രാഷ്ട്രീയ പ്രവർത്തനരീതി തുടങ്ങിയവ ഒരു ഉദ്യോഗസ്ഥൻ ചോദ്യം ചെയ്യുവാൻ പാടില്ലാത്തതും അവ തന്റെ കൃത്യനിർവ്വഹണത്തെയും തെരഞ്ഞെടുക്കപ്പെട്ട അധികാരിയോടുള്ള പെരുമാറ്റത്തെയും സ്വാധീനി ക്കുവാൻ പാടില്ലാത്തതുമാകുന്നു.
(4) തെരഞ്ഞെടുക്കപ്പെട്ട അധികാരികളും ഉദ്യോഗസ്ഥരും ജനക്ഷേമത്തിനുവേണ്ടി ഒത്തൊ രുമിച്ച പക്ഷപാതരഹിതമായി പ്രവർത്തിക്കേണ്ടതും ഒരാളോടും ജാതി, മതം, വംശം, വർണ്ണം, ലിംഗം, രാഷ്ട്രീയം, പ്രാദേശികത്വം തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ വിവേചനം കാണിക്കുവാൻ പാടി ല്ലാത്തതുമാകുന്നു.
7. നടപടികളുടെ ഉത്തരവാദിത്വം.-(1) തെരഞ്ഞെടുക്കപ്പെട്ട അധികാരിയോ ഉദ്യോഗസ്ഥനോ സ്വീകരിക്കുന്ന തീരുമാനത്തിനും ഏതൊരു നടപടിക്കും, അതത് സംഗതിപോലെ, തെരഞ്ഞെടുക്ക പ്പെട്ട അധികാരിയോ ഉദ്യോഗസ്ഥനോ ഉത്തരവാദിയായിരിക്കുന്നതാണ്. തെറ്റായ തീരുമാനമോ നട പടിയോ മൂലം പഞ്ചായത്തിനോ മറ്റാർക്കെങ്കിലുമോ ഉണ്ടായേക്കാവുന്ന കഷ്ടനഷ്ടങ്ങൾക്ക്, അതത് സംഗതിപോലെ തെരഞ്ഞെടുക്കപ്പെട്ട അധികാരി, അഥവാ ഉദ്യോഗസ്ഥൻ ഉത്തരവാദിയായിരിക്കുന്ന താണ്. തെറ്റായ തീരുമാനങ്ങൾക്കും നടപടികൾക്കും തന്മൂലം ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങൾക്കും ഉത്തരവാദിയായ തെരഞ്ഞെടുക്കപ്പെട്ട അധികാരി, പഞ്ചായത്ത് കമ്മിറ്റിയോ മറ്റേതെങ്കിലും കമ്മി
{{Create}}

Latest revision as of 07:29, 13 February 2018

appended