Panchayat:Repo18/vol1-page0632: Difference between revisions

From Panchayatwiki
No edit summary
No edit summary
Line 229: Line 229:


തീയതി:
തീയതി:
'''ഫാറം ഡി'''
(14-ാം ചട്ടം കാണുക)
'''തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കു വേണ്ടിയുള്ള ക്രൈടബ്യണൽ........................... രസീത്'''
താങ്കളുടെ........... തീയതിയിലെ ഹർജി.......................തീയതിയിൽ ലഭിച്ചു. ആയത്.....................ലെ .......... നമ്പർ ഹർജിയായി ഈ ക്രൈടബ്യണലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുവേണ്ടിയുള്ള ക്രൈടബ്യൂണൽ..........................
ഒപ്പ
സ്ഥലം:
തീയതി:
(ആഫീസ് മുദ്ര)
ഹർജിക്കാരന്
(ഹർജിക്കാരന്റെ പേരും വിലാസവും)
'''ഫാറം 'ഇ''''
'''നോട്ടീസ്'''
(16-ാം ചട്ടം കാണുക)
'''തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുവേണ്ടിയുള്ള ക്രൈടബ്യണൽ
മുൻപാകെ.......................ലെ..........................നമ്പർ ഹർജി.'''
ഹർജിക്കാരൻ/
ഹർജിക്കാർ........................................
എതിർകക്ഷി
എതിർകക്ഷികൾ ....................................
'''എതിർകക്ഷിക്കുള്ള നോട്ടീസ്'''
1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റിന്റെ (1994-ലെ 13) 1994-ലെ കേരള മുനിസിപ്പാ ലിറ്റി ആക്റ്റിന്റെ (1994-ലെ 20). വകുപ്പ് പ്രകാരം ഈ ക്രൈടബ്യണൽ മുൻപാകെ മുകളിൽ പേർ/പേരുകൾ പറഞ്ഞിരിക്കുന്നവർ ഒരു ഹർജി സമർപ്പിച്ചിരിക്കുന്നതിനാൽ,
താങ്കൾ ഈ നോട്ടീസ് കൈപ്പറ്റിയ തീയതി മുതൽ പതിനഞ്ചു ദിവസത്തിനകം അതേപ്പറ്റി താങ്കൾക്ക് പറയാനുള്ളതിന്റെ ഒരു പ്രതികയും ബന്ധപ്പെട്ട രേഖകളും ഈ ക്രൈടബ്യണൽ മുൻപാകെ സമർപ്പിക്കേണ്ടതാണെന്ന് അഭ്യർത്ഥിക്കുന്നു. മുകളിൽ പറഞ്ഞ കാലപരിധിക്കുള്ളിൽ പ്രതിക സമർപ്പി ക്കാൻ താങ്കൾ വീഴ്ച വരുത്തുന്ന പക്ഷം പ്രസ്തുത ഹർജി എക്സ് പാർട്ടിയായി കണക്കാക്കി തീർപ്പാക്കുന്നതാണ്.
എതിർകക്ഷി ഗ്രാമപഞ്ചായത്ത് / മുനിസിപ്പാലിറ്റി ആണെങ്കിൽ അതിന്റെ പ്രതികയോടൊപ്പം ബന്ധപ്പെട്ട ഫയലുകളും റിക്കാർഡുകളും ഹാജരാക്കേണ്ടതാണ്. അവ ഹാജരാക്കാൻ ന്യായമായ തടസ്സങ്ങളെന്തെങ്കിലുമുണ്ടെങ്കിൽ അതു വ്യക്തമാക്കിക്കൊണ്ട് റിക്കാർഡുകളുടെ ശരിപ്പകർപ്പുകൾ ഹാജരാക്കേണ്ടതാണ്.
ഹർജിക്കാരൻ സമർപ്പിച്ച ഹർജിയുടെയും രേഖകളുടെയും ഓരോ പകർപ്പ് ഇതിനോടൊപ്പം വയ്ക്കുന്നു.
................................. മാസം............................... തീയതി, ട്രൈബ്യണലായ എന്റെ കൈയൊപ്പോടും മുദ്രയോടും
കൂടി നൽകിയത്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കു
വേണ്ടിയുള്ള ക്രൈടബ്യൂണൽ.
എതിർകക്ഷിക്ക്
..................................................
.................................................
...................................................
{{Create}}
{{Create}}

Revision as of 14:43, 12 February 2018

1999-ലെ കേരള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള ക്രൈടബ്യണൽ ചട്ടങ്ങൾ

എസ്.ആർ.ഒ. നമ്പർ 1062/99.- 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) 254-ാം വകുപ്പിനോട് 271 എസ്. 271 യു എന്നീ വകുപ്പുകളും 1994-ലെ കേരള മുനിസിപ്പാലിറ്റി ആക്റ്റിലെ (1994-ലെ 20) 509-ാം വകുപ്പും കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനി യോഗിച്ച്, കേരള സർക്കാർ താഴെപ്പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു. അതായത്.-

ചട്ടങ്ങൾ

1. ചുരുക്കപ്പേരും പ്രാരംഭവും.- (1) ഈ ചട്ടങ്ങൾക്ക് 1999-ലെ കേരള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള ട്രൈബ്യണൽ ചട്ടങ്ങൾ എന്ന് പേർ പറയാം.

(2) ഇവ ഉടനടി പ്രാബല്യത്തിൽ വരുന്നതാണ്.

2. നിർവ്വചനങ്ങൾ.- ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റുവിധത്തിൽ ആവശ്യപ്പെടാത്ത പക്ഷം.-

(എ) 'ഫാറം' എന്നാൽ ഈ ചട്ടങ്ങൾക്ക് അനുബന്ധമായി ചേർത്തിട്ടുള്ള ഒരു ഫാറം എന്നർത്ഥ മാകുന്നു;

(ബി) "മുനിസിപ്പാലിറ്റി ആക്റ്റ്' എന്നാൽ 1994-ലെ കേരള മുനിസിപ്പാലിറ്റി ആക്റ്റ് (1994-ലെ 20) എന്നർത്ഥമാകുന്നു;

(സി) "പഞ്ചായത്ത് ആക്റ്റ്' എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) എന്നർത്ഥമാകുന്നു;

(ഡി) "ഹർജി’ എന്നാൽ പഞ്ചായത്ത് ആക്റ്റിലെ 276-ാം വകുപ്പ് പ്രകാരമോ മുനിസിപ്പാലിറ്റി ആക്റ്റിലെ 509-ാം വകുപ്പ് പ്രകാരമോ ക്രൈടബ്യണൽ മുൻപാകെ സമർപ്പിക്കുന്ന ഒരു അപ്പീൽ അഥവാ റിവിഷൻ എന്നർത്ഥമാകുന്നു;

(ഇ) "ഹർജിക്കാരൻ' എന്നാൽ ക്രൈടബ്യണൽ മുൻപാകെ ഹർജി സമർപ്പിക്കുന്ന ഒരാൾ എന്നർത്ഥമാകുന്നു;

(എഫ്) “വകുപ്പ്' എന്നാൽ പഞ്ചായത്ത് ആക്റ്റിലെയോ മുനിസിപ്പാലിറ്റി ആക്റ്റിലെയോ ഒരു വകുപ്പ് എന്നർത്ഥമാകുന്നു;

(ജി) "ക്രൈടബ്യണൽ’ എന്നാൽ പഞ്ചായത്ത് ആക്റ്റിലെ 271 എസ് വകുപ്പ് പ്രകാരം രൂപീക രിച്ചിട്ടുള്ള ഒരു ക്രൈടബ്യണൽ എന്നർത്ഥമാകുന്നു;

(എച്ച്) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും പക്ഷേ നിർവ്വചിച്ചിട്ടില്ലാത്തതും എന്നാൽ പഞ്ചാ യത്ത് ആക്റ്റിലോ മുനിസിപ്പാലിറ്റി ആക്റ്റിലോ നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗ ങ്ങൾക്കും മേൽപറഞ്ഞ ആക്സ്റ്റൂകളിൽ അവയ്ക്ക് നൽകപ്പെട്ടിട്ടുള്ള അർത്ഥങ്ങൾ യഥാക്രമം ഉണ്ടാ യിരിക്കുന്നതാണ്. 3. ട്രൈബ്യണലുകളുടെ രൂപീകരണം.- സർക്കാർ, ഗസറ്റ വിജ്ഞാപനം മൂലം പഞ്ചായത്ത് ആക്റ്റിലെ 271 എസ് വകുപ്പ് പ്രകാരം ഒരു റവന്യൂ ജില്ലയ്ക്കു വേണ്ടിയോ, രണ്ടോ അതിലധികമോ റവന്യൂ ജില്ലകൾക്കു വേണ്ടിയോ ഒരു ക്രൈടബ്യൂണൽ രൂപീകരിക്കേണ്ടതും, കേരള ഹൈക്കോടതി യിലെ ചീഫ് ജസ്റ്റീസുമായി കൂടിയാലോചിച്ചശേഷം, സംസ്ഥാന ജുഡീഷ്യൽ സർവ്വീസിൽ ജില്ലാ ജഡ്ജിയുടെ പദവിയുള്ള ഒരു ന്യായാധിപനെ ക്രൈടബ്യണലായി നിയമിക്കേണ്ടതുമാണ്.

4. ട്രൈബ്യൂണലിന്റെ ഔദ്യോഗിക കാലാവധിയും, സേവന വേതന വ്യവസ്ഥകളും.- ട്രൈബ്യണലായി നിയമിക്കപ്പെട്ട ഒരാൾക്ക്, ഉദ്യോഗം ഏറ്റെടുക്കുന്ന ദിവസം മുതൽ മൂന്നു വർഷം തികയുന്നതുവരെ, അഥവാ ജുഡീഷ്യൽ സർവ്വീസിൽ നിന്ന് പെൻഷൻ പറ്റി പിരിയുന്ന ദിവസം വരെ, ഏതാണ് ആദ്യം വരുന്നത് അന്നുവരെ ഉദ്യോഗത്തിൽ തുടരാവുന്നതും പ്രസ്തുത കാലയള വിൽ ജുഡീഷ്യൽ സർവ്വീസിൽ തുടർന്നിരുന്നാലെന്നപോലെ കരുതപ്പെടുന്നതും, അതനുസരിച്ചുള്ള ശമ്പളത്തിനും ബത്തകൾക്കും മറ്റാനുകൂല്യങ്ങൾക്കും അർഹത ഉണ്ടായിരിക്കുന്നതുമാണ്.

5. ക്രൈടബ്യൂണലിന്റെ ചുമതലകൾ.- ക്രൈടബ്യണൽ പഞ്ചായത്ത് ആക്റ്റ് പ്രകാരവും മുനി സിപ്പാലിറ്റി ആക്റ്റ് പ്രകാരവും ഈ ചട്ടങ്ങൾ പ്രകാരവും അതിൽ നിക്ഷിപ്തമായിട്ടുള്ള ചുമതല കൾ നിർവ്വഹിക്കേണ്ടതാണ്. 6. സ്റ്റാഫ്- (1) ട്രൈബ്യൂണലിന് അതിന്റെ ചുമതലകൾ നിർവ്വഹിക്കുന്നതിൽ സഹായിക്കു ന്നതിനായി സർക്കാർ, ഒരു സെക്രട്ടറിയെയും ആവശ്യമായേക്കാവുന്ന മറ്റ് ഉദ്യോഗസ്ഥന്മാരെയും ജീവനക്കാരെയും നിയമിക്കേണ്ടതാണ്.

(2) ട്രൈബ്യൂണലിന്റെ സെക്രട്ടറി, നിയമവകുപ്പിലെ അണ്ടർ സെക്രട്ടറിയുടെ പദവിയിൽ താഴെ യല്ലാത്ത ഒരു ഉദ്യോഗസ്ഥനായിരിക്കേണ്ടതാണ്.

7. ക്രൈടബ്യൂണലിന്റെ രജിസ്റ്ററുകൾ.- (1) ട്രൈബ്യണൽ താഴെ പറയുന്ന രജിസ്റ്ററുകൾ സൂക്ഷിച്ചുപോരേണ്ടതാണ്. അതായത്.-

(എ) ഫാറം 'എ' യിലുള്ള ഒരു ഹർജി രജിസ്റ്റർ;

(ബി), ഫാറം ‘ബി’ യിലുള്ള ഒരു ഡയറി രജിസ്റ്റർ; (സി) ആവശ്യമെന്ന് ക്രൈടബ്യൂണലിന് തോന്നുന്ന മറ്റു രജിസ്റ്ററുകൾ.

(2) ഹർജി രജിസ്റ്ററിൽ, ട്രൈബ്യൂണലിന് ലഭിച്ചതും അത് തീർപ്പാക്കിയതുമായ എല്ലാ ഹർജി കളെയും സംബന്ധിച്ച വിവരങ്ങളും, ഓരോ ഹർജിയിന്മേലും ക്രൈടബ്യണൽ അന്തിമമായി പുറപ്പെ ടുവിച്ച ഉത്തരവിന്റെ ചുരുക്കവും രേഖപ്പെടുത്തേണ്ടതാണ്.

(3) ഡയറി രജിസ്റ്ററിൽ, ട്രൈബ്യൂണലിന് ലഭിച്ച എല്ലാ ഹർജികളുടെയും സാരാംശവും, ഓരോ ഹർജിയും ലഭിച്ചതു മുതൽ അവസാന തീർപ്പുവരെ വിവിധ ഘട്ടങ്ങളിൽ എടുത്ത നടപടികളും പാസ്സാക്കിയ ഉത്തരവുകളും സംബന്ധിച്ച കുറിപ്പുകളും രേഖപ്പെടുത്തേണ്ടതാണ്.

8. ക്രൈടബ്യൂണലിലേക്കുള്ള ഹർജികൾ.- (1) ട്രൈബ്യൂണലിന് സമർപ്പിക്കുന്ന ഒരു ഹർജി ഈ ചട്ടങ്ങൾക്ക് അനുബന്ധമായി ചേർത്തിട്ടുള്ള പട്ടികയിൽ പറഞ്ഞിട്ടുള്ളതോ, സർക്കാർ കാലാ കാലങ്ങളിൽ വിജ്ഞാപനം മുഖേന പ്രസ്തുത പട്ടികയിൽ കൂട്ടി ചേർക്കുന്നതോ ആയ ഏതെങ്കിലും സംഗതിയുമായി ബന്ധപ്പെട്ട, ഗ്രാമപഞ്ചായത്തിന്റെ അല്ലെങ്കിൽ മുനിസിപ്പാലിറ്റിയുടെ അല്ലെങ്കിൽ അതിന്റെ ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ അല്ലെങ്കിൽ സെക്രട്ടറിയുടെ ഒരു നോട്ടീസിനോ ഉത്തര വിനോ നടപടിക്കോ എതിരെയുള്ള ഒരു അപ്പീൽ അല്ലെങ്കിൽ റിവിഷൻ ആയിരിക്കേണ്ടതാണ്.

(2) പഞ്ചായത്ത് ആക്റ്റിലോ മുനിസിപ്പാലിറ്റി ആക്റ്റിലോ ചട്ടങ്ങളിലോ സമയപരിധി നിശ്ച യിച്ച കാര്യങ്ങളിൽ നിശ്ചിത സമയപരിധിക്കകം ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തോ മുനിസിപ്പാലിറ്റിയോ ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയോ സെക്രട്ടറിയോ തീരുമാനമെടുക്കാത്ത സംഗതികളിൽ ബന്ധപ്പെട്ട കക്ഷിക്ക് അതു സംബന്ധിച്ച ക്രൈടബ്യണൽ മുൻപാകെ അപ്പീൽ സമർപ്പിക്കാവുന്നതാണ്. (3) (1)-ഉം (2)-ഉം ഉപചട്ടങ്ങൾ പ്രകാരമുള്ള ഹർജി ഫാറം ‘സി’ യിൽ ആയിരിക്കേണ്ടതും അത് ഏത് നോട്ടീസിന് അഥവാ ഉത്തരവിന് അഥവാ നടപടിക്ക് എതിരെയുള്ളതാണോ അതിന്റെ തീയതി മുതൽ മുപ്പതു ദിവസത്തിനകവും അല്ലെങ്കിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ അപ്പീൽ ഫയൽ ചെയ്ത് 60 ദിവസത്തിനകം തീരുമാനമാകാത്ത സംഗതികളിൽ 90 ദിവസത്തിനകവും ക്രൈടബ്യൂണലിന് സമർപ്പിക്കേണ്ടതുമാണ്.

എന്നാൽ കാലപരിധിക്കുള്ളിൽ ഹർജി സമർപ്പിക്കാതിരുന്നതിന് മതിയായ കാരണമുണ്ടെന്ന് ക്രൈടബ്യണലിന് ബോദ്ധ്യമാകുന്ന പക്ഷം പ്രസ്തുത കാലപരിധിക്കുശേഷം ഒരു മാസത്തിനകം സമർപ്പിക്കുന്ന ഹർജി ട്രൈബ്യൂണലിന് സ്വീകരിക്കാവുന്നതാണ്.

9. ഹർജിയുടെയും രേഖയുടെയും പകർപ്പുകൾ.- ഹർജിക്കാരൻ ക്രൈടബ്യണൽ മുൻപാകെ സമർപ്പിക്കുന്ന ഓരോ ഹർജിയോടുമൊപ്പം, ഹർജിയുടെയും അതുമായി ബന്ധപ്പെട്ട രേഖകളുടെയും സാക്ഷ്യപ്പെടുത്തിയ ഓരോ പകർപ്പുകൂടി ക്രൈടബ്യണലിന് നൽകേണ്ടതും, കൂടാതെ ഹർജിയിൽ എത്ര എതിർകക്ഷികളുണ്ടോ അത്രയും സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ കൂടുതലായി നൽകേ ണ്ടതുമാണ്.

10. ഫീസ്..- ഹർജിക്കാരൻ, ഓരോ ഹർജിയോടുമൊപ്പം ഫീസായി അൻപതു രൂപ ക്രൈടബ്യ ണലിന്റെ ആഫീസിൽ അടയ്ക്കുകയോ, അത്രയും തുകയ്ക്കുള്ളതും ക്രൈടബ്യൂണലിന്റെ ആസ്ഥാ നത്തുള്ള ഒരു ബാങ്കിൽ മാറാൻ കഴിയുന്നതുമായ ബാങ്ക് ഡ്രാഫ്റ്റ് ഹർജിയോടൊപ്പം അടക്കം ചെയ്യു കയോ ചെയ്യേണ്ടതാണ്.

11. ന്യൂനതയുള്ള ഹർജികൾ.- പഞ്ചായത്ത് ആക്റ്റിലെയും മുനിസിപ്പാലിറ്റി ആക്റ്റിലെയും ചട്ടങ്ങളിലെയും വ്യവസ്ഥകൾ പാലിച്ചിട്ടില്ലാത്ത ഏതൊരു ഹർജിയും ക്രൈടബ്യണൽ പരിഗണിക്കേ ണ്ടതില്ല;

എന്നാൽ ന്യൂനതയുള്ള ഹർജികൾ പരാതിക്കാരന് ന്യൂനത രേഖപ്പെടുത്തി മടക്കി നൽകേ ണ്ടതും അപ്രകാരം മടക്കിക്കിട്ടിയ ഹർജി ഹർജിക്കാരൻ 15 ദിവസത്തിനകം ന്യൂനത പരിഹരിച്ച തിരിച്ച് സമർപ്പിച്ചാൽ ആയത് യഥാവിധി നൽകപ്പെട്ട ഹർജിയായി പരിഗണിക്കപ്പെടേണ്ടതുമാണ്.

12. ഹർജി സമർപ്പിക്കുന്ന രീതി.- ഹർജിക്കാരന് ക്രൈടബ്യണൽ മുൻപാകെ നേരിട്ടോ രജി സ്റ്റർ ചെയ്ത തപാൽ മുഖേനയോ ഹർജി സമർപ്പിക്കാവുന്നതാണ്.

13. ഹർജികൾ രജിസ്റ്റർ ചെയ്യൽ.- ക്രൈടബ്യൂണലിന് ലഭിക്കുന്ന എല്ലാ ഹർജികളും ഫാറം ‘എ’ യിലെ ഹർജി രജിസ്റ്ററിൽ ചേർക്കേണ്ടതാണ്.

14. ഹർജിക്കാരന് കൈപ്പറ്റ് രസീത നൽകൽ,- ഒരു ഹർജി, രജിസ്റ്റർ ചെയ്ത ശേഷം, ക്രൈടബ്യണൽ അല്ലെങ്കിൽ അത് അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ, ഹർജി സ്വീകരിച്ചുവെന്നും ആയത് രജിസ്റ്റർ ചെയ്തതുവെന്നും അറിയിച്ചുകൊണ്ടുള്ള ഒരു കൈപ്പറ്റ് രസീത, ഫാറം 'ഡി' യിൽ ഹർജിക്കാരന് നൽകേണ്ടതാണ്.

15. നോട്ടീസ്, ഉത്തരവ് മുതലായവയുടെ നടപടി നിർത്തിവയ്ക്കൽ.- ക്രൈടബ്യൂണലിന്, ഹർജിക്കാരന്റെ അപേക്ഷയിൻമേൽ, ഒരു ഹർജിക്കാധാരമായ നോട്ടീസോ ഉത്തരവോ അനുസരി ച്ചുള്ള മേൽനടപടി നിർത്തി വയ്ക്കുന്നതും ആരംഭിച്ച നടപടി തുടരാതിരിക്കുന്നതും നീതിന്യായ വ്യവസ്ഥയുടെ താൽപര്യം സംരക്ഷിക്കുന്നതിന് ആവശ്യമാണെന്ന് ബോദ്ധ്യമാകുന്നപക്ഷം, അതിന് അപ്രകാരം ഉത്തരവിടാവുന്നതും അത് ബന്ധപ്പെട്ട എല്ലാ കക്ഷികളും പാലിക്കേണ്ടതുമാണ്.

16. എതിർകക്ഷികൾക്ക് നോട്ടീസ് നൽകൽ- ഒരു ഹർജി രജിസ്റ്റർ ചെയ്യുകയും ഹർജി ക്കാരന് രസീത നൽകുകയും ചെയ്താലുടൻ, ക്രൈടബ്യണൽ, ഹർജിയുടെ ഒരു പകർപ്പ് എതിർ കക്ഷിക്ക് നൽകിക്കൊണ്ടും, അതേപ്പറ്റി അയാൾക്ക് പറയാനുള്ളതിന്റെ ഒരു പ്രതികയും ബന്ധപ്പെട്ട രേഖകളും നോട്ടീസ് കൈപ്പറ്റിയ ദിവസം മുതൽ പതിനഞ്ചു ദിവസത്തിനകം ക്രൈടബ്യൂണലിന് സമർപ്പി ക്കേണ്ടതാണെന്നും അപ്രകാരം പ്രതിക സമർപ്പിക്കാതിരുന്നാൽ ഹർജി എക്സ് - പാർട്ടി ആയി തീർപ്പാക്കുമെന്നും അറിയിച്ചുകൊണ്ടും ഒരു നോട്ടീസ് ഫാറം 'ഇ' യിൽ അയാൾക്ക് നൽകേണ്ടതാണ്.

17. സാക്ഷികളുടെ വിചാരണയും, രേഖകൾ ഹാജരാക്കലും.- (1) ക്രൈടബ്യൂണലിന്, സ്വമേ ധയാ, ഏതെങ്കിലും വ്യക്തിയെ സാക്ഷിയായി സമൺ ചെയ്യാവുന്നതും, ഹർജിക്കാരനോ എതിർ കക്ഷികളോ ഉൾപ്പെടെ ഏതൊരാളോടും ക്രൈടബ്യണൽ മുൻപാകെ ഏതെങ്കിലും രേഖയോ റിക്കാർഡോ ഹാജരാക്കുന്നതിനോ ഹാജരാക്കാൻ ഏർപ്പാടു ചെയ്യുന്നതിനോ ആവശ്യപ്പെടാവുന്ന തുമാണ്.

(2) ഒരു ഹർജിയിൽ എതിർകക്ഷിയാക്കിയിട്ടുള്ള ഗ്രാമപഞ്ചായത്ത് അല്ലെങ്കിൽ മുനിസിപ്പാ ലിറ്റി അല്ലെങ്കിൽ അതിന്റെ സെക്രട്ടറി, ക്രൈടബ്യണൽ മുൻപാകെ സമർപ്പിക്കുന്ന പ്രതികയോടൊപ്പം, അതതു സംഗതിപോലെ, ഗ്രാമപഞ്ചായത്തിന്റെ അല്ലെങ്കിൽ മുനിസിപ്പാലിറ്റിയുടെ ബന്ധപ്പെട്ട ഫയ ലുകളും മറ്റും റിക്കാർഡുകളും ഹാജരാക്കേണ്ടതാണ്.

എന്നാൽ, ന്യായമായ കാരണങ്ങളാൽ ഒരു റിക്കാർഡ് ഹാജരാക്കാൻ കഴിയാത്ത സംഗതി യിൽ അതിന്റെ ഒരു സാക്ഷ്യപ്പെടുത്തിയ പകർപ്പ് പ്രതികയോടൊപ്പം ഹാജരാക്കേണ്ടതാണ്.

(3) ഏതെങ്കിലും ഹർജിയുടെ തീർപ്പാക്കലുമായി ബന്ധപ്പെട്ട ക്രൈടബ്യണൽ മുൻപാകെ ഹാജ രാക്കപ്പെട്ട എല്ലാ രേഖകളും റിക്കാർഡുകളും, ഹർജി തീർപ്പാക്കിയ ദിവസം മുതൽ രണ്ടു മാസത്തി നകം, ആരാണോ അവ ഹാജരാക്കിയത് അയാൾ ക്രൈടബ്യൂണലിന്റെ പക്കൽ നിന്നും തിരികെ വാങ്ങേ ണ്ടതാണ്.

18. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള നിർദ്ദേശങ്ങൾ.- ക്രൈടബ്യൂണലിന്, ഹർജിയും ബന്ധപ്പെട്ട രേഖകളും പരിഗണിച്ചതിൽ, അതതു സംഗതിപോലെ, ഗ്രാമപഞ്ചായത്തോ, മുനിസിപ്പാ ലിറ്റിയോ അഥവാ അതിന്റെ സെക്രട്ടറിയോ പുറപ്പെടുവിച്ച ഏതെങ്കിലും നോട്ടീസോ ഉത്തരവോ അഥവാ എടുത്ത നടപടിയോ, പഞ്ചായത്ത് ആക്റ്റിലെയോ മുനിസിപ്പാലിറ്റി ആക്റ്റിലെയോ അവ യ്ക്കുകീഴിൽ ഉണ്ടാക്കിയിട്ടുള്ള ചട്ടങ്ങളിലെയോ നടപടിക്രമമനുസരിച്ചല്ല പുറപ്പെടുവിച്ചതെന്നോ അഥവാ എടുത്തതെന്നോ ബോദ്ധ്യം വരികയാണെങ്കിൽ അങ്ങനെയുള്ള ഗ്രാമപഞ്ചായത്തിനോടോ മുനിസിപ്പാലിറ്റിയോടോ സെക്രട്ടറിയോടോ, നിയമപ്രകാരമുള്ള നടപടിക്രമം പാലിച്ചുകൊണ്ട് വീണ്ടും നോട്ടീസോ ഉത്തരവോ പുറപ്പെടുവിക്കണമെന്നോ നടപടിയെടുക്കണമെന്നോ നിർദ്ദേശിക്കാവുന്നതാണ്.

19. കക്ഷികളുടെ വാദം കേൾക്കൽ. (1) ഹർജിയും എതിർ കക്ഷിയുടെ പ്രതികയും ബന്ധ പ്പെട്ട രേഖകളും പരിഗണിച്ചതിനുശേഷം, ക്രൈടബ്യൂണലിന്, ഹർജിക്കാരനോ എതിർകക്ഷിക്കോ അയാൾക്ക് പറയാനുള്ളതു പറയാൻ ഒരു അവസരം നൽകേണ്ടത് ആവശ്യമാണെന്ന് തോന്നുന്ന പക്ഷം അതിനായി ഒരു തീയതി നിശ്ചയിച്ച് അന്നേ ദിവസം ക്രൈടബ്യൂണലിന് മുൻപാകെ ഹാജരാ കുവാൻ ഹർജിക്കാരനോടും എതിർകക്ഷിയോടും അല്ലെങ്കിൽ അവർ അധികാരപ്പെടുത്തിയ ആളി നോടോ ആവശ്യമെന്ന് തോന്നുന്നപക്ഷം അവരുടെ അഭിഭാഷകനോടോ ആവശ്യപ്പെടാവുന്നതാണ്.

എന്നാൽ ഹർജിയിൻമേൽ വാദം കേൾക്കാൻ തീയതി നിശ്ചയിക്കുന്നത്, ഹർജി ലഭിച്ച ദിവസം മുതൽ അറുപതു ദിവസം തികയുന്നതിനു മുൻപ് ഹർജിയിൽ അവസാന തീർപ്പു കൽപ്പിക്കുവാൻ കഴിയുന്ന വിധത്തിൽ ആയിരിക്കേണ്ടതാണ്.

(2) ക്രൈടബ്യൂണലിന്, അത് തീരുമാനിക്കുന്ന പ്രകാരം അതിന്റെ ആഫീസിൽ വച്ചോ ബന്ധ പ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ ഓഫീസിൽ വച്ചോ മറ്റേതെങ്കിലും സ്ഥലത്തുവച്ചോ ഹർജി കളിന്മേൽ വാദം കേൾക്കാവുന്നതാണ്.

(3) ഹർജി വാദം കേൾക്കാൻ വച്ചിരിക്കുന്ന ദിവസമോ അഥവാ വാദം കേൾക്കാൻ മാറ്റി വയ്ക്കപ്പെട്ടിട്ടുള്ള മറ്റേതെങ്കിലും ദിവസമോ, ഏതെങ്കിലും കക്ഷിയോ അഭിഭാഷകനോ ഹാജരില്ലെ ങ്കിൽ, ക്രൈടബ്യൂണലിന് ഹർജി എക്സ് - പാർട്ടി ആയി തീർപ്പാക്കാവുന്നതാണ്. 20. ട്രൈബ്യൂണലിന്റെ ഉത്തരവ്.- (1) ഹർജിയും ബന്ധപ്പെട്ട രേഖകളും പരിഗണിച്ചതിനു ശേഷമോ,,, അഥവാ കക്ഷികളെ വിചാരണ ചെയ്യുന്നുവെങ്കിൽ അപ്രകാരമുള്ള വിചാരണ പൂർത്തി യായശേഷമോ, ക്രൈടബ്യണൽ, ഹർജിയിന്മേലുള്ള അതിന്റെ തീർപ്പുകൾ രേഖപ്പെടുത്തിക്കൊണ്ടുള്ള ഒരു ഉത്തരവ് പുറപ്പെടുവിക്കേണ്ടതാണ്.

എന്നാൽ, ആവശ്യമെന്നു തോന്നുന്നപക്ഷം, ക്രൈടബ്യൂണലിന് അപ്രകാരമുള്ള ഉത്തരവ് പുറ പ്പെടുവിക്കുന്ന തീയതി മുൻകൂട്ടി പ്രഖ്യാപിക്കാവുന്നതും അന്നേ ദിവസം ഉത്തരവ് പുറപ്പെടുവിക്കേ ണ്ടതുമാണ്.

(2) ട്രൈബ്യൂണലിന്റെ ഏതൊരു ഉത്തരവും രേഖാമൂലമായിരിക്കേണ്ടതും അതിൽ ക്രൈടബ്യ ണലിന്റെ ഒപ്പും മുദ്രയും ഉണ്ടായിരിക്കേണ്ടതുമാണ്.

21. ക്രൈടബ്യണലിന്റെ ഉത്തരവിന്റെ ഫലം.-(1) ഒരു ഹർജിയിന്മേൽ ക്രൈടബ്യണൽ അന്തി മമായി ഉത്തരവ് പുറപ്പെടുവിച്ച തീയതി മുതൽ പ്രാബല്യത്തോടെ, ആ ഉത്തരവിനനുസൃതമായി അതതു സംഗതിപോലെ, തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ (8ΥδLOOIO അതിന്റെ സെക്രട്ടറിയുടെ നോട്ടീസോ ഉത്തരവോ എടുത്ത നടപടിയോ അതേപടി നിലനിൽക്കുകയോ, ഭേദഗതി ചെയ്യപ്പെടു കയോ റദ്ദാക്കപ്പെടുകയോ ചെയ്യുന്നതാണ്.

(2) ട്രൈബ്യൂണലിന്റെ ഉത്തരവിന്റെ പകർപ്പ് ഹർജിയിലെ ഓരോ കക്ഷിക്കും ഉത്തരവിന്റെ തീയതി മുതൽ ഒരാഴ്ചയ്ക്കകം നൽകേണ്ടതാണ്.

22. ഉത്തരവിലെ തെറ്റുകൾ തിരുത്തൽ- ക്രൈടബ്യൂണലിന്, എപ്പോൾ വേണമെങ്കിലും, ഉത്ത രവിൽ അവിചാരിതമായി സംഭവിച്ച ഏതെങ്കിലും പിശകോ വിട്ടുപോകലോ സ്വമേധയായോ ഏതെ ങ്കിലും കക്ഷിയുടെ അപേക്ഷയിന്മേലോ തിരുത്താവുന്നതാണ്.

23. ക്രൈടബ്യണലിന്റെ നടപടിക്രമങ്ങളിലും ഉത്തരവിലും ഉപയോഗിക്കേണ്ട ഭാഷ.-ട്രൈബ്യൂണലിന് സമർപ്പിക്കുന്ന ഏതൊരു ഹർജിയിലും അതിന്റെ വിചാരണയിലും മറ്റ് നടപടിക്രമ ങ്ങളിലും ഉത്തരവുകളിലും മലയാളമോ ഇംഗ്ലീഷോ ഉപയോഗിക്കാവുന്നതാണ്.

24. ചില അധികാരസ്ഥാനങ്ങൾക്ക് ലഭിച്ച ഹർജികൾ ക്രൈടബ്യണലിന് കൈമാറണമെന്ന്.- (1) ഈ ചട്ടങ്ങൾ പ്രകാരം ക്രൈടബ്യൂണൽ രൂപീകരിക്കപ്പെടുന്നതിന് മുൻപ് പഞ്ചായത്ത് ആക്റ്റ് പ്രകാരമോ മുനിസിപ്പാലിറ്റി ആക്റ്റ് പ്രകാരമോ അവ പ്രകാരം ഉണ്ടാക്കിയ ചട്ടങ്ങൾ പ്രകാരമോ ഏതെങ്കിലും അധികാരസ്ഥാനത്തിന്റെ മുൻപാകെ ഫയൽ ചെയ്തിട്ടുള്ളതും തീർപ്പാക്കാതെ നിൽക്കു ന്നതുമായ ഒരു അപ്പീൽ അഥവാ റിവിഷൻ, ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ, സ്ഥാപനത്തിനുവേണ്ടി യുള്ള ക്രൈടബ്യൂണൽ രൂപീകരിക്കപ്പെട്ടാലുടൻ, അതതു അധികാരസ്ഥാനം പ്രസ്തുത ക്രൈടബ്യണ ലിന് കൈമാറേണ്ടതാണ്.

(2) (1)-ാം ഉപചട്ടപ്രകാരം കൈമാറിയ ഒരു അപ്പീൽ അഥവാ റിവിഷൻ, ഈ ചട്ടങ്ങൾ പ്രകാരം യഥാവിധി സമർപ്പിക്കപ്പെട്ടിട്ടുള്ള ഹർജിയായി പരിഗണിച്ച ക്രൈടബ്യണൽ തീർപ്പാക്കേണ്ടതാണ്.

25. ചില സംഗതികളിൽ ക്രൈടബ്യൂണലിന്റെ അധികാരം.- പഞ്ചായത്ത് ആക്റ്റിലും മുനി സിപ്പാലിറ്റി ആക്റ്റിലും ഈ ചട്ടങ്ങളിലും വ്യവസ്ഥ ചെയ്തിട്ടില്ലാത്ത കാര്യങ്ങളിൽ ക്രൈടബ്യണ ലിന്, ഒരു ഹർജിയുടെ തീർപ്പാക്കലുമായി ബന്ധപ്പെട്ട നടപടികൾ അതിന് യുക്തമെന്നു തോന്നുന്ന പ്രകാരം നിയന്ത്രിക്കുന്നതിന് അധികാരമുണ്ടായിരിക്കുന്നതാണ്. form അനുബന്ധം

പട്ടിക

(8-ാം ചട്ടം കാണുക)

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുവേണ്ടിയുള്ള ക്രൈടബ്യണൽ മുൻപാകെ അപ്പീൽ അല്ലെങ്കിൽ റിവിഷൻ നൽകുന്നതിന് കാരണമാവുന്ന സംഗതികൾ

1. നികുതിയോ ഫീസോ സെസ്സോ തിട്ടപ്പെടുത്തലും ആവശ്യപ്പെടലും പിരിക്കലും.

2. വ്യാപാരത്തിനും, ഫാക്ടറികൾക്കും, വ്യവസായങ്ങൾക്കും, മാർക്കറ്റുകൾക്കും മറ്റു സ്ഥാപന ങ്ങൾക്കും അനുവാദം നൽകലും ലൈസൻസ് നൽകലും.

3. സ്വകാര്യ ആശുപ്രതികളുടെയും പാരാമെഡിക്കൽ സ്ഥാപനങ്ങളുടെയും ട്യൂട്ടോറിയൽ സ്ഥാപ നങ്ങളുടെയും രജിസ്ട്രേഷൻ.

4. തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലെ ശുദ്ധജലം വിതരണം ചെയ്യൽ.

5. തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലെ പൊതുതെരുവുകളിലെ വിളക്കുവയ്ക്കപ്സ്.

6. തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലെ അഴുക്കുചാലുകൾ - നിർമ്മിക്കലും സംരക്ഷിക്കലും.

7. തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലെ പൊതുകക്കൂസുകളുടെ നടത്തിപ്പ്, ശല്യമുണ്ടാക്കുന്ന സ്വകാര്യ കക്കുസുകൾക്കെതിരായ നടപടികൾ.

8. തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലെ ചവറും ഖരാവസ്ഥയിലുള്ള വർജ്യവസ്തുക്കളും മാലി ന്യങ്ങളും നീക്കം ചെയ്യലും സംസ്കരെണവും.

9. മേളകളും, ഉത്സവങ്ങളും നിയന്ത്രിക്കൽ; അവ നടത്തുന്നവരിൽ നിന്നും ശുചീകരണ പ്രവർത്ത നങ്ങൾക്കായി അംശദായം ഈടാക്കൽ.

10. പൊതുതെരുവുകളുടെ പരിപാലനവും അവയിന്മേലുള്ള കൈയേറ്റം തടയലും.

11. പൊതു സ്ഥലങ്ങളുടെ സംരക്ഷണം.

12. കെട്ടിടനിർമ്മാണ നിയന്ത്രണം.

13. പുറമ്പോക്കു ഭൂമിയുടെ സംരക്ഷണം.

14, അപകടകരമായതോ ശല്യത്തിനു കാരണമായതോ ആയ എടുപ്പുകൾ, വൃക്ഷങ്ങൾ, സ്ഥല ങ്ങൾ എന്നിവയ്ക്കക്കെതിരായ നടപടികൾ; അപകടകരമായ കുളങ്ങൾ, കിണറുകൾ, കുഴികൾ എന്നി വയ്ക്കെതിരായുള്ള നടപടികൾ; അപകടകരമായ പാറപൊട്ടിക്കലിനെതിരായ നടപടികൾ.

15. ശല്യത്തിന്റെ ഉറവിടങ്ങളായ കുളം, കുഴി, കിണർ, ടാങ്ക്, പൊയ്ക്കുക, ചതുപ്പു നിലം, അഴുക്കു ചാൽ, ചെളിക്കുഴി മുതലായവയ്ക്കക്കെതിരായ നടപടികൾ,

16. പൊതുജനാരോഗ്യത്തിനു ഹാനികരമായ കൃഷികളും, വളപ്രയോഗവും നിയന്ത്രിക്കൽ.

17. പൊതു ജല സംഭരണികളുടെ സംരക്ഷണം.

18. മൃഗങ്ങളെ മറ്റുള്ളവർക്ക് ശല്യമുണ്ടാക്കുന്ന തരത്തിൽ വളർത്തുന്നതിനെതിരെ നിരോധനം.

19. കശാപ്പുശാലകളുടെ മേലുള്ള നിയന്ത്രണം, അനധികൃത കശാപ്പിനെതിരെയുള്ള നടപടി Ꮿ5 ᎤᎧ.

20. മാർക്കറ്റുകളുടെ നടത്തിപ്പ്, ഫീസ് പിരിവ്, പൊതു തെരുവുകളിൽവച്ച് സാധനങ്ങൾ വിൽക്കൽ നിരോധിക്കൽ,

21. വണ്ടിത്താവളങ്ങൾ, ഇറക്കുസഥലങ്ങൾ മുതലായവയ്ക്കുള്ള ലൈസൻസ്.

22, ഹോട്ടലുകളുടെ ലൈസൻസ്; ആരോഗ്യത്തിന് ഹാനികരമായ ഭക്ഷ്യസാധനങ്ങളുടെ വിൽപ്പന നിരോധിക്കലും അവ നശിപ്പിക്കലും.

23, ശ്മശാനങ്ങൾക്ക് ലൈസൻസ്.

24. അപായകരമായ രോഗങ്ങൾ പകരുന്നതിനെതിരെയുള്ള നടപടികൾ

ഫാറം സി

(8-ാം ചട്ടം കാണുക)

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുവേണ്ടിയുള്ള ക്രൈടബ്യണൽ. മുൻപാകെ

1. ഹർജിക്കാരന്റെ പേരും വിലാസവും

2. എതിർകക്ഷികളുടെ പേരും വിലാസവും

(1)

(2)

(3)

(4) ഹർജി റിവിഷനോ അതോ അപ്പീലോ എന്ന്


4. ഹർജിക്ക് കാരണമായ നോട്ടീസ്/ഉത്തരവ് പുറപ്പെടുവി ച്ചതോ അതോ നടപടി എടുത്തതോ ആയ അധികാര സ്ഥാപനത്തിന്റെ പേരും അപ്രകാരമുള്ള നോട്ടീസിന്റെ/ ഉത്തരവിന്റെ നമ്പരും തീയതിയും


5. ഹർജിക്ക് കാരണമായ നോട്ടീസോ ഉത്തരവോ ലഭിച്ച തീയതി/നടപടി ശ്രദ്ധയിൽവന്ന തീയതി :


6. നോട്ടീസ്/ഉത്തരവ് ചോദ്യം ചെയ്യുന്നതിനുള്ള കാരണം :


7. ഹർജിക്ക് കാരണമായ നോട്ടീസ്/ഉത്തരവ്/നടപടി സ്റ്റേ ചെയ്യണമോ എന്ന്; എങ്കിൽ അതിനുള്ള കാരണങ്ങളും:


8. ഏതെങ്കിലും നികുതി അടച്ചതിനുള്ള രസീത് ഹാജരാക്കി യിട്ടുണ്ടെങ്കിൽ അതിന്റെ നമ്പരും തീയതിയും


9, പണം സംബന്ധമായ അവകാശവാദത്തെ ചൊല്ലിയുള്ള ഹർജിയാണെങ്കിൽ അതിൽ ഉൾപ്പെട്ടിരിക്കുന്ന സംഖ്യ :


10, ആവശ്യപ്പെട്ടിരിക്കുന്ന പരിഹാരം :

11. ഹർജിക്ക് അവലംബമായി സമർപ്പിച്ചിരിക്കുന്ന രേഖകളുടെ വിശദവിവരം -


(1)


(2)


(3)

12. ഹർജി ഫീസിന്റെ വിവരം


മുകളിൽ പേർ പറഞ്ഞ ഹർജിക്കാരനായ. എന്ന് ഞാൻ, മുകളിൽ കൊടുത്തിരിക്കുന്ന കാര്യങ്ങൾ എന്റെ അറിവിലും, വിശ്വാസത്തിലും സത്യവും ശരിയുമാണെന്ന് ഇതിനാൽ പ്രഖ്യാപി ക്കുന്നു.


(ഒപ്പ്)

സ്ഥലം:

ഹർജിക്കാരൻ.

തീയതി: ഫാറം ഡി

(14-ാം ചട്ടം കാണുക)

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കു വേണ്ടിയുള്ള ക്രൈടബ്യണൽ........................... രസീത്

താങ്കളുടെ........... തീയതിയിലെ ഹർജി.......................തീയതിയിൽ ലഭിച്ചു. ആയത്.....................ലെ .......... നമ്പർ ഹർജിയായി ഈ ക്രൈടബ്യണലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുവേണ്ടിയുള്ള ക്രൈടബ്യൂണൽ..........................


ഒപ്പ

സ്ഥലം:

തീയതി:

(ആഫീസ് മുദ്ര)

ഹർജിക്കാരന്

(ഹർജിക്കാരന്റെ പേരും വിലാസവും)

ഫാറം 'ഇ'

നോട്ടീസ്

(16-ാം ചട്ടം കാണുക)

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുവേണ്ടിയുള്ള ക്രൈടബ്യണൽ മുൻപാകെ.......................ലെ..........................നമ്പർ ഹർജി.

ഹർജിക്കാരൻ/

ഹർജിക്കാർ........................................

എതിർകക്ഷി എതിർകക്ഷികൾ ....................................

എതിർകക്ഷിക്കുള്ള നോട്ടീസ്

‌ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റിന്റെ (1994-ലെ 13) 1994-ലെ കേരള മുനിസിപ്പാ ലിറ്റി ആക്റ്റിന്റെ (1994-ലെ 20). വകുപ്പ് പ്രകാരം ഈ ക്രൈടബ്യണൽ മുൻപാകെ മുകളിൽ പേർ/പേരുകൾ പറഞ്ഞിരിക്കുന്നവർ ഒരു ഹർജി സമർപ്പിച്ചിരിക്കുന്നതിനാൽ,


താങ്കൾ ഈ നോട്ടീസ് കൈപ്പറ്റിയ തീയതി മുതൽ പതിനഞ്ചു ദിവസത്തിനകം അതേപ്പറ്റി താങ്കൾക്ക് പറയാനുള്ളതിന്റെ ഒരു പ്രതികയും ബന്ധപ്പെട്ട രേഖകളും ഈ ക്രൈടബ്യണൽ മുൻപാകെ സമർപ്പിക്കേണ്ടതാണെന്ന് അഭ്യർത്ഥിക്കുന്നു. മുകളിൽ പറഞ്ഞ കാലപരിധിക്കുള്ളിൽ പ്രതിക സമർപ്പി ക്കാൻ താങ്കൾ വീഴ്ച വരുത്തുന്ന പക്ഷം പ്രസ്തുത ഹർജി എക്സ് പാർട്ടിയായി കണക്കാക്കി തീർപ്പാക്കുന്നതാണ്.


എതിർകക്ഷി ഗ്രാമപഞ്ചായത്ത് / മുനിസിപ്പാലിറ്റി ആണെങ്കിൽ അതിന്റെ പ്രതികയോടൊപ്പം ബന്ധപ്പെട്ട ഫയലുകളും റിക്കാർഡുകളും ഹാജരാക്കേണ്ടതാണ്. അവ ഹാജരാക്കാൻ ന്യായമായ തടസ്സങ്ങളെന്തെങ്കിലുമുണ്ടെങ്കിൽ അതു വ്യക്തമാക്കിക്കൊണ്ട് റിക്കാർഡുകളുടെ ശരിപ്പകർപ്പുകൾ ഹാജരാക്കേണ്ടതാണ്.


ഹർജിക്കാരൻ സമർപ്പിച്ച ഹർജിയുടെയും രേഖകളുടെയും ഓരോ പകർപ്പ് ഇതിനോടൊപ്പം വയ്ക്കുന്നു.


................................. മാസം............................... തീയതി, ട്രൈബ്യണലായ എന്റെ കൈയൊപ്പോടും മുദ്രയോടും കൂടി നൽകിയത്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കു വേണ്ടിയുള്ള ക്രൈടബ്യൂണൽ.

എതിർകക്ഷിക്ക് .................................................. ................................................. ...................................................

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ